2015, നവംബർ 6, വെള്ളിയാഴ്‌ച

നന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍ ?







ന്ദി ആരോട് ചൊല്ലേണ്ടു ഞാന്‍ ?




ഭാരതീയ സംസ്കൃതി കള്‍ മുഴുവനും ഞാന്‍ കണ്ടിട്ടില്ല --പക്ഷെ എന്ത് കണ്ടാലും അതിനുള്ളിലെ സംവിധാനം പെട്ടെന്ന് മനസ്സിലാകുന്നു --ഇതിനു കാരണം നിരവധിയാണ് --ആദ്യം ഞാന്‍ എന്നെ പഠിച്ചു --ഞാന്‍ എന്നാ മനുഷ്യന്‍റെ സത്തും അസത്തും തിരിച്ചറിഞ്ഞു --അതിനു എന്നെ സഹായിച്ച ഒന്നാമത്തെ സംഗതി --നമ്മള്‍ അദ്വൈതത്തെ അംഗീകരിക്കുന്നു എന്നാ ബോധം ആണ് -അദ്വൈത ത്തിലെ കാതലായ ഭാഗം --ബ്രഹ്മ സത്യം ജഗത് മിഥ്യ ---എന്നതാണ് -അവിചാരിതമാ യി (-x- =+) എന്ന സൂത്രവാക്യവും എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചുു--ഇത് രണ്ടും മനസ്സില്‍ വെച്ച് മുന്നോട്ടു പോയപ്പോള്‍ വിശാല മായ ഒരു തത്വ ദര്‍ശനം അനുഭവപ്പെട്ടു --ഈശ്വരന് രൂപം  കല്പ്പിച്ചത് എങ്ങിനെ എന്ന് വ്യക്തമായി --ഭൂമി ഉണ്ടാകുമ്പോള്‍ ഇന്ന് കാണുന്നതൊന്നും ഉണ്ടായിരുന്നില്ല --പക്ഷെ അതെവിടെയായിരുന്നു? ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാന്‍ സാദ്ധ്യമല്ല--അപ്പോള്‍ എവിടെയോ നമ്മളും ഈ ദൃശ്യ പ്രപഞ്ചവും ഉണ്ടായിരുന്നു-എവിടെ? സൂഷ്മ രൂപം പ്രാപിച്ചു കാല സ്വരൂപനില്‍ --ആ കാല സ്വരൂപന്‍ ഒരു ഘട്ടമായി അവയെ ദൃശ്യമാക്കി --എന്നാല്‍ ഈ ദൃശ്യങ്ങള്‍ എല്ലാം മിഥ്യ ആണ് താനും ---അപ്പോള്‍  മിഥ്യയായ ഈ പ്രപഞ്ചം -മൈനസ്--അതിനോട് കൂടി പ്രപഞ്ച ഭാഗമായ നമ്മുടെ ചിന്തകളും -മൈനസ് (നമ്മള്‍ മിഥ്യ ആണെങ്കില്‍ ചിന്തയും മിഥ്യ ആകുമല്ലോ )ചേര്‍ന്നപ്പോള്‍ + എന്നാ മിഥ്യാ ബോധം ഉണ്ടാകുന്നു --തുടര്‍ന്ന് വാസിഷ്ട സുധയിലെ ഒരു വാക്യം കൂടി ശ്രദ്ധിച്ചു --യത് കൃതം മനസാ താവത് തത് കൃതം വിദ്ധി രാഘവാ ---അല്ലയോ രാമാ നീ എന്താണോ ചിന്തിച്ചത്? അത് സംഭവിച്ചതായി അറിയുക --അപ്പോള്‍ ഒരു കാര്യം ഉറപ്പു ഋശീശ്വരന്മാര്‍ ചിന്തിച്ചത് സംഭവിച്ചിരിക്കുന്നു --അവര്‍ ദര്‍ശിച്ചിരിക്കുന്നു --ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശിവനെയും ഒക്കെ --അവര്‍ മനനം ചെയ്തു വൈകുണ്ഡം ,സത്യലോകം ഗോലോകം എന്നിവ യും പതിനാലു ലോകങ്ങളെയും ദര്‍ശിച്ചിരിക്കുന്നു --ദ ര്‍ശിക്ക ണം എങ്കില്‍ അങ്ങിനെ ഒന്ന് ഉണ്ടാകണം --ഇല്ലാത്തതിനെ ദര്‍ശിക്കാന്‍ കഴിയില്ല --തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ