ഗീതാ പഠനം പന്ത്രണ്ടാം ദിവസം ദിവസം 5/2/201 5 --അര്‍ജുന വിഷാദ യോഗം
**********************************************************************************************
ശ്ലോകം -2 --സഞ്ജയ ഉവാച
****************************************
ദൃഷ്ട്വാ തു പാണ്ഡവാ നീകം വ്യു ഡം ദുര്യോധന സ്ഥ ദാ
ആചാര്യ മുപസംഗമ്യരാജാ വചന മ്ബ്രവീത്
അര്‍ഥം---അപ്പോള്‍ ക്രമീകരിച്ചു നിര്‍ത്തപ്പെട്ട പാണ്ഡവ സൈന്യത്തെ കണ്ടിട്ട് ദുര്യോധന രാജാവ് ദ്രോണാചാര്യരുടെ അരികെ ചെന്ന് ഇപ്രകാരമുള്ള വാക്യത്തെ പറഞ്ഞു
വിശദീകരണം --ധൃതരാഷ്ടര്‍ ചോദിച്ചപ്പോള്‍ സഞ്ജയന്‍ മറുപടി പറയുന്നു .ഇരു സൈന്യങ്ങളും യുധ്ധത്ത്തിനു തെയ്യാറായി നിന്ന സമയത്ത് ക്രമീകരിച്ചു നിര്‍ത്തപ്പെട്ട പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന്‍ ദ്രോണാചാര്യരുടെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു.ഇവിടെ രാജാവ് എന്നാണു ദുര്യോധനനെ വിശേഷിപ്പിച്ചത് അപ്പോള്‍ ധൃതരാഷ്ട്രര്‍ ഒരു തലവന്‍ മാത്രമായി ഇരിക്കുകക യായിരുന്നെന്നും കാര്യങ്ങള്‍ എല്ലാം കൈകാര്യം ചെയ്തിരുന്നത് ദുര്യോധനന്‍ ആണെന്നും ഉള്ള ധ്വനി വരുന്നു.ഇവിടെ യുദ്ധം തുടങ്ങുന്നതിനു മുന്‍പ് രാജ്ജാവ് സെനാധിപന്റെ അടുത്ത് ചെന്ന് പറയാന്‍ തുടങ്ങുമ്പോള്‍ ആചാര്യനെ ഒന്ന് കൂടി പ്രകോപിപ്പിച്ചു യുധ്ധത്ത്തില്‍ മേന്മ പ്രകടിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും,അത് വഴി തന്റെ ഉള്ളിലുള്ള നേരീയ ഭയത്തെ പ്രകടമാക്കുകയുമാണ് ചെയ്യുന്നത്.പ്രിഭ്രാന്തിയോടോപ്പം പാണ്ഡവ സൈന്യത്തോട് ഉള്ള ബഹുമാന പ്രദര്‍ശനവും ആണ് ഉദ്ദേശിച്ചത് ഇനി എന്താണ് ദുര്യോധനന്‍ ആചാര്യനോട് പറയുന്നത് എന്ന് നോക്കാം --തുടരും
Like ·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ