2015, നവംബർ 24, ചൊവ്വാഴ്ച

ഈശാ വാസ്യോപ നിഷത്ത് --ആറാം മന്ത്രം






ഈ ശാ വാസ്യോപ നിഷത്ത് --ആറാം ദിവസം --മന്ത്രം -6 -

*******************************************************************************************

യസ്തു സര്‍വ്വാണി ഭൂതാനി ആത്മന്യേ വാനുപശ്യതി 
സര്‍വ്വ ഭൂതേഷു ചാത്മാനം തതോ ന വിജുഗുപ്സതേ
*******************************************************************************
അര്‍ത്ഥം---യ:സര്‍വാണി ഭൂതാനി ==യാതോരുത്തനാകട്ടെ സര്‍വ്വ ഭൂതങ്ങളെയും ,,ആത്മനി ഏവ അനുപശ്യതി ==ആത്മാവില്‍ തന്നെ കാണുന്നു?,,സര്‍വ ഭൂതേഷു ആത്മാനം ച അനുപശ്യതി ==സര്‍വ ഭൂതങ്ങളിലും ആത്മാവിനെ കാണുന്നു?,,സ:തത;ന വിജു ഗുപ്സതേ ==അവന്‍ അത് നിമിത്തം ഒന്നിനെയും നിന്ദിക്കുന്നില്ല
*****************************************************************************************
വ്യാഖ്യാനം 
***************** ആരാണോ സര്‍വ ഭൂതങ്ങളിലും പരമാത്മാവിനെ കാണുന്നത്? ആരാണോ പരമാത്മാവില്‍ സര്‍വ ഭൂതങ്ങളെയും കാണുന്നത്? അങ്ങിനെ ഉള്ളവന്‍ ഒന്നിനെയും നിന്ദിക്കില്ല
ഇവിടെ അദ്വൈതം വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. എല്ലാം ആ പരമാത്മാവ്‌ തന്നെ എന്ന് ഉറപ്പുള്ളവന്‍ ഒന്നിനെയും പരിഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ല.ഈ പ്രപഞ്ചത്തിലെ കാണാന്‍ കഴിയുന്ന എല്ലാ വസ്തുക്കളിലും ആ ആത്മാവ് തന്നെ കുടി കൊള്ളുന്നു.അഥവാ ആ പരമാത്മാവില്‍ ഈ പ്രപഞ്ച വസ്തുക്കള്‍ എല്ലാം കുടികൊള്ളുന്നു. എന്ന് പറഞ്ഞാല്‍ ആ പരമാത്മാവ്‌ മാത്രമേ ഉള്ളു. ഏതു രൂപത്തിലും ഭാവത്തിലും എന്ത് കാണപ്പെട്ടാലും അതിലൊക്കെ ആ പരമാത്മാവ്‌ കുടി കൊള്ളുന്നു എന്ന് ധരിക്കണം എ ന്ന ഉപദേശം ഇവടെ അന്തര്‍ ലീനമാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ