ശ്ലോകം -7
ശ്രേയസാംയദ്ഭവേച്ഛ്റേയഃ
പാവനാനാം ച പാവനം
കൃഷ്ണപ്രാപ്തികരംശശ്വ-
ത്സാധനം തദ്വദാധ
അര്‍ത്ഥം--പരമമായ ശ്രേയസ്സിനും,പുണ്യത്തിനും,ഭഗവദ് പ്രാപ്തിക്കും ഉപയുക്തമായത് എന്താണെന്ന് പറഞ്ഞു തരിക
ശ്ലോകം --8
ചിന്താ മണിര്‍ ലോക സുഖം സുരദ്രുഃസ്വര്‍ഗ്ഗസംപദം
പ്രയച്ഛതി ഗുരുഃ പ്രീതോ വൈകുണ്ഡം യോഗി ദുര്‍ലഭം
അര്‍ത്ഥം--ഇവര്‍ പ്രസാദിക്കുന്ന പക്ഷം ചിന്താമണി എന്നാ രത്നം ഇഹലോക സുഖത്തെയും, കല്‍പ്പ വൃക്ഷം സ്വര്‍ഗ്ഗ സുഖത്തെയും
,ഗുരു വൈകുണ്ഡപ്രാപ്തിക്കുള്ള ഉപായത്തെയും തരുന്നു
വ്യാഖ്യാനം
കൃഷ്ണനും ശുകനും പ്രസാദിക്കുകയാണെങ്കില്‍ പാലാഴി മഥനത്തില്‍ നിന്ന് ലഭിച്ച ചിന്താമണി എന്ന രത്നം ഇഹ ലോകത്തെ സുഖം പ്രദാനം ചെയ്യും. കല്‍പ്പ വൃക്ഷം ആണെങ്കില്‍ സ്വര്‍ഗ്ഗ സുഖവും തരും ഗുരു ആണെങ്കില്‍ സാലോക്യത്തിനുള്ള മാര്‍ഗ്ഗവും പറഞ്ഞുതരുന്നു -- ഈ ശ്ലോകം ആത്മ ഗതം പോലെ ആകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ