ഗീതാ പഠനം --ഇരുപത്തി എട്ടാം ദിവസം -
********************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം 30
*****************************************************
ഗാ ണ്‍ഡീവം സ്രംസതേ ഹസ്താത്ത്വക് ചൈവ പരി ദഹ്യതേ
ന ച ശക്നോമ്യ വസ്ഥാതും ഭ്രമതീവ ച മേ മന:
അര്‍ഥം --കയ്യില്‍ നിന്നും വില്ല് വഴുതി പോകുന്നു.ദേഹം മുഴുവനും ചുട്ടു നീറുകയും ചെയ്യുന്നു .നേരെ നില്‍ക്കാന്‍ പോലും എനിക്ക് ശക്തി ഇല്ലാതായിരിക്കുന്നു.എന്‍റെ മനസ്സ് ഭ്രമിക്കുന്നതായും തോന്നുന്നു
വിശദീകരണം
*******************
ഇവിടെ ശരീരത്തിന്‍റെ ഭാവങ്ങള്‍ ആണ് പറയുന്നത് എങ്കിലും മനസ്സിലെ ഭാരം കാണിക്കുന്നു.ബന്ധുക്കളുടെ നേരെ അസ്ത്രം അയക്കുന്നതും അവരെ വധിക്കുന്നതും ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ മമതാ ബന്ധം മൂലം അര്‍ജുനനില്‍ വലിയ ആഘാതം സൃഷ്ടിച്ചു.ഗാന്ടീവം അര്‍ജുനന്റെ സ്വന്തം വില്ലാണ് അത് പോലും കയ്യില്‍ നിന്ന് വഴുതി പോകുന്നു എന്ന് പറയുമ്പോള്‍ ഈ കാഴ്ച അര്‍ജുനനില്‍ ഏല്‍പ്പിച്ച മാനസിക പിരിമുറുക്കത്തിന്റെ ആഴം നമുക്ക് ഊഹിക്കാ വുന്നതിലും അപ്പുറമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ