ആധ്യാത്മിക പഠനം –പത്താം ദിവസം
*****************************************************************
ചതുര്ത്ഥ മായുഷോദാഗമുഷിത്വാ//ദ്യംഗുരൌദ്വിജഃ
ദ്വിതീയമായുഷോഭാഗം കൃതദാരോ ഗൃഹേ വസേത്
(മനുസ്മൃതി )
************************************************************************
അര്ത്ഥംസ—ദ്വിജന്‍ ആയുസ്സിന്റെ ആദ്യത്തെ നാലില്‍ ഒരു ഭാഗം കാലം ബ്രഹ്മചര്യാശ്രമത്തില്‍ ഗൃഗൃഹത്തില്‍ വസിച്ചി ട്ടുരണ്ടാമത്തെനാലില്‍ ഒരു ഭാഗം കാലത്ത് വിവാഹം കഴിച്ച് ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കണം
*******************************************************************************
വിശദീകരണം
*********************
ഇവിടെ ഭാഷാ പ്രയോഗം ശ്രദ്ധിക്കണം .ദ്വിജന്‍ എന്നാല്‍ ബ്രാഹ്മണന്‍ എന്നാ അര്ഥം ആണ് നമ്മള്‍ പഠിച്ചിട്ടുള്ളത്.എന്നാല്‍ ക്ഷത്രിയന്‍,വൈശ്യന്‍ എന്നിവര്ക്കും ദ്വിജന്‍ എന്ന് പറയും – ശബ്ദ താരാവലി നോക്കുക –എന്നാല്‍ ഇവിടെ രണ്ടാമത്തെ ജന്മ ത്തോട് കൂടിയവന്‍ എന്നാണു അര്ഥം അതായത് നാലില്‍ രണ്ടാമത്തെ ഘട്ടം എന്നര്ഥം .വിദ്യാഭ്യാസം കഴിഞ്ഞു ഗൃഹസ്ഥാശ്രമ ത്തിലേക്ക് പ്രവേശിക്കുന്ന ഒരുത്തനെ ആണ് ഇവിടെ ദ്വിജന്‍ എന്ന് പറയുന്നത് .അപ്പോള്‍ ഈ ഉപദേശം വര്‍ണം നോക്കിയല്ല രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ച എല്ലാവരും വിദ്യാഭ്യാസം കഴിഞ്ഞാല്‍ ദ്വിജന്മാരാണ്—തന്റെയും കുടുംബത്തിന്റെയും പോഷണത്തിനായി ശാസ്ത്രവിഹിത കര്മ്മങ്ങളില്‍ ഏര്പ്പെപടണം
******************************************************.
യഥായഥാ ഹി പുരുഷഃശാസ്ത്രം സമധിഗച്ഛതി
തഥാ തഥാ വിജാനാതി വിജ്ഞാനം ചാസ്യരോചതേ
***************************************************************
പുരുഷന്‍ ശാസ്ത്രങ്ങളെ വഴിപോലെ അഭ്യസിക്കുന്നതിനു അനുസരിച്ച് അവനു വിശേഷ ജ്ഞാനം വര്ധി്ക്കുന്നു. വിജ്ഞാനം ഉജ്ജ്വലമായി തീരുന്നു.—ശാസ്ത്രം മുഴുവനും പഠിച്ചു കഴിഞ്ഞാലും വീണ്ടും വീണ്ടും അഭ്യസിച്ചു കൊണ്ടിരിക്കണം. നിരന്തരമായ അഭ്യാസം കൊണ്ട് ശാസ്ത്രം സന്ദേഹം ഇല്ലാതായിത്തീരും പഠിച്ചു
കഴിഞ്ഞാല്‍ അതൊരിക്കലും ഒഴിവാക്കരുത് --ഗൃഹസ്ഥാശ്രമത്തില്‍
നേടുന്ന വിദ്യകളെ കുറിച്ചാണ് ഇവിടെ പറയുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ