ഗീതാപഠനം --ഇരുപെത്തി രണ്ടാം ദിവസം ---
*******************************************************************************
അര്‍ജുന വിഷാദയോഗം ------ശ്ലോകം 1 7
*********************************************************
കാശ്യശ്ചപരമേ ഷ്വാസ: ശിഖ ണ്‍ഡി ച മഹാര ഥ:
ധൃഷ്ട ദ്യുംനോ വിരാടശ്ച സാത്യകീ ശ്ചാപരാജിത:
ശ്ലോകം --1 8
******************
ദ്രുപ ദോ ദ്രൌപടെയാശ്ച സര്‍വശ: പ്രുഥി വീപതെ
സൌഭദ്ര ശ്ച മഹാബാഹു :ശംഖാന്‍ ദധ് മു:പൃഥക്പൃഥക്
അര്‍ഥം ---മഹത്തായ വില്ല് ധരിക്കുന്ന കാഷിരാജനും മഹാര ഥന്‍ ആയ ശിഖ്ണ്ടിയും ധൃഷ്ട ദ്യുംനന്‍ വിരാടന്‍ പരാജയപ്പെടാത്ത സാത്യകിയും ദ്രുപദനും ദ്രൗപദേയന്മാരും മഹാബാഹു അഭിമന്യുവും എല്ലാ പ്രകാരത്തിലും എല്ലാ ഭാഗത്ത് നിന്നും വേറെ വേറെ ശ്മ്ഖങ്ങളെ മുഴക്കി
വിശദീകരണം
*******************
ഇവിടെ പാണ്ഡവ പക്ഷത്ത് ഉള്ള പ്രഗല്ഭാരെ ദുര്യോധനന്‍ പറഞ്ഞവരെ തന്നെ ആണ് വീണ്ടും സഞ്ജയന്‍ പറയുന്നത് എന്നാല്‍ ശിഖണ്ടിയുടെ പേര് ആദ്യമായാണ് പറയുന്നത് .ശിഖ്ണ്ടിയും മഹാരഥന്‍ ആണ് എന്ന് പറയുന്നു.ശിഖണ്ടി പുരുഷനോ സ്ത്രീയോ അല്ല നപുംസകം ആണ്.വലിയ ശക്തനും .പുരുഷഭാവം കൂടുതലും സ്ത്രീ ഭാവം കുറവും ഉള്ളതിനാല്‍ ആ കഥാ പാത്രത്തെ പുരുഷന്‍ എന്ന ഭാവത്തില്‍ പറയുന്നു.ഭീഷ്മരെ വീഴ്ത്താന്‍ വേണ്ടി ജനിച്ച അംബയുടെ പുനര്‍ജ്ജന്മം ആയതിനാല്‍ അതി ശക്തനും ആണ്.ഇവിടെ ഓരോരുത്തരും വീണ്ടും വീണ്ടും മുഴക്കി എന്ന് പറയുമ്പോള്‍ ഒരുമിച്ചല്ല എന്നും അടുക്കും ചിട്ടയോടും കൂടി ആണെന്നും അര്‍ഥം വരുന്നു.ഇവിടെ ദ്രൗപതി വളര്‍ത്തിയ പാണ്ഡവന്‍ മാരുടെ വേറെ ഭാര്യമാരില്‍ ജനിച്ച കുട്ടികളെ ആണ് ദ്രൗപ ദേ യര്‍ എന്ന് പറഞ്ഞിരിക്കുന്നത്.മഹാഭാരതം വളരെ ശ്രദ്ധിച്ചു നോക്കിയാല്‍ ദ്രൌപദി പ്രസവിച്ചിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും .കാരണം പാഞ്ചാലിയില്‍ പാണ്ടവര്‍ക്ക് മക്കള്‍ ജനിച്ചു എന്ന് പറയുമ്പോള്‍ അവരുടെ ഭാര്യമാര്‍ പാഞ്ചാലിമാര്‍ആയിരുന്നു എന്ന് ആന്തരികമായ അര്‍ഥം .ധര്‍മ്മ വ്യവസ്ഥിതി അനുസരിച്ച് അനുജന്റെ ഭാര്യയില്‍ ജ്യെഷ്ടണോ ജ്യേഷ്ടന്റെ ഭാര്യയില്‍ .അനിയനോ മക്കള്‍ ഉണ്ടാകില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ