2015, നവംബർ 10, ചൊവ്വാഴ്ച

ഗീതാ പഠനം പതിനാറാം ദിവസം അര്‍ജുന വിഷാദ യോഗം ---8,9 ശ്ലോകങ്ങളുടെ വ്യാഖ്യാനം തുടരുന്നു







ഗീതാ പഠനം  പതിനാറാം ദിവസം അര്‍ജുന വിഷാദ യോഗം  ---8,9 ശ്ലോകങ്ങളുടെ വ്യാഖ്യാനം തുടരുന്നു


തുടര്‍ച്ച --


-ദ്രോണാചാര്യരുടെ വരവിനു മുന്‍പ് കൌരവ രെയും, പാണ്ഡവരെയും ധനുര്‍ വിദ്യ പഠിപ്പിച്ചത് കൃപാചാര്യര്‍ ആയിരുന്നു.തുടര്‍ന്ന് അദ്ദേഹത്തെ പറ്റിയാണ് പറയുന്നത് എല്ലാ യുദ്ധതന്ത്രവും അറിയാവുന്ന കൃപര്‍ തന്റെ പക്ഷത്ത് ആയതിനാല്‍ വിജയ പ്രതീക്ഷ നല്‍കുന്നു എന്ന് ദുര്യോധനന്‍ പറയുന്നു.യുധ്ധത്തില്‍ വിജയിക്കുന്നവന്‍ എന്ന് കൃപരെ വിശേഷിപ്പിച്ചിരിക്കുന്നു .പിന്നെ അശ്വത്ഥാമാവിനെ പറയുന്നു.സമിതിന്ജയ: എന്ന് വിശേഷിപ്പിച്ചത്‌ ദ്രോണര്‍ക്കു പ്രിയമാകുമല്ലോ യുധ്ധത്തില്‍ ജയിക്കുന്ന എന്നാണു ആ പദത്തിന് അര്‍ഥം .മാത്രമല്ല അശ്വത്ഥാമാവ് തന്നോട് പരിപൂര്‍ണമായും കൂറ് ഉള്ളവനാണ് എന്ന് ദുര്യോധനന് അറിയാം അങ്ങയെ പോലെ അല്ല പുത്രന്‍ എന്നുഒരു ധ്വനി സമിതിന്ജയ: എന്നാ പ്രയോഗത്തില്‍ ഒളിഞ്ഞിരിക്കുന്നുവോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല .പിന്നെ പറയുന്നു വികര്‍ണനെ ധൃത രാഷ്ട്ര പുത്രരില്‍ 11 പേരാണ് മഹാ രഥന്മാര്‍ .അതില്‍ ഒരാളാണ് വികര്ണന്‍ ബാക്കി യുള്ളവരെ പറയാതെ വികര്‍ണനെ മാത്രം പറഞ്ഞത് സ്വല്‍പ്പം പരിഹാസത്തോടെ ആണോ? എന്ന് തോന്നാം.കാരണം ദുര്യോധനന്‍ ചെയ്യുന്ന എല്ലാറ്റിനും കൂട്ട് നിക്കാത്ത വ്യക്തിയാണ് വികര്ണന്‍--പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചത് കൌരവരില്‍ വികര്ണന്‍ മാത്രം ആണ് അതിനാല്‍ തന്റെ വരുതിക്ക് നില്‍ക്കാത്ത ഒരുത്തനാണ് പിന്നെ ഉള്ളത് എന്ന് പരിഹാസ രൂപേണ സൂചിപ്പിച്ചതാകാം .കുരു വംശജന്‍ ആയ സോമാദത്തന്റെ പുത്രന്‍ ഭൂരിശ്രവസ്സു ആണ് മറ്റൊന്ന് ഒരു അക്ഷൌഹിണി പടയെ നല്‍കിക്കൊണ്ട് യുധ്ധത്ത്തിനു വന്നിരിക്കുന്നു.ഇത് ദുര്യോധനന് പ്രിയപ്പെട്ട കാര്യം ആണ്.പിന്നെ സ്വന്തം സഹോദരീ ഭര്‍ത്താവായ ജയദ്രഥനെ പറയുന്നു --ഇങ്ങിനെ നമ്മുടെ എല്ലാം ഭദ്രമാണ് എന്ന് സ്വയം വിശ്വസിച്ചു പറയുകയും ചെയ്തു ഇവിടെ ഇരു സന്യങ്ങളെയും ഒരു താരതമ്യം ദുര്യോധനന്‍ നടത്തുന്നു.എങ്കിലും ഭീഷ്മരുടെയും,ദ്രോണരുടെയും പാണ്ഡവ രോട് ഉള്ള മമത ദുര്യോധനന്റെ മനസ്സില്‍ ആശങ്ക വളര്‍ത്തുകയും ചെയ്യുന്നു

·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ