അര്‍ജുന വിഷാദ യോഗം --ശ്ലോകം --3
*
പ ശൈൃതാം പാണ്ഡു പുത്രാ ണാമാചാര്യ മഹ തീം ചമും
വ്യു ഡാം ദ്രുപദ പുത്രേ ണതവ ശിഷ്യേണ ധീമതാ
അര്‍ത്ഥം-
-
-അല്ലയോ ആചാര്യ,അങ്ങയുടെ ശിഷ്യനും,ബുദ്ധിമാനും ആയ ധൃഷ്ട ദ്യുംനനാല്‍ വ്യുഹമാക്കപ്പെട്ട പാണ്ഡവരുടെ ഈ മഹിമയുള്ള സൈന്യത്തെ കണ്ടാലും
വിശദീകരണം ---ഇവിടെ പാണ്ഡവരുടെ സൈന്യത്തെ കണ്ടാലും എന്നാണു ദ്രോണ രോ ട് പറയുന്നത്. സാധാരണ ശത്രു സൈന്യത്തെ ആരും പുകഴ്ത്താ റില്ല.എന്നാല്‍ മഹതീം എന്ന് ശത്രു സൈന്യത്തെ ദുര്യോധനന്‍ വിശേഷിപ്പിച്ചിരിക്കുന്നു.ആചാര്യനോട് രഹസ്യമായി പറയുന്നത് കൊണ്ട് ദോഷം ഇല്ല.എണ്ണത്തില്‍ കുറവ് എങ്കിലും വ്യുഹ ഗുണത്താല്‍ പാണ്ഡവ സൈന്യം കരുത്തുറ്റ താണെന്ന്ദുര്യോധനന്‍ മനസ്സിലാക്കി, അത് ദ്രോണരെ ബോധിപ്പിക്കുകയാണ് ഇവിടെ,കൂടുതല്‍ തന്ത്രങ്ങള്‍ അവിഷ്കരിക്കേണ്ടി വരും എന്ന് ആചാര്യനോട് സൂചിപ്പിക്കുകയാണിവിടെ..മാത്രമല്ല ദൃഷ്ട ദ്യുംനനെ ദ്രുപദ പുത്രന്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു.ദ്രുപദന്‍ ദ്രോണരുടെ ശത്രു ആണല്ലോ ദൃഷ്ട ദ്യുംനന്‍ അങ്ങയുടെ ശിഷ്യനും ബുദ്ധിമാനും ആണെന്ന് കൂടി പറയുന്നു.ഇവിടെ പരോക്ഷമായി ശത്രുവിന്റെ പുത്രന് വിദ്യ നല്‍കിയതിന്‍റെ അനൌചിത്യത്തെ എടുത്തു കാണിക്കുകയാണ് ദുര്യോധനന്‍ ചെയ്യുന്നത് ദ്രോണരെ വധിക്കുമെന്ന് ദൃഷ്ട ദ്യുംനന്റെ ജനന സമയത്ത് അശരീരി ഉണ്ടായതും ആണ്. അതൊക്കെ ആചാര്യനെ ഈ സമയത്ത് ദുര്യോധനന്‍ ഓര്‍മ്മപ്പെടുത്തുന്നു,ദ്രോണരുടെ ഉള്ളിലെ ക്രോധത്തെ ഉണര്‍ത്തി മാനസികമായി ഒരു തെയ്യാ റെടുപ്പിനു പ്രേരിപ്പിക്കയാണ് ദുര്യോധനന്‍ ചെയ്യുന്നത് ഇവിടെ സൈന്യത്തെ ചമും എന്ന് പറഞ്ഞിരിക്കുന്നു. ചമും എന്ന സേനാ ഘടകത്തെ അല്ല ചാമക്ക പ്പെട്ടത് എന്ന അര്‍ത്ഥത്തില്‍ എടുത്താല്‍ മതി ഇവിടെ പാണ്ഡവരോട് ശത്രു ഭാവത്തെ ജനിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് ചെയ്തത് --അതിനു ശേഷം ദ്രോണര്‍ക്കു അറിയുന്നതാണ് എങ്കിലും പാണ്ഡവ സൈന്യത്തെ ഒന്ന് കൂടി പരിചയ പ്പെടുത്തുന്നു --തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ