രാജ്ഞോ മോക്ഷം തഥാ വീക്ഷ്യഉരാ ധാതാ വിസ്മിതഃ
സത്യലോകേ തുലാം ബദ്ധ്വാ/തോലയന്‍ സാധനാന്യാജഃ
*
ശ്ലോകം -19
*************
ലഘുന്യന്യാനി ജാതാനി ഗൌരവേണഇദം മഹത്
തദാ ഋഷി ഗണാഃസര്‍വേവിസ്മയം പരമം യുയുഃ
*
അര്‍ത്ഥം
*
ഭാഗവതം കേള്‍ക്കാന്‍ കഴിഞ്ഞതിനാല്‍ പരീക്ഷിത്തിനു മോക്ഷം സിധ്ധിച്ചതായി കണ്ടു ബ്രഹ്മാവ് അദ്ഭുതപ്പെട്ടു. മോക്ഷത്തിനു യോജിച്ച സകലതും അദ്ദേഹം ഭാഗവത ത്തിനു തുല്യമാണോ എന്ന് തൂക്കി നോക്കി ഭാഗവതത്തിന്റെ ഗൌരവവുമായി താരതമ്യ പ്പെടുത്തിയപ്പോള്‍ മറ്റുള്ളതെല്ലാം നിസ്സാരമാണ് എന്ന് കണ്ടു മഹര്‍ഷിമാര്‍ അങ്ങേയറ്റം വിസ്മയം പൂണ്ടു.
*
വ്യാഖ്യാനം
*
മഹാഭാരതം എഴുതി പൂര്‍ത്തിയാക്കിയതിനു ശേഷവും മനസ്സിന് സമാധാനം ലഭിക്കാതെ പരവശനായി തീര്‍ന്ന വ്യാസന്‍റെ മുന്നില്‍ നാരദര്‍ പ്രത്യക്ഷനായി .തന്റെ വ്യാകുലതയുടെ കാരണം വ്യാസന്‍ അന്വേഷിച്ചു--നാരദര്‍ പറഞ്ഞു -- അങ്ങ് പുരുഷാര്‍ത്ഥ ങ്ങളെ ഭംഗിയായി വിവരിച്ചു, പക്ഷെ ഭക്തിയുടെ മഹിമയെ പറ്റി ഒന്നും പറഞ്ഞില്ല . അതിനാല്‍ ശ്രീ ഹരിയെ പറ്റി വിശദീകരിക്കൂ --എല്ലാം ശുഭാമാകും -നാരദ മഹര്‍ഷിയുടെ നിര്‍ദ്ദേശം അനുസരിച്ച് ചിത്തത്തെ ശ്രീ നാരായണനില്‍ ലയിപ്പിച്ച് വ്യാസന്‍ ശ്രീമദ് ഭാഗവതം ചമച്ചു. പല പുരാണങ്ങളും വ്യാസന്‍ രചിച്ചിട്ടുണ്ട് അത് പോലെ തന്നെ ഇതും എന്നെ ബ്രഹ്മാവും ഋഷിമാരും ദേവന്മാരും കരുതിയുള്ളൂ.എന്നാല്‍ തക്ഷകന്റെ ദംശനം ഏറ്റു മരിച്ചിട്ടും പരീക്ഷിത്തിനു മോക്ഷം ലഭിച്ചത് കണ്ടപ്പോളാണ് അത് ഭാഗവത ശ്രവണം മൂലം ആണെന്ന് കൂടി അറിഞ്ഞപ്പോള്‍ എല്ലാവരും അദ്ഭുതപ്പെട്ടത് അത്രക്കും അമൂല്യമാണ് -താന്‍ മൂലം നാരദന് ലഭിച്ചു നാരദന്‍ മൂലം വ്യാസന് ലഭിച്ചു എന്നിട്ടും വ്യാസന്‍ രചിച്ചു ഫലം കണ്ടപ്പോള്‍ ബ്രഹ്മാവിന് അദ്ഭുതം തോന്നി അപ്പോളാണ് വ്യാസന്റെ രചനാ ശൈലി ഭക്തി മാര്ഗ്ഗത്ത്തിനു ഏറ്റവും ഉചിതം ആണെന്ന് ബ്രഹ്മാവിന് ബോധ്യമായത്
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ