ആധ്യാത്മിക പഠനം –പതിനൊന്നാം ദിവസം -13/6/2015
***********************************************************************
വിദ്യയും,അവിദ്യയും –ഒന്നാം --ഭാഗം
*******************************************************
വിദ്യ എന്നും അവിദ്യ എന്നും കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ എന്താണ് ഇത് എന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയം ആണ്.ഞാന്‍ തന്നെ വളരെ കാലം കഴിഞ്ഞാണ് മനസ്സിലാക്കിയിട്ടുള്ളത്,അതിനു പ്രധാന കാരണം വളരെ ലളിതമായ സാധാരണ നമുക്ക് മനസ്സിലാകാവുന്ന ശൈലിയും ഭാഷയും അല്ല പണ്ഡിതന്മാര്‍ പ്രയോഗിച്ചിട്ടുള്ളത്.എന്തിന്നു ഇങ്ങിനെ ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല –വ്യാസാദി ഗുരുക്കന്മാര്‍ സംസ്കൃതത്തില്‍ ആണല്ലോ ഇതൊക്കെ പറഞ്ഞിട്ടുള്ളത്? പക്ഷെ മലയാള ത്തില്‍ എന്തിനാണ് ഈ നിഗൂഡത?ഒരു കഥയിലൂടെ വ്യക്തമാക്കാം – മുന്‍പ് ഒക്കെ വീടുകളില്‍ അകത്തു toilet ഉണ്ടാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല.പുറത്ത് വളരെ ദൂരത്ത് ആയിരിക്കും.അങ്ങിനെ ഉള്ള സ്ഥലത്ത് ഒരു ദിവസം സന്ധ്യ കഴിഞ്ഞു ഒരു സ്ത്രീ toilet ല്‍ പോയി.അവിടെ ചെന്നപ്പോള്‍ അവര്‍ പേടിച്ചു നിലവിളിച്ചു.കാരണം വാതി ല്‍ പടിയില്‍ ഒരു പാമ്പ്.നിലവിളി കേട്ട് ഭര്‍ത്താവും മൂത്ത മകനും ടോര്ച്ചു മായി വന്നു ടോര്‍ച്ച്തെളിയിച്ചു നോക്കിയാ മകന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്,കാരണം അത് ഒരു കയറായിരുന്നു.അരണ്ട വെളിച്ചത്തില്‍ പാമ്പ് എന്നെ തോന്നൂ –ഇതാണ് സംഭവം –ഇവിടെ ടോര്‍ച്ച് തെളിയിച്ചത് കൊണ്ടാണ് കയര്‍ ആണെന്ന് മനസ്സിലായത് അല്ലെങ്കില്‍ അത് പാമ്പ് തന്നെ- ഈ കയറിനെ കണ്ടു പാമ്പ് എന്ന് കരുതിയല്ലോ ഈ ധാരണക്ക് ആണ് അവിദ്യ എന്ന് പറയുന്നത് –അതായത് യഥാര്ത്ഥ വസ്തുവില്‍ മറ്റൊരു വസ്തുവിനെ മനസ്സ് കൊണ്ട് കല്പിക്കുക അതിനനുസരിച്ച് ഭാവം ഉണ്ടാകുക— കയറാണ് എന്നാ യാഥാര്ത്ഥ്യം മനസ്സിലായപ്പോള്‍ ആ അവസ്ഥ ആണ് വിദ്യ – അതായത് ഇവിടെ കയറിനെ പാമ്പ് എന്ന് തെറ്റായി ധരിച്ചു അഥവാ തെറ്റായി കണ്ടു.-അപ്പോള്‍ യഥാര്ത്ഥ വസ്തുവിനെ തെറ്റിദ്ധരിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ആണ് അവിദ്യ എന്നാല്‍ ഇങ്ങിനെ ആരും പറഞ്ഞതായി കണ്ടിട്ടില്ല. നാം ജീവിക്കുന്നതും അവിദ്യയില്‍ ആണ്.കന്യാകുമാരി കടപ്പുറത്ത് പോയാല്‍ സൂര്യോദയവും,സൂര്യാസ്തമനവും കാണാം ഇത് നമ്മള്‍ കാണുന്നതാണ്.പക്ഷെ ഇത് അവിദ്യ ആണ് അല്ലെങ്കില്‍ മായ ആണ് കാരണം സൂര്യന്‍ ഉടിക്കുന്നും ഇല്ല അസ്തമിക്കുന്നതും ഇല്ല ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ ഉണ്ടാകുന്ന ഒരു തോന്നല്‍ മാത്രം ആണ് –ഇത് തോന്നല്‍ ആണെന്ന തിരിച്ചറിവ് ആണ് വിദ്യ. പൌരാണിക കഥകളില്‍ ഇഷ്ടം പോലെ ഉദാഹരണം ഉണ്ട് .ഓരോന്നായി എടുത്തു നമുക്ക് പരിശോധിക്കാം. ഇനി തെറ്റിദ്ധരിക്കാന്‍ അഥവാ അവിദ്യയില്‍ അമരാന്‍ ഭാഷ കൂടി കാരണം ആണ് എന്തിനാണ് ഭാഷ എന്ന് പലരും മറക്കുന്നു.ആശയവിനിമയത്തിനാണ് ഭാഷ.ആ ഭാഷ സ്വാധീനമാക്കാന്‍ ഉള്ള മാര്‍ഗ്ഗം ആണ് വ്യാകരണാദികള്‍
Like · Comment
Camparison is too good
മറുപടിഇല്ലാതാക്കൂCamparison is too good
മറുപടിഇല്ലാതാക്കൂ