2015, നവംബർ 17, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം --ഇരുപത്തി മൂന്നാം ദിവസം



ഗീതാപഠനം ---ഇരുപത്തി  മൂന്നാം  ദിവസം --

******************************************************************************

അര്‍ജുന വിഷാദ യോഗം --ശ്ലോകം --1 9 
********************************************************
സ ഘോഷോ ധാര്‍ത്ത രാഷ്ട്രാ ണാം ഹൃദയാനി വ്യദാരയത്
നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാ ദയന്‍

അര്‍ഥം ----ആകാശത്തെയും ഭൂമിയെയുംപ്രകമ്പനം കൊള്ളിക്കുന്ന പ്രതിധ്വനിയെ ചെയ്യിക്കുന്നത്,,ആയ ആഘോഷം കൌരവന്മാരുടെ ഹൃദയങ്ങളെ ഭേടിക്കുകതന്നെ ചെയ്തു
വിശദീകരണം 
*********************
ഇവിടെ പാണ്ഡവരുടെ ചിട്ടയായതും ദീര്‍ഘ നേരം നിന്നതുമായ ശംഖ നാദം സത്യത്തില്‍ കൌരവരുടെ ഹൃദയങ്ങളെ ഭേദിക്കുന്ന തരത്തില്‍ ആയിരുന്നു. കൌരവരുടെ താകട്ടെ യാതൊരു അടുക്കും ചിട്ടയും ഇല്ലാത്ത ഒരുതരം ബഹളം ആയിരുന്നു, ഈ അവസ്ഥ കൌരവരില്‍ ഭീതി ജനിപ്പിക്കുകയും ഉത്സാഹത്തിനു മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തു, ഇങ്ങിനെ സൈന്യങ്ങളുടെ സന്നാഹങ്ങള്‍ പറഞ്ഞ ശേഷം ഗീതോപദേശത്തിനു സാഹചര്യം കാണിക്കുവാന്‍ അര്‍ജുനനിലെക്കും ശ്രീക്രിഷ്ണനിലേക്കും ശ്രദ്ധ തിരിപ്പിക്കുകയാണ് അനന്തരം സഞ്ജയന്‍ ചെയ്യുന്നത് .
 ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ