ഈ ശാ വാസ്യോപ നിഷത്ത് --മന്ത്രം -2 -
**********************************************************************************************
കുര്‍വന്നേവേഹ കര്‍മ്മാണി ജിജീവിഷേച്ഛതംസമാഃ
ഏവം ത്വയി നാന്യകഥാ തോ/സ് തി ന കര്‍മ്മ ലിപ്യതേ നരേ
**********************************************************************************
അര്‍ത്ഥം---ഇഹ =ഈ ലോകത്തില്‍ ,കര്‍മ്മാണി =ശാസ്ത്രവിഹിത കര്‍മ്മങ്ങളെ,കുര്‍വന്‍ഏവ =ചെയ്യുന്നവന്‍ ആയിത്തന്നെ ശതം സമാ ഃ=100 വര്‍ഷം ,ജി ജീ വിഷേത്=ജീവിക്കാന്‍ ആഗ്രഹിക്ക ണം ,ഏവം =അങ്ങിനെ ചെയ്‌താല്‍,നരേ ത്വയി =മനുഷ്യനായ നിന്നില്‍ ,കര്‍മ്മ ന ലിപ്യതേ =കര്‍മ്മ ഫലം ബാധിക്കുകയില്ല, ഇതഃ= ഇതില്‍ നിന്ന് ,,അന്യ ഥാ=അന്യമായി ഒരു മാര്‍ഗ്ഗവും, ന അസ്തി= ഭാവിക്കുന്നില്ല
*******************************************************************************************
*വിശദീകരണം
********************
ഈ ലോകത്തില്‍ കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു കൊണ്ട് തന്നെ 100 വയസ്സ് വയസ്സ് വരെ ജീവിക്കുവാന്‍ ആഗ്രഹിക്ക ണം അങ്ങിനെ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങള്‍ മനുഷ്യനായ നിന്നെ ബാധിക്കില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായ വേറെ മാര്‍ഗ്ഗങ്ങള്‍ ഇല്ല
*******************************************************************************************
ഇവിടെ 100 വയസ്സുവരെ അതായത് നമുക്ക് കലിയുഗത്തില്‍ അനുവദിക്കപ്പെട്ട പൊതുവായ ആയുസ്സ് അത് അനുഭവിക്കണം ശുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ട് എന്നാണു പറയുന്നത്.അപ്പോള്‍ കുടുംബത്തില്‍ ? ഏതുകുലത്തില്‍? എപ്പോള്‍ വന്നു പിറന്നു? അതിനു ഒരു കാരണം ഉണ്ട് അത് അജ്ഞാതം ആണ്.അപ്പോള്‍ ആദ്യത്തെ മന്ത്രത്തില്‍ പറഞ്ഞപോലെ അത്യാഗ്രഹം,അന്യന്‍റെ മുതലില്‍ ഉള്ള നോട്ടം ഇവയൊന്നും കൂടാതെ കാമ ക്രോധാദികളെ ത്യജിച്ചു അവനവന്റെ കര്‍മ്മം ചെയ്യണം അതിനു അനുവദിക്കപ്പെട്ട സമയം മുഴവന്‍ എടുക്കണം അതിനു വിഘാതമായ എല്ലാ കാര്യങ്ങളും ഒഴിവാക്ക ണം .ഭക്ഷണം മറ്റു ദിന ചര്യ എന്നിവ ---യോഗ ചര്യകള്‍ അനുഷ്ടിക്കണം .ലഹരി മുതലായവ ഒഴിവാ ക്കണം .ഇവിടെ ലഹരി എന്ന് പറഞ്ഞത് ഹരിയില്‍ ലയിക്കുക എന്നാ അര്‍ത്ഥ ത്തില്‍ അല്ല വിവിധ വസ്തുക്കള്‍ ഭുജിക്കുകയോ വലിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയെ ആണ് ഞാന്‍ ഇപ്പോള്‍ ലഹരി എന്ന് പറഞ്ഞത് --അങ്ങിനെ സ്വന്തം ധര്‍മ്മം എന്തെന്ന് മനസ്സിലാക്കി അത് ശുദ്ധമായി ചെയ്യുമ്പോള്‍ അതിന്റെ ഫലം നിന്നെ ബാധിക്കില്ല. എന്ന് വെച്ചാല്‍ ദേഹി ദേഹത്തില്‍ ഇരുന്നു കൊണ്ട് ധര്‍മ്മം അനുഷ്ടിക്കുന്നു.അത് ശുധ്ധമാകയാല്‍ ദേഹിയെ ബാധിക്കുന്നില്ല.അതായത് വീണ്ടും ഒരു ജന്മം ഉണ്ടായാല്‍ അത് കര്‍മ്മ ഫലം മൂലമല്ല മറിച്ച് അത് ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി ഭഗവാന്‍ പറഞ്ഞു വിട്ടതാണെന്ന് സാരം.പ്രവാചകന്മാര്‍ ഒക്കെ ഇങ്ങിനെ ഉള്ളവര്‍ ആണ് --അങ്ങിനെ ഉള്ളവര്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ ശ്ര്ധ്ധിക്കപ്പെട്ടവര്‍ ആയിരിക്കും.-- ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ