ആദ്ധ്യാത്മിക പഠനം --ആറാം ദിവസം -
*********************************************************************
എന്താണ് ധര്‍മ്മം?--ഭാഗം-5(രണ്ടാം അദ്ധ്യായം
***************************************************************
ഇനി കുളിക്കുന്നതിനും ചില ക്രമങ്ങള്‍ ഉണ്ട് ആദ്യം അരയോളം വെള്ളത്തില്‍ ഇറങ്ങി നില്‍ക്കണം. രണ്ടാമത് കഴുത്തോളം താഴ്ന്നു നില്‍ക്കണം. ഒടുവില്‍ മുങ്ങണം .ദഹന,ശ്വസന ചംക്രമണ വ്യുഹം അടങ്ങുന്ന മുകള്‍ ഭാഗം ക്രമേണ മാത്രമേ തണുക്കാവൂ.ഊര്‍ജ്ജത്തിന്റെ ഉറവിടമായ ശിരസ്സു ഒടുവിലെ തണുക്കാവൂ.എന്നാണു വൈദ്യശാസ്ത്രം. വടക്കോട്ട് തിരിഞ്ഞു നിന്ന് മുങ്ങുന്നതും കിഴക്കോട്ടു തിരിഞ്ഞു നിന്ന് തോര്‍ത്തുന്നതും ആണ് ശരിയായ രീതി.തെക്ക് നിന്നും വടക്കോട്ട് പോകുന്ന അച്ചുതണ്ടിന്റെ electricityശരീരത്തെ ശുധ്ധീകരിക്കാനും വടക്ക് നിന്ന് വരുന്ന നക്ഷത്രങ്ങളുടെ ഊര്‍ജ്ജം ആന്തരിക ഭാവങ്ങളെ ഉണര്‍ത്താനും കിഴക്ക് നിന്ന് വരുന്ന സൌര യൂഥത്തില്‍ നിന്നുള്ള ഊര്‍ജ്ജം ശരീരത്തിനു ആവശ്യമായ ചൈതന്യത്തെ നല്‍കുവാനും സഹായിക്കും .കുളി കഴിഞ്ഞാല്‍ ആദ്യം പുറം ഭാഗമാണ് തോര്‍ ത്തേണ്ടത്.രണ്ടാമത് മുഖം ,ശരീരത്തില്‍ നിന്ന് ആദ്യം പുറത്ത് വരിക പ്ഴകിയ ഊര്‍ജ്ജം ആണ് അത് സാവധാനം മാത്രം സഞ്ചരിക്കുന്ന പുറകു വശത്താണ് വരിക.അതിനാല്‍ ആ അശുദ്ധ ഊര്‍ജ്ജം ആദ്യം തുടച്ചു നീക്കണം.തുടര്‍ന്ന് കിഴക്ക് നിന്ന് വരുന്ന ഗ്രഹോര്‍ജ്ജത്തെ ശരീരം വലിച്ചെടുക്കാന്‍ തെയ്യാര്‍ ആക്കുന്നതാണ് മുഖം തോര്‍ത്തല്‍--കുളി കഴിഞ്ഞു ഭസ്മം ധരിക്കുന്നത് മൂലം ശരീരത്തില്‍ എവിടെയെങ്കിലും ജലാംശം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതിനെ വലിച്ചു നീക്കാനും ശരീരത്തില്‍ ഒരു വിധത്തിലും ഉള്ള അണുബാധ വരാതിരിക്കുവാനും ഭസ്മ ധാരണം കൊണ്ട് കഴിയുന്നു --ചുരുക്കി പറഞ്ഞാല്‍ നമ്മുടെ എല്ലാ ആചാരങ്ങളും ശാസ്ത്ര നിബധ്ധ മാണെന്ന് സാരം
t
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ