ആയുര്‍വേദ ത്തിന്റെ ഉദ്ഭവത്തെ പറ്റി സുശ്രുതന്‍ തന്‍റെ സംഹിതയില്‍ ഇപ്രകാരം പറയുന്നു -
ഇഹ ഖലായുര്‍ വേദോ നാമ യദു പാംഗമഥര്‍വ്വ വേദസ്യ
അനുല്‍ പദൈൃവ പ്രജാഃശ്ലോക ശത സഹസ്രം -അദ്ധ്യായ സഹസ്രം ച കൃതവാന്‍ സ്വയം ഭുഃ
അര്‍ത്ഥം --ആയുര്‍വേദം എന്ന പേരോട് കൂടിയ പ്രതിപാദ്യം അഥര്‍വ്വ വേദത്തിന്‍റെ ഉപാംഗമാണ്-പ്രജകളുടെ ഉല്‍പ്പത്തിക്കു മുന്‍പുതന്നെ 10 0 ആയിരം ശ്ലോകങ്ങളും ആയിരം അധ്യായങ്ങളും ഉള്ള ഇത് സ്വയം ഭൂവാല്‍ സൃഷ്ടിക്കപ്പെട്ടു
മൂല രൂപം ഋഗ്വേദത്തിലും വികസിത രൂപം അഥര്‍
വ്വ വേദത്തിലും ആണ് വ്യാസന്‍ ഋഗ്വേദത്തിന്റെ ഉപവേദം ആയാണ് ആയുര്‍ വേദ ത്തെ പറഞ്ഞിരിക്കുന്നത് -ചരകന്റെയും സുശ്രുതന്റെയും ചുവടു പിടിച്ച് വാഗ് ഭടന്‍ പറയുന്നു -- ബ്രഹ്മാവ് ആയുര്‍വേദം സ്മരിച്ചു പ്രജാപതിയായ സ്വയം
ഭുവന് ഉപദേശിച്ചു അദ്ദേഹത്തില്‍ നിന്ന് ആശ്വനീ ദേവകളും അവരില്‍ നിന്ന് ഇന്ദ്രനും ഇന്ദ്രനില്‍ നിന്ന് ദിവോദാസ
ധന്വന്തരിയും ആയുര്‍വ്വേദം പഠിച്ചതായി സുശ്രുതന്‍ പറയുന്നു - എന്ന് - ദിവോ ദാസ ധന്വന്തരി ആണ് തന്‍റെ ഗുരു എന്ന് സുശ്രുതന്‍ പറയുന്നു --ആ ധന്വന്തരിയില്‍ നിന്ന് --സുശ്രുതന്‍ -ഔപധേനന്‍-വൈതരണന്‍-ഔരദ്രന്‍ -പുഷ്കലാവതന്‍ -കരന്‍-വീര്യന്‍ -ഗോപുരന്‍--രക്ഷിത്ന്‍--നിമി --ഭോജന്‍ കാങ്കായണന്‍--ഗാലവന്‍ -ഗാര്‍ഗ്ഗ്യന്‍ തുടങ്ങിയവര്‍ ശല്യ ചികിത്സാ പ്രധാനമായ ആയുര്‍വേദം പഠിക്കുകയും സ്വന്തമായി തന്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു അതില്‍ ഏറ്റവും ശ്രദ്ധേയം ആയതു സുശ്രുതന്റെ സംഹിതയാണു --ശല്യ ചികിത്സ എന്ന് പറയുന്നത് ശാസ്ത്ര ക്രിയയെ ആണ് --ഇന്ദ്രനില്‍ നിന്ന് ആയുര്‍വേദം രണ്ടു ശാഖകള്‍ ആയി ആണ് പ്രചരിച്ചത് എന്നൊരു ഐതിഹ്യമുണ്ട് - അതില്‍ ഭരദ്വാജന്‍ കായ ചികല്‍സാ പ്രധാനവും കാശിരാജനായ ശിവോ ദാസ ധന്വന്തരി ശസ്ത്രക്രിയാ ചികിത്സാ പദ്ധതിയും പ്രചരിപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു തന്‍റെ സംഹിതയിലൂടെ പ്രമുഖനായ സുശ്രുതന്‍ ആണ് ശല്യ ചികിത്സ വികസിപ്പിച്ചു എടുത്തത് -ഇദ്ദേഹത്തിന്റെ ശല്യ തന്ത്രം നാഗാര്‍ജ്ജുനന്‍ പരിഷ്കരിച്ചു ഇതിന്റെ പരിഷ്കരണം AD മൂന്നോ നാലോ നൂറ്റാണ്ടുകളില്‍ സംഭവിച്ചതാണ് എന്ന് പറയപ്പെടുന്നു ഗുരുവായ ധന്വന്തരിയും ശിഷ്യനായ സുശ്രുതനും തമ്മിലുള്ള സംഭാഷണ രൂപത്തില്‍ ആണ് ഇതിന്റെ ആഖ്യാനം --തുടരും -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ