2016, ഏപ്രിൽ 30, ശനിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 329 ആം ദിവസം  അദ്ധ്യായം 10 ശ്ലോകം 4 Date 30 /4/2016

ബുദ്ധിർ ജ്ഞാനമസം മോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം  ഭവോ fഭാവഭാവഃ ഭയം ചാഭയമേവ ച
5
അഹിംസാ സമതാ തുഷ്ടിഃ തപോ ദാനം യശോ f യശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ
                അർത്ഥം
ബുദ്ധി,ജ്ഞാനം,വ്യാമോഹമില്ലായ്മ ക്ഷമ, സത്യം ദമം ശമം സുഖം ദുഃഖം ഉത്പത്തി ,നാശം ഭയം അഭയം അഹിംസ ,സമഭാവന ,സന്തുഷ്ടി ,തപസ്സ് ,ദാനം സത്കീർത്തി ദുഷ്കീർത്തി ,ഇങ്ങനെ ജീവജാലങ്ങളുടെ നാനാവിധ ഭാവങ്ങളൊക്കെയും എന്നിൽ നിന്ന് തന്നെയാണ് ഉണ്ടാവുന്നത്
           വിശദീകരണം
ഈ പ്രപഞ്ചത്തിലെ സത്തും അസത്തുമായ എല്ലാ ഭാവങ്ങളും എന്നിൽ നിന്ന് തന്നെയാണ് ഉണ്ടാകുന്നത് എന്നാണ് ഭഗവാൻ പറയുന്നത് ഇത് കേൾക്കുമ്പോൾ സാധാരണക്കാരന് പല സംശയങ്ങളും ഉണ്ടാകും ഭീകരവാദികളും സ്ത്രീപീഡനം നടത്തുന്നവരും ഒക്കെ ആ ബ്രഹ്മത്തിൽ നിന്ന് തന്നെയാണോ ഉത്ഭവിച്ചത്? പിന്നെന്തിന് ദുഷ്ടരെ സൃഷ്ടിച്ചു? ഇവിടെ യാണ് സാഹചര്യത്തിന്റെ പ്രസക്തി ' ജനിച്ച് ഭൂജാതനാകുമ്പോൾ ഭീകരവാദിയോ പീഡിപ്പിക്കുന്നവനോ അല്ല ആരും' ചെറുപ്പകാലത്ത് കിട്ടുന്ന ആത്മീയ വിദ്യഭ്യാസത്തിന്റെ കുറവ് അല്ലെങ്കിൽ വികലമായ ആത്മീയ പഠനം  ഇതാണ് വഴി തെറ്റി അധർമ്മത്തിൽ എത്താൻ കാരണം അപ്പോൾ ബ്രഹ്മത്തിൽ നിന്ന് ഉണ്ടാകുമ്പോൾ സത്താണ് എല്ലാം പിറന്നു വീണ സാഹചര്യം ആണ് അധർമ്മ മാർഗ്ഗത്തിലേക്ക് നയിക്കുന്നത് എന്നാൽ സത്തും അസത്തും എന്നിൽ നിന്ന് തന്നെയാണ് ഉണ്ടാവുന്നത് അതിനാൽ ആണ് അസത്തായ മാർഗ്ഗത്തിൽ ചിലർ എത്തിച്ചേരുന്നത് അസത്തായ വഴിയിൽ എത്തിയവരെ ശിക്ഷിക്കാനായി ബ്രഹ്മം അഥവാ ഈശ്വരൻ തന്നെ നിഷ്കള ശരീരം സ്വീകരിച്ച് അവതരിക്കുന്നു
ആ 'ചാര്യ ധർമ്മം വികലമായാൽ ??????
\**************************************
   സപ്താഹം നടത്തുന്നതിനെ പറ്റി പോസ്റ്റ് ഇട്ടു ഇനി നടത്തുന്ന ആചാര്യന്മാർ എങ്ങിനെ എന്നുകൂടി ശ്രദ്ധിക്കണം എന്റെ വീട്ടിനടുത്ത് ഒരു ക്ഷേത്രത്തിൽ സപ്താഹം ഇന്നാണ് കഴിഞ്ഞത് എന്റെ വീട്ടിലിരുന്നാൽ വ്യക്തമായി കേൾക്കാം മറ്റു ചില തിരക്ക് കാരണം ഇന്നലെ മാത്രമാണ് പോയത് ചെന്ന് ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു കഷ്ടം തോന്നി എന്തിനാ ഇങ്ങിനെ സപ്താഹം നടത്തുന്നത് എന്ന് തോന്നിപ്പോയി. ഭാഗവതം ഒരു ശ്ലോകമോ ഒരു വരി യോ കേൾക്കുകയോ വായിക്കുകയോ ചെയ്താൽ സർവ്വ പാപങ്ങളും നീങ്ങും എന്നാണ് ഭാഗവത മഹാത്മ്യത്തിൽ പറയുന്നത്   ഇവിടെ ഒരു ശ്ലോകം പോലും വൃത്തിയായി വായിക്കുന്നില്ല അക്ഷരസ്ഫുടതയില്ല പലപ്പോ.ഴും തെറ്റുന്നു  വായനക്ക് ഒരു ഒഴുക്ക് ഇല്ല തപ്പിത്തടഞ്ഞ് വായിക്കുന്നു നല്ല ഒഴുക്കായി കൂട്ടി വായിക്കണം പദ ഛേദം നടത്തേണ്ടി sത്ത് നടത്തണം നല്ല ശ്രുതിയിലായിരിക്കണം  എന്നാൽ ആദ്യമായി ഒരാൾ സംസ്കൃതം വായിക്കുമ്പോൾ എങ്ങിനെ ഇരിക്കും? അത് പോലെ  പ്രഭാഷണം നടത്തുന്ന ആചാര്യനാണെങ്കിൽ കഥ മാത്രം പറഞ്ഞു പോകുന്നു - ഗോപികാ വസ്ത്രാപഹരണം - ഗോവർദ്ധന പൂജ  ഗോവർദ്ധ നോദ്ധാരണം   രാസലീല  ബ്രഹ്മാവിന്റെ പരീക്ഷണം  കബ്ജാ സമാഗമം   എന്നിവ വളരെ യുക്തിപരമായി ശാസ്ത്രപരമായിട്ടും ആത്മീയ മായിട്ടും വ്യാഖ്യാനിക്കേണ്ടതാണ് എന്നാൽ ഇതൊന്നും ഇല്ല സദസ്യർ പലരും ഭാഗവതം കയ്യിൽ പിടിച്ചിരിപ്പുണ്ട് വായിക്കുന്ന വ്യക്തി വൃത്തിയായി വായിച്ചാലേ അത് ശ്രദ്ധിക്കുന്നവർക്ക് അത് പോലെ അർത്ഥ ഭംഗം വരാത്ത രൂപത്തിൽ വീട്ടിൽ വെച്ച് പാരായണം നടത്താൻ പറ്റൂ  ഇതിനേക്കാൾ നന്നായി സദസ്സിലുള്ളവർ വായിക്കും
      മാഹാത്മ്യത്തിൽ  നാരദമഹർഷി കലിയുഗ  ത്തിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി പറയുന്ന കൂട്ടത്തിൽ   'ഒരു ജ്ഞാനിയേയോ യോഗിയേയോ കാണാനില്ലെന്ന് പറയുന്നു   കലിയുഗവർണനയിൽ അർഹത ഇല്ലാത്തവൻ ഉയർന്ന സ്ഥാനം അലങ്കരിക്കും എന്നു പറയുന്നു    എത്ര ശരി?
അങ്ങിനെ ചിന്തിക്കണോ?

     നമ്മുടെ കടുത്ത ശത്രുക്കൾ ആണെങ്കിലും നമ്മോട് ഒരു കുശലപ്രശ്നത്തിന് വന്നാൽ നമ്മൾ എന്ത് ചെയ്യും? അയോള് ചിരിച്ച് സ്വാഗതം പറയുമോ? അതൊ കണ്ട ഭാവം നടിക്കാതിരിക്കുമോ? ഞാനാണെങ്കിൽ ചിരിച്ച് സ്വാഗതം ചെയ്യും സുരേഷ് ഗോപി വന്ന് മമ്മൂട്ടിയുടെ തോളിൽ കൈവെക്കുന്നതും മമ്മൂട്ടി വേറെ ദൃഷ്ടി പതിപ്പിച്ച് ജിക്കുന്നതുമായ ചിത്രം കണ്ടു തുടർന്ന് നിരവധി കമൻറ് കളും    ആദ്യം തൊടുന്നതായ Spot ലെ ചിത്രമാണത് പിന്നെ എന്ത് സംഭവിച്ചു?
     ഒരു വ ന്ദ്യവയോധികനാണ് മമ്മൂട്ടി നിരവധി കാലം നിരവധി സത്തായ കഥാപാത്രമായി ജീവിക്കുന്ന വ്യക്തി' ലോകത്ത് മിക്കവാറും എല്ലാ രാജ്യങ്ങളും സന്ദർശിച്ച വ്യക്തി വിവിധ സംസ്കാരങ്ങളെ കുറിച്ച് അനുഭവമുള്ള വ്യക്തി' അങ്ങിനെ ഒരു വ്യക്തി ഇങ്ങിനെ ഒരൽപ്പത്തരം ചെയ്യുമോ? അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മിക്കവാറും ബ്രാഹ്മണ > സവർണ്ണ കഥാപാത്രങ്ങൾ ഹൈന്ദവ ആചാരങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചും നല്ല ബോധമുള്ള വ്യക്തി അങ്ങിനെ ഉള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇടുങ്ങിയ ചിന്താഗതിക്കാരനാകാൻ കഴിയില്ല.അഭിനയ രംഗത്ത്   നിൽക്കുമ്പോൾ എന്തെങ്കിലും അഭിപ്രായ വ്യത്യാസം കണ്ടേക്കാം അതിനെ ഊതിപ്പെരുപ്പിച്ച് വലിയ ശത്രുതയാക്കി മാറ്റേണ്ട ആവശ്യമില്ല എപ്പോഴും ഇടത്ത് ഭാഗത്തേക്ക് മുണ്ടുടുത്താണ് നടപ്പ് മമ്മുട്ടിയെ കുറിച്ചുള്ള ആരോപണങ്ങളിൽ ഒന്നാണത്  സദാ സമയത്തും കുറിയും തൊട്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിക്ക് ചില സാമൂഹ്യ ചുറ്റുപാടിൽ താൻ മുസൽമാൻ തന്നെ യെന്ന് മറ്റുള്ള അല്പ് ബുദ്ധികളെ ഓർമ്മപ്പെടുത്തേണ്ടി വരും നമസ്കാരം നോ ൽ മ്പ് മുതലായവ രഹസ്യമായി ചെയ്യേണ്ടതാണ് എന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല പക്വതയില്ലാത്ത ഒരു സമൂഹത്തിന് മുന്നിൽ ഇതൊക്കെ അദ്ദേഹത്തിന് പരസ്യപ്പെടുത്തേണ്ടി വരും - കുറി തൊട്ടത് മാഞ്ഞു പോയതിനാൽ കുറി ഇല്ലാതെ പ്രഭാഷണത്തിന് പോകുമ്പോൾ നിങ്ങൾ കമ്യുണിസ്റ്റ് കാരനാണോ എന്ന് എന്നോട് ചോദിച്ച ഒരു ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയെ എനിക്കറിയാം കുറി തൊടണം എന്നാൽ അത് മാഞ്ഞു പോകരുത് പോയാൽ വീണ്ടും അത് തൊടണം എന്ന ഒരു ആചാര നിയമവും ഇല്ല - ഇങ്ങിനെ ഇരിക്കെ ഇസ്ലാം പറയുന്ന അല്ലെങ്കിൽ നിഷേധിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ അഭിനയിച്ചാണെങ്കിലും ജീവിതത്തിൽ ചെയ്യുന്ന ഒരു നടന് മത പശ്ചാത്തലത്തിൽ ചില അടവുകൾ നിലനിൽപ്പിന് ആവശ്യമാണ് ഇതിൽ കുറ്റം പറഞ്ഞിട്ടോ പരിഹസിച്ചിട്ടോ ഒരു കാര്യവും ഇല്ല     ആ സമൂഹം എന്ന് വിശാലമായി ചിന്തിക്കാൻ തുടങ്ങുന്ന വോ അന്നേ ഇത്തരം നിലനിൽപ്പിനുള്ള തത്രപ്പാട് ഒഴിവാക്കാൻ പറ്റു - സുരേഷ് ഗോപി മമ്മുട്ടിയെ സ്പർശിച്ചതിന് ശേഷം പിന്നെന്തുണ്ടായി? അത് കൂടി കണ്ടതിന് ശേഷമേ മമ്മുട്ടിയെ വിലയിരുത്താവൂ ബാക്കിയൊക്കെ നമ്മുടെ ഭാവനകൾ ആണ് എനിക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല കഴിയുകയും ഇല്ല കാരണം ഞാൻ എന്നെ മനസ്സിലാക്കിയിരിക്കുന്നു  എന്റെ ചിന്താഗതികളെ ഞാനറിയുന്നു അപ്പോൾ എന്തുകൊണ്ടും എന്നെക്കാൾ ഉയർന്ന അവസ്ഥയിലുള്ള മമ്മൂട്ടി മറ്റൊന്നാകാൻ വഴിയല്ല - ചിന്തിക്കുക '

2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

മേൽപ്പത്തൂരും ആക്ഷേപഹാസ്യവും
**********************************
ക്ഷേത്രങ്ങളിൽ മഹാഭാരതം വായന നിത്യവും പണ്ടുകാലത്ത് പതിവുണ്ടായിരുന്നു! ഭാരതം വായിക്കുന്ന ആചാര്യൻ ഭാരത പട്ടേരി എന്നാണ് അറിയപ്പെട്ടിരുന്നത് അമ്പലപ്പുഴയിൽ ദിവസവും ഭാരതം വായിച്ചിരുന്ന നീല കണ്ഠ ദീക്ഷിതർക്ക് ഒരു ദിവസം വായിക്കാൻ ചില ചാഹചര്യങ്ങളാൽ കഴിഞ്ഞില്ല. പകരമായി ആരോ മേൽപ്പത്തൂരിനെ ചെമ്പകശ്ശേരി പൂരാടം തിരുനാൾ ദേവനാരായണ രാജാവിന്റെ അടുത്തെത്തിച്ചു രാജാവിന് മേൽപ്പത്തൂരിനെ കണ്ടപ്പോൾ ഒട്ടും ബോധിച്ചില്ല ധാരാളം പണ്ഡിതരടക്കം ജനങ്ങൾ കേൾക്കാൻ വരുമ്പോൾ തെററി വായിച്ചാലോ എന്ന് രാജാവിനൊരു സംശയം അതിനാൽ രാജാവ് മേൽപ്പത്തൂരിനോട് ചോദിച്ചു     കൂട്ടി വായിക്കാനറിയാമോ?
ശ്രമിക്കാം    ഭട്ടതിരി മറുപടിയും പറഞ്ഞു
     മേൽപ്പത്തൂർ വായന തുടങ്ങി കർണ്ണ പർവ്വം തുടങ്ങി

ഭീമസേന ഭയത്രസ്താ ദുര്യോധന വരുഥി നീ
ശിഖാഖാർ വാടക സ്യേവ കർണമൂല മുപ്രാശ്രിതാ
( ഭീമസേന നെ ഭയന്ന് ദുര്യോധന സൈന്യം കഷണ്ടിക്കാരന്റെ മുടി പോലെ കർണമൂലത്തെ പ്രാപിച്ചു)   രാജാവ് കഷണ്ടിക്കാരനായിരുന്നു ഏവരും ചിരിച്ചു  - ഭയന്ന സൈന്യം കർണ്ണൻ ഇരിക്കുന്നിടത്ത് അഭയം പ്രാപിച്ചു എന്ന് വേറൊരു അർത്ഥവും ഒപ്പിച്ചു
   രാജാവിന് സംശയ മാ യി ഇത് വരെ ഇങ്ങിനെ ഒരു വരി കേട്ടിട്ടില്ലല്ലോ?
ഇല്ല: കൂട്ടി വായിച്ചതാണ്  അധികമായി ഉള്ളതിലും 2 വരി കൂട്ടി എന്നർത്ഥം ഇത് കേട്ടപ്പോൾ രാജാവിന് അത്ഭുതമായി
അങ്ങാണോ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്?
അതെ ! ഭ വ്യതയോടെ ഭട്ടതിരിപ്പാട് മറുപടിയും പറഞ്ഞു
ഭഗവദ് ഗീതാ പഠനം 328 ആം ദിവസം പത്താം അദ്ധ്യായം ആരംഭിക്കുന്നു
ശ്ലോകം - 1 ( വിഭൂതി യോഗം )

ശ്രീ ഭഗവാനുവാച
ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ
 യത്തേ fഹം പ്രീയമാണായ വക്ഷ്യാമി ഹി ത കാമ്യയാ
       അർത്ഥം
ഭഗവാൻ പറഞ്ഞു - അല്ലയോ അർജ്ജു നാ എന്റെ വാക്കുകൾ കേട്ട് സന്തുഷ്ടനായ നിനക്ക് ശ്രേയസ് ഉണ്ടാകട്ടെ! എന്ന് കരുതി ഞാൻ ഇനിയും പറയാൻ പോകുന്ന എന്റെ പരമവാക്യത്തെ അതായത് പരമാത്മതത്വത്തെ കേട്ടുകൊൾക
2
ഭഗവാൻ തുടരുന്നു -
ന മേ വിദുവിദുഃ സുരഗണാഃ പ്രഭവം ന മഹർഷയഃ
അഹമാദിർഹി ദേവാനാം മഹർഷീണാം ച സർവ്വശഃ
        അർത്ഥം
എന്റെ ഉത്ഭവം ദേവഗണങ്ങൾ അറിയുന്നില്ല മഹർഷിമാരും അറിയുന്നില്ല എന്തെന്നാൽ ഞാൻ ദേവന്മാർക്കും മഹർഷിമാർക്കും എല്ലാവിധത്തിലും ആദികാരണമാകുന്നു
3
യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസം മൂഢഃ സ മർത്ത്യേഷു സർവ്വപാപൈഃ പ്രമുച്യതേ.
         അർത്ഥം
എന്നെ ജന്മ രഹിതനും അനാദിയും ലോകമഹേശ്വരനുമായിട്ട്  ആരാണോ അറിയുന്നത്? മനുഷ്യരുടെ കൂട്ടത്തിൽ മിഥ്യാധാരണകളകന്ന അവൻ സർവ്വപാപങ്ങളിൽ നിന്നും പൂർണ്ണമായും മോചിക്കപ്പെടുന്നു
      വിശദീകരണം
എന്നെ അറിയുക എന്ന് പറഞ്ഞാൽ അറിയേണ്ട വസ്തുവുമായുള്ള തന്മയീഭാവത്തിൽ നിന്നുണ്ടാകുന്ന അനുഭൂതി അജം -ജനിക്കാത്തത് > അനാദി  - ആദി അറിയപ്പെടാത്ത ത്  ലോക മഹേശ്വരം - ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും ബുദ്ധിയുടേയും തലത്തിലുള്ള അനുഭവമണ്ഡലം അതാണ് ലോകം അതിന്റെ ഈശ്വരൻ അഥവാ നിയാമകൻ  ആത്മാവ് ഏകമായിരിക്കുന്നത് കൊണ്ട് എന്റെ അഥവാ നിന്റെ ലോകത്തെ ഭരിക്കുന്നത് ആ ഏകമായ ആത്മാവ് തന്നെയാകുന്നു എല്ലാവരുടെയും അനുഭവ മണ്ഡലങ്ങൾ ചേർന്നതാണ് വിശ്വം ആയതിനാൽ ആ വിശ്വത്തിന്റെ നാഥൻ തന്നെയാണ് ലോക മഹേശ്വരൻ  ഇത് ആരറിയുന്നുവോ? അവൻ സർവ്വ പാപങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം 327 ആം ദിവസം അദ്ധ്യായം 9 തിരിഞ്ഞുനോട്ടം ഭാഗം-2 Date 28/4/2016

   ഈ അദ്ധ്യായത്തിൽ ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട ശ്ലോകം മുപ്പത്തിരണ്ടാമത്തെ ശ്ലോകമാണ് - സ്ത്രീകൾ വൈശ്യർശൂദ്രർ ഇത്പോലെ പാപയോനികളായിപ്പോലും ആരൊക്കെ ഉണ്ടോ അവരും എന്നെ ശരണം പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നു !!!
ഇവിടെ  സ്ത്രീയഃ വൈശ്യാഃ ശൂദ്രാഃ തഥാ പാപയോനയഃ അപി   എന്നാണ് സംസ്കൃതത്തിൽ. തഥാ  അത്പോലെ എന്നർത്ഥം  അപ്പോൾ വലിയ യോഗികൾ എന്ന് പറയപ്പെടുന്നവർ മാത്രമല്ല വിവാഹ ശേഷമുള്ള ഗർഭധാരണം പ്രസവം  കുഞ്ഞുങ്ങളെ വളർത്തൽ മുതലായ പ്രാരാബ്ധങ്ങൾ ക്കിടയിലും എന്നെ ഭജിച്ചാൽ മുക്തി പ്രാപിക്കും അല്ലാതെ രാവിലെ മുതൽ ഈശ്വരഭജനം ചെയ്യുന്നവർക്ക് മാത്രമുള്ളതല്ല മോക്ഷം എന്ന് സാരം വേദ പഠനവും അതിന്റെ പ്രായോഗിക കർമ്മങ്ങളും ഒന്നും സ്ത്രീകളും വൈശ്യരും ശൂദ്രരും ചെയ്യാറില്ല് അപ്പോൾ തങ്ങൾക്ക് മോക്ഷത്തിന് അർഹതഇല്ലേ എന്ന് സംശയിക്കെണ്ടതില്ല എന്ന് സാരം  പാപയോനികളിൽ പിറന്നവർക്ക് പോലും എന്നെ ഭജിച്ചാൽ മുക്തി ലഭിക്കും അപ്പോൾ സദാസമയവും എന്നെ ഭജിക്കുന്നവരുടെ കാര്യം പറയാനുണ്ടോ എന്നാണ് ഇതിലെ അർത്ഥം .
     സംസ്കൃതത്തിൽ ഉള്ള ചില പദപ്രയോഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് ഇതൊക്കെ അതിനാണ് ഗുരുവിൽ നിന്ന് പഠിക്കണം എന്നു പറയുന്നത് വായിച്ച് പഠിച്ചാൽ തെറ്റായ രീതിയിലെ മനസ്സിലാക്കൂ പ്രത്യേകിച്ച് ഭാരതീയ സനാതന ധർമ്മത്തെ പുച്ഛിക്കുന്നവർ 
ചോദ്യവും ഉത്തരവും

സാർ ഞാൻ ഭുവനേശ്വർ കാസർഗോഡ്  ഈയിടെ 2 പോസ്റ്റുകൾ കണ്ടു 1-ആത്മാവിന്റെ സ്ഥാനം പുരി കക്കൊടികൾക്ക് ഇടയിലാണ് എന്ന് 2 ഏറ്റവും വലിയ അജ്ഞതയാണ് സ്വയമേ തന്നെ ആത്മാവായി കരുതുക 3. പരമാത്മാവ് എന്ന് വേറെ ഇല്ല
     മേൽ പറഞ്ഞത് സനാതന ധർമ്മ വ്യവസ്ഥിതിക്ക് എതിരല്ലേ? ഇതേ കുറിച്ച് ഒരു വിശദീകരണം തരാമോ?

   '     ഉത്തരം
താങ്കൾ പറഞ്ഞ Post കൾ ഞാനും വായിച്ചു കമന്റും ഇട്ടു ബ്രഹ്മകുമാരീസിന്റെ അനുഭാവികളാണ് അവർ വേദത്തിനും ഗീതയ്ക്കും എതിരാണ് അവരുടെ ചില ആശയങ്ങൾ പരമാത്മാവ് സർവ്വവ്യാപി ആണെന്നിരിക്കേ : ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന് ഗീത അനുശാസിക്കുമ്പോൾ ആത്മാവിനെ ഒരു പ്രത്യേക സ്ഥാനത്ത് കാണുന്നത് യുക്തിയല്ല അവർ അദ്വൈത സിദ്ധാന്തത്തിന് എതിരാണ് ഭാരതീയ സനാതന ധർമ്മം അദ്വൈതത്തിൽ അധിഷ്ഠിതവും ആണ് -പരമാത്മാവ് തന്നെയാണ് ജീവാത്മാവ് എന്നു പറയുമ്പോൾ പുറമേയുള്ളത് പരമാത്മാവും ശരീരത്തിനകത്ത് ഉള്ളത് ജീവാത്മാവും എന്ന അർത്ഥത്തെ ആണ് അവർ എടുക്കുന്നത് എന്നാൽ ആത്മാവ് ജീവനോട് കുടിയുള്ളതാണ് അപ്പോൾ പരമാത്മാവ് എന്ന് പറയുന്നത് ജീവാത്മാവ് കുടിയാണ്  അത് തന്നെയാണ് ജീവികളുടെ ശരീരത്തിലും കുടികൊള്ളുന്നത് ഞാൻ മാത്രമേ ഉള്ളൂ എന്ന് ഗീത അനുശാസിക്കുമ്പോൾ ശരീരത്തിന് അകത്തും പുറത്തും ഞാൻ തന്നെ ആയിരിക്കണമല്ലോ:  അപ്പോൾ ഞാൻ ആത്മാവ് എന്ന പറയുന്നതിൽ എന്താണ് അപാകത ? ഒരു ചായ പറയുന്നു ഞാൻ ജലമാണ് എന്ന് അതിൽ എന്താണ് തെറ്റ്?
      ഹൈന്ദവർക്ക് മുഖ്യം വേദവും ഗീതയുമാണ് അതിന് എതിരായ ഒന്നും നമുക്ക് ബാധകമല്ല പരോക്ഷമായി അവർ ശങ്കരാചാര്യരെ എതിർക്കുകയാണ് ചെയ്യുന്നത് അതിന് പോന്ന ജ്ഞാനികൾ ഇപ്പോൾ ഇവിടെ ഇല്ല എന്ന് ധരിക്കുക   'ചിന്തിക്കുക



    ''

2016, ഏപ്രിൽ 27, ബുധനാഴ്‌ച

അന്വേഷണം - 2
 
    പ്രവാചകന്മാർ അണികൾക്ക് ദൈവത്തിന് രൂപമില്ല എന്നേ പറഞ്ഞു കൊടുത്തിട്ടുള്ളൂ എന്നാൽ രൂപം എന്നതിന് കണ്ണ് കൊണ്ട് കാണാൻ കഴിയാത്തത് എന്ന അർത്ഥത്തിലാണ് ഭൂരിഭാഗവും ധരിച്ച് വെച്ചിരിക്കുന്നത്  ഒരു വസ്തു ഉണ്ടെങ്കിൽ അതിന് രൂപവും ഉണ്ട് ആ രൂപം എന്ത് എന്ന് ആദ്ധ്യാത്മികമായും ശാസ്ത്രീയമായും അപഗ്രഥിച്ച് ആർക്കും നിഷേധിക്കാ ൻ വയ്യാത്ത വിധം സ്ഥാപിച്ചത് ഭാരതീയ സനാതനമാണ് ജ്ഞാനസ്വരൂപമാണ് ബ്രഹ്മം അഥവാ ഈശ്വരൻ എന്ന് അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം നമ്മുടെ വേദം സ്ഥാപിച്ചിരിക്കുന്നു
       ഇത് മനസ്സിലാക്കിയ സെമിസ്റ്റിക് മതങ്ങളിലെ ബുദ്ധിജീവികൾ ആദ്യം ഇതൊക്കെ പറഞ്ഞത് തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനുള്ള തത്രപ്പാടിലാണ് അതിന്റെ ഭാഗമാണ് യേശു ലോകരക്ഷകനാണ് എന്നും മറ്റുമുള്ള പരാമർശങ്ങൾ. ഒരുമുസ്ലിം പണ്ഡിതൻ ഈയിടെ പറയുകയുണ്ടായി ആദ്യ പ്രവാചകൻ പരമശിവനാണ് എന്ന് ഇതൊക്കെ ഭാരതീ്യ സനാതന ധർമ്മമാണ് ഏറ്റവും ശ്രേഷ്ഠം എന്ന് പരോക്ഷമായി അംഗീകരിക്കുന്നതിന്റെ സൂചനകളാണ്
     ഗീതയെയും വേദോപനിഷത്തുക്കളേയും ഒന്ന് താഴ്ത്തിക്കെട്ടിയാലേ തങ്ങളുടെ സിദ്ധാന്തങ്ങൾ സ്വീകരിക്കൂ എന്ന് ഇവർ വിശ്വസിക്കുന്നൂ  എന്നാൽ ഹിന്ദു സമൂഹം ഒരു മതപഠന കേന്ദ്രങ്ങൾ നടത്തുന്നില്ലെങ്കിലും ആദ്ധ്യാത്മിക മായി  ഉയർന്ന അവസ്ഥയിലാണെന്ന് ഇവർ അറിയുന്നില്ല ഹൈന്ദവർക്ക് മത പഠനം ഇല്ല ആദ്ധ്യാത്മിക പഠനമേ ഉള്ളു എന്ന് ഇവർ മനസ്സിലാക്കുന്നില്ല
    വേദസിഹിത്യം ഉൾക്കൊള്ളാനും ആശയം കണ്ടെത്താനും വലിയ പണ്ഡിതന്മാർക്ക് പോലും പ്രയാസം നേരിടുന്നു അപ്പോളാണ് വാക്യാർത്ഥിൽ എടുത്ത് അവർ വേദങ്ങളെ വ്യഖ്യാനിക്കുന്നത്  നമ്മൾ ആരാധിക്കുന്ന അവതാര സങ്കൽപ്പങ്ങളെ വേദത്തിൽ പരാമർശിക്കുന്നേ ഇല്ല വിഷ്ണു എന്നാൽ വ്യാപനശീലമുള്ള പ്രകാശം എന്നും ഇന്ദ്രൻ എന്നാൽ എെശ്വര്യം എന്നും വേദത്തിൽ അർത്ഥം കൽപ്പിക്കപ്പെട്ടിരിക്കുന്നു അങ്ങിനെ ഇരിക്കെ യേശുവിനെ കുറിച്ച് എങ്ങിനെ വേദത്തിൽ പരാമർശമുണ്ടാകും?
    തങ്ങളും സനാതന ധർമ്മത്തിന്റെ ഭാഗമാണ് എന്ന് വരുത്തിത്തീർക്കാനുള്ള കഠിന ശ്രമത്തിൽ ആണവർ കൃഷ്ണനേയും ഗീതയേയും ശങ്കരാചാര്യരേയും വിമർശിക്കുന്ന ചില ഹൈന്ദവ സംഘടനകൾ ഇവർക്ക് പ്രചോദനം നൽകുന്നുണ്ട് എന്ന് കരുതാതിരിക്കാൻ വയ്യ പണ്ടത്തെ ബ്രാഹ്മണ മേധാവിത്വത്തിന് എതിരായി രൂപം കൊണ്ട ചില ആദ്ധ്യാത്മിക സംഘടനകൾ ഗീത മനസ്സിലാക്കാതെ അത്വൈതം എന്തെന്ന് മനസ്സിലാക്കാതെ വിമർശിക്കുംപോൾ അവർ ഭാരതീയ സനാതന ധർമ്മത്തിൽ നിന്ന് അകന്നു പോകുകയാണ് ചെയ്യുന്നത് സാമൂഹ്യ ചുറ്റുപാടിൽ ഒരുകാലത്ത് സംഭവിച്ച അനാചാരങ്ങൾ ഇന്ന് ഒരു പരിധിവരെ ഇല്ലാതായിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ ചില ആദ്ധ്യാത്മിക സംഘടനകൾക്ക് ഭാരതത്തിൽ ഉള്ളതിനെക്കാൾ അനുയായികൾ വിദേശത്താണ് അവർ കരുതുന്നത് അവരുടെ സംഘടന ലോകം അംഗീകരിച്ചു എന്നാണ് എന്നാൽ സത്യം അതല്ല സെമിസ്റ്റിക്ക് മതങ്ങളുടെ ആശയങ്ങൾക്ക് ഇവരുടെ സിദ്ധാന്തങ്ങൾ ഉപകാരപ്രദമാകും എന്ന കണക്ക് കൂട്ടൽ ആണ് എന്നതാണ് വാസ്തവം   തുടരും 
ഭഗവദ് ഗീതാ പഠനം 326ആം ദിവസം അദ്ധ്യായം 9 തിരിഞ്ഞുനോട്ടം

     രാജവിദ്യാരാജഗുഹ്യ യോഗം എന്ന ഒമ്പതാം അദ്ധ്യായത്തിൽ ഭഗവാൻ പറയുന്നു എന്റെ യഥാർത്ഥ ഭാവം അറിയാത്ത മൂഢന്മാർ എന്നെ നര വേഷധാരി എന്ന് പറഞ്ഞ് അപമാനിക്കുന്നു സാധാരണ മനുഷ്യർക്ക് ഉള്ള രൂപം ആയതിനാലാണ് അപമാനിക്കുന്നത് ഇവിടെ ശ്രീകൃഷ്ണ അവതാരത്തെത്തന്നെയാണ് ഞാൻ എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് പല സന്ദർഭങ്ങളിലും ഞാൻ എന്ന് പറയുന്നത് അരൂപിയായ ബ്രഹ്മത്തെ ഉദ്ദേശിച്ചാണ് എന്നാൽ ഇവിടെ ആ ബ്രഹ്മം എടുത്ത ശ്രീകൃഷ്ണ ഭാവത്തെ ഉദ്ദേശിച്ചാണ് അരുപിയായ ബ്രഹ്മത്തെ എത്ര മൂഢന്മാരാണെങ്കിലും നര വേഷധാരി എന്നു പറയില്ലല്ലോ!
       സത്വഗുണം മാത്രമുള്ളതും സുഗന്ധപൂരിതവും സുന്ദരവുമായ ആ രൂപം സാധാരണ മനുഷ്യർക്ക് ഉണ്ടാകില്ല ഈ പ്രപഞ്ചത്തിലെ എല്ലാം  ഈശ്വരചൈതന്യം നിറഞ്ഞത് തന്നെ എല്ലാറ്റിലും ഞാൻ ഇരിക്കുന്നു എന്നു പറയുന്നും ഉണ്ട് സ്വാഭാവികമായും മനുഷ്യർക്ക് എന്താണ്  കൃഷ്ണന് ഇത്ര പ്രത്യേക ത?  എന്നു ചോദിക്കും സാധാരണ ഒരു ബൾബ്ബിലും നിയോൺ ബൾബ്ബിലും പ്രവഹിക്കുന്നത് ഒരേ വൈദ്യുതി തന്നെ പക്ഷെ വ്യത്യാസം ഉണ്ടല്ലോ! അതേ പോലെ എല്ലാ ജീവജാലങ്ങളിലും അതേ ബ്രഹ്മം തന്നെയാണെങ്കിലും ശരീരം ത്രിഗുണങ്ങൾ ചേർന്നതാണ് എന്നാൽ ശ്രീകൃഷ്ണ ശരീരം നിഷ്കളങ്കമാണ് സത്വഗുണം മാത്രം ഉള്ളതാണ് ആയ തിനാൽ പൂജാദികൾക്കും നാമജപ സമയത്ത് മനസ്സിൽ നിരുപിക്കാനും ഉത്തമവും ആണ് ഭക്തരായ സജ്ജനങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നതും അതാണ് അത് അവിവേക മോ അജ്ഞതയോ ഭക്തിയുടെ താഴ്‌ന്ന അവസ്ഥയോ അല്ല പൂന്താനം ഭട്ടതിരിപ്പാട് - കുറുരമ്മ മീര തുടങ്ങിയ ഭക്തർ ചെയ്തിരുന്നതും ഇത് തന്നെ! അപ്പോൾ പുരരാഗമന ചിന്താഗതിക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന ചിലർ നിരത്തുന്ന യുക്തിയല്ലാത്ത വാദഗതികേട്ട്  മനസ്സിൽ ഉറപ്പിച്ച ഭക്തിമാർഗം സജ്ജനങ്ങൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ! ശ്രീകൃഷ്ണന്റെ ഭൂമിയിലെ അസ്ഥിത്വത്തെക്കുറിച്ചുള്ള വാദം നിരർത്ഥകമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തട്ടെ! - തുടരും
അന്വേഷണം

നിർമ്മല - സാർ  'ഹൈന്ദവവേദങ്ങളും ഉപനിഷത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു യേശു ലോക രക്ഷകൻ - എന്ന പോസ്റ്റ് കണ്ടു ഇതിൽ വല്ല യാഥാർത്ഥ്യവും ഉണ്ടാ?

മറുപടി**
   ... ഒറ്റ വാക്കിൽ പറഞ്ഞാൽ അതിൽ യാതൊരു സത്യവും ഇല്ല പക്ഷെ അങ്ങിനെ പറഞ്ഞാൽ പോര വിശദീകരിക്കണം എന്നാലേ ജനങ്ങൾക്ക് മനസ്സിലാകു അതിനാൽ ഒന്നിൽ കൂടുതൽ Post മറുപടിയായി വേണ്ടിവരും
      വേദം ഉപനിഷത്ത് എന്നിവ എന്താണ് എന്ന് ഇവർ പഠിച്ചിട്ടില്ല ഏതു കാര്യത്തിനേയും ദുർവ്യാഖ്യാനം ചെയ്യാം കൃസ്തുവിനെയും കൃസ്തു മതത്തെയും കുറിച്ച് ആധികാരികമായ പഠനം നടത്തിയ വിവേകാനന്ദ സ്വാമികൾ പറഞ്ഞ ചില കാര്യങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ!   1 ബുദ്ധമതത്തിൽ നിന്ന് പൊട്ടി മുളച്ച ഒരു മുളയാണ് കൃസ്തുമതം 2. യേശു കൃസ്തുവിനെ ജ്ഞാന സ്നാനം ചെയ്യിച്ച സ്നാപക യോഹന്നാൻ ഒരു ബുദ്ധഭിക്ഷു ആയിരുന്നു   വിവേകാനന്ദ സ്വാമികളുടെ ആധികാരികമായ വചനങ്ങളെ ആധാരമാക്കി നമുക്ക് ഒരു അന്വേഷണം തുടങ്ങാം
        വേദങ്ങളിൽ നാം കേട്ട് പഠിച്ച ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ കഥാപാത്രങ്ങളെ നമ്മൾ പുരാണ ഇതിഹാസങ്ങളിലൂടെ പഠിച്ച രീതിയിലല്ല പറഞ്ഞിട്ടുള്ളത് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ജ്ഞാന സൂര്യനും അജ്ഞാന അന്ധകാരവും തമ്മിലുള്ള യുദ്ധവും അതിൽ ജ്ഞാന സൂര്യന്റെ വിജയവും ആണ് വേദത്തിലെ പ്രതിപാദന വിഷയം വിഷ്ണു എന്നതിന് വ്യാപന ശീല' മുള്ളവൻ എന്നാണ് വേദാർത്ഥം വ്യാപന ശീലമുള്ളത് പ്രകാശത്തിനാണ് അപ്പോൾ പ്രകാശം എന്നാണ് വിഷ്ണു എന്നത് കൊണ്ട് വേദത്തിൽ ഉദ്ദേശിക്കുന്നത് കുറച്ചു കൂടി ഗഹനമായി ചിന്തിച്ചാൽ ജ്ഞാന പ്രകാശത്തെ യാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകും വ്യക്തിപരമായോ അവതാര പരമായോ യാതൊരു പരാമർശവും വേദത്തിലില്ല ബ്രഹ്മത്തിന്റെ സ്വഭാവ പ്രവർത്തന വിഷയമാണ് അതിലെ ആധാര വിഷയം  അപ്പോൾ കൃസ്തുവിനെ
കുറിച്ച് വേദത്തിൽ എങ്ങിനെയാണ് പരാമർശമുണ്ടാകുക?

       ഇനി മറ്റൊരു കാര്യം ത്രിമൂർത്തി സങ്കല്പവും അവതാരങ്ങളും വേദത്തിൽ  പരാമർശിക്ക പ്പെട്ടിട്ടില്ല എന്ന കാരണത്താൽ അവ കെട്ടുകഥകൾ ആണ് എന്നും കരുതരുത്  ശരീരത്തിനാവശ്യം പോഷകമാണ് പക്ഷെ വ്യത്യസ്ഥ രുചിയോട് കൂടിയ ഭക്ഷണ സാധനങ്ങളെ നമുക്ക് നിഷേധിക്കാൻ പറ്റുമോ? ശാസ്ത്രത്തിൽ ഒരു മനുഷ്യന് ആവശ്യമായ പോഷക ഘടനകളെക്കുറിച്ചേ പറയുന്നുള്ളൂ അല്ലാതെ വിവിധ രുചി ഭേദങ്ങളുള്ള ഭക്ഷണ സാധനങ്ങളെ പറ്റി പറയുന്നില്ല അത് പോലെ തന്നെയാണ് ഇതും

          വേദങ്ങളുടെ വേദാന്തപരമായ വ്യാഖ്യാനമാണ് ഉപനിഷത്തുക്കൾ  അദ്വൈത ഭാവത്തിൽ നിരാകാരനും അദൃശ്യനും ആയ ബ്രഹ്മം അഥവാ പരമാത്മാവ് ദ്വൈത ഭാവത്താൽ അഥവാ ഭൗതിക ദൃശ്യപ്രപഞ്ചത്തിൽ എങ്ങിനെ അനുഭവപ്പെടുന്നു? എന്ന് മനനം ചെയ്തപ്പോൾ ലഭിച്ചതാണ് പുരാണ ഇതിഹാസങ്ങളിലെ പ്രതിപാദ്യ വിഷയങ്ങൾ അപ്പോൾ ജനിച്ച് മരിക്കും വരെയുള്ള കാലഘട്ടത്തിൽ ഇതിഹാസ പുരാണങ്ങളെ അവഗണിക്കുന്നതിൽ യാതൊരു യുക്തിയും ഇല്ല  മാത്രമല്ല ഭക്തി എന്ന അവസ്ഥയ്ക്ക് ബ്രഹ്മ നാമങ്ങളും കൽപ്പിത രൂപങ്ങളും അനിവാര്യമാണ്  ഈ നാമങ്ങളിലോ കൽപ്പിത രൂപങ്ങളിലോ കൃസ്തുവിന് യാതൊരു സ്ഥാനവും പൂർവ്വഋഷിമാർ കൽപ്പിച്ചിട്ടും ഇല്ല - തുടരും

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം 325 ആം ദിവസം അദ്ധ്യായം 9 ശ്ളോകം 33 തിയ്യതി 26/4/2016

കിം പുനർബ്രാഹ്മണാഃ പുണ്യാഃ ഭക്താ രാജർഷയസ്തഥാ
അനിത്യമസുഖം ലോകം ഇമം പ്രാപ്യ ഭജസ്വ മാം
              അർത്ഥം
പുണ്യാത്മാക്കളായ ബ്രാഹ്മണരുടെയും അതുപോലെ ഭക്തരായ രാജർഷികളുടെയും കാര്യം പിന്നെ പറയണോ? നിത്യമല്ലാത്തതും സുഖമില്ലാത്തതുമായ ഈ ലോകത്തിൽ വന്ന സ്ഥിതിക്ക് എന്നെ ഭജിച്ചുകൊൾക
34
മന്മനാ ഭവ മദ്ഭക്തഃമദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവം ആത്മാനം മത്പരായണഃ
        അർത്ഥം
എന്നിൽ തന്നെ മനസ്സുറപ്പിക്കൂ എന്റെ ഭക്തനായിത്തീരൂ എന്നെ യജിക്കുന്നവനായി ഭവിക്കൂ എന്നെ നമസ്കരിക്കൂ ഇങ്ങിനെ എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി വ്യക്തിത്വത്തെ എന്നിൽ ചേർത്താൽ എന്നെത്തന്നെ നീ പ്രാപിക്കും
              വിശദീകരണം
മറ്റു പല കർമ്മങ്ങളിലും വ്യാപൃതരായി ഇരിക്കുന്ന സ്ത്രീകൾ. കച്ചവടം കൃഷി എന്നിവയിൽ വ്യാപൃതരായിരിക്കുന്ന വൈശ്യർ ആദ്ധ്യാത്മിക കര്യങ്ങളിലും കാർഷിക പരമായും കച്ചവട പരമായും ഉള്ള ജോലികൾ ധാരാളം ചെയ്യുവാനുള്ള് ശൂദ്രരും എന്നെ പ്രാപിക്കുമെങ്കിൽ  ബ്രാഹ്മണർ ഭക്തരായ രാജർഷികൾ എന്നിവരുടെ കാര്യത്തിൽ മോക്ഷം കിട്ടുമോ എന്ന് ശങ്കിക്കേണ്ടതില്ലല്ലോ ആയതിനാൽ എന്നെ ത്തന്നെ ഭജിക്കുക സർവ്വം എന്നിൽ സമർപ്പിക്കുക എന്നാൽ എന്റെ അവസ്ഥയെ പ്രാപിക്കുന്നു  ഇവിടെ എന്നെ എന്ന് പറഞ്ഞത് സാക്ഷാൽ പരമാത്മാവിനെ ഉദ്ദേശിച്ചാണ് എന്ന് മറക്കരുത്  ഒമ്പതാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു 
ശബരിമലയിലെ അയ്യപ്പ സ്വാമി നൈഷ്ടിക ബ്രഹ്മചാരിയാണെന്ന സങ്കല്‍പ്പത്തില്‍ യൌവനയുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ല. എന്നാല്‍ ഈ ആചാരത്തെ സ്ത്രീകളുടെ ആര്‍ത്തവവുമായും ആര്‍ത്തവ ശുദ്ധിയു മായും മറ്റും ബന്ധപ്പെടുത്തി നടക്കുന്ന ചര്‍ച്ചകള്‍ ശരിയല്ല.  കാലങ്ങളായുള്ള ഈ ആചാരം മാറ്റണമെങ്കില്‍ അത് കേരളത്തിലെ ഹൈന്ദവ സമൂഹം ചര്‍ച്ചചെയ്തു  തീരുമാനിക്കണം***
*************************************************************
പ്രതികരണം
     ശബരിമലയിൽ അയ്യപ്പൻ ബ്രഹ്മചാരി ആയത് കൊണ്ട് സ്ത്രീകൾക്ക് ശബരിമലയിൽ പോകാറില്ല എന്ന് പറയുന്നത് സ്വയം അവഹേളിക്കുന്നതിന് തുല്യമാണ് സ്ത്രീകൾ ചെന്നാൽ അയ്യപ്പന്റെ ബ്രഹ്മചാരിത്വം ഇല്ലാതായി പോകുമോ?അല്ലെങ്കിൽ മറ്റ് സ്വാമിമാർക്ക് നീയന്ത്രണം വീടുമോ? എങ്കിൽ അങ്ങിനെ ഉള്ളവർ എന്തിന് ശബരിമലയിൽ പോകണം?കൃത്യമായി മനഃശുദ്ധിയോടെ പോകാൻ കഴിവുള്ളവർ പോയാൽ പോരെ? ശാസ്താ ക്ഷേത്രങ്ങൾ വേറേ എത്രയോ ഉണ്ടല്ലോ? ശാസാതാവിനെ ദർശിക്കണം എന്നുള്ളവർക്ക് അവിടെ പോയാൽ പോരെ?
     ബ്രഹ്മചാരി ആയവരുടെ അടുത്ത് സ്ത്രീകൾ പോകാൻ വയ്യ എന്നത് സെമിസ്റ്റിക് മത സ്വഭാവമാണ്  നമ്മുടെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നമ്മുടെ പൂർവ ആചാര്യന്മാർ നീഷേധിച്ചതിയി എവിടെയൂം രേഖകളില്ല അവിടെക്ക് പോകാനും 41 ദിവസത്തെ വ്രതം പൂർത്തിയാക്കനും സാധിക്കില്ല എന്ന് ഉറപ്പായപ്പോൾ അവർ പോകാൻ താൽപ്പര്യം കാണിച്ചില്ല ആണുങ്ങൾക്കും കൊണ്ടു പോകാൻ പ്രയാസം തോന്നി കുളി വിസർജ്ജനം എന്നിവക്ക് ഉള്ള പ്രയാസം ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു എവിടെ യാണെങ്കിലും പുരുഷന്മാരും സ്ത്രീകളും ഇടകലർന്ന് നിന്നു വേണം കുളിക്കാൻ പിതാവൂം സഹോദരനും മിത്രമല്ലല്ലോ ഉണ്ടാവുക? അന്യരായി പലരും കുളിക്കുന്നുണ്ടാകില്ലേ?

  41 ദിവസത്തെ വ്രതം എടുക്കാൻ കഴിയാത്തത് മാസമുറ മൂലമാണ് എന്ന് എല്ലാവർക്കൂം അറിയാവുന്ന കാര്യമല്ലേ? പിന്നെ അത് ശരിയല്ല എന്ന് പറയുന്നതിന്റെ യുക്തി എന്ത്?

       ഇനി ഇതിന്റെ മറുവശം സ്ത്രീകൾക്ക് ഭൗതിക ജീവിതത്തിൽ ചില പരിമിതികൾ ഉണ്ടാകാം എന്നാൽ ആത്മീയ തലത്തിൽ പുരുഷന്മാരേക്കാൾ എത്രയോ ഉയരത്തിൽ ആണ് അവരുടെ സ്ഥാനം സ്ത്രീയെ അമ്മയായി കാണണം എന്ന് ധർമ്മ ശാസ്ത്രങ്ങൾ പറയുമ്പോൾ പുരുഷനെ അച്ഛനായി കാണണം എന്ന് പറയുന്നില്ല് എന്ന് മാത്രമല്ല സ്ത്രീയുടെ ഒരു കാവൽ ക്കാരനായാണ് കൽപ്പിച്ചിരിക്കുന്നത്  പിതാവ് കൗമാരത്തിൽ മക്കളെയും ഭർത്താവ് യൗവ്വനത്തിൽ ഭാര്യയെയും പൂത്രന്മാർ വാർദ്ധക്യത്തിൽ മാതാപിതാക്കളെയും രക്ഷിക്കണം എന്ന് മനു അനുശാസിക്കുന്നു    ഗീതയിലാണെങ്കിൽ സ്ത്രീകൾക്കും വൈശ്യർക്കൂം ശൂദ്രർക്കും എന്നെ പ്രാപിക്കാം എന്നു പറയുന്നു  പ്രാർത്ഥിക്കാതെ തന്നെ  കാരണം അവരുടെ ധർമ്മങ്ങൾ അത്രക്കും പവിത്രമാണ്  അത് കൊണ്ടു തന്നെ അപ്പോൾ ശബരിമലക്ക് സ്ത്രീകൾ പോയില്ലെങ്കിലും പോയ ഫലം അവർ അനുഭവിക്കൂന്നു കാരണം മാലയിട്ടവർക്ക് എല്ലാം ഒരുക്കിക്കൊടുക്കുന്നത് അവരാണ്   പീന്നെ അവർക്ക് പോകണം എന്ന് മോഹമുണ്ടെങ്കിൽ മാസമുറ കഴിഞ്ഞ് പോകുകയും ആവാം
   അല്ലാതെ അയ്യപ്പൻ ബ്രഹ്മ ചാരിയായത് കൊണ്ടല്ല മാത്രമല്ല അയ്യപ്പന്റെ അടുത്ത് പ്രതിഷ്ടിച്ചിരിക്കുന്നത് മാളികപ്പുറത്തമ്മയെ ആണ് അതിൽ നിന്ന് തന്നെ വ്യക്തമല്ലേ ബ്രഹ്മചര്യവും സ്ത്രീകളുടെ ശബരിമല പ്രവേശനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന്?  ചിന്തിക്കുക



ഭഗവദ് ഗീതാ പഠനം 323 ആം ദിവസം അദ്ധ്യായം 9 ശ്ളോകം  28  തിയ്യതി 24/4/2016

ശുഭാശുഭഫലൈരേവം മോക്ഷ്യസേ കർമ്മബന്ധനൈഃ
സന്യാസയോഗയുകാതാത്മാ വിമുക്തോ മാമുപൈഷ്യസി.
        അർത്ഥം
ഇപ്രകാരമായാൽ ശുഭാശുഭ ഫലങ്ങളോടൂകൂടിയ കർമ്മബന്ധനങ്ങളിൽ നിന്ന് നീമുക്തനായിത്തീരും സന്യാസയോഗയുക്തനായ നീ വിമുക്തനായിട്ട് എന്നെ പ്രാപിക്കുകയും ചെയ്യും
29
നമോ€ഹം സർവ്വഭൂതേഷു ന മേ ദ്വേഷ്യോ€സ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം
            അർത്ഥം
ഞാൻ സർവ്വ ജീവികളിലും തുല്യനാകുന്നൂ എഎനിക്കഅപ്രിയൻ ഇല്ല പ്രിയനും ഇല്ല എന്നാൽ ആരാണോ എന്നെ ഭക്തിയോടെ ഭജിക്കുന്നത്?അവർ എന്നിലും ഞാൻ അവരിലും സ്ഥിതി ചെയായുന്നു
         വിശദീകരണം
സർവ്വം എന്നിൽ സമർപ്പിക്കുക അങ്ങിനെയെങ്കിൽ നീ സർവ്വ കർമ്മ ബന്ധനങ്ങളിൽ നിന്നും മുക്തനായിത്തീരും ഞാൻ സർവ ജീവികളിലും തുല്യമായി വർത്തിക്കുന്നു  എനിക്ക് ആരോടും അനിഷ്ട മോ ഇഷ്ടമോ ഇല്ല  എന്നാൽ ആരാണോ എന്നെ ഭക്തിപൂർവം ഭജിക്കുന്നത്? അവർ എന്നിലും ഞാൻ അവരിലും സ്ഥിതി ചെയ്യുന്നു

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

വിവിധ ഗ്രൈഡിലുള്ളവരെ കളിയാക്കരുത് *****
****************************************
 ആദ്ധ്യാത്മികമായി നമ്മുടെ സമൂഹം വിവിധ തലത്തിൽ ആണ് ഓരോ തലത്തിലുള്ളവർക്കും പ്രത്യേകം പ്രാർത്ഥനാ മുറകൾ പൂർവ്വ ഋഷികൾ പറഞ്ഞു തന്നിട്ടുണ്ട്  ഏറ്റവും താഴ്ന്ന പടിയിൽ ഉള്ളവർക്ക് ക്ഷേത്രവും ആചാരങ്ങളും ആഘോഷങ്ങളും ആവശ്യമാണ് അതിലൂടെ അറിയാതെ അവർ ആത്മീയമായി ഉയർച്ച പ്രാപിക്കുന്നുണ്ടെന്ന് സമൂഹത്തിലേക്ക് കൺതുറന്ന് നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും  പലരും ചോദിക്കും ഇത്രയും കാലമായിട്ടും ആത്മീയ മായി ഉയർച്ച പ്രാപിക്കാത്തതെന്ത് കോണ്ട്?ക്ഷേത്രം ഇപ്പോളും ഉണ്ടല്ലോ അതിനർത്ഥം ഇപ്പോളും തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുയാണ് എന്നല്ലേ അതിനർത്ഥം?
    എന്തൊരു വിവരമില്ലാ യ്മ എന്നു നോക്കൂ! എത്രയും കാലമായിട്ടും സ്കൂളുകളിൽ എന്തെ ഒന്നാം ക്ളാസ് നിർത്തലാക്കാത്തത്? ഇപ്പോളും അവിടെ തന്നെ നിൽക്കുകയല്ലേ എന്ന് ചോദിക്കുന്നത് പോലെയല്ലെ ഇതും?
     പഠിച്ചവർ ഉയർന്നു പോകുന്നു പുതിയ തലമുറ വീണ്ടും വരുന്നു ഇത് കാണാൻ കഴിവ് ഇല്ലാ എന്നല്ലെ അതിനർത്ഥം? ആദ്ധ്യാത്മിക തലത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്
    കാമക്രോധാദികൾ നിയന്ത്രിക്കാൻ കഴിവുള്ളവരും ആത്മീയ തലത്തിൽ ഉയർന്ന് ചിന്തിക്കുന്നവരും നമ്മുടെ സമൂഹത്തിൽ ധാരാളം പേരുണ്ട് പക്ഷെ ഇതിന് വിപരീതമിയി ചീന്തിക്കുന്നവരെ മാത്രമെ നമ്മൾ കാണുന്നുള്ളു എന്ന് മാത്രം  ആത്മീയമായി ഉയർന്നു എന്ന് ധരിക്കുന്നവരും ഉണ്ട് അവരാണ് ക്ഷേത്രങ്ങളെയും ആചാരങ്ങളെയും നിന്ദിക്കുന്നത് ഇടയിൽ വഴിതെറ്റിപ്പോകുന്നവർ ധാരാളം ഉണ്ട് അതിന് കാരണം പക്വത എത്തും മുമ്പായി  അതിഗഹനമായ ഗ്രന്ഥങ്ങൾ വായിക്കുകയും വികലമായ രീതിയിൽ മനസ്സിലാക്കുകയും ചെയ്യുന്നു .ഗീതയിൽ ഓരോ കാര്യത്തിന്റെയും ഗുണം പറയും പിന്നെ അതിനേക്കാൾ ശ്രേഷ്ടമായതിനെ പറയും അപ്പോൾ ഇത്തരക്കാർ പറയും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഗീത പറയുന്നത് എന്ന് ഒരു സദ്ഗുരുവിന്റെ അഭാവം ഇവിടെ പ്രകടമാണ് ഗീതോപനിഷത്തുക്കൾ ഗുരുമുഖത്ത് നിന്ന് തന്നെ പഠിക്കണം അല്ലെങ്കിൽ വഴി പിഴച്ചു പോകും ചിലർ പിന്നേ നേരായ വഴിക്ക് തിരിച്ചുവരും ചിലർ ഭാരതീയ സനാതന ഗ്രന്ഥങ്ങളെ അപമാനിച്ചു കൊണ്ടേ ഇരിക്കും  ചിന്തിക്കുക 
ഭഗവദ് ഗീതാപഠനം  324 ആം ദിവസം അദ്ധ്യായം 9 ശ്ലോകം 30 Date 25/4/2016

അപി ചേത് സു ദുരാചാരഃ ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ
        അർത്ഥം
കൊടിയ ദുരാചാരിയാണെങ്കിൽ പോലും എന്നെ അന്യചിന്ത കൂടാതെ ഭജിക്കുന്നുവെങ്കിൽ അവനെ നല്ലവനായിത്തന്നെ കരുതണം എന്തെന്നാൽ അവൻ നേർവഴിക്ക് മനസ്സ് ഉറപ്പിച്ചു കഴിഞ്ഞു
31
ക്ഷിപ്രം ഭവതി ധർമ്മാത്മാ ശശ്വച്ഛാന്തീം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി
              അർത്ഥം
 അവൻ വേഗത്തിൽ ധർമ്മാത്മാവായിത്തീരുന്നു  ശാശ്വതമായ ശാന്തിയെ പ്രാപിക്കുകയും ചെയ്യുന്നു അല്ലയോ അർജ്ജുനാ,എന്റെ ഭക്തൻ നശിക്കില്ല എന്ന് നീ തീർച്ചയായും അറിഞ്ഞു കൊൾക
32
മാം ഹി പാർത്ഥ വ്യപാശ്രിത്യ യേ€പി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശുദ്രാഃ ത£ പി യാന്തി പരാം ഗതിം
           അർത്ഥം
 എന്തെന്നാൽ അർജ്ജുനാ സ്ത്രീകൾ,വൈശ്യർ ശൂദ്രർ ഇത്പോലെ പാപയോനികളായി പ്പോലും ആരൊക്കെയുണ്ടോ അവരും എന്നെ ശരണം പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നൂ
       വിശദീകരണം
ഇവിടെ കൊടിയ പാപം ചെയ്തവൻ ആയാൽ പോലും അന്യ ചിന്ത കൂടാതെ എന്നെ ഭജിച്ചാൽ പരമഗതി പ്രാപിക്കും എന്നതിന് ശേഷം ഭഗവാൻ പറയുന്ന കാര്യങ്ങൾ വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട രീതിയിൽ ആണ് ഇന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്
സ്ത്രീകൾക്ക് പ്രസവം കുഞ്ഞുങ്ങളെ നോക്കൽ മറ്റ് കുടുംബ കാര്യങ്ങൾ എന്നിവ അനുഷ്ടിക്കാൻ ഉള്ളതിനാൽ സ ദാ സമയവും  ഭജനയുമായി കഴിയാൻ പറ്റില്ല അതേ പോലെ കച്ചവടം കൃഷി എന്നിവ ചെയ്യുന്ന വൈശ്യർക്കും വേണ്ടപോലെ ഉപാസനയ്ക്ക് സാഹചര്യം ഇല്ല ശൂദ്രർക്ക് ആണെങ്കിൽ തീരെ വിദ്യഭ്യാസം ഇല്ല പോരാത്തതിന് സദാസമയത്തും ദാസ്യ ജോലി ചെയ്യേണ്ടി വരും അപ്പോൾ അവർക്കും വേണ്ടപോലെ സമയം ലഭിക്കില്ല്  എന്നാൽ ഇവർ ചെയ്യുന്ന ജോലികൾ നവവിധ ഭക്തിയിൽ പെട്ടതാണ് ഏറ്റഏറ്റവുശ്രേഷ്ഠമായ ഒരു യജ്ഞം തന്നെയാണ് ഗർഭധാരണവും പ്രസവവും കുഞ്ഞുങ്ങളെ നോക്കി വളർത്തുക എന്നതും അത് പോലെ ഭൂമിയെ സന്തോഷിപ്പികാകുന്ന വൈശ്യനും നവവിധഭക്തിയിൽ ഒന്നായ ദാസ്യം ചെയ്യുന്ന ശൂദ്രരും ശ്രേഷ്ഠ കർമ്മം തന്നെയാണ് ചെയ്യുന്നത്  പ്രത്യക്ഷത്തിൽ അവർ ഉപാസിക്കുന്നില്ല എന്ന് നമൂക്ക് തോന്നും അതിനാൽ നമ്മെ ഭഗവാൻ ഓർമ്മിപ്പിക്കുന്നു അവരും എന്നെ പ്രാപിക്കുന്നു  അത് പോലെ പാപയോനിയിൽ പിറന്നവരായാലും എന്നെ ഭജിച്ചാൽ പാപം ഇല്ലാതാകും  അതായത് പശ്ചാത്താപം തോന്നിയവർക്കേ ഭജനക്ക് തോന്നൂ എന്ന് സാരം








അന്വേഷണത്തിന്റെ വഴികൾ
****************************
 നിർമ്മല - സാർ ഞാനിപ്പോൾ സാറിന്റെ പോസ്റ്റിന് ഗോപകുമാർ എന്ന മെമ്പർ ഒരു കമന്റ് ചെയ്തിരിക്കുന്നു
ശ്രീരാമൻ ഹനുമാന് ഉപദേശിച്ചു കൊടുത്ത ശ്രീരാമ ഗീതയിൽ പറയുന്നുണ്ട് ആഘോഷങ്ങളിലും മറ്റും ഭ്രമിക്കുന്നവർ നീച ബുദ്ധികളാണ് ഇതിൽ കാര്യം വ്യക്തമാണ്-
     ഇത് ശരിയാണോ സാർ?
***************************
ഉത്തരം      ശരിയല്ല  ബ്രഹ്മാണ്ഡപുരാണത്തിൽ ഉള്ള   അദ്ധ്യാത്മരാമായണം ഉത്തരകാണ്ഡത്തിൽ  അഞ്ചാം അദ്ധ്യായ മാണ് ശ്രീരാമ ഗീത ശ്രീരാമൻ ലക്ഷ്മണനോട് ഉപദേശിക്കുന്നതാണ് ഇത് ഹനുമാൻ ഇവിടെ രംഗത്തേ വരുന്നില്ല ശ്രീരാമ ഗീതയുടെ പൂർണ്ണ രൂപം നഷ്ടപ്പെട്ടിരിക്കുന്നു കിട്ടിയ ഭാഗങ്ങളിൽ  മേൽ പറഞ്ഞ അർത്ഥം വരുന്ന ശ്ലോകം ഇല്ല.  പിന്നെ ആരെങ്കിലും വ്യാഖ്യാനിക്കുമ്പോൾ ഇങ്ങിനെ ഒന്ന് ചേർത്തതാകാം കാരണം വേദാന്ത ഭാഗത്തിൽ ആചാരങ്ങൾക്ക് വലിയ സ്ഥാനം ഒന്നും ഇല്ല    മാത്രമല്ല ഇവിടെ ക്ഷേത്ര ആചാരങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞിട്ടുള്ളത്   കാരണം ആ കാലഘട്ടത്തിൽ ക്ഷേത്രങ്ങൾ   സർവ്വസാധാരണ മല്ല രാമൻ സ്ഥാപിച്ച രാമേശ്വരം തന്നെ വളരെ കാലങ്ങൾക്ക് ശേഷമാണല്ലോ ക്ഷേത്രമായി വളർന്നത്?
     ഈശ്വരനെ നേരിട്ട് അറിവില്ലാത്തതിനാലാണല്ലോ ക്ഷേത്രസങ്കല്പ്പം ഉടലെടുത്തതും ആചാരങ്ങൾ വന്നതും ? അപ്പോൾ ഈശ്വരനായ രാമൻ നേരിട്ടു് വന്ന് ഉപദേശിക്കുമ്പോൾ പിന്നെന്തിന് ക്ഷേത്രവും ആചാരങ്ങളും ? അപ്പോൾ രാമനെ കാണാത്തവർക്ക്  ആചാരങ്ങളും മറ്റും കൂടിയേ മതിയാകൂ ഹനുമാൻ ഈശ്വര ദർശനം കിട്ടിയവനാണ് ഹനുമാനെ സംബന്ധിച്ച്  ക്ഷേത്രവും ആചാരവും ഒന്നും ബാധകമല്ല താനും മാത്രമല്ല ഹനുമാനെ മനുഷ്യൻ ആരാധിക്കുന്നു - ആത്മീയമായി ഉന്നതിയിൽ എത്തിയവർക്കാണ് ആചാരങ്ങളും ഒന്നും വേണ്ട എന്ന് പറയുന്നത്  സാധാരണക്കാരായ  നമ്മെ സംബസിച്ച് എല്ലാം ആവശ്യമാണ്  അത് കൊണ്ടാണ് വ്യത്യസ്ഥമായ  ആചാരങ്ങൾ നിലവിൽ വന്നതും
കേസരി പോകുന്നത് എങ്ങോട്ട്?

    ഞാൻ ഭാരതീയ സനാതന ധർമ്മത്തിന്റെ അനുയായിയും പ്രചാരകനും ആണ് ഹൈന്ദവ സംഘടനകളോട് ആദരവും ഉണ്ട് എന്ന് വെച്ച് വിവരക്കേട് വിളിച്ചു പറഞ്ഞാൽ അത് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ എന്നെയോ എന്നെ പോലുള്ളവരെയോ കിട്ടില്ല  കേസരിയുടെ മുഖപ്രസംഗത്തെ പറ്റി മാതൃഭൂമിയിൽ വായിച്ചു.
'. ഭക്തരുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിനപ്പുറത്ത് വെടിക്കെട്ടിന് ഒരു പ്രാധാന്യവും യുക്തിയുമില്ല ക്ഷേത്രം പോലും തകർത്തു കൊണ്ട് നടത്തുന്ന കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണ മെങ്കിൽ തലയ്ക്ക് തകരാറുണ്ടാകണം   കേസരിയുടെ മുഖപ്രസംഗത്തിൽ പറയുന്നു വേറൊരു വാചകം --- തീരെ ചെറിയ ക്ഷേത്രങ്ങളിൽ വരെ കോടികളുടെ കരിമരുന്ന് കത്തിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് ശബരിമല പോലുള്ള കാനനക്ഷേത്രങ്ങളിൽ വന്യജീവികളെ അകറ്റാൻ ആരംഭിച്ച കതിന വെടി അനുഷ്ഠാന മായി മാറിയപ്പോഴാണ് വെടി വഴിപാടുണ്ടായത്

വിശകലനം
 ക്ഷേത്രത്തിൽ വെടിക്കെട്ട് വേണ്ടാ എന്ന് തീരുമാനിച്ചോളു കൂഴപ്പമില്ല പക്ഷെ നിരോധിക്കാനുള്ള കാരണം പറയുമ്പോൾ അത് തോന്നിയത് പറയലാ വരുത്     തോട്ടം നനക്കുമ്പോൾ കാലിൽ ചെളി പറ്റും അതിനാൽ അതിന് വേണ്ടിയാണ് തോട്ടം നനക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങിനെ ഇരിക്കും?  വെടി ശബ്ദം കേട്ടാൽ വന്യജീവികൾ പോകും പക്ഷെ വെടി തുടങ്ങിയത് അതിനല്ല  വെടിനടന്നാൽ ഉണ്ടാകുന്ന പുക അതി ശക്തമായ അണുനാശിനിയാണ്  ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ വരുന്ന ശബരിമലയിൽ വെടി അത്യാവശ്യമാണ് അപ്പോൾ അണുക്കൾ ഉണ്ടാകുന്നത് വ്യത്യസ്ത ഊഷ്മാവിലുള്ള മനുഷ്യർ തിങ്ങിക്കൂടുമ്പോഴാണ് അപ്പോൾ താനും അതിൽ ഒരു കാരണമാണല്ലോ അതിനാൽ അത് പരിഹരിക്കാനായി ഞാനും സഹകരിക്കുന്നു വെടിവഴിപാടിന്റെ സ്ഥിതി ഇതാണ്
     ഇപ്പോഴാണല്ലോ ഇത് പറയുന്നത്? അപ്പോൾ അപകടം വരാതിരിക്കുവാനുള്ള മാർഗ്ഗം കർശനമായി നടപ്പാക്കുകയല്ലേ വേണ്ടത്? ധാരാളം പേർ കൂടുന്ന തൃശ്ശൂർ പൂരം പോലുള്ള പുരങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കിയാൽ പിന്നെ ഉണ്ടാകാവുന്ന രോഗങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ അവസരത്തിൽ ആർഭാടം ഒഴിവാക്കാം  ഓരോ പരിതസ്ഥിതിക്ക് അനുസരിച്ച് ആണ് ഓരോ ആചാരങ്ങളും വരുന്നത് ആദ്ധ്യാത്മിക മായി യാതൊരു ബന്ധവും ചിലപ്പോൾ കാണില്ല   പക്ഷെ പരിതസ്ഥിതി അവിടെ തന്നെയുണ്ട് അപകടം ഉണ്ടാകാതെ എത്രയോ പൂരങ്ങൾ വെടിക്കെട്ടോടെ നടന്നിരിക്കുന്നു? അപ്പോൾ അപകടം വരാത്ത വിധം നിയമങ്ങൾ അനുസരിച്ച് നടത്തുകയല്ലേ നല്ലത്? മദ്യനിരോധനം വന്നപ്പോൾ ഉദ്ദേശം നല്ലതായിരുന്നെങ്കിലും കുറേ പേർക്ക് തൊഴിൽ നഷ്ടമായി ഇന്ന് സമൂഹത്തിൽ എന്തും തൊഴിലായി സ്വീകരിക്കുന്ന അവസ്ഥയാണ് വെടിക്കെട്ടില്ലെങ്കിൽ തിരക്ക് കുറയും വരുമാനം കുറയും  അപ്പോൾ ദീർഘ വീക്ഷണത്തോടെ വേണം എല്ലാം തീരുമാനിക്കാൻ  പക്ഷെ തീരുമാനം എടുക്കുമ്പോൾ ആചാരങ്ങൾ അനാവശ്യമായിരുന്നു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരിക്കരുത്    വെടിക്കെട്ട് ഒന്നോ രണ്ടോ വർഷം നിരോധിക്കുക   അനന്തരഫലം അപ്പോൾ അറിയാം    വീണ്ടും തുടങ്ങും അല്ലാതെ ഒന്നും സംഭവിക്കില്ല    പിന്നെ ഉമ്മൻ ചാണ്ടി ഇത് ക്ഷേത്ര ആചാരമാണ് എന്ന് പറഞ്ഞത് കൊണ്ടാണ് ഈ മുഖപ്രസംഗം എങ്കിൽ   എനിക്ക് ഒന്നേ പറയാനുള്ളൂ  ഹിന്ദു നന്നാകണമെങ്കിൽ  " 'ഇനിയും വർഷങ്ങൾ ഏറേ വേണ്ടി വരും

2016, ഏപ്രിൽ 24, ഞായറാഴ്‌ച

സുകുമാർ അഴീക്കോട് തത്ത്വമസിയിൽ പറഞ്ഞത്*
************************************************
     അക്ബർ ചക്രവർത്തിയുടെ കാലത്ത് മിക്കവാറും അദ്ദേഹത്തിന്റെ മതൈ ക്യ പരിപാടിയുടെ ഭാഗമായിട്ടാകാം ഇസ്ലാം മത തത്വങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്    അള്ളോ പനിഷത്ത്   - ഉണ്ടായി ദേശീയോദ്ഗ്രഥനത്തിന്റെ പുളകം കൊള്ളുന്നതിന് പറ്റിയ ഒരു ചരിത്ര സംഭവമായി ഇത് വ്യാഖ്യാനിക്കപ്പെട്ടുകൂടായ്ക ഇല്ലെങ്കിലും ഇതിന് ഒരു മറുവശം ഉള്ളത് നാം കാണാതിരുന്നു കൂടാ ഒരു വലിയ ആദ്ധ്യാത്മിക സത്യം എങ്ങിനെ അനന്തര കാലങ്ങളിൽ ചുക്കിച്ചുളിഞ്ഞ് നശിച്ചുപോകുന്നുവെന്ന് മുമ്പ് ദശക്കണക്കിനുണ്ടായ വിക ലോപനിഷത്തുകളുടെ കൂട്ടത്തിൽ പെടുന്ന ഇതും നമ്മെ പഠിപ്പിക്കുന്നു   അക്കാബറോപനിഷത്തും ഉണ്ടായി അക്കാലത്ത് അക്ബറിനെ പറ്റി തന്നെ ' കാലം കുറെ കഴിഞ്ഞപ്പോൾ ക്രൈസ്ത വോ പനിഷത്തും വന്നു. ഈ പ്രവണത ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം വരെ നിലനിന്നുവെന്നതിന് തെളിവുണ്ട് ഏതായാലും സ്വതന്ത്ര ഭാരതത്തിൽ പലതും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഉപനിഷദ് ദ്രഷ്ടാക്കളായ മഹർഷിമാരോ പുതിയ ഉപനിഷത്തുക്കളോ ഉണ്ടായിക്കാണാത്തത് നാടിന്റെ ഭാഗ്യം
****************""""*"**""*"*************************

            നിരുപണം
അള്ളാപനിഷത്ത് അക്ബറോപനിഷത്ത് ക്രൈസ്ത വോ പനിഷത്ത് എന്നിവ വികലമായ ഉപനിഷത്തുക്കളാണെന്ന് അദ്ദേഹം പറയുന്നു വേദാന്ത പരമായി ചിന്തിക്കാൻ സെമി സ്റ്റിക്ക് മതങ്ങൾക്ക് കഴിയില്ല അതിനാൽ തന്നെ ഒരു സത്യസന്ധമായ ഉപനിഷത്ത് തീർക്കാൻ ആകില്ല -സ്വൽപ്പം കളിയാക്കി അദ്ദേഹം പറയുന്നു   സ്വാതന്ത്ര്യത്തിന് ശേഷം പുതിയ   ഉപനിഷത്ത് ദ്രഷ്ടാക്കളാ   'യ ഋഷിമാരോ ഉപനിഷത്തുക്കളോ ഉണ്ടാകാത്തത് നാടിന്റെ ഭാഗ്യമാണ് എന്ന്   ഭവിഷ്യ പുരാണത്തിലെ അവസാന ഭാഗം അക്ബറിന്റെ കാലഘട്ടം മുതൽ ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതിന്റെ ഇടയിൽ എപ്പോഴോ തിരുകിക്കയറ്റിയതാണ് എന്ന് അതിന്റെ മലയാള പരിഭാഷ വായിച്ചാൽ പോലും പുരാണ പരിചയം ഉള്ള ഒരാൾക്ക് ബോദ്ധ്യപ്പെടുന്നതാണ്


വിവേകചൂഡാമണി ശ്ളോകം 44

വിദ്വാൻ സ തസ്മാ ഉപസത്തിമീയുഷേ
മുമുക്ഷവേ സാധു യഥോക്തകാരിണേ
പ്രശാന്തചിത്തായ ശമാന്വിതായ
തത്ത്വോപദേശം കൃപയൈവ കുര്യാത്
          അർത്ഥം
വിധിയാം വണ്ണം തന്നെ സമീപിച്ചവനും മോക്ഷാർത്ഥിയും ശാസ്ത്രവിധികളെ യഥാവിധി അനുഷ്ടിക്കുന്നവനും ഭോഗ്യ വസ്തുക്കളിൽ വിരക്തി വന്നവനും ബാഹ്യേന്ദ്രിയങ്ങളെ നിയന്ത്രിച്ചവനുമായ അവന് ബ്രഹ്മ വിത്തമനായ ദേശികൻ കൃപാപൂർവ്വം തത്ത്വോപദേശം ചെയ്യണം
      വിശദീകരണം
ഇവിടെ ബ്രഹ്മ വിത്തമൻ എന്നാൽ ബ്രഹ്മ ജ്ഞാനി എന്ന അർത്ഥം.ദേശികൻ എന്നാൽ ജ്ഞാനിയായ ഗുരു എന്നും അർത്ഥം  ശിഷ്യന് ഗുരൂവിനെ സമീപിക്കാൻ ചില നിയമങ്ങൾ ഉണ്ട് അത് പാലിച്ച്  ജ്ഞാനം നേടാൻ താൻ അർഹനാണ് എന്ന് ശിഷ്യൻ ഗുരുവിനെ ബോധ്യപ്പെടുത്തിയാൽ വളരെ കൃപാപൂർവ്വം ഗുരു ശിഷ്യന് തത്ത്വോപദേശം നൽകണം എന്ന് സാരം ശിഷ്യനാകാൻ യോഗ്യത ഇല്ലെങ്കിൽ വിദ്യ നൽകൂകയും അരുത് എന്ന് ആന്തരിക മായ അർത്ഥം 
ഞാൻ സ്വാർത്ഥനാണ് നിങ്ങളും
*****************************
   എനിക്ക് ത്യജിക്കുവാനുളളത് ജന്മ സിദ്ധമായി എനിക്ക് കിട്ടിയത് മാത്രമാണ് അത് ഭൂരിഭാഗവും ത്യജിച്ചു സ്വൽപ്പം ബാക്കിയുണ്ട് അതവിടെ കിടക്കട്ടെ! സ്വന്തമായി എനിക്ക് ഉണ്ടായിരുന്നത് കാമവും ക്രോധവും ആയിരുന്നു അത് സൽപ്പം ബാക്കി വെച്ച് ബാക്കി ഭൂരിഭാഗവും ത്യജിച്ചു
   ഇപ്പോൾ ഞാൻ സ്വാർത്ഥനാണ് എന്റെ മനസ്സുഖം മാത്രമാണ് എനിക്ക് മുഖ്യം ഞാൻ പട്ടിണി കിടക്കാൻ തയ്യാറാണ് അതിൽ എനിക്ക് വിഷമമില്ല എന്നാൽ മക്കൾ പട്ടിണി കിടന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല ആയതിനാൽ ഞാൻ മക്കൾ പട്ടിണി കിടക്കാതെ നോക്കുന്നു അപ്പോൾ എനിക്ക് സമാധാനമാകുന്നൂ ഇവിടെ എന്റെ സമാധാനം ആണ് വലുത് അതിന് വേണ്ടി ഞാൻ ശ്രമിച്ചു അതിന്റെ ഫലമാണ് മക്കളുടെ വിശപ്പ് മാറൽ

     എന്റെ മകൾക്ക് നല്ല ഒരു വിവാഹം വേണം എന്നാലെ എനിക്ക് സമാധാനമുള്ളു അതിനായി ഞാൻശ്രമിച്ചു അത് വിജയിച്ചു എനിക്ക് സമാധാനമായി ആതിന്റെ ഫലമാണ് അവളുടെ നല്ല കുടുംബ ജീവിതം   അതെ  ഞാൻ സ്വാർത്ഥനാണ്  എന്റെ മനസ്സമാധാന മാണ് എനിക്ക് പ്രാധാന്യം  കാരണം ഞാൻ മാത്രമെ ഉള്ളൂ പിന്നെ ആർക്ക് വേണ്ടി  എന്ത് ചെയ്യാൻ?  ഇതല്ലേ നിങ്ങളും ചെയ്യുന്നത്? അതെ നിങ്ങളും സ്വാർത്ഥരാണ് 
സുരൻമാർ,അസുരന്മാർ, രാക്ഷസർ ,
.
മനുഷ്യർ
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
 കഥകളിലെ സുന്ദരമായ ഭാഷാ പ്രയോഗം നമ്മുടെ മനസ്സിൽ സൃഷ്ടിച്ച ചില സങ്കൽപ്പങ്ങളുണ്ട്  മേൽ പറഞ്ഞ വിഭാഗങ്ങളെ കുറിച്ച്   കശ്യപപ്രജാപതിയുടെ പത്നിമാരിൽ അദിതിക്ക് ജനിച്ച വരെ ആദിതേയർ എന്നും ആദിത്യന്മാർ എന്നും പറയുന്നു മറ്റൊരു പത്നിയായ ദിതിയിൽ ജനിച്ചവരെ ദൈത്യന്മാർ എന്നും പറയുന്നു
    ഇവരെല്ലാം ദിവ്യമായ കഴിവുകൾ ഉള്ളവരാണ് ധർമ്മത്തിൽ ഉറച്ച് നിന്ന് കർമ്മങ്ങൾ ചെയ്യുന്നവർ ആകയാൽ ആദിത്യന്മാരെ സുരന്മാർ എന്ന് പറയുന്നു ഇവർക്ക് സത്വഗുണമാണ് എന്നാൽ ദൈത്യർ തമോഗുണം ഉള്ളവർ ആകയാൽ അവർക്ക്  സുരത്വം ഇല്ല അതിനാൽ അവരെ അസുരന്മാർ എന്ന് പറയുന്നു അസുരന്മാരിൽ
അതിനീചമായ കാര്യങ്ങൾ ചെയ്യുന്നവരെ രാക്ഷസർ എന്ന് പറയുന്നു ഇവർക്കൊക്കെ മനുഷ്യരുടെ രൂപമാണ് അഥവാ ദൈത്യരും ആദിത്യരും ഉണ്ടായപ്പോൾ അവർക്ക് കൽപ്പിച്ച് കൊടുത്ത അതേ രൂപമാണ് മനുഷ്യനും ലഭിച്ചത്  രാക്ഷസരുടെ ഉൽപ്പത്തി പൗലസ്ത്യനിൽ നിന്നാണെന്ന് ചിലർ പറയുന്നു എന്നാൽ അത് ശരിയല്ല പൗലസ്ത്യന്റെ പുത്രൻ വിശ്രവസ്സാണ് വിസ്രവസ്സിന് കൈകസിയിൽ രാവണൻ,കുംഭകർണ്ണൻ ശൂർപ്പണഖ,വിഭീഷണൻ എന്നിവർ ജനിച്ചു അതിൽ ശൂർപ്പണഖ മാത്രമാണ് നരഭോജി.

   വിഭീഷണൻ സാത്വികനാണ്  രാവണാദികൾക്ക് മുന്പേ രാക്ഷസർ ഉണ്ടായിരുന്നു ക്രൂരകൃത്യങ്ങൾ ചെയ്തത് മൂലമാണ് രാവണനെ രാക്ഷസൻ എന്ന് പറയുന്നത് അതെ സമയം രാവണൻ ബ്രാഹ്മണ കുലമാണ് അച്ഛന്റെ താവഴി അനുസരിച്ച് .
      ഇനി മനുഷ്യരിൽ തന്നെ ഇപ്പോൾ അസുരന്മാരും രാക്ഷസരും ഉണ്ടല്ലോ യാതോരു കാരണവും കൂടാതെ ഒരു പ്രത്യയ ശാസ്ത്ര ത്തിന്റെ പേരിൽ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകരർ ഇന്ന് സാധാരണയാണല്ലോ  ദയ എന്നൊരു വാക്ക് അവരുടെ നിഘണ്ഡുവിലില്ല  പിന്നെ ശാരീരിക വ്യത്യാസം ആണെങ്കിൽ അതും മനുഷ്യരുടെ ഇടയിൽ ഉണ്ടല്ലോ നീഗ്രോകളും വെള്ളക്കാരും ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്  യെസ്കിമോ പിഗ്മികൾ മുതലായ വർഗ്ഗങ്ങളെ പറ്റി ചരിത്രം പറയുന്നു ഉണ്ടല്ലോ

2016, ഏപ്രിൽ 23, ശനിയാഴ്‌ച

'ശ്രീമദ് ഭാഗവതം 78 ആം ദിവസം മാഹാത്മ്യം അദ്ധ്യായം 3 ശ്ലോകം 68 Date 23/4/2016

'താം ചാഗതാം ഭാഗവതാർത്ഥ ഭൂഷാം
സുചാരു വേഷാം ദ ദൃശുഃ സദസ്യാഃ
കഥം പ്രവിഷ്ടാ കഥമാഗതേയം
മദ്ധ്യേമുനീനാമിതി തർക്കയന്തഃ
       അർത്ഥം
ഭാഗവതാർത്ഥമാകുന്ന.   അലങ്കാരങ്ങളും  മനോഹരങ്ങളായ വേഷഭൂഷിദികളുമണിഞ്ഞ. അവളെക്കണ്ട്  സദസ്യർ മഹർഷിമാരുടെ  മദ്ധ്യത്തിൽ ഇവളെങ്ങിനെ വന്നെത്തിയെന്ന് അന്യോന്യം  ചോദിച്ചു
69
ഊചുഃ കുമാരാ വചനം തദാനീം
കഥാർത്ഥതോ നിഷ്പതി താധൂനേയം
ഏവം ഗിരഃ സി സസുതാ നിശമ്യ
സനത്കുമാരം നീജഗാദ നമ്രാ
       അർത്ഥം
ഇവൾ ഭാഗവത കഥയുടെ അർത്ഥത്തിൽ നിന്ന് അതിന്റെ  സാരാംശമായി ആവിർഭവിച്ചതാണെന്ന് സനകാദികൾ പറഞ്ഞു  അതു കേട്ടപ്പോൾ ഭക്തി പുത്രൻമാരോടുകൂടി സനൽകുമാരന്മാരെ നമസ്കരിച്ച്  ഇങ്ങിനെ പറഞ്ഞു
70
ഭവദ്ഭിരദ്യൈവ കൃതാസ്മി പൂഷ്ടാ
കലിപ്രണഷ്ടാപി  കഥാരസേന
ക്വാഹം തു തിഷ്ഠാമ്യധുനാ ബ്രുവന്തു
ബ്രാഹ്മാ ഇദം താം ഗിരമുചിരേ തേ
      അർത്ഥം
കലിയുടെ ബാധയാൽ ക്ഷയിച്ചവരാണെങ്കിലും ഞങ്ങളെ ഭവാന്മാർ ഭാഗവതകഥയിലൂടെ  പുഷ്ടിപ്പെടുത്തി  ഞാൻ ഈ സദസ്സിൽ എവിടെയാണ് നിൽക്കേണ്ടത് എന്ന് പറയുക  അപ്പോൾ ബ്രഹ്മ പുത്രന്മാരായ സനകാദികൾ  അവളോടിങ്ങനെ പറഞ്ഞു.
      വിശദീകരണം
ഭാഗവത മിഹിത്മ്യം പറഞ്ഞൂ കൊണ്ടിരിക്കെ അവശത തീർന്ന്  ഭക്തിയും മക്കളായ ജ്ഞാന വൈരാഗ്യങ്ങൾസപ്താഹ സദസ്സിൽ എത്തീച്ചേർന്നു എല്ലാവരൂം വിർദ്ധക്യാവസ്ഥയിൽ ഉണ്ടായിരുന്ന അവർ യൗവ്വനയൂക്തരായി അവിടെ എത്തിയപ്പോൾ അദ്ഭുതപ്പെട്ടൂ താൻ എവിടെയിണ് നിൽക്കേണ്ടത് എന്ന് അവൾ ചോദിച്ചു
അന്വേഷണത്തിന്റെ വഴികൾ

നിർമ്മല. സാർ ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്  ഈയിടെയായി കൂറെ പ്രഭാഷണങ്ങൾ കേൾക്കുകയുണ്ടായി ഓരോ ആചാര്യന്മാരും ഓരോ തരത്തിൽ പറയുന്നു ബോധം ആണ് ഈശ്വരൻ എന്ന് ചിലർ മനസ്സാണ് ഈശ്വരൻ എന്ന് വേറെ ചിലർ ആയതിനാൽ. ആത്മാവ്  ജീവൻ ജ്ഞാനം ബോധം മനസ്സ് സങ്കൽപ്പം  ബ്രഹ്മം  ഇവയൊക്കെ എന്താണ് എന്ന് വിശദീകരിച്ചു തരണം ചോദ്യം വിഡ്ഡിത്തമാണോ എന്ന് എനിക്ക് അറിയില്ല

മറുപടി
    കൺഫ്യൂഷൻ തീർത്ത് തരാം ആദ്യം ജീവൻ ആ ത്മാവ് എന്നിവയെ പറ്റി പറയാം  ഉദാഹരണത്തിലൂടെ

സൂര്യനെ അഥവാ അഗ്നിയെ ആത്മാവായി കരുതുക പ്രകാശത്തെയൂം ചൂടിനെയും ജീവനും ആയി കരുതുക ഇവിടെ സൂര്യൻ അഥവാ അഗ്നി ഇല്ലാതെ പ്രകാശത്തിനും ചൂടിനും നിലനിൽപ്പ്ഇല്ല അതെ പോലെ പ്രകാശവും ചൂടും ഇല്ലാതെ സൂര്യന് അഥവാ അഗ്നിക്കും നില നിൽപ്പില്ല അതായത് സൂര്യനോട് അഥവാ അഗ്നിയോട് ചേർന്ന് ഉള്ളവയാണ് പ്രകാശവും ചൂടും
   അതേ പോലെ ജീവൻ ഇല്ലാതെ അത്മാവിനും ആത്മാവ് ഇല്ലാതെ ജീവനും ഇല്ല അഥവാ ആത്മാവിനോട് കൂടിയുള്ളതാണ് ജീവൻ  അത് കോണ്ടാണ് പരമാത്മാവും ജീവാത്മാവും ഒന്നാണ് എന്ന് പറയുന്നത് ഒരു ജീവിയുടെ ഉള്ളിൽ ഉള്ളതാണ് ജീവാത്മാവ് എന്നാണ് പൊതുവെയുള്ള ധാരണ അത് ശരി തന്നെ പക്ഷെ പരമാത്മാവ് ജീവനോട് ചേർന്ന് ഉള്ളതാണ് അതിനാലാണ് പരമാത്മാവും ജീവാത്മാവും ഒന്നു തന്നെ എന്ന് പറയുന്നത്
     ആ പരമാത്മാവിന്റെ അഥവാ ജീ വാത്മാവിന്റെ സ്വഭാവമാണ് ജ്ഞാനം ആ ജ്ഞാനത്തിന്റെ ലക്ഷണം ആണ് അന്ത:കരണം ബുദ്ധിയും മനസ്സും ചേർന്നതിനെ യാണ് അന്ത:കരണം എന്ന് പറയുന്നത്  ആ അന്ത: കരണത്തിന്റെ പ്രകാശം അഥവാ പ്രകടനം അഥവാ തെളിവ് ആണ് ബോധം

   ഒരാളെ ബോധം കെടുത്തിയാൽ ബുദ്ധി മായും ജ്ഞാനവും മങ്ങും എന്നാൽ ആത്മാവ് അഥവാ ജീവനോട് കൂടിയ ജീവാത്മാവ് അപ്പോഴും ഉണർന്നിരിക്കും അതിനാൽ കർമ്മസാക്ഷീ എന്ന് ആത്മാവിനെ പറയും സൂര്യനേയും കർമ്മ സാക്ഷീ എന്ന് പറയും അതിനാലാണ് സുര്യനെ അഥവാ അഗ്നിയെ ഉദാഹരണമായി എടുത്തത്
  അന്ത: കരണത്തിലെ ബുദ്ധിയിൽ എപ്പോഴും സത്യമായിരിക്കും. മനസ്സിൽ എപ്പോഴും സങ്കല്പമായിരിക്കും  സങ്കൽപ്പത്തെ സഞ്ചരിപ്പിക്കുന്ന മാദ്ധ്യമമാണ് ചിന്ത ചിന്തയിലൂടെ സങ്കൽപ്പം  ഉടലെടുക്കുന്നു അതിലെ സത്യത്തെ ബോധത്തിലൂടെ ബുദ്ധി സ്വീകരിക്കുന്നു ബുദ്ധി അംഗീകരിച്ചാൽ ഇന്ദ്രിയം മുഖാന്തിരം അത് പ്രാവർത്തികമാക്കുന്നു
    ഇത് മനസ്സിലാക്കുക അപ്പോൾ ബുദ്ധിയാണ് ഈശ്വരൻ എന്ന് പറഞ്ഞാലും ബോധമാണ് എന്ന് പറഞ്ഞാലും സത്യം എന്താണ് എന്ന് നമുക്ക് അറിയാം  പരമാത്മാവ്  ബ്രഹ്മം  ഈശ്വരൻ സത് ഇവയൊക്കെ ഈശ്വരന്റെ വിവിധ നാമങ്ങൾ ആണ് എന്ന് ധരിക്കക   ഞാൻ എന്ന് ഗീതയിൽ പറയുന്നതും ഈശ്വരൻ എന്ന അർത്ഥത്തിലാണ്  'മനസ്സിലായി എന്ന് കരു തുന്നു ഇല്ലെങ്കിൽ വീണ്ടും ചോദിക്കൂ

2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

വിവേക ചൂഡാമണി ശ്ളോകം 42

കഥം തരേയം ഭവ സിന്ധു മേതം
കാ വാ ഗ തി ർ മേകത മോf സത്യു പായഃ
ജാനേ ന കിഞ്ചിത് കൃപയാവ  മാം പ്രഭോ
സംസാര ദുഃഖക്ഷതി മാതനുഷ്വ.

        അർത്ഥം
ഈ സംസാര സമുദ്രത്തെ  ഞാൻ എങ്ങിനെ കടക്കും? എന്റെ ഗതിയെന്താകും ? സമുദ്രം തരണം ചെയ്യാൻ എന്താണ് ഉപായമുള്ളത്?  എനിക്കൊന്നും അറിഞ്ഞു കൂടാ  പ്രഭോ കരുണയാർന്ന് എന്നെ രക്ഷിച്ചാലും സംസാര ദുഃഖ നാശം സാധിച്ചു തന്നാലും
43
തഥാ വദന്തം ശരണാഗതം സ്വം
സംസാരദാവാനലതാപതപ്തം
നിരീക്ഷ്യ കാരുണ്യ രസാർദ്രദൃഷ്ട്യാ
ദദ്യാദഭീതിം സഹസാ മഹാത്മാ

അർത്ഥം

സംസാരമാകുന്ന കാട്ടുതീയുടെ ചൂടേറ്റ് പൊരിഞ്ഞ് തന്നെ ശരണംപ്രാപിച്ച് ഇപ്രകാരം പറയുന്ന ശിഷ്യനെകാരുണ്യം  കൊണ്ട് ആർദ്രമായ ദൃഷ്ടി കൊണ്ട്  നിരീക്ഷിച്ച് ഗുരു ഉടനടി  അഭയദാനം ചെയ്യണം
       
           വിശദീകരണം
സംസാരദുഖമാകുന്ന ഈ സമുദ്രം എങ്ങിനെ കടക്കും? എന്താണ് അതിന് ഉപായ മള്ളത്? എന്ന് ഒരു മഹാത്മാവിനോട് ഒരു ഗുരുവിനോട് എന്ന പോലെ ചോദിച്ചാൽ ഉടനടി ഗുരു ആശിഷ്യനെ സ്വീകരിച്ച് അഭയം നൽകണം അതായത് ജ്ഞാനം നൽകി അവനെ നിർഭയനാക്കണം അതായത് ഗുരുവിനോട് എന്ന പോലെ ഒരാൾ ചോദിക്കുകയാണെങ്കിൽ അയാൾ വിദ്യസ്വീകരിക്കാൻ പാകത്തിലുള്ള  സൽപാത്രം ആയിരിക്കും

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

ഭഗവദ് ഗീതാ പഠനം 320 ആം ദിവസം അദ്ധ്യായം 9 ശ്ളോകം 22
തിയ്യതി 21/4/2016

അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം
          അർത്ഥം
ആരാണോഇതര ചിന്തകൾക്ക് ഇട കൊടുക്കാതെ എന്നെത്തന്നെ ഉപാസിക്കുന്നത് വേണ്ടും വണ്ണം ഉപിസിക്കുന്നത്? സദാ മനസ്സ് എന്നിലുറപ്പിച്ച് ? അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു
23
യേ€പ്യന്യദേവതാ ഭക്താഃ യജന്തേ ശ്രദ്ധയിന്വിതാഃ
തേ£പി മാമേവ കൗന്തേയ യജന്ത്യ വിധിപൂർവ്വകം
         അർത്ഥം
അല്ലയോ അർജ്ജുന,ഏതു ഭക്തന്മാർ ശ്രദ്ധാപൂർവ്വം അന്യദേവതകളെ ഉപാസിക്കുന്നുവോ അവരും വിധിപ്രകാര മല്ലെങ്കീലും എന്നെത്തന്നെയാണ് ഉപാസിക്കുന്നത്
       വിശദീകരണം
ഇവിടെ ഞാൻ മാത്രമേ ഉള്ളൂ അപ്പോൾ വിഭിന്ന ദേവതകളെ ഉപാസിക്കുന്നവർ എന്നെത്തന്നെയാണ് ഉപാസിക്കുന്നത് പക്ഷെ അത് വിധിപ്രകാരമല്ല എന്ന് മാത്രം ഉപാസിക്കാമെങ്കിൽ അത് വിധി പ്രകാരം തന്നെ ആയിക്കൂടെ? പരമമായ സത്യം കാലാകാലങ്ങളിൽ മാറ്റമില്ലാത്തതും ഏകവും അദ്വിതീയവും ആണെന്ന് അംഗീകരിച്ചു കഴിഞ്ഞാൽ എല്ലാ ഋഷിമാരും അവതാരങ്ങളാകുന്ന മാദ്ധ്യമങ്ങളിലൂടെ പ്രകടമാകു ന്ന പരമാത്മാവ്  ശുദ്ധ ബോധമെന്ന നിലയ്ക്ക് ഒന്നു തന്നെയാണെന്ന് സ്വയം അറിയുന്നു
  ചിന്മയാനന്ദ സ്വാമികൾ പറയുന്ന ഒരു വാചകം ശ്രദ്ധിക്കുക
" സഹിഷ്ണുത ഹൈന്ദവ ധർമ്മത്തിന്റെ പ്രാണനാണ് സർവ്വം ബ്രഹ്മമയം എന്നറിയുന്ന അദ്വൈതികൾക്ക് അസഹിഷ്ണുത ഉണ്ടാകാൻ വയ്യ തന്നെ 'ഒരേ ഒരു പ്രവാചകനെ മാത്രം അംഗീകരിക്കുന്നവരുടെ മാർഗമാണ് അസഹിഷ്ണുത  ഹിന്ദുക്കളുടെ ഇടയിൽ ത്തന്നെ ചില പ്രത്യേക ആരാധനാക്രമം പിന്തുടരുന്ന ചില വിഭാഗക്കാർ മതഭ്രാന്തന്മാരായി കാണുന്നുണ്ട്  മറ്റു ദേവതകളെ നിന്ദിക്കുന്നത് സ്വന്തം ഇഷ്ടമൂർത്തിക്കുള്ള ആരാധനയായി കണക്കാക്കുന്നവർ പോലുമുണ്ട് ! ഈ വി പര്യയത്തിന് ഹൈന്ദവ ശാസ്ത്ര ഗ്രന്ഥങ്ങളിലോ ഋഷി പ്രണീതമായ സാംസ്കാരിക പാരമ്പര്യത്തിലോ സാധുകരണമില്ല:

      ചിന്മയാനന്ദ ജി യുടെ ഈ വാക്കുകൾ ഇന്ന് അക്ഷരം പ്രതി ശരിയാണ് കൃഷ്ണനെയോ രാമനേ യോ പൂജിച്ചാൽ ഇവരേയും പൂജിച്ചാലെന്ത്? എന്ന ചോദ്യം സാധാരണ നമ്മൾ കേൾക്കാറുള്ളതാണല്ലോ! 

2016, ഏപ്രിൽ 20, ബുധനാഴ്‌ച

ഇരുപത്തി നാലാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

     ബലരാമനും ശ്രീകൃഷ്ണനും അമ്പാടിയിൽ ഏവരുടേയും ഓമനകളായി വളർന്നു തടവറയിൽ നിന്നും മോചിക്കപ്പെട്ട വസുദേവ രും ദേവകിയും തീർത്ഥയാത്രക്ക് പോയി അവർ ബദര്യാ ശ്രമത്തിൽ എത്തി കറേ കാലം അവിടെ തങ്ങി'മഹർഷിമാരിൽ നിന്നും  രാമകൃഷ്ണന്മാരുടെ വിവരങ്ങളെല്ലാം അറിയാറുണ്ടായിരുന്നു സഞ്ചാരികളായ ചില മുനിമാരായിരുന്നു അവർക്ക് വിവരങ്ങൾ നൽകിയിരുനത്
     അമ്പാടിയിലെത്തിയ കൃഷ്ണന്റെ ലീലകൾ ഇതിന് മുമ്പ് പോസ്റ്റ് ചെയ്തിരുന്നുവല്ലോ! വലിയ അസുരന്മാരുടെ ആക്രമണം :കൃഷ്ണൻ വിദഗ്ദ്ധമായി നേരിട്ടുവെങ്കിലും യശോദയുടെ നിർബന്ധപ്രകാരം താമസിക്കാൻ പറ്റിയ സ്ഥലം അന്വഷിക്കവേ വൃന്ദാവനത്തിലെ അധിപനായ വൃഷഭാനുവിന്റെ ക്ഷണം സ്വീകരിച്ച് അമ്പാടിയിലെ ഗോപന്മാർ സകുടുംബം അവിടെക്ക് താമസം മാറ്റി

       കംസന്റെ മന്ത്രിയായിരുന്ന പ്രലംബൻ വസുദേവർ കുട്ടിയെ മാറ്റിയ വിവരം അറിഞ്ഞിരുന്നു മരണസമയത്ത് അയാൾ അത് കംസ നോട് വെളിപ്പെടുത്തി  കംസൻ ധനുർ പൂജ ഉത്സവമായി ആഘോഷിക്കുവാൻ തീർച്ചയാക്കി തന്റെ മരുമക്കളെ ക്ഷണിക്കാനായി അക്രൂരനെ വൃന്ദാവനത്തിലേക്ക് പറഞ്ഞയച്ചു  രാമനോടും കൃഷ്ണനോടും മാതാപിതാക്കൾ ദേവകിയുംവസുദേവ രും ആണെന്ന് അക്രൂരൻ പറഞ്ഞുവെങ്കിലും രാമനും കൃഷ്ണനും യാതൊര ഭാവഭേദങ്ങളും ഉണ്ടായില്ല     ഞങ്ങൾ വരാമെന്നും അങ്ങ് ഇപ്പോൾ തിരിച്ചു പോയിക്കൊള്ളുക എന്ന് കൃഷ്ണൻ അക്രൂര നോട് പറഞ്ഞു പോകുന്നതിന് മുമ്പ് കാളിന്ദീ നദിയിൽ അക്രുരൻ കുളിക്കാനിറങ്ങി ഒന്നു മുങ്ങിയപ്പോൾ അനന്തശായിയായ മഹാവിഷ്ണുവിനെ വെള്ളത്തിനടിയിൽ അക്രൂരൻ കണ്ടു നിവർന്ന് നോക്കിയപ്പോൾ രാമനും കൃഷ്ണനും ദൂരെ നിൽക്കുനതും കണ്ടു അനന്തനും മഹാവിഷ്ണുവും ആണ് രാമകൃഷ്ണൻ മാർ എന്ന് അക്രൂരന് ബോദ്ധ്യമായി
         രാധയോട് യാത്ര പറഞ്ഞ് കൃഷ്ണൻ എത്തി രണ്ട് കതിരപ്പുറത്തായി ബലരാമനും ശ്രീകൃഷ്ണനും മഥുരയിൽ എത്തി പെട്ടെന്ന് കൊട്ടാരത്തിനകത്ത് കയറി ആരും തടയുന്നതിന് മുമ്പ് തന്നെ വില്ല് പൂജിച്ചിരുന്ന സ്ഥലത്ത് അവർ എത്തി വില്ല് കണ്ടതും നിമിഷങ്ങൾക്കുള്ളിൽ ശ്രീകൃഷ്ണൻ അതെടുക്കുകയും കുലയ്ക്കുകയും ഒടിക്കുകയും ചെയ്തു ചാപം മുറിഞ്ഞ ശബ്ദം അവിടെയാകെ പ്രതിധ്വനിച്ചു കംസൻ എന്താണ് എന്ന് അന്വേഷിച്ചു വന്നപ്പോൾ പാപം മുറിഞ്ഞു കിടക്കുന്നതാണ് കണ്ടത് പരശുരാമന്റെ വാക്കുകൾ കംസൻ ഓർമ്മിച്ചു ഭയം കൊണ്ട് കംസൻ വിറയ്ക്കാൻ തുടങ്ങി ആരും  ഈ ചാപം കുലക്കില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കംസന് ഈ ദൃശ്യം അവിശ്വസനീയമായി തോന്നി     തുടരും

മനുസ്മൃതി രണ്ടാം ഭാഗം


മനുസ്മൃതി - രണ്ടാം ഭാഗം -

***************************************************

മഹാര്ഷിമാരുടെ ചോദ്യങ്ങള്‍ക്ക് മനു മറുപടി പറയാന്‍ തുടങ്ങി ജഗല്‍ സൃഷ്ടി ആണ് ആദ്യം പറഞ്ഞത്--സൃഷ്ടിക്കു മുന്‍പ് ഇന്ന് കാണുന്ന ഒന്നും ഉണ്ടായിരുന്നില്ല പഞ്ച ഭൂതങ്ങള്‍,കാലം ത്രിഗുണങ്ങള്‍ ഇവ ഒന്നും സൂഷ്മ രൂപത്തില്‍ സത് മാത്രം ഉണ്ടായിരുന്നു അതായത് ബ്രഹ്മം --സ്വന്തം സൂഷ്മ ശരീരത്തില്‍ നിന്ന് ഇവയെല്ലാം --പ്രപഞ്ചം ഉണ്ടാകട്ടെ എന്ന് ഇച്ഛിച്ച കാരണം ഈ ജഗത്ത് ഉണ്ടായി-അപ്പോള്‍ സൃഷ്ടിക്കു മുന്‍പുള്ള അവസ്ഥയാണ് അദ്വൈതം .സൃഷ്ടി എന്നാ ലീല അവസാനിക്കുമ്പോള്‍ എല്ലാം ആ സൂഷ്മ ശരീരത്തിലേക്ക് പ്രപഞ്ചം സ്ഥൂല ശരീരം ഉപേക്ഷിച്ചു ലയിക്കുന്നു -- ചുരുക്കി പറഞ്ഞാല്‍ ഇതാണ് സൃഷ്ടിയും സംഹാരവും -ഇത് മനസ്സ് കൊണ്ട് ചിന്തിച്ചു നിരൂപിക്കെണ്ടാതാണ്.മനു പറ
യുന്നതെല്ലാം ആധികാരികമാണ് കാരണം മനു ഈശ്വരാവതാരം ആണ് ഇത് വേദം ശരി വെക്കുന്നു.എന്നാല്‍ നാല് വേദങ്ങളും പരിശോധിച്ച് മനു ഈശ്വരാവതാരം ആണ് എന്ന് പറയുന്നില്ലല്ലോ എന്ന് ചോദിക്കേണ്ട കാരണം അതില്‍ വേറെ രൂപത്തില്‍ ആണ് പറഞ്ഞിട്ടുള്ളത് --അതില്‍ മനു ശബ്ദത്തിന് വേദത്തില്‍ ബ്രഹ്മം എന്നാണു അര്‍ഥം --എന്നാ പറഞ്ഞിട്ടുള്ളത് വേറെ ഒരു ശൈലിയില്‍ പറഞ്ഞു എന്ന് മാത്രം അപ്പോള്‍ ഭാഷാ ശൈലി മനസ്സിലാക്കണം അതിന്റെ കുഴപ്പം കൊണ്ടാണ് മന്സ്മ്രുതി തെറ്റി ധ്ധരിക്കാന്‍ ഒരു കാരണം .--നമ്മുക്ക് പറഞ്ഞു തരുവാനുള്ളതു മുഴുവനും സാക്ഷാല്‍ ഈശ്വരന്‍ അവതരിച്ചു പറഞ്ഞു തന്നിട്ടു ള്ളതാണ് അതാണ്‌ ഭഗവദ് ഗീതയുടെ ആധികാരികത --അവതാരമായ കൃഷ്ണന്‍ പറഞ്ഞതിനെ അവതാരമായ വ്യാസന്‍ രേഖപ്പെടുത്തി --അത് കൊണ്ട് തന്നെ ജ്ഞാനികളുടെ ഇടയില്‍ ഗീതയെ കുറിച്ച് രണ്ടു അഭിപ്രായം ഇല്ല
ഉള്ളത് അജ്ഞാനികളുടെ ഇടയില്‍ ആണ് 
സൃഷ്ടി തുടങ്ങി യാല്‍ പിന്നെ യാത്ര ദ്വൈത ത്തില്‍ കൂടി ആണ്. അവസാനം പ്രളയത്തില്‍ വീണ്ടും അദ്വൈതത്തില്‍ എത്തുന്നു. അപ്പോള്‍ ലക്‌ഷ്യം അദ്വൈതവും മാര്‍ഗ്ഗം ദ്വൈതവും ആകുന്നു.ദ്വൈതം മാര്‍ഗ്ഗം ആണെങ്കിലും എല്ലാം ആ സത്ത്തന്നെ എന്നാ ബോധം നമുക്ക് ഉണ്ടാകണം ഇല്ലെങ്കില്‍ വേര്‍ തിരിവുകള്‍ മനസ്സില്‍ ഉണ്ടാകും അത് മൂലം എല്ലാം വേറെ വേറെ ആണെന്ന് തോന്നും ഈ തോന്നലില്‍ നിന്നാണ് ചാതുര്‍ വര്‍ണ്യം തെറ്റിദ്ധരിക്കപ്പെട്ടത്‌ --ഞാന്‍ ശരീരം മാത്രം കാണുന്നതിനു പകരം ഓരോ അവയവങ്ങള്‍ എടുക്കുമ്പോള്‍ അവിടെ ഭേദം വരുന്നു.-- വായ എന്ന് പറഞ്ഞാല്‍ കുഴപ്പം ഇല്ല -ജനനേന്ദ്രിയത്തിന്റെ പേര് പറഞ്ഞാല്‍ കുഴപ്പം ആയി അത് അശ്ലീലം ആയി.വായില്‍ കൂടി ഭക്ഷണം കഴിക്കുന്നു. അത് ശ്ലീലം എന്നാല്‍ ജനനേന്ദ്രിയം അതിന്റെ പ്രവൃത്തി ചെയ്‌താല്‍ അശ്ലീലം --ശരീരം ഒന്നായി കാണുന്നതിനു പകരം അംഗങ്ങളെ വേറെ കാണുമ്പോള്‍ ഉള്ള പ്രശ്നം ആണത് --അതെ പോലെ എല്ലാം ബ്രഹ്മം ആയി കണ്ടാല്‍
കുഴപ്പം ഇല്ല വേറെ വേറെ കണ്ടാല്‍ പ്രശ്നമായി --അതാണ്‌ അദ്വൈതം ആണ് സത്യം എന്ന് പാരായാന്‍ കാരണം .----തുടരും
Like · Comment
ശരീര രഥ കൽപ്പന

  നാം  എന്ത് വ്യാഖ്യാനിക്കുമ്പോളും  അതിന് ഒരു ആധികാരികത വേണം  ശരീര രഥ കൽപ്പനയിൽ ചില അപാകതകളോടെ ഒരു പോസ്റ്റ് കണ്ടു കഠോപ നിഷത്തിലെ രഥ കൽപ്പനയാണ് ആധികാരികമിയി എടുക്കേണ്ടത് അത് എന്താണെന്ന് നോക്കാം

 ആത്മനം രഥിനം വിദ്ധി ശരീരം രഥമേവ ച
ബുദ്ധിം തു സാരഥിം വിദ്ധി മനഃപ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയാനാഹു വിഷയാൻ തേഷു ഗോചരാൻ
ആത്മേന്ദ്രീയ മനോബുദ്ധി ഭോക്തേത്യാഹുർ മനീഷിണഃ

വിശദീകരണം
്്്്്്്്്്്്
ശരീരം രഥമാകുന്നു ആത്മാവ് അതിന്റെ ഉടമസ്ഥൻ ബുദ്ധിയാണ് അതിന്റെ സാരഥി അതായത് നയിക്കുന്നവൻ മനസ്സാണ് കടിഞ്ഞാൺ ഇന്ദ്രിയങ്ങൾ കുതിരകൾ ആകുന്നു വിഷയങ്ങളാണ് അവയ്ക്ക് സഞ്ചരിഗ്കാനുള്ള വഴികൾ പണ്ഡിതൻമാർ പറയുന്നൂ അനുഭവിക്കുന്നത് ആത്മാവാണെന്ന്

അപാപോൾ കുരൂക്ഷേത്രയുദ്ധത്തിലെ അർജ്ജുനന്റെ തേരിനെ എങ്ങിനെ കാണണം എന്ന് നോക്കാം
ഇവിടെ സാരഥി കൃഷ്ണനിണ്  അപ്പോൾ ബുദ്ധിയുടെ സഥാനത്ത് കൃഷ്ണനാണ്
അർജ്ജുനൻ തേരിന്റെ ഉടമസ്ഥൻ ആണ് അപ്പോൾ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നത് അർജ്ജുനൻ ആണ്   പലരും തിരിച്ച് വ്യാഖ്യാനിച്ച് കൊണ്ട് പോസ്റ്റുകൾ ഇടുന്നൂ  ശ്രീകൃഷ്ണനല്ലേ പരമാത്മാവ് എന്ന ചിന്തയിൽ ആണ് ആപോസ്റ്റ് ഇടുന്നത് കഠോപ നിഷത്ത് പ്രകാരം ബുദ്ധി ആയിരിക്കണം നമ്മെ നയിക്കേണ്ടത് ഇവിടെ കൃഷ്ണനാണ് നയിക്കുന്നത് അപ്പോൾ ബുദ്ധിയെ പതീനിധീകരിക്കുന്നത് കൃഷ്ണനാണ് യാതൊരു സംശയവൂം ഇല്ല 
വിവേക ചൂഡാമണി ശ്ളോകം 40

അയം സ്വഭാവഃസ്വതഏവയത്പര,
ശ്രമാപനോദപ്രവണം മഹാത്മാനാം
സുധാംശുരേഷ സ്വയമർക്കകർക്കശ
പ്രഭാഭിതപ്താമവതി ക്ഷിതിം കില,
      അർത്ഥം
മഹത്തുക്കൾക്ക് അന്യരുടെ ദഃഖം നീക്കുന്നതിനുള്ള താത്പര്യം സ്വഭാവസിദ്ധമാകുന്നു സൂര്യന്റെ കൊടിയ കിരണങ്ങളേറ്റ് ചുട്ടൂ പഴുത്ത ഭൂമിയെ ഈചന്ദ്രൻ രക്ഷിക്കുന്നത് കാണുന്നുണ്ടല്ലോ
ഒരു കാരണവും കൂടാതെ ആരും ഒന്നും ചെയ്യില്ല പിന്നെ മഹത്തുക്കൾ എങ്ങിനെ കാരണമില്ലാതെ അന്യരുടെ ദുഃഖത്തിനായി വല്ലതും ചെയ്യുമോ? പരദുഃഖനിവാരണത്തിനായി പ്രവർത്തിക്കുക എന്നത് അവരുടെ സ്വഭാവമാണ്
41
ബ്രഹ്മാനന്ദരസാനുഭൂതികലിതൈഃ
പൂതൈഃസുശീതൈഃ സിതൈഃ
യുഷ്മദ് വാക് കലശാജ്ഝിതൈഃ ശ്രുഖൈർ
വാക്യാമൃതൈഃസേചയ,
സന്തപ്തം  ഭവതാ പദാവ ദഹന -
ജ്വാലാഭിരേ നം പ്രഭോ
ധന്യാസ് തേ ഭവദീക്ഷണ ക്ഷണഗതേേഃ
പാത്രീകൃതാഃ സ്വീകൃതാഃ
      അർത്ഥം
പ്രഭോ,അവിടുത്തെ സദയാവലോകനത്തിന് ഒരുക്ഷണനേരമെങ്കിലും പാത്രമായി അങ്ങയാൽ സ്വകീയരായി സ്വീകരിക്കപ്പെട്ടവർ ധന്യരികുന്നു  സംസാര ശോകമാകുന്ന കാട്ട് തീയിന്റെ ജ്വാലകളേറ്റ് വെന്തെരിയുന്ന ഇവനെ ബ്രഹ്മാന്ദമാകുന്ന രസാനുഭൂതിയോട് കൂടിയതും പാപനാശകവും ശീതളവും നിർമ്മലവുംകർണ്ണാനന്ദകരവും അവിടുത്തെ മുഖകലശത്തിൽനിന്ന് നിർഗ്ഗളിക്കുന്നതും ആയ വാക്കാകുന്ന അമൃതം കൊണ്ട് അഭിഷേകം ചെയ്താലും


ഭഗവദ് ഗീതാ പഠനം 319 ആം ദിവസം അദ്ധ്യായം 9 ശ്ലോകം 20 Date 20/4/2016

ത്രൈവിദ്യാ മാം സോമപാഃപൂതപാപാഃ
യജ്ഞൈരിഷ്ട്വാ സ്വർഗ്ഗതിം പ്രാർത്ഥയന്തേ
തേ പുണ്യമാസാദ്യ സരേന്ദ്രലോകം
അശ്നന്തി ദിവ്യാൻ ദിവി ദേവഭോഗാൻ
21
തേ തം ഭുക്ത്വാ സ്വർഗ്ഗലോകം വിശാലം
ക്ഷീണേ പുണ്യേ മർത്ത്യലോകം വിശന്തി
ഏവം ത്രയിധർമ്മമനുപ്രപന്നാഃ
ഗതാഗതം കാമകാമാലഭന്തേ.

         അർത്ഥം
വൈദിക കർമ്മങ്ങൾ അനുഷ്ടിക്കുന്നവർ യാഗങ്ങളെ ക്കൊണ്ട് എന്നെ യജിച്ചിട്ട് സോമരസംകുടിച്ചവരും പാപത്തെ ശുദ്ധീകരിച്ചവരുമായിട്ട് സ്വർഗ്ഗ ലോകഗതിയേ പ്രാർത്ഥിക്കുന്നു അവർ പുണ്യമായ ഇന്ദ്രലോകത്തെ പ്രാപിച്ചിട്ട് സ്വർഗ്ഗത്തിൽ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു അവർ വിശാലമായ ആ സ്വർഗ്ഗ ലോക സുഖം അനുഭവിച്ചിട്ട് പുണ്യം ക്ഷയിക്കുമ്പോൾ മർത്ത്യ ലോകത്തിലേക്ക് തിരിച്ചു വരുന്നു ഇപ്രകാരം വേദ ധർമ്മത്തെ ശരണം പ്രാപിച്ച വിഷയേച്ഛുക്കൾ പോക്കും വരവുമായി കഴിയുന്നു

   വിശദീകരണം
    ഇവിടെ വളരെ അധികം തെറ്റിദ്ധരിക്കപ്പെടൻ സാധ്യത ഉണ്ട്  വേദ ധർമ്മത്തെ ശരണംപ്രാപിച്ച വിഷയേച്ഛുക്കൾ പോക്കും വരവുമായി കഴിയുന്നു എന്ന് പറയുമ്പോൾ ഗീത വേദത്തിന് എതിരാണ് എന്ന് കരൂതാൻ സാദ്ധ്യത ഉണ്ട് ഇവിടെ യാഗങ്ങളെ ക്കൊണ്ട് യജിച്ചിട്ട് സോമരസം കുടിച്ചിട്ട്  സ്വർലോക ഗതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത് യഥാർത്ഥ മോക്ഷത്തിനുള്ള വഴിയും വേദത്തിൽ പറഞ്ഞിട്ടുണ്ട്  വേദ ഉപനിഷത്ത് ഗീത എന്നിവയിൽ ഗുണം ദോഷം എന്നിവ പറഞ്ഞിട്ടുണ്ട്  ഇത് മനസ്സിലാക്കാതെ
 പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഗീതയിൽ ഉണ്ട് എന്ന് ചിലർ പറയാറുണ്ട് ഇത് ശുദ്ധ വിവരക്കേട് എന്നേ പറയാനുള്ളൂ 
ഇരുപത്തിമൂന്നാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

    അധികം താമസിയാതെത്തന്നെ വലിയ ഐശ്വര്യവുമായാണ് ബലരാമൻ അമ്പാടിയിൽ വന്നത് എന്ന് എല്ലാവരും പറയാൻ തുടങ്ങി എങ്ങും എവിടേയും സമ്പൽ സമൃദ്ധി ആനന്ദം പകരുന്ന പ്രകൃതി  അധികം താമസിയാതെ യശോദ ഗർഭിണി ആകുകയും കൂടി ചെയ്തപ്പോൾ ബലരാമനെ എല്ലാവരും വാത്സല്യം കൊണ്ട് പൊതിഞ്ഞു ബലരാമൻ വന്നതിന് ശേഷം യശോദ ഗർഭം ധരിച്ച തിനാൽ ജനിക്കുന്ന കുഞ്ഞ് മാനവരക്ഷകനാകും എന്നിങ്ങനെ ആളുകൾ പറയാൻ തുടങ്ങി ദേവകിയും ഗർഭിണി ആയിരുന്നു  സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു   ഇത് പറയുമ്പോൾ സുര്യൻ ആണോ സഞ്ചരിക്കുന്നത്? എന്ന് ചോദ്യം ഉയരും  ഭൂമി സൂര്യനെ ചുറ്റുമ്പോൾ സൂര്യന്റെ ദൃഷ്ടി ചിങ്ങം രാശിയിലായി അതാണ് പറഞ്ഞതിന്റെ താല്പര്യം ഭൂമിയുടെ ഉപരിതല അന്തരീക്ഷ ഭാവത്തെ 12 ഭാഗങ്ങൾ ആക്കിയിട്ടുണ്ട് ഈ ഭാഗങ്ങളെ രാശികൾ എന്നു പറയുന്നു ഇവയെക്കാക്കെ പേരും നൽകിയിട്ടുണ്ട്
      കോരിച്ചൊരിയുന്ന മഴയത്ത് ആണ് ദേവകി പ്രസവിച്ചത് ബോധം തെളിഞ്ഞ ദേവകി കണ്ടത് മഹാവിഷ്ണുവിനെ ആയിരുന്നു കൈയ്യിലേയും കാലിലേയും ബന്ധനം വെറുതെ ഒന്നു കൂടഞ്ഞ സമയം വേറിട്ടു വസുദേവർ ദേവകിയുടെ അടുത്തെത്തി ഭഗവദ് ദർശനം വസുദേവർക്കും ലഭിച്ചു  അമ്പാടിയിൽ യശോദ പ്രസവിച്ചിട്ടുണ്ട് എന്നും ശിശു രൂപം ധരിച്ച എന്നെ അവിടെ കൊണ്ടുപോയി യശോദയുടെ അരികിൽ കിടത്തി അവിടെയുള്ള കുഞ്ഞിനെ ഇവിടേക്ക് കൊണ്ടു വരണം എന്നും ഭഗവാൻ വസുദേവരെ അറിയിച്ചു.
   ശ്രീകൃഷ്ണൻ ഈശ്വരാവതാരം ആണെങ്കിൽ എന്തിനീ ഒളിച്ചോട്ടം' ചിലരുടെ ചോദ്യം ഇതാണ് - എല്ലാ കാര്യത്തിനും ഒരു സമയം ഉണ്ട് ആ സമയം വരുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട് അതിനായി സ്വീകരിക്കുന്ന തന്ത്രം ധർമ്മത്തിന്റെ ഭാഗമാണ് നല്ല ക്ഷമ വേണം അതില്ലാത്തവരാണ് ഇത്തരം മുരട്ട് ചോദ്യങ്ങൾ ചോദിക്കുക
    ആരായാലും ആദ്യം മനസ്സിനെ തളർത്തുക അതാണ് ഇവിടെ ചെയ്യുന്നത്  ഏവരേയും ആകർഷിക്കുന്ന സ്വഭാവം ആയതിനാൽ ശ്രീകൃഷ്ണൻ എന്ന് വിളിക്കപ്പെട്ട കുട്ടിക്ക് പകരം പെൺകുട്ടിയെ ആണ് പിറ്റേ ദിവസം കംസൻ കണ്ടത് ആരും അറിയാതെ കുട്ടികളെ തമ്മിൽ വസുദേവർ മാറ്റിയിരുന്നു   കൊട്ടാരത്തിന് മുമ്പിൽ നിർമ്മിച്ച വട്ട ശിലയിൽ തല അടിച്ചാണ് കുട്ടികളെ വധിച്ചിരുന്നത് എതിർത്ത ഉഗ്രസേനനെ തടവറയിലാക്കി കംസൻ തന്നിച്ഛപോലെ ഭരിക്കകയാണ് ചെയ്തത്
      ദേവകിയിൽ നിന്നും പെൺകുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി കാലിൽ പിടിച്ച് വട്ട ശിലയിൽ അടിക്കാൻ ഓങ്ങവേ കയ്യിൽ നിന്നും ശിശു തെന്നിപ്പോയി പിന്നെ കണ്ടത് ചതുർഭുജങ്ങളോട് കൂടിയ ദേവിയെ ആണ്  ദൂഷ്ടനായ കംസാ നിന്റെ പരാക്രമം സ്ത്രീകളോടല്ല വേണ്ടത് നിന്റെ അന്തകൻ ഈ ഭൂമിയിൽ ജനിച്ചിരിക്കുന്നു സാമർത്ഥ്യമുണ്ടെങ്കിൽ കണ്ടു പിടിച്ചുകൊൾക  ദേവി മറഞ്ഞു പോയി കംസന്റെ ധൈര്യമെല്ലാം ചോർന്ന് പോയി ഇതെങ്ങിനെ സംഭവിച്ചു? ശക്തമായ കാവൽ ഉണ്ടായിരുന്നിട്ടും? അങ്ങിനെ മാനസികമായി കംസനെ തകർത്തു ഭയത്തോടെ ആയിരുന്നു  കo സ ന്റെ പിന്നീടുള്ള ജീവിതം    തുടരും
യുക്തിയും വാദവും ഭാഗം 7 (സംവാദം തുടരുന്നു)

'വിനയൻ - പുരാണം ഇതിഹാസം എന്നിവ കെട്ടുകഥകൾ അല്ലെ?അപ്പോൾ ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ ജീവിച്ചിരുന്നവർ അല്ലല്ലോ? പിന്നെന്തിന് അവരെ പൂജിക്കണം?

ഉത്തരം  ' സംവിച്ചത് സംഭവിക്കാത്തത് കൽപ്പിതമായത് ആരോപിതമായത് എന്നിങ്ങനെയുള്ള കഥകൾ അവയിലുണ്ട് അവവേർതിരിച്ചെടുത്ത് വ്യാഖ്യാനിക്കണം ആപ്തവാക്യങ്ങളെ ദൃഷ്ടാന്തം അനുമാനം ഉപമാനം എന്നിവയിലൂടെ മനനം ചെയ്ത് സാക്ഷാത്കരിക്കണം

വിനയൻ  ശ്രീരാമൻ ശ്രീകൃഷ്ണൻ എന്നിവർ സംഭവിച്ചതാണ് എന്നാണോ?

ഉത്തരം    അവരൊന്നും ജീവിച്ചിരുന്നവരല്ല എന്ന് കരുതിയാൽ നിരവധി കഥാപാത്രങ്ങൾ സങ്കല്പങ്ങളായി കരുതേണ്ടി വരും ഗീതയും കൃഷ്ണനും വ്യാസഭാ വനയാണ് എന്ന് പറഞ്ഞാൽ നന്ദഗോപരുടേയും യശോദയുടേയും പുത്ര ദുഖം അകറ്റിയ കഥാപാത്രം ഏത് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും പരീക്ഷിത്തിനെ രക്ഷിച്ചതാര്? ഇതൊന്നും അത്ര എളുപ്പ് മല്ല കുരുക്ഷേത്രയുദ്ധം കൽപ്പിതമാണ് എന്ന് പറയേണ്ടി വരും അപ്പോൾ യുദ്ധം നടന്ന കാലഘട്ടം രേഖപ്പെടുത്തിയത് നിരാകരിക്കേണ്ടി വരും

വിനയൻ   പല പ്രഭാഷകരും പറയുന്നു ഗീത ചൊല്ലിയ കൃഷ്ണൻ അമ്പാടിയിലെ ഉണ്ണിക്കൃഷണൻ അല്ല എന്ന് അപ്പോഴോ?

ഉത്തരം    'ശരിയാണ് അമ്മയുടെ മുലകുടിച്ച് കൈയ്യും കാലും കുടഞ്ഞ് കളിച്ചിരു
ന്ന കൃഷ്ണകുമാറോ വിനയനോ അല്ലല്ലോ ഇപ്പോൾ നമ്മൾ

വിനയൻ    'വേദമാണല്ലോ മുഖ്യം? അപ്പോൾ ഗീതയ്ക്ക് എന്ത് മുഖ്യം?

ഉത്തരം  മാങ്ങക്കാണ് പ്രാധാന്യം എന്ന് വെച്ച് അതിന്റെ ജ്യൂസിന് യാതൊരു പ്രാധാന്യവും ഇല്ലേ? വേദം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനായി രൂപം കൊണ്ടവയാണ് ബാക്കിയുള്ള ഗ്രന്ഥങ്ങൾ മുഴുവനും അപ്പോൾ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നതാണ് ഗീത  ' തുടരും


2016, ഏപ്രിൽ 19, ചൊവ്വാഴ്ച

1 ശബരി

   രാമായണത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ശബരി വാല്മീകി രാമായണത്തിലും കമ്പ രാമായണത്താലും ശബരിയുടെ കഥ വ്യക്ത മാ യി പറഞ്ഞിട്ടുണ്ട്

     ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന് മാലിനി എന്ന ഒരു പുത്രി ഉണ്ടായിരുന്നു സുന്ദരിയായ അവളെ വിവാഹം കഴിച്ചത് വീതിഹോത്രൻ എന്ന ശ്രേഷ്ഠനായ ഒരു ഗന്ധർവ്വ രാജകുമാരനായിരുന്നു അദ്ദേഹം മഹാനായ ഒരു ബ്രഹ്മജ്ഞാനിയായിരുന്നു. വിവാഹാനന്തരം മാലിനി കൽമാഷൻ എന്ന ഒരു കിരാത യുവാവുമായി പ്രണയത്തിലായി  .കുറച്ചു ദിവസം തുടർന്നു പോയി ഇവരുടെ അവിഹിത ബന്ധം പക്ഷെ ഒരു നാൾ പിടിക്കപ്പെട്ടു വീതി ഹോ ത്രൻ അവളെ ശപിച്ചു നീ ഒരു കാട്ടാളന്റ കാമുകി ആയതിനാൽ നീ ഒരു കാട്ടാള സ്ത്രീയായി രൂപാന്തരപ്പെടട്ടെ!
     പശ്ചാത്താപത്തോടെ മാലിനി ഭർത്താവിന്റെ പാദത്തിൽ നമസ്കരിച്ച് ശാപമോക്ഷത്തിനായി യാചിച്ചു കാരുണ്യവാനായ വീതിഹോത്രൻ പറഞ്ഞു  ശ്രീരാമദേവനാൽ നിനക്ക് കളങ്ക പരിഹാരവും ശാപപരിഹാരവും ലഭിക്കും  ദിവ്യ നായ വീതിഹോത്ര ന്റെ ശാപം ഫലിച്ചു പതുക്കെ നിമിഷങ്ങൾ കഴിയും തോറും അവളുടെ ഭാവം മാറി പരിപൂർണ്ണമായും ഒരു കാട്ടാള സ്ത്രീയായി മാറി അവൾ വനത്തിൽ അഭയം പ്രാപിച്ചു കുറേ കാലത്തിന് ശേഷം അവൾ ഋഷ്യ മൂകാ ചലത്തിൽ എത്തി. മതം ഗാശ്രമത്തിന്റെ പരിസരത്ത് അവൾ എത്തി. ആ പ്രദേശം അവൾക്ക് സുഖകരമായ അവസ്ഥ നൽകി
      മതം ഗ മുനിയുടെ ശിഷ്യന്മാരെ ശുശ്രുഷിച്ചും തപശ്ചര്യ അഭ്യസിച്ചും ബ്രഹ്മജ്ഞാനം സമ്പാദിച്ചും അവൾ അവിടെ കഴിഞ്ഞു കൂടി ശബരന്മാരുടെ വംശത്തിൽ പിറന്നവരുടെ ലക്ഷണം അവൾക്ക് ഉണ്ടായിരുന്നതിനാൽ ശബരി എന്ന പേരിൽ അറിയപ്പെട്ടു രാമഭക്തിയിൽ ശബരിമുഴുകി എല്ലായിടത്തും ശ്രീരാമദേവൻ തന്നെ എന്നവൾക്ക് തോന്നി മുനിമാർ തപസ്സ് ചെയ്ത് ദേഹ ത്യാഗം ചെയ്യുമ്പോൾ ശ്രീരാമദർശനവും ശാപമോക്ഷവും ലഭിക്കും എന്നും ഭൂതവും ഭാവിയും കണ്ടറിയുവാനുള്ള ദിവ്യ ദൃഷ്ടി ഉണ്ടാകുമെന്നും അവളൊട് പറഞ്ഞു അനുഗ്രഹിച്ചു
     ദിവ്യദൃഷ്ടിയാൽ ശ്രീരാമൻ തന്നെ കാണാൻ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ശബരി പർവ്വതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പല തരത്തിലുള്ള ഫലങ്ങൾ ശേഖരിച്ചു കാത്തിരുന്നു രാമലക്ഷ്മണൻമാർ ശബരിയുടെ ആശ്രമത്തിലേക്ക് പ്രവേശിച്ചു മതം ഗ മുനിയുടെ ശിഷ്യന്മാർ എല്ലാവരും ദേഹ ത്യാഗം ചെയ്തിരുന്നതിനാൽ ആ ആശ്രമം ശബരിക്ക് ആവാസ സ്ഥാനമായി '
     ശബരി ആദരപൂർവ്വം അവരെ സ്വീകരിച്ചു ഓരോ പഴവും നല്ലതാണോ എന്ന് പരിശോധിക്കാനായി അവയെല്ലാം ഒന്ന് കടിച്ചു നോക്കി രാമലക്ഷ്മണൻ മാർക്ക് നൽകി ഭക്തി മൂലം അവൾ നൽകുന്ന പഴങ്ങൾ ഒരു ശിശു കടിച്ച് പിതാവിന്റെ വായിലേക്ക് വെച്ചു കൊടുക്കുന്നത് പോലെ മാത്രമേ രാമനും ലക്ഷ്മണനും തോന്നിയുള്ളൂ രാമന്റെ യഥാർത്ഥത്തിലുള്ള അവസ്ഥ ദീർഘ ദൃഷ്ടിയാൽ കണ്ടറിഞ്ഞ ശബരി ഋഷ്യ മൂകാ ചലത്തിൽ വേറൊരു വശത്ത് താമസിക്കുന്ന സൂര്യപുത്രനായ സുഗ്രീവനെ ചെന്ന് കാണണം എന്ന് രാമനോട് പറഞ്ഞു
   ഇത്രയും പറഞ്ഞ് ആ ശബരി കണ്ണടച്ചിരുന്നു രാമൻ അവളെ അനുഗ്രഹിച്ചു പതുക്കെ അവളുടെ രൂപം മാറി അവൾ പഴയ മാലിനീ രാജകുമാരിയായിത്തീർന്നു - കമ്പ രാമായണത്തിൽ ഇങ്ങനെ പറയുന്നു അദ്ധ്യാത്മ രാമായണത്തിൽ ശ്രീരാമന്റെ അ നുഗ്രഹം നേടിയ ശേഷം ദേഹ ത്യാഗം ചെയ്തു എന്നാണ് പറഞ്ഞത് രണ്ടും ശരി തന്നെ പഴയ രൂപം മാറിയതിനെ ആ ദേഹത്തെ ത്യജിച്ചു എന്ന് പറഞ്ഞെന്നേയുള്ളൂ അത് ഒരു ഭാഷാശൈലിയിലുള്ള പ്രയോഗം ആണ്
    ഉടനെ ഒരു ദിവ്യ വിമാനത്തിൽ സുന്ദരനായ ഒരു ഗന്ധർവ്വ രാജകുമാരൻ അവിടെ വന്നിറങ്ങി അത് വീതിഹോത്രനായിരുന്നു രാമനെ രണ്ടു പേരും നമസ്കരിച്ചു വീതിഹോത്രൻ തന്റെ പത്നിയുമായി ഗന്ധർവ പുരിയിലേക്ക് തിരിച്ചു'

       
ഇരുപത്തിരണ്ടാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

   രോഹിണി പോയതിന് ശേഷം ദേവകി തന്നെയാണ് വസുദേവരെ പരിചരിച്ചിരുന്നത് 6 കുട്ടികളെ വധിച്ചു പ്രത്യേകിച്ച് അപകടമൊന്നും കാണാത്തതിനാൽ വസുദേവർക്കും ദേവകിക്കും തടവറയാണെങ്കിലും പരസ്പരം കാണാനും ഇടപെടാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഭാര്യാഭർത്താക്കന്മാർ ആണെങ്കിലും പ്രതത്തിലും ഉപവാസത്തിലും ആയിരുന്നു ദേവകിയും വസുദേവരും  എന്നിട്ടും ദേവകി ഗർഭം ധരിച്ചു ദിവ്യ നായ ഒരു ശിശു പിറക്കാൻ പോകുന്നു എന്ന് അവർക്ക് ഉറപ്പായി ഏകദേശം 6 മാസമായപ്പോൾ ഒരിക്കൽ വസുദേവർ മനോഹരമായ ഒരു സ്വപ്നം കണ്ടു ശംഖ് ചക്രഗ്ദാ പത്മ ധാരിയായ വിഷ്ണു പ്രത്യക്ഷപ്പെട്ട് പറഞ്ഞു ദേവകി പ്രസവിക്കുന്ന കുഞ്ഞിനേയും രോഹിണി പ്രസവിക്കുന്ന കുഞ്ഞിനേയും പരസ്പരം മാറ്റണം എന്ന് സ്വപ്ന വിവരം ദേവകിയോട് പറഞ്ഞു അപ്പോൾ അവൾ പറഞ്ഞു അതിൽ കാര്യമില്ല എനിക്ക് 6 മാസമേ ആയിട്ടുള്ളു എന്നാൽ രോഹിണി ഇന്നോ നാളെയോ ആയി പ്രസവിക്കും പിന്നെങ്ങിനെ മാറ്റാൻ ?
     പിറ്റേ ദിവസം അക്രുരൻ കാണാൻ വന്നപ്പോൾ സ്വപ്ന വിവരം വന്നു ദേവർ പറഞ്ഞു  അതിൽ കാര്യമുണ്ട് പോംവഴി ഞാൻ കണ്ടെത്താം എന്നും പറഞ്ഞ് അക്രൂരൻ അമ്പാടിയിൽ ചെന്നു നന്ദ ഗോപരെ രഹസ്യമായി വിളിച്ച് രോഹിണി പ്രസവിച്ചാൽ ഉടനെ ആഞ്ഞിനെ തടവറയിൽ എത്തിക്കണം എന്നും പറഞ്ഞു അധികം വൈകാതെ വലിയ വേദന ഒന്നും അനുഭവിക്കാതെ ദേവകി പ്രസവിച്ചു സുന്ദരനും ആരോഗ്യ വാനും ആയ കുട്ടി ദേവകി പറഞ്ഞു ഇവൻ എനിക്ക് സന്തോഷം തരുന്നു അതിനാൽ ഇവന് രാമൻ എന്ന് പേരിടാം ആറാം മാസത്തിൽ സ്വയം ബലം പ്രയോഗിച്ച് വന്നതിനാൽ ബലരാമൻ എന്ന് വിളിക്കാം പെട്ടെന്ന് ഒരു കാൽപ്പെരു മാറ്റം കേട്ടു ഒരു ഭടൻ വന്നിരിക്കുന്നു കയ്യിൽ ഒരു കൊട്ടയുമുണ്ട് നന്ദ ഗോപർ പറഞ്ഞയച്ചതാണ് എന്നും പറഞ്ഞു കൊട്ടയിൽ ജീവനില്ലാത്ത ഒരു കുഞ്ഞ് വസുദേവർ കൊട്ടയിലെ കുഞ്ഞിനെ എടുത്ത് ദേവകിയുടെ അരികിൽ കിടത്തി ബലരാമനെ കൊട്ടയിൽ കിടത്തി ഭടന്റെ കൈയ്യിൽ കൊടുത്തു
      ഭടൻ കൊണ്ടുവന്ന കുട്ടയിലെ കുഞ്ഞിനെ നന്ദ ഗോപർ ബോധം കെട്ട് ഉറങ്ങുന്ന രോഹിണിയുടെ അടുത്ത് കിടത്തി  പ്രസവിച്ച ശേഷം ബോധം കെട്ട് കിടന്ന രോഹിണി ബോധം വീണ ഉടനെ തന്റെ അടുത്ത് കിടക്കുന്ന കുഞ്ഞ് തന്റെത് ആണെന്ന് കരുതി സന്തോഷിച്ചു കുഞ്ഞിന് മുല കൊടുത്തു താൻ പ്രസവിച്ചത് ജീവനില്ലാത്ത കുഞ്ഞായിരുന്നു എന്ന് രോഹിണി അറിഞ്ഞതേയില്ല
       ദേവകി പ്രസവിച്ചു എന്നറിഞ്ഞ കംസൻ തടവറയിൽ എത്തി ചത്ത കുഞ്ഞിനെ കാൽ കൊണ്ട് തോണ്ടി ദൂരെ എറിഞ്ഞു കൊണ്ടുപോയി മറവു ചെയ്യാൻ ഭടന്മാരോട് ആജ്ഞാപിച്ചു
     ഇനിയാണ് ശ്രദ്ധിക്കേണ്ടത് ദേവകി 7 പ്രസവിച്ചു ഇനി അടുത്തത് തന്റെ അന്തകൻ    _ പ്രസവിക്കാതെ നോക്കണം വസുദേവരേയും ദേവകിയേയും രണ്ടു മുറി കളിലാക്കി ബന്ധിച്ചു ഇവർ തമ്മിൽ കാണുവാൻ പോലും അവസരം നൽകരുത് കംസൻ കൽപ്പിച്ചു   രണ്ടു മുറികളിലായി അടക്കപ്പെട്ടു എങ്കിലും കംസറെ ഭീതി മാറിയിരുന്നില്ല.' - തുടരും'

2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

ഇരുപത്തി ഒന്നാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

   വസുദേവർ ദേവകിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു വിവാഹം കഴിയുകയും ചെയ്തു വരന്റെ ഗൃഹത്തിലേക്ക് പോകുമ്പോൾ കംസൻ തന്നെയാണ് തേര് തെളിച്ചിരുന്നത് കുറച്ച് നിമിഷങ്ങൾക്ക് ശേഷം എല്ലാവരെയും അമ്പരപ്പീച്ചു കൊണ്ട് അശരീരി മുഴങ്ങി ഇവൾപ്രസവിക്കുന്ന എട്ടാമത്തെ പുത്രൻ കംസനെ വധിക്കുന്നതായിരിക്കും കോപിഷ്ടനായ കംസൻ അപ്പോൾ തന്നെ ദേവകിയെ വധിക്കാൻ ഒരുങ്ങി എന്നാൽ ഇവൾ പ്രസവിക്കുന്ന ഒാരോ കുഞ്ഞിനേയും അപ്പപ്പോൾ നിന്നെ ഏൽപ്പിക്കാം എന്ന വസുദേവരുടെ വാക്കിനെ മാനിച്ച് കംസൻ അവളെ വധിക്കാതെ വിട്ടു
     വസുദേവരും ദേവകിയും കംസന്റെ പ്രത്യേക ശ്രദ്ധയിലായി ആദ്യം പ്രസവിച്ച കുട്ടിക്ക് കീർത്തിമാൻ എന്ന് പേരിട്ടു ദേവകിയുടെ എതിർപ്പിനെ വകവെക്കാതെ വസുദേവർ കീർത്തിമാനുമായി കംസന്റെ അടുത്തെത്തി എന്നാൽ തനിക്ക് എട്ടാമത്തെ കുഞ്ഞിനെ മതി ഇവനെ കൊണ്ടു പൊയ്ക്കൊള്ളുക എന്ന് കംസൻ പറഞ്ഞപ്പോൾ സന്തോഷത്തോടെ വസുദേവർ കുഞ്ഞുമിയി സ്വ ഗൃഹത്തിൽ തിരിച്ചെത്തി.
      മഹാവിഷ്ണുവിന്റെ പ്രേരണ മൂലം നാരദർ കംസനെ കാണാനായി മഥുരയിൽ എത്തി ദേവകി പ്രസവിക്കുന്ന 6കുട്ടികൾക്ക് ഭൂമിയിൽ നിൽക്കാൻ വിധിയില്ല ആയതിനാൽ കംസന്റെ അടുത്ത് ചെന്ന് നാരദർ പറഞ്ഞു കംസാ എട്ടാമത്തെ കുഞ്ഞിനെ നീ എങ്ങിനെ തിരിച്ചറിയും? വസുദേവർ ഇനി മറ്റൊരു കുഞ്ഞിനെ കൊണ്ടു വന്നാൽ നീ കരുതും രണ്ടാമത്തെ ആണെന്ന് ഇതിനിടയിൽ ഒന്ന് അലസിപ്പോയാൽ നീ എങ്ങിനെ അറിയും വസുദേവരുടെ അടുത്ത് തെറ്റൊന്നും ഇല്ല പ്രസവിച്ചാലല്ലേ അദ്ദേഹത്തിന് നിന്റെ മുന്പിൽ കൊണ്ടു വരാൻ പറ്റൂ? നാരദർ പറഞ്ഞതിലെ അപകടം മനസ്സിലാക്കി കംസൻ ദേവകി പ്രസവിക്കുന്ന ഓരോ കുഞ്ഞിനേയും കൊല്ലാൻ തുടങ്ങി വസുദേവരേയും ദേവകിയേയും രോഹിണിയേയും തടവറയിലാക്കി
    തന്റെ 6കുഞ്ഞുങ്ങളും വധിക്കപ്പെട്ടതിൽ ദുഖിതയാകിയ ദേവകി വ്രതവും ഭജനയുമായി കഴിച്ചുകൂട്ടി ഈ അവസരത്തിൽ രോഹിണിയായിരുന്നു വസുദേവരുടെ പരിചരണംഏറ്റെടുത്തത്  അപ്രതീക്ഷിതമായി രോഹിണി ഗർഭിണിയായി ആ കുഞ്ഞിനേയും കംസൻ വധിക്കൂമെന്ന് വസുദേവർ ഭയന്നിരിക്കുംപോൾ അമ്പാടിയിലെ നന്ദഗോപർ വസുദേവരെ കാണുവാനായി തടവറയിൽ എത്തി സുഹൃതാതിന്റെ വേദന കണ്ട് നന്ദഗോപർ ചോദിച്ചു ഞാൻ നിനക്ക് എന്ത് സഹായമാണ് ചെയ്യേണ്ടത്? വസുദേവർ പറഞ്ഞു നീ രോഹിണിയെ അമ്പാടിയിലേക്ക് കൊണ്ടു പോകണം അവൾ ഗർഭിണിയാണ് അവൾപ്രസവിക്കുന്ന കുഞ്ഞിനേയും കംസൻ വധിക്കും നന്ദഗോപർ കംസന്റെ അടുത്ത് ചെന്ന് ദേവഗിയല്ലേ പ്രശ്നക്കാരി?അതിന് രോഹിണി എന്തു പിഴച്ചു? അതിനാൽ ഞാൻ അവളെ അംപാടിയിലേക്ക് കൊണ്ട് പൊയ്ക്കോട്ടെ? കംസൻ സമ്മതിച്ചതനുസരിച്ച് നന്ദഗോപർ രോഹിണിയെ അമ്പാടിയിലേക്ക് കൊണ്ടു പോയി  തുടരും
വിവേക ചൂഡാമണി ശ്ലോകം 38

ദുർവ്വാരസംസാര ദവാ ഗ്നി തപ്തം
ദോ ധൂയ മാനം ദുരദൃഷ്ടവാ തൈ:
ഭീതം പ്രപന്നം പരിപാഹി മൃത്യോ:
ശരണ്യ മന്യം യദ ഹം ന ജാനേ
            അർത്ഥം
തടുക്കാനാകാത്ത സംസാരമാകുന്ന കാട്ടുതീയിൽ പെട്ടു .പൊരിയുന്നവനും പാപങ്ങളാകുന്ന എതിർകാറ്റുകളാൽ വീണ്ടും വീണ്ടും ഉലയ്ക്കപ്പെടുന്നവനും ഭീതനും അവിടുത്തെ ശരണ മടഞ്ഞവനും ആയ എന്നെ മരണത്തിൽ നിന്നും രക്ഷിച്ചു അരുളേണമേ! അങ്ങല്ലാതെ വേറെ ആരും ശരണീയനായിട്ട് ഞാൻ കാണുന്നില്ല
39
ശാന്താ മഹാ ന്തോ നിവ സന്തി സന്തോ
വസന്തവല്ലോകഹിതം ചരന്ത:
തീർണ്ണാ: സ്വയം ഭീമ ഭവാർണ്ണവം ജനാൻ
അഹേതു നാ ന്യാന പി താ രയന്ത:
             അർത്ഥം
ശാന്തരും ബ്രഹ്മജ്ഞരും ഭയങ്കരമായ സംസാര സമുദ്രത്തെ സ്വയം തരണം ചെയ്യുന്നവരും തനിക്കായി യാതൊരു പ്രയോജനവും ഇച്ഛിക്കാതെ മററുള്ളവരേയും കരകയറ്റുന്നവരും വസന്ത ഋതു പോലെ ആളുകൾക്ക് ഹിതം ആചരിക്കുന്നവരും ആയ സജ്ജനങ്ങളുണ്ട്
        വിശദീകരണം
ജീവിത ദുഖങ്ങളെ കാട്ടുതീ ആയിട്ടും പാപകർമ്മങ്ങളെ തീ ആളിക്കത്തിക്കുന്ന കാറ്റായിട്ടും ഇവിടെ സങ്കൽപ്പിച്ചിരിക്കുന്നു
അങ്ങനെയുള്ള ജീവിതത്തിലെ മരണത്താൽ നിന്ന് എന്തിനാണ് രക്ഷ? മരിച്ചാൽ ഈ ദുരിതം തീർന്നില്ലേ? എന്ന് ചോദിച്ചേക്കാം ഇവിടെ മരണം സ്വാഭാവിക പ്രക്രിയ ആണ് അപ്പോൾ ഈ പ്രാർത്ഥനയ്ക്ക് എന്തർത്ഥം എന്നും തോന്നിയേക്കാം മരണത്തിൽ നിന്നും രക്ഷ വേണമെങ്കിൽ ജനിക്കാതിരിക്കണം ജനിച്ചാൽ മരണം ഉറപ്പാണ് താനും അപ്പോൾ മരണത്തിൽ നിന്നും രക്ഷിക്കണം എന്ന് പറഞ്ഞത് ഇനി ജനിക്കാതിരിക്കണം എന്നും മോക്ഷം വേണം എന്നുമുള്ള അർത്ഥത്തിലാണ്
യുക്തിയും വാദവും ഭാഗം 5
     സംവാദം തുടരുന്നു ആചാര അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നു
അഫ്സൽ    അരു പിയാണ് ഈശ്വരൻ എന്ന് പറയുന്നു? പിന്നെ ഈശ്വരന്റെ വിഗ്രഹങ്ങൾ എങ്ങിനെ ഉണ്ടാക്കി?

ഉത്തരം      വിഗ്രഹങ്ങൾ ഒരിക്കലും ഈശ്വരന്റെത് അല്ല ബൾബ് വൈദ്യുതിയുടെ രൂപം അല്ലല്ലോ

അഫ്സൽ.   പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് വിഗ്രഹങ്ങൾ ഉണ്ടാക്കിയത്?

ഉതാതരം  ഒരു കുട്ടിയൂടെ പക്കൽ മനോഹരമായ ഒരു പേന കണ്ടു അതിന്റെ വില എത്ര എന്ന് കുട്ടിക്ക് അറിയില്ല അവൻ പറഞ്ഞു ഞാനും അച്ഛനും കൂടി കടയിൽ പോയി നല്ല പേന കണ്ടപ്പോൾ അച്ഛൻ പറഞ്ഞു ഒരു ഡസൻ വാങ്ങിക്കാം അച്ഛൻ 100 രൂപ കൊടുത്തു കടക്കാരൻ 5രൂപ തന്നിട്ട് 1രൂപ ഉണ്ടോ എന്ന് ചോദിച്ചു അച്ഛൻ കൊടുക്കുകയും ചെയ്തു വേറെ ഒന്നും എനിക്ക് അറിയില്ല  ഈ കണക്ക് ചെയ്യാൻ ഒരു കുട്ടിയോട് പറഞ്ഞാൽ ആദ്യം കുട്ടി പേനയുടെ വില ആയി

X.  ഇടുന്നു  x എന്നത് ഒരു മൂല്യമുള്ള ഒന്നാണോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരം പറയും പക്ഷെ ഈ വിവരം വെച്ച് പേനയുടെ വില കണ്ട് പിടിക്കാം എന്ന് ഉറപ്പല്ലേ? അതുപോലെ വിഗ്രഹത്തിലേക്ക് ഈശ്വര മൂല്യത്തെ ആവാഹിച്ച് എടുക്കുന്നൂ xലേക്ക് എപ്രകാരമാണോ പേനയുടെ മൂല്യം വന്നത്?അതുപോലെ

വിനയൻ. അപ്പോൾ അതിൽ ശാസ്ത്രസത്യം ഉണ്ട് എന്നാണോ പറഞ്ഞുവരുന്നത്?

ഉത്തരം      തീർച്ചയായും ഊർജ്ജതന്ത്രം മനശ്ശാസ്ത്രം എന്നിവ അതിലുണ്ട് വിഗ്രഹത്തിലൂടെയുള്ള ആരാധന ശാസ്ത്ര ബദ്ധ മാണ് എന്ന് തെളിഞ്ഞിട്ടുണ്ട്

വിനയൻ.    അപ്പോൾ വിവിധ നാമങ്ങളിൽ വിഗ്രഹം ഉണ്ടാക്കുന്നതോ?

ഉത്തരം    നീ ഏത്രൂപത്തിൽ എന്നെ കാണുന്നുവോ? ആരൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന ഗീതാ വചനം അനുസരിച്ച്

വിനയൻ.   അപ്പോൾ ഏത് പേരിൽ ആണെങ്കിലും ഒരേ ശക്തി ആണെന്നല്ലേ അതിനർത്ഥം?

ഉത്തരം  അതെ  ഏത് പേരിൽ വിളിച്ചാലും ഞാൻ മാത്രമേ വിളി കേൾക്കൂ കാരണം ഞാൻ അല്ലാതെ മറ്റൊന്ന് ഇവിടെ ഇല്ല അദ്വൈതം ഇത് തന്നെയാണ്

അഫ്സൽ.   നിങ്ങൾ പറയുന്നത് വിഗ്രഹം വെച്ചുള്ള ആരാധനയാണ് ഏറ്റവും ശിസ്ത്രീയ മായത് എന്നാണോ?

ഉത്തരം   എന്ന് ഞാൻ പറഞ്ഞോ?നിങ്ങൾ ചോദിച്ചതിന് ഉത്തരം പറഞ്ഞു എന്നല്ലേ ഉള്ളൂ?
അഫ്സൽ. മറ്റ് മതങ്ങൾ പ്രത്യേകിച്ച് ഇസ്ലാം മതം രൂപകൽപ്പന ഉള്ള ആരാധന നിഷേധിക്കൂന്നു ഒരേ ഈശ്വരനെ വിവിധ രൂപത്തിൽ കിണുകയോ?
 ഉത്തരം    ഒന്ന് ഉണ്ടെങ്കിലേ അനേകം ഉണ്ടാകൂ അപ്പോൾ ഒന്ന് മാത്രമാണ് സത്യം ഒന്ന് ഇല്ലെങ്കിൽ തുടർന്ന് വരുന്ന ഒന്നും ഉണ്ടാകില്ല  അതിനാൽ തന്നെ ഏത് രൂപം വെച്ചാലും ഏത് രീതി സ്വീകരിച്ചാലും വിരോധം ഇ ല്ല കാരണം ഇതെല്ലാം ഞാൻ തന്നെ അദ്വൈത ഭാവമാണത്  തുടരും







2016, ഏപ്രിൽ 17, ഞായറാഴ്‌ച

അന്വേഷണത്തിന്റെ വഴികൾ
&&&&&&&&&&&&&&&&&&
നിർമ്മല  സാർ എന്റെ അനിയത്തി അരുന്ധതി ഇവിടെ ഉണ്ട് അവൾക്ക് സാറിനോട് ചില സംശയങ്ങൾ ചോദിക്കാനുണ്ടത്രെ
ഞാൻ     ശരി
അരുന്ധതി    സാർ നമസ്കാരം
നമസ്കാരം പറയൂ
അരു    സാർ ചിദാനന്ദപുരിയുമായി ശ്രീ രവിചന്ദ്രൻ നടത്തിയ സംവാദം കേട്ടു അതിൽ സ്വാമിജി ശാസ്ത്രവും അന്ധവിശ്വാസം ആണെന്ന് പറയുന്നു ഇത് മനസ്സിലായില്ല ഒന്ന് വിശദീകരിക്കാമോ?

ഞാൻ.    സ്വാമിജി പറഞ്ഞതിന് ഒരുപട് അർത്ഥ തലങ്ങളുണ്ട് ശാസ്ത്രം എന്നതിന് സ്വാമിജി അർത്ഥം പറഞ്ഞിട്ടുണ്ട് ആ അർത്ഥം തന്നെ എടുക്കണം  അന്വേഷണം എന്നാണ് അദ്ദേഹം പറഞ്ഞ അർത്ഥം
പ്രമാണങ്ങൾ സഹിതം സ്ഥിതീകരിച്ചാൽ അത് അറിവായി പിന്നെ വിശ്വസിക്കേണ്ട ആവശ്യം ഇല്ല ഉദാഹരണത്തിലൂടെ വ്യക്തമാക്കാം
    ഒരാൾ വിവാഹം കഴിക്കണം എന്നും കുഞ്ഞുങ്ങൾ ഉണ്ടായാൽ അവരെ നന്നായി പഠിപ്പിച്ച് വലിയവനാക്കണമെന്നും സ്വപ്നം കാണുന്നു  ഇതിൽ പ്രത്യക്ഷത്തിൽ അപാകതയൊന്നും ഇല്ല കാരണം അത് സമൂഹത്തിൽ എല്ലാ ഇടത്തും നടക്കുന്നത് തന്നെ പക്ഷെ ഇത് അന്ധവിശ്വാസം ആണ് കാരണം ഇവിടെ പുരുഷ ബീജവും സ്ത്രീബീജവും ചേർന്നാൽ പുതിയ ഒരു സന്തതി ജനിക്കും എന്ന അറിവ് മാത്രമേ ഉള്ളു  ബാക്കി എല്ലാം സങ്കൽപ്പം മാത്രമാണ്  ജനിക്കുന്ന കുഞ്ഞ് വികലാംഗനോ മന്ദബുദ്ധിയോ ആകുന്നു  ഇവിടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങഒഒരു വിസ്വാസം മിത്രമായി മാറുന്നു ഇത് അന്ധവൂം ആണ് കാരണം ജനിക്കുന്ന കുഞ്ഞ് എല്ലാം ആരോഗ്യവാൻമാർ ആയിരിക്കും എന്ന അറിവ് നമുക്കില്ല അതിനാൽ ഇത് അന്ധവിശ്വാസം ആകുന്നു
   ഇനി മറ്റൊരു ഉദാഹരണം പറയാം  യുധീഷഠിരൻ ഇന്ദ്ര പ്രസ്ഥം ഭരിക്കുന്ന കാലഘട്ടം ഒരിക്കൽ ഒരു ബ്രാഹ്മണൻ തന്റെ മകന്റെ ഉപനയനത്തിന് സഹായമഭ്യർത്ഥിച്ച് യുധീഷ്ഠിരനെ കാണൻ വന്നു അപ്പോൾ വേറേ കുറച്ച് തിരക്കിൽ ആയിരുന്ന യുധീഷ്ടിരൻ ആ ബ്രാഹ്മണനോട് നാളെ വരുവാ
ൻ പറഞ്ഞു ഇതെല്ലാം കേട്ട് കൊണ്ട് നിന്നിരുന്ന ഭീമസേനൻ ആ ബ്രാഹ്മണനെ വിളിച്ച് പറഞ്ഞു  അങ്ങ് ഭഗ്യവാനാണ് കാരണം രാജാവ് നാളെ വരാനാണല്ലോ പറഞ്ഞത് അപ്പോൾ നാളെ വരെ അങ്ങ് ജീവിച്ചിരിക്കും എന്ന് ഉറപ്പായല്ലോ എനിക്ക് അങ്ങിനെ ഒരു ഉറപ്പ് കിട്ടിയിട്ടില്ല കുറച്ച് ഉറക്കെ യാണ് ഭീമസേനൻ ഇത് പറഞ്ഞത് യുധീഷാഠിരന് തന്റെ തെററ് മനസ്സിലാകുകയും അപ്പോൾ തന്നെ ബ്രാഹ്മണനെ വിളിച്ച് സഹായം നൽകുകയും ചെയ്തു ഇവിടെ നാളെ ബ്രാഹ്മണനോ യുധീഷ്ഠിരനോ ജീവിച്ചിരിക്കൂം എന്ന അറിവില്ല അതിനാൽ നാളെ സഹായം ചെയ്യാം എന്ന ചിന്ത അന്ധ വിശ്വാസം ആകുന്നു
അരുന്ധതി    നന്ദി സാർ ഇപ്പോൾ വ്യക്തമായി

ഭഗവദ് ഗീതാപഠനം 318 ആം ദിവസം അദ്ധ്യായം - 9 തിയ്യതി 18/4 2016

18
ഗതിർ ഭർത്താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്
പ്രഭവഃപ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം
              അർത്ഥം
പ്രാപ്യസ്ഥാനവും ഭരിക്കുന്നവനും നിയന്താവും സാക്ഷിയും എല്ലാറ്റിനും  ഇരിപ്പിടവും പരമായ ആശ്രയസ്ഥാനവും സുഹൃത്തും ഉൽപ്പത്തിയും  ലയവും സ്ഥിതിയും നിക്ഷേപവും ബീജവും ഞാനാകുന്നു
19
തപാമ്യഹമഹം വർഷം നിഗൃഹ്ണാമ്യുത്സ്യജാമി
അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമർജ്ജുന.
                അർത്ഥം
അല്ലയോ അർജ്ജുനാ ഞാൻലോകത്തിന് ചൂട് നൽകുന്നു മഴയെ തടഞ്ഞുവെക്കുകയും പെയ്യിക്കുകയും ചെയ്യുന്നു  മരണമില്ലായ്മയും മരണവും ഉണ്മയും ഇല്ലായ്മയും ഞാൻ തന്നെ
              വിശദീകരണം
ഈലോകത്തിൻറെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ഈശ്വരൻ തന്നെ എല്ലാറ്റിനെയും നിയന്ത്രിക്കുന്നതും സകലതിനും സാക്ഷിയും ഇരിപ്പിടവും ഈശ്വരൻ തന്നെ മരണവും മരണമില്ലായ്മയും ഉണ്മയും ഇല്ലായ്മയും ഈശ്വരൻ തന്നെ  ഇവിടെ മഴ പെയ്യിക്കുന്നതും ചൂട്നൽകുന്നതും എല്ലാം ഈശ്വരൻ തന്നെ  അതായത് ഞാൻ അല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലെന്ന് സാരം


സ്വാമിജിയുമായുള്ള രവിചന്ദ്രന്റെ സംവാദം - വിലയിരുത്തൽ

     സംവാദം തുടർന്നുകൊണ്ടിരിക്കെ വിഷയത്തിൽ നിന്ന് ഒന്ന് തെന്നിമാറിയ രവിചന്ദ്രൻ ഞാനിപ്പോൾ പറഞ്ഞു നിർത്തിയത് എവിടെയാണ്? എന്ന് സദസ്സിന് നേരെ ചോദിക്കുന്നത് കേട്ടു ശ്രദ്ധ നിൽക്കാത്ത അവസ്ഥ - 'സ്വാമിജിയുടെ വ്യക്തവും യുക്തവുമായ പ്രഭാഷണത്തിന് മുന്നിൽ രവിചന്ദ്രൻ പതറിപ്പോയി എന്ന് എന്റെ നിഗമനം മാത്രമല്ല അവസാനം സദസ്സിൽ നിന്നുള്ളവരുടെ ചോദ്യങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം
       ആദ്യം ചിദാനന്ദപുരി സ്വാമി കളോടായിരുന്നു സദസ്സിന്റെ ചോദ്യം പല ചോദ്യങ്ങളും നിലവാരമില്ലാത്തതായിരുന്നെങ്കിലും അറിയാനുള്ള ജിജ്ഞാസ അതിൽ നിഴലിച്ചിരുന്നു എന്നാൽ രവിചന്ദ്രനോടുള്ള ചോദ്യങ്ങൾ പരോക്ഷമായി കളിയാക്കുന്ന രീതിയിൽ ഉള്ളവയായിരുന്നു - സ്വാമി ജിയാണോ രവിചന്ദ്രനാണോ കേമൻ? എന്ന് നേരിട്ട് ചോദിക്കാതെ അതേ അർത്ഥം വരുന്ന രീതിയിൽ ഒരു ചോദ്യം ഒരു വിരുതൻ ഒപ്പിച്ചു കളഞ്ഞു  തനിക്ക് കിട്ടിയ ചോദ്യങ്ങൾക്ക് വിശദമായി സ്വാമിജി മറുപടി പറഞ്ഞപ്പോൾ രവിചന്ദ്രൻ പലപ്പോഴും ഉത്തരം പറയാനറിയാതെ വിഷമിക്കുന്നത് കണ്ടു ഒരു വിഷയത്തെപ്പറ്റിയുള്ള ഒരു ശ്ലോകം ചൊല്ലാമോ എന്ന് ഒരു ചോദ്യം ചോദിച്ചപ്പോൾ ഇത് മുമ്പ് വായിച്ചതാണ് അത് നോക്കുക എന്നായിരുന്നു മറുപടി സ്വാമി യാ യി രുന്നെങ്കിൽ മുമ്പ് പറഞ്ഞതാണെങ്കിലും ചോദ്യത്തെ മാനിച്ച് കൊണ്ട് ഒന്നുകൂടി ചൊല്ലി വ്യക്തമാക്കുമായിരുന്നു
      അന്ധ വിശ്വാസത്തെക്കുറിച്ചുള്ള വിശദീകരണ വേളയിൽ ദീർഘദ്യഷ്ടിയോടെ സ്വാമിജി പറഞ്ഞു നമ്മുടെ വിശ്വാസങ്ങളെല്ലാം അന്ധമാണ് പ്രമാണങ്ങളെ അധികരിച്ച് ആണ് നമ്മൾ വിലയിരുത്തുന്നത് എന്ന് ഈ കെട്ടിടം വീഴില്ല എന്നത് അന്ധമായി നമ്മൾ വിശ്വസിക്കുന്നു ഒരു വാഹനത്തിൽ ഡ്രൈവറെ നമ്മൾ അന്ധമായി വിശ്വസിക്കുന്നു അയാൾ അതിന് യോഗ്യനായത് കൊണ്ടാണല്ലോ വാഹനം ഓടിക്കുന്നത്? അതും അന്ധമായ വിശ്വാസം ആണ് എന്ന് രവിചന്ദ്രൻ അതിനെ എതിർത്തു പക്ഷെ പറഞ്ഞു വന്നപ്പോൾ സ്വാമിജി പറഞ്ഞ പോലെത്തന്നെ ഈ കെട്ടിടം പരിശോധനക്ക് വിധേയമാണ് അതിനാൽ അന്ധവിശ്വാസമല്ല ഒരു പാലം ബലമുണ്ടോ എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അപ്പോൾ അതും അന്ധവിശ്വാസ മല്ല-സ്വാമി ജി പറഞ്ഞതും ഇത് തന്നെ പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം വിശ്വസിക്കുന്നു എന്ന് എന്നാൽ സ്വാമിജി അന്ധവിശ്വാസം ആണ് എന്ന് പറയാൻ കാരണമുണ്ട് ബലം പരിശോധിച്ചത് കൊണ്ട് കാര്യമായില്ല ആരെങ്കിലും അത് നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല പ്രമാണം വെച്ച് ഈ കെട്ടിടത്തിന് പ്രശ്നം ഇല്ല എന്ന് നാം വിശ്വസിക്കുന്നു അത് അന്ധമാണ് കാരണം വേറെ ഒരാൾ അത് ജനങ്ങൾ ഇരിക്കുന്ന സമയത്ത് തകർക്കില്ല എന്ന് ഉറപ്പ് വരുത്തിയിട്ടില്ല   സ്ഫോടനം നാശനഷ്ടങ്ങൾ വരുന്നത് ഇത് മൂലമാണല്ലോ! ഒരു നിമിഷത്തിൽ ഞാൻ യുക്തി വാദിയല്ല എന്നും ഞാൻ അതിന്റെ ഭാരവാഹി അല്ല എന്നും രവിചന്ദ്രൻ പറയുകയുണ്ടായി  പിന്നെ എന്താണ് ഇയാളുടെ ഐഡന്റി ററി ?
യുക്തിയും വാദവും ഭാഗം 4

ഏകദേശം 3 മണിക്കൂർ നീളമുള്ള 3 ദിവസമായി നടന്ന സംവാദത്തിന്റെ കാര്യമാണ് ഇവിടെ post ചെയ്യുന്നത് കഴിഞ്ഞ Post ന്റെ തുടർച്ച
വിനയൻ   ബുദ്ധൻ ഹിന്ദു ആയിരുന്നു എന്നിട്ടും നിരീശ്വരവാദിയായിരുന്നു

ഉത്തരം - ബുദ്ധൻ മഹാവിഷ്ണുവിന്റെ അവതാരം ആണ് എന്ന് അഗ്നി പുരാണം ആറാം അദ്ധ്യായത്തിൽ പറയുന്നു അത് അംഗീകരിച്ചിട്ടില്ലെങ്കിൽത്തന്നെ ബുദ്ധൻ വേദ കാര്യങ്ങൾ മാത്രമേ പറ ഞ്ഞിട്ടുള്ളു  യാഗം എന്ന പേരിൽ നടന്നിരുന്ന ജന്തു ഹിംസയെ ബുദ്ധൻ എതിർത്തിരുന്നു ഇത് ഇഷ്ടപ്പെടാത്ത ചില വരേണ്യവർഗ്ഗം പ്രചരിപ്പിച്ചതാണ് ബുദ്ധൻ നിരീശ്വരവാദി ആയിരുന്നു എന്നത്

വിനയൻ - ഇനി ഈശ്വരൻ ഉണ്ടെന്ന് കരുതിയാൽത്തന്നെ ആചാര അനുഷ്ഠാനങ്ങൾ അന്ധവിശ്വാസം അല്ലേ ?

ഉത്തരം - ഈശ്വരൻ ഉണ്ടെന്ന് കരുതി സംവദിക്കാൻ ഞാനില്ല ഒന്നുകിൽ ഈശ്വരൻ ഉണ്ടെന്ന് നിങ്ങൾ അംഗീകരിക്കുക അല്ലെങ്കിൽ ഇല്ലെന്ന് വ്യക്തമായി സ്ഥാപിക്കുക എന്നതിന് ശേഷമാകാം ആചാരങ്ങളുടെ കാര്യം

വിനയൻ - ഈ പ്രപഞ്ചമുണ്ടാകാൻ  ഒരു കാരണം ഉണ്ടെന്ന് സമ്മതിക്കാം പക്ഷെ അതൊരിക്കലും ഈശ്വരനല്ല

ഉത്തരം - വിഡ്ഢിത്തം പറയരുത്
വിനയൻ - ഇതിലെന്താ വിഡ്ഢിത്തം?
ഉത്തരം -- നിങ്ങൾ ഒരു നടനാണ് സമ്മതിച്ചു എന്നാൽ നിങ്ങൾ മോഹൻലാൽ അല്ല എന്ന് ഞാൻ പറഞ്ഞാൽ മോഹൻലാലിനെ എനിക്കറിയാം എന്നല്ലേ അതിനർത്ഥം? അത് കൊണ്ടല്ലേ നിങ്ങളല്ല മോഹൻലാൽ എന്ന് പറഞ്ഞത്? അപ്പോൾ പ്രപഞ്ച കാരണം ഈശ്വരൻ  അല്ല എന്ന് നിങ്ങൾ പറയുമ്പോൾ എന്താണ് ഈശ്വരൻ എന്ന് നിങ്ങൾക്ക് അറിയാം എന്നല്ലേ അതിനർത്ഥം? എന്നാൽ പിന്നെ അതിനെ അങ്ങ് അംഗീകരിച്ചാൽ പോരെ?

അഫ്സൽ - നിങ്ങൾ വാക്കുകൾ കൊണ്ട് സർക്കസ് കളിക്കുകയാണ്
ഉത്തരം - ഇതിന് മറുപടി പ്രേക്ഷകർ പറയട്ടെ!
    സദസ്സിൽ നിന്നും ശബ്ദം ഉയർന്നു ഉത്തരം പറയാനറിയില്ലെങ്കിൽ അത് പറയുക മാഷ് ഇവിടെ സർക്കസ്സൊന്നും കളിച്ചിട്ടില്ല ആ ചോദ്യത്തിൽ എന്താണ് തെറ്റ്? ആ ചോദ്യം ശരിയല്ലേ?      പിന്നെ കുറേ നേരം മൗനം ആയിരുന്നു സംവാദം നിയന്ത്രിക്കുന്ന സബാസ്റ്റ്യൻ മാസ്റ്റർ പറഞ്ഞു  ഇത് വരെയുള്ള സംവാദത്തിൽ ഈശ്വരൻ ഇല്ല എന്ന് സ്ഥാപിക്കാൻ വിനയനും അഫ്സലിനും കഴിഞ്ഞിട്ടില്ല 10 മിനുട് സമയം കൂടി അവർക്ക് ആലോചിക്കാൻ സമയം കൊടുക്കുന്നു  കൊടുത്ത സമയം കഴിഞ്ഞിട്ടും അവർ പ്രതികരിക്കാത്തതിനാൽ മാസ്റ്റർ പറഞ്ഞു  ഈശ്വരൻ ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ട് ആചാര അനുഷ്ഠാന സംബന്ധമായ ചോദ്യങ്ങളിലേക്ക് കടക്കാം - തുടരും

2016, ഏപ്രിൽ 16, ശനിയാഴ്‌ച

ബ്രഹ്മസത്യം ജഗദ്മിഥ്യ എന്ന് ശങ്കരന്റെ വാക്യത്തെ രവിചന്ദ്രൻ വിമർശിക്കുന്നു

     സത്യത്തിൽ ശങ്കരാചാര്യരുടെ സിദ്ധാന്തങ്ങൾ ഒന്നും രവിചന്ദ്രൻ മനസ്സിലാക്കിയിട്ടില്ല അദ്വൈതം അഥവാ ഏകം അതുണ്ടെങ്കിലേ രണ്ട് എന്ന ദ്വൈതത്തിന് നിലനിൽപ്പുള്ളു ഒന്ന് ഉണ്ടെങ്കിലേ രണ്ട് ഉണ്ടാകൂ ഒന്ന് വിസ്ഫോടനം വഴി രണ്ടായി ഒന്ന് പുരുഷനും മറ്റെത് പ്രകൃതിയും  ഇവയ്ക്കെല്ലാം വലിയ അർത്ഥ തലങ്ങളുണ്ട്  ഇവിടെ പ്രകൃതിയെ മായ എന്ന് പറയുന്നു ഭൗതിക ജീവിത വ്യവഹാരത്തിന് മായ അത്യാവശ്യമാണ്
   ഏതൊരു സംഗതിയും ആദ്യം നമുക്ക് ഇഷ്ടപ്പെടണം ഇഷ്ടപ്പെട്ടാലേ നമുക്ക് സ്വീകരിക്കാൻ പറ്റൂ പിന്നെയാണല്ലൊ വ്യവഹാരം നടക്കുക?  മായ അല്ലെങ്കിൽ മോഹിപ്പിക്കുന്ന ഘടകം ഇല്ലെങ്കിൽ !സത്യമായ അവസ്ഥ നേരിൽ അറിഞ്ഞാൽ പിന്നെ ഭൗതിക ജീവിതം ഇല്ല  എന്നാൽ എപ്പോഴും മായയിൽ കുടുങ്ങി ജീവിക്കുന്നത് മുഢത്വമാണ് അതിനാണ് ഋഷിമാർ ബ്രഹ്മചര്യം ഗൃഹസ്ഥാശ്രമം വാനപ്രസ്ഥം സന്യാസം എന്നിങ്ങനെ നാല് ആശ്രമം വിധിച്ചിട്ടുള്ളത്?എല്ലാ അനുഭവത്തിന് ശേഷം ഗൃഹസഥാശ്രമ ധർമ്മം വഴിപോലെ നടത്തി പീന്നെ സത്യം മനസ്സിലാക്കണം ജീവിതത്തിൽ കാണുന്ന മോഹിപ്പിക്കുന്നത് എല്ലാം മായ ആണെന്നും ഇത് പ്രകൃതിയുടെ സ്വഭാവമാണെന്നും നാം ധരിക്കണം   അപ്പോൾ ആണ് ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്ന സത്യം നാം അറിയേണ്ടത്
    മോഹിപ്പിക്കുന്നതെല്ലാം  മായ ആകുന്നു അതിനാലാണ് സത്യം ബ്രഹ്മം മാത്രമാണ് എന്ന് എപ്പോളുംഓർമ്മിപ്പിക്കെണ്ടി വരുന്നത് .സത്യത്തിൽ ബ്രഹ്മത്തിൽ അടങ്ങിയതാണ് മായ ഭൗതിക വ്യവഹാരാർത്ഥം രണ്ടായി നിന്ന് ലോക വ്യവഹാ്രം നടത്തുന്നു മായ എന്നത് മിഥ്യ ആണ് അതിനാണ് ആചാര്യ സ്വാമികൾ ഭജഗോവിന്ദത്തിൽ.  നാഭീസ്തന ഭര നാഭീദേശം  എന്ന് തുടങ്ങുന്ന ശ്ളോകം രചീച്ചത്   സത്യത്തിന് ഒരിക്കലൂം  മാറ്റമുണ്ടാകില്ല എന്നാൽ നമ്മുടെ മോഹങ്ങൾ ഇടക്കിടക്ക് മാറിക്കൊണ്ടിരിക്കും  അപ്പോൾ സൃഷ്ടി പുരോഗമിക്കണമെങ്കിൽ മോഹാദികൾ ആവശ്യമാണ് അപ്പോൾ ദ്വൈതം എന്ന അവസ്ഥ ഉണ്ടാകുന്നു അപ്പോൾ ദ്വൈതം എന്ന രണ്ട് എന്ന അവസ്ഥ വേണമെങ്കിൽ അദ്വൈതം എന്ന ഏകം എന്ന അവസ്ഥ ഉണ്ടായാലെ പറ്റൂ   ഇത്തന്നെയാണ് ആചാര്യ സ്വാമികൾ പറഞ്ഞതും

ഭഗവദ് ഗീതാ പഠനം  316ആം ദിവസം അദ്ധ്യായം 9ശ്ളോകം 16 തിയ്യതി 16/4/2016

അഹം ക്രതുരഹം യജ്ഞഃ സ്വധാഹ മഹമൗഷധം
മന്ത്രോഹമഹമേവാജ്യം അഹമഗ്നിരഹം ഹുതം

      അർത്ഥം
വൈദികമായ യാഗം ഞാനാകുന്നു സ്മൃതിപ്രോക്തമായ കർമ്മം ഞാനാകുന്നു പിതൃക്കൾക്ക് ഉള്ള അന്നം ഞാനാകുന്നു ഒൗഷധം ഞാനാകുന്നു മന്ത്രവും ആജ്യവും ഞാനാകുന്നു ആഹൂതിയുമെല്ലാം ഞാനാകുന്നു
17
പിതാമഹസ്യ ജഗതഃ മാതാ ധാതാ പിതിമഹഃ
വേദ്യം പവിത്രമോങ്കാര  ഋക്സാമയജുരേവ ച.
           അർത്ഥം
ഈ ജഗത്തിന്റെ പിതാവും മാതാവും പീതാമഹനും കർമ്മഫല വിധാതാവും ഞാനാകുന്നു അറിയപ്പെടേണ്ട ത ത്ത്വവും ശുദ്ധ സ്വരൂപിയൂം ഓങ്കാരവും ഋക്സാമയജുർവ്വേദങ്ങളും ഞാൻ തന്നെ
                വിശദീകരണം
ഇവീടെ ഞാൻ അല്ലാതെ മറ്റൊന്ന് ഇല്ല എന്ന് വ്യക്തമായി പറയുന്നു ഈപ്രപഞ്ചത്തിന്റെ പിതാവും മാതാവും പിതാമഹനും ഞാൻ തന്നെ  പിതൃക്കൾക്ക് ഉള്ള അന്നവും വൈദികമായ യാഗവും ഞാൻ തന്നെ കർമ്മം ചെയ്യുന്നവനൂം കർമ്മവും അനുഭവീക്കുന്നവനും ഞാൻ തന്നെ എന്ന് പറയുമ്പോൾ ഇവിടെ ശുദ്ധമായ അദ്വൈതം പറഞ്ഞിരിക്കുന്നു  വേദാന്തർ ലീനമായ ശു
ദ്ധമായ അദ്വൈതം  ആണ് ഇവിടെ പറഞ്ഞിരിക്കുന്നത് 
അദ്വൈത വേദാന്തം യാഥാർത്ഥ്യത്തിന് നേരെ കാർക്കിച്ച് തുപ്പുകയാണ് - രവിചന്ദ്രൻ

ചിദാനന്ദപുരി സ്വാമികൾ ഇതിന് വ്യക്തമായ മറുപടി പറഞ്ഞിട്ടുണ്ട് എങ്കിലും നമുക്ക് ഇതൊന്ന് പരിശോധിച്ച് നോക്കാം '   ഉദാഹരണത്തിൽ കൂടി വ്യക്തമാക്കാം
ഒന്ന് എന്ന സംഖ്യ നോക്കുക ഏറ്റവും ചെറിയ ഒറ്റ സംഖ്യയാണല്ലോ!!ഏറ്റവുംവലിയ സംഖ്യയും ഒന്ന് തന്നെ   . കാരണം ഏറ്റ്വും വലിയ സംഖ്യ പറയാൻനിവൃത്തിയില്ല. പറഞ്ഞാൽ അതിലൂടെ ഒന്ന് കൂട്ടിയാൽ അതായിരിക്കുമല്ലോ വലുത്  അങ്ങിനെ ഏറ്റവുംവലിയ സംഖ്യ പറയാൻപറ്റാത്ത. അവസ്ഥ വരുന്നു   പക്ഷെ ആയിരം ലക്ഷം  എന്നീ സംഖ്യകൾക്ക് വ്യവ്യവഹാരജീവിതത്തിൽ. വിലയില്ല എന്ന അർത്ഥം അതിനില്ല. അപ്പോൾ ഒന്ന് ആണ് ആധികാരികം  ഇത് തന്നെ യാണ് ശങ്കരാചിര്യരും പറഞ്ഞത്   ഒന്ന് ആധികാരിക മാണെങ്കിലും  മറ്റ് സംഖ്യകൾക്ക് വിലയില്ലാതാകുന്നില്ല  ഇവിടെ ഒന്ന് ആയിരം ലക്ഷം എന്നീ സംഖ്യകളെ  കാർക്കിച്ചു തുപ്പൂകയാണെന്ന് പറയുന്നതിൽ എന്താണ് യുക്തി?
      സത്യത്തിൽ ഇവിടെ ഒന്ന് മാത്രമല്ലേ ഉള്ളൂ? അദ്വൈത വേദാന്തത്തിന്റെ ലളിതമായ ഉദാഹരണമാണ് ഇവിടെ പറഞ്ഞത്  വേദാന്തങ്ങൾ പലതുണ്ടെന്ന് രവിചന്ദ്രൻ പറയുന്നു ഉപനിഷത് ബ്രാഹ്മണങ്ങൾ തുടങ്ങിയവ  ഇതും അബദ്ധമാണ് വേദാന്തം ജ്ഞാനത്തിന്റെ അവസാനം  ആണ്  അവസാനം ഒന്നിൽ അധികം ഉണ്ടാവില്ല മേൽ പറഞ്ഞവയൊക്കെ വേദാന്തത്തിൽ എത്താൻ ഉള്ള വഴികൾ ആണ്
   ശങ്കര വേദാന്തം എന്ന് പറയുന്നത് തന്നെ അബദ്ധമാണ് ജ്ഞാനേശ്വരീ ഗീത എന്ന് പറയുന്നത് പോലെമാത്രമേ ഉള്ളു പിന്നെ ശങ്കരാചാര്യരുടെ ശൈലി ആണ് ഉദ്ദേശിച്ചതെങ്കിൽ  അത് വേദാനുസാരിയാണ് താനും ഇത് സ്വാമികൾ പറയുകയും ചെയ്തിട്ടുണ്ട്
  സൃഷ്ടിക്ക് മുമ്പുള്ളതും പ്രളയത്തിന് ശേഷവും ഉള്ളതാണ് അദ്വൈതം ആ അദ്വൈതം ദ്വെെതാവസ്ഥയിലും എങ്ങിനെ വർത്തിക്കുന്നു എന്നാണ് ശങ്കരാചാര്യർ പറഞ്ഞത്  അതിനെ യാതോരു ബന്ധവുമില്ലാത്ത വാദ മുഖങ്ങൾ നിരത്തി ഖണ്ഡിക്കാൻ വൃഥാ ശ്രമിക്കുക മാമാത്രമാണ്  രവിചന്ദ്രൻ ചെയ്തത് 
യുക്തിയും വാദവും - 3
 
    കഴിഞ്ഞ post ൽ ഇട്ടതിന്റെ തുടർച്ച
വിനയൻ - അജൻ എന്ന് പറയുകയും എന്നാൽ എന്നാണ് ഉണ്ടായത് എന്ന് നിശ്ചയമില്ലാതിരിക്കുകയും ചെയ്യുക ഇതൊക്കെ തട്ടിപ്പാണ് കാര്യം ഉണ്ടെങ്കിൽ കാരണവും ഉണ്ടായിരിക്കും എന്ന് നിങ്ങൾ തന്നെ പറയുന്നു എന്നാൽ ആ കാരണം എന്ന് നിശ്ചയിക്കപ്പെട്ടു എന്ന് അറിയില്ല താനും

ഉത്തരം  - എന്ന് എന്ന് പറയണമെങ്കിൽ കാലം വേണം പ്രളയാദ്യത്തിൽ കാലം കൂടി പരമസത്യത്തിൽ ലയിക്കുന്നു പിന്നെ കാലം ഉണരുമ്പോൾ മാത്രമേ പരിധി നിർണ്ണയിക്കാൻ പറ്റൂ - അത് രേഖപ്പെടുത്തിയിട്ടും ഉണ്ട് അത് തന്നെയാണ് ശാസ്ത്രം അംഗീകരിച്ച ബിഗ് ബാംഗ് തിയറി ക്ക് ശേഷമുള്ള അവസ്ഥ അതിനെപ്പറ്റി ശാസ്ത്രം തന്നെ പറഞ്ഞ സ്ഥിതിക്ക് ഇവിടെ പറയണോ?

അഫ്സൽ - ഭാഗവതത്തിൽ പറയുന്ന അണ്ഡാകൃതി യിലുള്ള ബ്രഹ്മം വിസ്ഫോടനത്തിലൂടെ പ്രകൃതിയും പുരുഷനും ആയി എന്ന് പറയുന്ന വി ഡ്ഡിത്തം ബിഗ് ബാംഗ് തിയറിയുമായി ബന്ധപ്പെടുത്തുകയാണോ?

ഉത്തരം - ബന്ധപ്പെടുത്തിയത് ഞാനല്ല ശാസ്ത്രജ്ഞൻ മാർ പോലും അംഗീകരിച്ചതാണ് അത് തിരഞ്ഞുപിടിച്ച് മനസ്സിലാക്കാത്തത് എന്റെ കുഴപ്പം അല്ല

വിനയൻ - എന്ത് ശാസ്ത്ര കണ്ടുപിടുത്തങ്ങൾ ഉണ്ടായാലും അത് പണ്ടുള്ളവർ കണ്ടു പിടിച്ചതാണ് എന്ന് പറയുക നിങ്ങളെപ്പോലുള്ളവരുടെ സ്വഭാവമാണ് ജനങ്ങളെ വിഡ്ഢികളാക്കുക അത്ര തന്നെ

ഉത്തരം  17 ആം നൂറ്റാണ്ടാണോ? 12ആം നൂറ്റാണ്ടാണോ ആദ്യം ഉണ്ടായത്?
വിനയൻ - ഇതൊരു ചോദ്യമാണോ? 12 കഴിഞ്ഞിട്ടാണ് 17 എന്ന് അറിയാതെയാണോ വാദത്തിന് വന്നത്?

ഉത്തരം - 17 ആം നൂറ്റാണ്ടിൽ സർസെക് ന്യൂട്ടൺ ആണ് ആകർക്ഷണ ശക്തി കണ്ടു പിടിച്ചത് എന്ന് ചരിത്രം രേഖപ്പെടുത്തി എന്നാൽ 12-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാസ്കരാചാര്യർ തന്റെ സിദ്ധാന്തശിരോമണി എന്ന ശാസ്ത സാഹിത്യ ഗ്രന്ഥത്തിൽ ഒരു ശ്ലോകം ചേർത്തു
   ആ കൂഷ്ണ ശക്തിശ്ച മഹിതാ യായൽ -
   സ്വസ്ഥം ഗുരു: സ്വാഭിമുഖം സ്വ ശ ക്ത്യാ
    ആകൃ ഷ്യതേ തൽ പത തീതി ഭാ തി
     സമം സ മ ന്താൽ ക്വ പത ത്വിയം ഖേ

ഭൂമി തന്റെ ആകൃഷ്ണ ശക്തി കൊണ്ടു് ഘനമുള്ള വസ്തുക്കളെ ത ന്റെ നേരെ ആകർഷിക്കുന്നു   എന്ന് ഭാസ്കരാചാര്യരുടെ ഗ്രന്ഥം വാങ്ങിക്കാൻ പറ്റും   ഇ നി പ റ യുക ഞങ്ങൾ തെളിവില്ലാതെയാണോ ഋഷിമാർ കണ്ടെത്തിയതാണ് ഇതൊക്കെ എന്ന് പറയുന്നത്? ക്വാണ്ടം തിയറി കണാദ മഹർഷിയാണ് ആദ്യം പറഞ്ഞത്  പിന്നെ നൂറ്റാണ്ട് കൾക്ക് ശേഷമാണ് ജർമ്മൻകാരനായ മാക്സ് ബ്ലാങ്ക്  അത് പറഞ്ഞത് ബ്രിട്ടീഷുകാർ രൂപപ്പെടുത്തായ ചരിത്ര പഠനം ആണ് നിങ്ങളെ വഴി പിഴപ്പിച്ചു വിട്ടത്

അഫ്സൽ - ഈശ്വരൻ ഉണ്ട് എന്ന് തെളിയിക്കാൻ നിങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല

ഉത്തരം - വളരെ വ്യത്യസ്ഥങ്ങളായ വൃക്ഷലതാദികളോടും ജീവിസഞ്ചയങ്ങളോടും കൂടി സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചമെന്ന അവസ്ഥ തന്നെ തെളിവ് കൃത്യമായ ഒരു നിയമത്തിലൂടെ കടന്നുപോകുന്ന ഈ പ്രപഞ്ച വ്യവഹാരത്തിന് തീർച്ചയായും ഒരു നിയാമകൻ ഉണ്ടായിരിക്കാം അതിന് നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും വേണ്ടില്ല ആ നിയാമകൻ ഞങ്ങൾക്ക് ഈശ്വരനാണ്  അങ്ങിനെ ഒന്നില്ല എന്ന് തെളിയിക്കേണ്ടത് നിങ്ങളാണ് ഞങ്ങളുടെ തെളിവാണ് വിചിത്രമായ ഈ ദൃശ്യപ്രപഞ്ചം -- തുടരും.
ചിദാനന്ദപുരി സ്വാമികളും രവിചന്ദ്രനും

      ശ്രീ വിനോദൻ ഷയർ ചെയ്ത വീഡിയോ ഒന്നാം ഭാഗം ഇന്നലെ കണ്ടു' ആദ്യത്തെ 10 മിനുട്ട് രവിചന്ദ്രൻ ആണ് സംസാരിച്ചത് ഏകദേശം 4 മിനുട്ട് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇയാളുടെ പക്കൽ കാര്യമായി ഒന്നും ഇല്ല എന്ന് പലപ്പോഴും സാധാരണ ഒരു വ്യക്തി ഉന്നയിക്കുന്ന പോലുള്ള പ്രകടനം അത് കഴിഞ്ഞ് സ്വാമിയുടെ സാവധാനത്തിലുള്ള വിജ്ഞാനപ്രദമായ മറുപടി കൃത്യമായും അടുക്കും ചിട്ടയോടും കൂടിയുള്ള സംസാരം ഇടക്ക് സദസ്സിനെ കാണിക്കുമ്പോൾ സ്വാമിജിയുടെ സംസാരം ജനങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നത് കാണാം സത്യത്തിൽ ഒരു വാദപ്രതിവാദം കേൾക്കാനല്ല മറിച്ച് 'സ്വാമിജിയുടെ പ്രഭാഷണം ആസ്വദിക്കാനാണ് ജനങ്ങൾ എത്തിയത് എന്ന് തോന്നും
    രണ്ടാമത് 40 മിനുട്ട് സമയം രവിചന്ദ്രൻ സംസാരിച്ചു യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ അവിടുന്നും ഇവിടുന്നും ഒക്കെ എടുത്ത് കുറേ കാര്യങ്ങൾ പറഞ്ഞു പറഞ്ഞതിൽ നിന്ന് ഒന്ന് മനസ്സിലായി ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ ഒന്നും പഠിച്ചിട്ടല്ല അയാൾ സംവാദത്തിന് വന്ന ത്  എന്തൊക്കെയോ കുറേ പറഞ്ഞു സങ്കല്പത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒരാളുടെ സ്വപ്നദർശനവും തുടർന്ന് അത് സർക്കാർ പരീക്ഷിച്ച് പരാജയപ്പെട്ട കഥയും പറഞ്ഞു ഈ ഉദാഹരണവും വിഷയവും തമ്മിൽ യാതൊരു ബന്ധവും തോന്നില്ല ശങ്കര ദർശനം ബുദ്ധമതത്തെ ആധാരമാക്കിയാണ് എന്നും പറഞ്ഞപ്പോൾ സ്വാമിജിയുടെ ഊഴം വന്നപ്പോൾ  ബുദ്ധത ത്വങ്ങളെ പലതിനേയും ആചാര്യർ വിമർശിച്ചിരുന്നു എന്നും എന്നാൽ ബുദ്ധനെ വിമർശിച്ചിരുന്നില്ല എന്നും സാമാജി പറഞ്ഞു  നേ തി നേ തി എന്നത് മഹാവാക്യമായി രവിചന്ദ്രൻ ചിത്രീകരിച്ചപ്പോൾ അത് മഹാവാക്യമല്ലെന്നും എന്താണ് മഹാവാക്യം എന്നും സ്വാമിജി അർത്ഥശങ്കക്ക് ഇടയല്ലാത്ത വിധം വിശദീകരിച്ചു മഹാ വാക്യങ്ങൾ നിരവധി ഉണ്ടെങ്കിലും പ്രധാനമായും പ്രജ്ഞാനം ബ്രഹ്മ അഹം ബ്രഹ്മാസ് മി തത്വമസി  അയ മാത്മാ ബ്രഹ്മ  എന്നിവയാണ് പൂർവ ഋഷികൾ പറഞ്ഞത് എന്നും നേതിനേ തി  എന്നത് ഒരിക്കലും മഹാവാക്യം അല്ലെന്നും സ്വാമിജി  കാര്യകാരണ സഹിതം വ്യക്തമാക്കി
       രവിചന്ദ്രന്റെ ഭാഷ് ണം കുറച്ച് ദ്രുതഗതിയിൽ ആയതിനാൽ അതിനെ വയലൻറായും സ്വാമിയുടെ സാവധാന ഭാഷണം സലൻറായും തോന്നി ആദ്യം 40 മിനുട്ട് നേരം പ്രസംഗിച്ച രവിചന്ദ്രന് പലപ്പോഴും പതർച്ച അനുഭവപ്പെട്ടതായി കാണാം ഒരു സംവാദത്തിന് സാമാജിയുമായി നേരിടാൻ ഒരിക്കലും താൻ അർഹൻ അല്ല എന്ന് രവിചന്ദ്രന്റെ ബാലിശമായ വാദഗതികൾ തെളിയിച്ചു   ശങ്കര വേദാന്തം എന്നൊന്ന് ഉണ്ടോ? എന്ന ചോദ്യം ചോദിച്ചു കൊണ്ടാണ് സ്വാമിജി തുടങ്ങിയത് തന്നെ
    സാമി ജിയുടെ 40 മിനുട്ട് പ്രഭാഷണം കഴിഞ്ഞ ഉടനെ സംവാദം നിയന്ത്രിക്കുന്ന വ്യക്തി ചില കാര്യങ്ങൾ പറഞ്ഞു ഇനി 10 മിനുട്ട് ആണ് ഉള്ളത് ഓരോരുത്തർക്കും  അതിന് ശേഷം എന്താണ് സംഭവിച്ചത്? സ്വാമിജിയുടെ ഭാവങ്ങൾ ദൃശ്യത്തിൽ രവി ചന്ദ്രന്റെ യോ മറ്റാരുടേയോ ശബ്ദവും - സ്വാമിജിയുടെ വ്യക്തവും അക്ഷരസ്ഫുടതയോട് കൂടിയതും ആയ ശബ്ദത്തിന് പകരം വേറൊന്ന്    ഇതങ്ങിനെ സംഭവിച്ചു? ഉത്തരം കിട്ടാൻ എനിക്കും അവകാശമുണ്ട്

2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

നാരായണീയം ദശകം 16 ശ്ളോകം 3തിയ്യതി  15/4/2016

ദൈത്യം സഹസ്രകവചം കവചൈഃപരീതം
സാഹസ്രവത്സരതപഃസമരാഭിവൈൃഃ
പര്യായനിർമിതതപഃ സമരൗ ഭവന്തൗ
ശിഷ്ടൈകകങ്കടമമും ന്യഹതാം സലീലം
        അർത്ഥം
അവിടുന്ന് തന്നെയായ നരനാരായണൻമാർ ആയിരംകൊല്ലത്തെ തപസ്സും ആയിരം കൊല്ലത്തെ യുദ്ധവും കൊണ്ട് മാത്രം മുറിക്കാൻ കഴിയുന്ന ഒാരോന്ന് വീതംആയിരം പോർചട്ടകൾ അണിഞ്ഞ സഹസ്രകവചൻ എന്ന അസുരനെ ഊഴമിട്ട് തപസ്സും യുദ്ധവും ചെയ്യുന്നവരായിട്ട് ഒരുപോർച്ചട്ട മാത്രം ബാക്കിയുള്ളവനാക്കി ത്തീർത്ത് ആ അസുരനെ അനായാസേന നിഗ്രഹിച്ചു
4
അന്വാചരന്നുപദിശന്നപി മോക്ഷധർമ്മം
ത്വം ഭ്രാതൃമാൻ ബദരികാശ്രമമധ്യവാത്സീഃ
ശക്രോ£ഥ തേ ശമതപോബലനിഃസഹാത്മാ
ദിവ്യാംഗനാപരിവൃതം പ്രജിഘായ മാരം
      അർത്ഥം
സഹസ്രകവചനിഗ്രഹാനന്തരം നരനാരായണനായ അവിടുന്ന് സഹോദരനായ നരനോട്കൂടി നിവൃത്തി ധർമ്മത്തെ സ്വയം ആചരിക്കുന്നവനും ഉപദേശിക്കുന്നവനും ആയിട്ട് ബദരികാശ്രമത്തിൽ വസിച്ചു അനന്തരം ഇന്ദ്രൻ അവിടുത്തെ ശമംതപോബലം ഇവയിൽ ഈർഷ്യയുള്ളവനായിട്ട് കാമദേവനെ സ്വർഗ്ഗസന്ദരിമാരോട്കൂടി പറഞ്ഞയച്ചു
       വിശദീകരണം
ബ്രഹ്മാവിന്റെ വിയർപ്പിൽ നിന്നും ജനിച്ചവനാണ് സഹഃ
സ്രകവചൻ ബ്രഹ്മാവിൽ നിന്ന് നേരിട്ട് തമോഗുണപ്രജ ജനിക്കില്ല എന്നാൽ ഭഗവദ് പ്രേരണ നിമിത്തം അങ്ങിനെ സംഭവിച്ചു അപ്പോൾ അജന്മത്തെ ശുദ്ധീകരിക്കേണ്ടത് ഭഗവദ് ധർമ്മം ആണ് ആയതിനാൽ ആ അസുരനെ വധിച്ച് മോക്ഷം നൽകി ശുദ്ധീകരിക്കാനായി ധർമ്മന്റെ പുത്രരായി നരനാരിയണൻമാരായി മഹാവിഷ്ണു അവതരീച്ചു ആയിരം കവചങ്ങളിൽ ഒന്ന്മാത്രം ബാക്കിവെച്ച് ബാക്കി എല്ലാം നരനാരായണൻമാർ ചേർന്ന് നശിപ്പിച്ചു 
യുക്തിയും വാദവും 2

    അഞ്ച് ക്ഷേത്രക്കമ്മിറ്റികൾ ചേർന്നാണ് ഒരു സംവാദം സംഘടിപ്പിച്ചത് പല സ്വാമിമാരേയും പണ്ഡിതന്മാരേയും അവർ സമീപിച്ചു അവർക്കൊന്നും ഒഴിവില്ലാത്തതിനാൽ ആണ് അവർ എന്നെ സമീപിച്ചത് സംവാദം നിയന്ത്രിക്കാൻ ബഹു ഭാഷാ പണ്ഡിതനും മലയാളം അദ്ധ്യാപകനും ആയ ശ്രീ സബാസ്റ്റ്യൻ മാസ്റ്ററെ ആണ് അവർ ക്ഷണിച്ചത് പാലക്കാട് ജില്ലയിൽ ഒരു ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംവാദം
        ആദ്യ ദിവസം കഴിഞ്ഞു അത് പോസ്റ്റ് ഇട്ടിരുന്നല്ലോ അടുത്ത ശനിയാഴ്ച വീണ്ടും ഒത്തുചേർന്നു ഇത്തവണ വിനയൻ എന്ന വ്യക്തിക്ക് പകരം അഫ്സൽ എന്ന ഒരു വ്യക്തിയാണ് സംവദിക്കാൻ എത്തിയത്  ആങ്കർ പറഞ്ഞു  ക്ഷേത്ര ആചാരങ്ങളിൽ വല്ല ശാസ്ത്രീയതയും ഉണ്ടോ? അതാണ് ഇന്നത്തെ വിഷയം   അത് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു   അത് പറ്റില്ല ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന വാദം എവിടെയും എത്തിയില്ല .. ആദ്യം അതിന്  ഒരു തീരുമാനമാകട്ടെ പിന്നെയല്ലേ ക്ഷേത്രവും ആചാരങ്ങളും ഒക്കെ ? അതിനാൽ കഴിഞ്ഞ തവണ സംസാരിച്ചതിൽ നിന്ന് വീണ്ടും ആരംഭിക്കാം     കുറച്ചു സമയത്തെ കൂടിയാലോചനയ്ക്ക് ശേഷം അവർ   അത് അംഗീകരിച്ചു കഴിഞ്ഞ തവണ സംവദിക്കാൻ വന്ന വിനയനെ അവർ വിളിച്ചു വരുത്തി
   
വിനയൻ      - വേദാന്തമാണ് ഭാരതീയ ചിന്താധാരയുടെ അടിത്തറ ഇവിടെ ഈശ്വരൻ എന്ന ഘടകത്തിന് പ്രസക്തിയേ ഇല്ല അതാണ് ശരിയായ വിലയിരുത്തൽ
ഉത്തരം   അല്ല വേദം എന്നാൽ ജ്ഞാനം  അന്തം  അവസാനം വേദാന്തം-ജ്ഞാനത്തിന്റെ അവസാനം / അറിവിന്റെ അവസാനം അത് ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്നാണ് എന്ന് ജ്ഞാനികൾ വിലയിരുത്തിയിട്ടുണ്ട്  'അപ്പോൾ സത്യമായത് ബ്രഹ്മം ആ

ബ്രഹ്മത്തിനെ ത്തന്നെയാണ് ഈശ്വരൻ എന്ന് പറയുന്ന ത്

വിനയൻ - അറിവിന്റെ അവസാനം ഒന്നും ഇല്ല എന്നതാണ് അപ്പോൾ അതെങ്ങിനെ ബ്രഹ്മമാകും?
ഉത്തരം - അറിവിന്റെ അവസാനം ഒന്നുമില്ല എന്ന് നിങ്ങളെങ്ങിനെ മനസ്സിലാ ക്കി? ഒന്നുമില്ലെങ്കിൽ ഇന്ന് കാണുന്ന ശാസ്ത്രങ്ങൾ എങ്ങിനെ ഉണ്ടായി? അറിവിന്റെ അവസാനം എന്ന് പറയുന്നത് ഈ കാണുന്നതിന്റെ എല്ലാം മൂലം തേടി പ്പോകുക എന്നതാണ് മൂലംന്ന് പറയുന്നത് ഏകം ആണ് ആ ഏകത്തിൽ നിന്നാണ് ഈ കാണുന്നതിന്റെ ഒക്കെ ഉറവിടം അത് തന്നെയാണ് അദ്വൈതം   അതിനെ നിങ്ങൾ എന്ത് വിളിച്ചാലും കുഴപ്പമില്ല ഞങ്ങൾ അതിനെ ഈശ്വരൻ എന്ന് വിളിക്കുന്നു  --- കാരണം ഉണ്ടാകാതെ കാര്യം ഉണ്ടായില്ല ഇന്ന് കാണുന്ന ദൃശ്യപ്രപഞ്ചത്തിന് ഒരു കാരണമുണ്ട് ആ കാരണം തന്നെയാണ് ബ്രഹ്മം അഥവാ ഈശ്വരൻ
വിനയൻ - നിങ്ങൾ കാരണ വാദമാണ് ഉന്നയിക്കുന്നത് ഇവിടെ ബ്രഹ്മം എന്ന് പറയുന്നതിന്റെ ഉത്ഭവത്തെപ്പറ്റി പറയുന്നില്ല  അത് പറയു
ഉത്തരം - കാരണം അനാദിയാണ് അനന്തവും ആണ് ഒരു നിശ്ചിത പരിധിക്കുള്ളിൽ ബ്രഹ്മത്തെ ഒതുക്കാനാകില്ല - വിശാലമായ ഒന്നാണ് ഈശ്വര സങ്കൽപ്പം
വിനയൻ - ഒരു പരിധിക്കുള്ളിൽ ഒതുക്കാൻ കഴിയില്ല എന്ന് നിങ്ങൾ തന്നെ പറയുന്നു! പിന്നെ ക്ഷേത്രത്തിനെന്ത് പ്രസക്തി?
ഉത്തരം  -- അപ്പോൾ പ്രപഞ്ചം മുഴുവൻ വ്യാപിച്ച പഞ്ചഭുതങ്ങളിൽ നിന്ന് വൈദ്യുതിയെ ആവാഹിച്ച് ബൾബ് ഫാൻ മുതലായവയിൽ
കുടി നാം അനു ഭവിക്കുന്നതോ? ഈ ലോകത്തിലുള്ള വൈദ്യുതി മുഴുവൻ നമ്മുടെ ബൾബിൽ കൂടി പ്രസരിക്കുന്നു എന്നാണോ അർത്ഥം?  അകത്തും പുറത്തും ഞാൻ തന്നെ ഓരോ ധാതുക്കൾക്ക് അനുസരിച്ച് എന്റെ ചൈതന്യം അതത് ശരീരങ്ങളിൽ നിക്ഷേപിച്ചിരിക്കുന്നു  അഥവാ പദാർത്ഥ സ്വഭാവത്തിൽ ഞാനതിൽ വർത്തിക്കുന്നു ഇതാണ് ഗീതോപനിഷത്തുക്കൾ പറയുന്നത്    തുടരും