ഗീതാ പഠനം -ഇരുപത്തി എഴാം ദിവസം --
***************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം-26 ,27, 2 8, 2 9 --വിശദീകരണം രണ്ടാം ഭാഗം
************************************************************************************************
തുടരുന്നു ----ശത്രുക്കളെ കാണണം എന്നാ ഉദ്ദേശ ത്താല്‍ നിന്ന അര്‍ജുനന് അപ്പോള്‍ കാണാന്‍ കഴിഞ്ഞത് ബന്ധുക്കളെ ആണ്.ഇവിടെ മറ്റാരും പറയാത്ത ഒരു കാര്യം ഞാന്‍ കാണുന്നു.ഇവിടെ കുറച്ചു സമയത്തേക്ക് എങ്കിലും, അനവസരത്തില്‍ ആണ് എങ്കിലും ,യുദ്ധം ആണ് ,ഇതില്‍ ബന്ധുക്കള്‍ ഇല്ല ശത്രുക്കളെ ഉള്ളൂ എന്ന നീതി ആണെങ്കിലും അര്‍ജുനന് ഇവരില്‍ ശത്രുക്കളെ കാണാന്‍ കഴഞ്ഞില്ല.ഇവിടെ മമതാ ബന്ധമാണോ? അതോ കുറച്ചു കാലം മാത്രമുള്ള ഭൌതിക ജീവിതത്തില്‍ എന്തിനു മറ്റുള്ളവരെ അതും സ്വന്തം വംശജരെ ശത്രുക്കള്‍ ആയി കാണണം? എന്നാ ചിന്തയാണോ? രണ്ടും ആകാം .ഇവിടെ അജുനന്റെ മനസികാവസ്തയെക്കാള്‍ വിമര്‍ശിക്കപ്പെടുന്നത് അനവസരത്തില്‍ ഉള്ള വികാരാധീനം ആണ് .ഒന്ന് നിശ്ചയിച്ചാല്‍ അതില്‍ ഉറച്ചു നില്‍ക്കണം എന്നാ തത്വത്തില്‍ നിന്ന് അര്‍ജുനന്‍ പിന്മാറുന്നത്ആണ് ഇവിടെധര്‍മ്മ വിരുദ്ധവും ഭീരുത്വവും,അനവസരത്തിലുള്ള തത്വം പറച്ചിലും ഒക്കെ ആയി വിലയിരുത്തുന്നത് .ഇവിടെ മറിച്ച് ചിന്തിക്കാന്‍ തോന്നുന്നു.വലിയ ജ്ഞാനിയെ പോലെ ആണ് അര്‍ജുനന്‍ പിന്നീടു സംസാരിക്കുന്നത്.പക്ഷെ യഥാര്‍ത്ഥ ജ്ഞാനം പ്രകടിപ്പിക്കുകയല്ലേ അര്‍ജുനന്‍ ചെയ്തത്? പക്ഷെ അജ്ഞാന മായി വിലയിരുത്തുന്നത് അനവസരത്തില്‍ ആയതു കൊണ്ടാണ്.അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ സാഹചര്യത്തിന് ഉള്ള പ്രാധാന്യം ധര്‍മ്മം വ്യാഖ്യാനിക്കുമ്പോള്‍ വളരെ പ്രധാനമാണ് എന്ന് വ്യാസന്‍ നമ്മെ ബോധിപ്പിക്കുന്നു..പിന്നെ അര്‍ജുനന്‍ പറയുന്നത് അജ്ഞാനം ആണ് എന്ന് പറയുവാന്‍ കാരണം വളരെ അധികം വികാരാധീനന്‍ ആയാണ് പറയുന്നത് മുഖം,വായ ഇവ വരളുന്നു.ഒരു യഥാര്‍ത്ഥ ജ്ഞാനി ഒരിക്കലും എന്ത് പറയുമ്പോളും വികാരാധീനന്‍ ആകില്ല.അപ്പോള്‍ അര്‍ജുനന്‍ പറയുന്നത് കാര്യമാണെങ്കിലും,സാഹചര്യവും,വികാര പ്രകടനവും കാരണം ഇത് അജ്ഞാനം ആയി മാറുന്നു ചുരുക്കി പറഞ്ഞാല്‍ മനസ്സിന്റെ സമനില അനുസരിച്ച് വേണം പറയുന്നതിലെ യാഥാര്‍ത്ഥ്യം കണക്കില്‍ എടുക്കാന്‍ എന്നാ ഒരു സന്ദേശം വ്യാസന്‍ തരുന്നു.അതായത് പെട്ടെന്നുള്ള മാനസിക വിക്ഷോ ഭ ത്തില്‍ പറയുന്ന കാര്യം നല്ലതാണെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അതിന്റെ അര്‍ഥം വേറെ ആയിട്ടെ പ്രതിഫലിക്കൂ എന്നും നാം അര്‍ജുനനിലൂടെ മനസ്സിലാക്കണം എന്ന് ചുരുക്കം .
·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ