ഗീതാ പഠനം -ഇരുപതാം ദിവസം
*************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം 1 3
*******************************************************
തത:ശംഖാ ശ്ച ഭേര്യ ശ്ച പണവാനക ഗോമുഖാ:
സഹ സൈവാഭ്യഹന്യന്ത സ:ശബ്ദ സ്തുമുലോ/ഭവത്
അര്‍ഥം -----അനന്തരം ശംഖങ്ങളും ,പെരുമ്പറ കളും മിഴാവുകളും,തപ്പട്ടകളും ,ഗോ മുഖങ്ങളും പെട്ടെന്ന് തന്നെ മുഴ്ങ്ങുന്നവയായി .പ്രതി ധ്വനിയോടു ഒത്തതായി തീര്‍ന്നു
വിശദീകരണം
*******************
സര്‍വ സൈന്യാധിപന്‍ആയ ഭീഷ്മര്‍ ശംഖം മുഴക്കിയ ഉടനെ തന്നെ കൌരവ പക്ഷത്തുള്ളവര്‍ ശംഖ്,പെരുമ്പറ മിഴാവു,നകാരം,ഗോമുഖം എന്നീ ഉപകരങ്ങള്‍ ഒന്നിച്ചു മുഴക്കി.ഇവിടെ യുധ്ധത്ത്തിനു ഉള്ള ഉത്സാഹത്തെയും ആവേശ ത്തെയും ഉണര്‍ത്താന്‍ ഇത് സഹായിക്കും എങ്കിലും ഒന്നിച്ചു മുഴങ്ങി എന്ന് പറയുന്നതില്‍ നിന്ന് താള വാദ്യങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഒരു അടുക്കും ചിട്ടയും ഇല്ലായ്മ ധ്വനിപ്പിക്കുന്നു. മൊത്തത്തില്‍ കൌരവ സൈന്യത്തിന്‍റെ അടുക്കും ചിട്ടയും ഇല്ലായ്മ ഈ വാദ്യ ഘോഷങ്ങളില്‍ കൂടി പ്രകടമാണ്
ശ്ലോകം 1 4
*****************.
തത:ശ്വേ തൈര്‍ ഹ യൈര്‍യുക്തേ മഹതി സ്യന്ദനേസ്ഥിതൌ
മാധവ:പാണ്ഡവശ്ചൈവ ദിവ്യൌ ശ്മ്ഖൌ പ്രദധ് മതു:
അര്‍ഥം ---അനന്തരം വെളുത്ത കുതിരകളാല്‍യുക്തമായത്തില്‍,മഹാത്തായതില്‍ രഥത്തില്‍ സ്ഥിതരായ രണ്ടു പേര്‍ മാധവന്‍,പാണ്ഡവന്‍ ദിവ്യങ്ങളായ രണ്ടു ശംഖങ്ങളെ മുഴക്കി
വിശദീകരണം
*******************
ഇവിടെ ശ്രീകൃഷ്ണനും അര്‍ജുനനും ശംഖ ങ്ങളെ മുഴക്കിയിരിക്കുന്നു.കൌരവ പക്ഷത്ത് നിന്ന് സര്‍വസൈന്യാധിപന്‍ ശംഖം മുഴക്കിയ സ്ഥിതിക്ക്,ഇവിടെ ഭീമന്റെ സംരക്ഷണയില്‍ ആണെങ്കിലും സര്‍വ സൈന്യാധിപന്‍ ധൃഷ്ടദ്യുംനന്‍ ആണ്.അപ്പോള്‍ അദ്ദേഹം അല്ലെ ശംഖം മുഴ്ക്കേണ്ടത്? ഇവിടെ ആദ്യം ശ്രീകൃഷ്ണന്‍ മുഴക്കിയിരിക്കുന്നു. അതിനെന്താണ് കാരണം? തന്റെ പക്കലുള്ള അക്ഷൌഹിണി കൌരവര്‍ക്കു കൊടുത്തു എന്നിട്ടും നിരായുധന്‍ ആയ തന്‍ മതി എന്ന് പാണ്ഡവര്‍ തെരുമാനിക്കുകയാണ് ചെയ്തത്.അപ്പോള്‍ ഈശ്വരനില്‍ സര്‍വം സമര്‍പ്പിച്ചു നില്‍ക്കുന്ന അവരുടെ രക്ഷ താന്‍ ഏറ്റെടുത്തിരിക്കുന്നു എന്ന് സൂചിപ്പിച്ചു കൌരവ സൈന്യത്തിന്‍റെ വെല്ലുവിളി ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ ക്ക് വേണ്ടി ഏറ്റെടുക്കുകയാണ് ആദ്യം ശംഖം വിളിച്ച ത്തിലൂടെ ചെയ്തത് മാത്രമല്ല പിന്നെ അര്‍ജുനന്‍ ആണ് ശംഖം വിളിച്ചത് അതിനാല്‍ ഞാന്‍ തന്നെയായ നരനാരായണന്‍മാര്‍ ധര്‍മ്മ സംസ്ഥാപനാര്‍ഥം ഇവിടെ യുദ്ധത്തിനായി ഒരുങ്ങിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.ഇവിടെ നരന്‍ മാത്രമേ യുദ്ധം ചെയ്യുന്നുള്ളൂ.നാരായണന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. എങ്കിലും തന്റെ ആയുധമില്ലാത്ത അവസ്ഥ മതി കൌരവ സൈന്യത്തെ ഒതുക്കാന്‍ എന്നാ പരോക്ഷമായ ഒരു സന്ദേശം കൂടിയുണ്ട് ഭഗവാന്‍റെ ശംഖ നാദത്തില്‍
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ