അന്വേഷണം - 2
പ്രവാചകന്മാർ അണികൾക്ക് ദൈവത്തിന് രൂപമില്ല എന്നേ പറഞ്ഞു കൊടുത്തിട്ടുള്ളൂ എന്നാൽ രൂപം എന്നതിന് കണ്ണ് കൊണ്ട് കാണാൻ കഴിയാത്തത് എന്ന അർത്ഥത്തിലാണ് ഭൂരിഭാഗവും ധരിച്ച് വെച്ചിരിക്കുന്നത് ഒരു വസ്തു ഉണ്ടെങ്കിൽ അതിന് രൂപവും ഉണ്ട് ആ രൂപം എന്ത് എന്ന് ആദ്ധ്യാത്മികമായും ശാസ്ത്രീയമായും അപഗ്രഥിച്ച് ആർക്കും നിഷേധിക്കാ ൻ വയ്യാത്ത വിധം സ്ഥാപിച്ചത് ഭാരതീയ സനാതനമാണ് ജ്ഞാനസ്വരൂപമാണ് ബ്രഹ്മം അഥവാ ഈശ്വരൻ എന്ന് അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം നമ്മുടെ വേദം സ്ഥാപിച്ചിരിക്കുന്നു
ഇത് മനസ്സിലാക്കിയ സെമിസ്റ്റിക് മതങ്ങളിലെ ബുദ്ധിജീവികൾ ആദ്യം ഇതൊക്കെ പറഞ്ഞത് തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനുള്ള തത്രപ്പാടിലാണ് അതിന്റെ ഭാഗമാണ് യേശു ലോകരക്ഷകനാണ് എന്നും മറ്റുമുള്ള പരാമർശങ്ങൾ. ഒരുമുസ്ലിം പണ്ഡിതൻ ഈയിടെ പറയുകയുണ്ടായി ആദ്യ പ്രവാചകൻ പരമശിവനാണ് എന്ന് ഇതൊക്കെ ഭാരതീ്യ സനാതന ധർമ്മമാണ് ഏറ്റവും ശ്രേഷ്ഠം എന്ന് പരോക്ഷമായി അംഗീകരിക്കുന്നതിന്റെ സൂചനകളാണ്
ഗീതയെയും വേദോപനിഷത്തുക്കളേയും ഒന്ന് താഴ്ത്തിക്കെട്ടിയാലേ തങ്ങളുടെ സിദ്ധാന്തങ്ങൾ സ്വീകരിക്കൂ എന്ന് ഇവർ വിശ്വസിക്കുന്നൂ എന്നാൽ ഹിന്ദു സമൂഹം ഒരു മതപഠന കേന്ദ്രങ്ങൾ നടത്തുന്നില്ലെങ്കിലും ആദ്ധ്യാത്മിക മായി ഉയർന്ന അവസ്ഥയിലാണെന്ന് ഇവർ അറിയുന്നില്ല ഹൈന്ദവർക്ക് മത പഠനം ഇല്ല ആദ്ധ്യാത്മിക പഠനമേ ഉള്ളു എന്ന് ഇവർ മനസ്സിലാക്കുന്നില്ല
വേദസിഹിത്യം ഉൾക്കൊള്ളാനും ആശയം കണ്ടെത്താനും വലിയ പണ്ഡിതന്മാർക്ക് പോലും പ്രയാസം നേരിടുന്നു അപ്പോളാണ് വാക്യാർത്ഥിൽ എടുത്ത് അവർ വേദങ്ങളെ വ്യഖ്യാനിക്കുന്നത് നമ്മൾ ആരാധിക്കുന്ന അവതാര സങ്കൽപ്പങ്ങളെ വേദത്തിൽ പരാമർശിക്കുന്നേ ഇല്ല വിഷ്ണു എന്നാൽ വ്യാപനശീലമുള്ള പ്രകാശം എന്നും ഇന്ദ്രൻ എന്നാൽ എെശ്വര്യം എന്നും വേദത്തിൽ അർത്ഥം കൽപ്പിക്കപ്പെട്ടിരിക്കുന്നു അങ്ങിനെ ഇരിക്കെ യേശുവിനെ കുറിച്ച് എങ്ങിനെ വേദത്തിൽ പരാമർശമുണ്ടാകും?
തങ്ങളും സനാതന ധർമ്മത്തിന്റെ ഭാഗമാണ് എന്ന് വരുത്തിത്തീർക്കാനുള്ള കഠിന ശ്രമത്തിൽ ആണവർ കൃഷ്ണനേയും ഗീതയേയും ശങ്കരാചാര്യരേയും വിമർശിക്കുന്ന ചില ഹൈന്ദവ സംഘടനകൾ ഇവർക്ക് പ്രചോദനം നൽകുന്നുണ്ട് എന്ന് കരുതാതിരിക്കാൻ വയ്യ പണ്ടത്തെ ബ്രാഹ്മണ മേധാവിത്വത്തിന് എതിരായി രൂപം കൊണ്ട ചില ആദ്ധ്യാത്മിക സംഘടനകൾ ഗീത മനസ്സിലാക്കാതെ അത്വൈതം എന്തെന്ന് മനസ്സിലാക്കാതെ വിമർശിക്കുംപോൾ അവർ ഭാരതീയ സനാതന ധർമ്മത്തിൽ നിന്ന് അകന്നു പോകുകയാണ് ചെയ്യുന്നത് സാമൂഹ്യ ചുറ്റുപാടിൽ ഒരുകാലത്ത് സംഭവിച്ച അനാചാരങ്ങൾ ഇന്ന് ഒരു പരിധിവരെ ഇല്ലാതായിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ ചില ആദ്ധ്യാത്മിക സംഘടനകൾക്ക് ഭാരതത്തിൽ ഉള്ളതിനെക്കാൾ അനുയായികൾ വിദേശത്താണ് അവർ കരുതുന്നത് അവരുടെ സംഘടന ലോകം അംഗീകരിച്ചു എന്നാണ് എന്നാൽ സത്യം അതല്ല സെമിസ്റ്റിക്ക് മതങ്ങളുടെ ആശയങ്ങൾക്ക് ഇവരുടെ സിദ്ധാന്തങ്ങൾ ഉപകാരപ്രദമാകും എന്ന കണക്ക് കൂട്ടൽ ആണ് എന്നതാണ് വാസ്തവം തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ