2016, ഏപ്രിൽ 9, ശനിയാഴ്‌ച

സനാതന ധർമ്മത്തിൽ പിടിപെട്ട പുഴുക്കുത്തുകൾ
   പൂർവ്വ മനീഷികൾ കൃതയുഗം ബ്രാഹ്മണ യുഗം ആണെന്നും ത്രേതായുഗം ക്ഷത്രിയ യുഗം ആണെന്നും ദ്വാപരയുഗം വൈശ്യ യുഗം ആണെന്നും കലിയുഗം ശൂദ്ര യുഗം ആണെന്നും പറഞ്ഞിട്ടുണ്ട് ഇവയൊന്നും ജാതീയ അടിസ്ഥാനത്തിൽ പറഞ്ഞതല്ല സ്വഭാവത്തിന്റേയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ പറഞ്ഞതാണ്
     സത്വഗുണ പ്രധാനമായ പല കാര്യങ്ങളും തമോഗുണ പ്രധാനമായിത്തീരും ഭക്തിയെ കച്ചവടമായും സ്വാർത്ഥ താല്പര്യത്തിനും ഉപയോഗിക്കും ജ്ഞാനികളും യോഗി ക ളും കലിയുഗത്തിൽ ഇല്ലെന്ന് ഭാഗവതം തന്നെ സാക്ഷിയാണ് വേദേതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ദുർവ്യാഖ്യാനം ചെയ്യപ്പെടും അവതാര പുരുഷൻ മാർ അപമാനിക്കപ്പെടും ജീവന്റെ ആവശ്യമായ ഭക്ഷണം വിസർജ്ജനം എന്നിവ കച്ചവടവൽക്കരിക്കപ്പെടും  ബ്രാഹ്മണർ ശൂദ്ര സ്വഭാവം പ്രകടിപ്പിക്കും അർഹത ഇല്ലാത്തവർ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കപ്പെടും സജ്ജനങ്ങളുടെ പ്രവൃത്തികൾ നിർദേശങ്ങൾ ഉപദേശങ്ങൾ മുതലായവ അവഗണിക്കപ്പെടും
      സജ്ജനങ്ങൾക്ക് കലിയുഗത്തിൽ  മൗനം ആണ് ഭൂഷണം ശാസ്ത്രങ്ങൾ തർക്കത്തിന് വിധേയമാക്കപ്പെടും അജ്ഞാനികളും കൈക്കരുത്തുള്ളവരും എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കും കലിയുഗം സംഘശക്തിക്ക് പ്രാധാന്യം ഉള്ളതാകയാൽ സംഘമായി ചേർന്ന് ശാസ്ത്ര വിരുദ്ധമായ കാര്യങ്ങൾ ചെയ്യും ഗുരു ജനങ്ങൾ, മാതാപിതാക്കൾ എന്നിവർ അപമാനിക്കപ്പെടും അവരുടെ വാക്കുകൾക്ക് വിലയില്ലാതാകും സ്നേഹത്തിന് പകരം കാമം വ്യാപിക്കും കാമസം പൂർത്തിക്കായി പ്രകൃതി വിരുദ്ധ മാർഗ്ഗങ്ങൾ സ്വീകരിക്കപ്പെടും     കലിയുഗവർണ്ണനകൾ ഇനിയും ഉണ്ട് ധാരാളം
     മേൽ പറഞ്ഞ വ അക്ഷരം പ്രതി ശരിയാണ് എന്ന് നമുക്ക് അനുഭവത്തിൽ നിന്ന് വ്യക്തമാകും    എങ്കിലും ന്യൂനപക്ഷമാണെങ്കിലും സജ്ജനങ്ങളും ഭക്തൻമാരും ഉണ്ടല്ലോ അവരുമായി സത്സംഗം നടത്താതിരിക്കാൻ വയ്യ കാരണം സത്സംഗം ഏറ്റവും ശ്രേഷ്ഠമാണ് എന്നാണ് പൂർവ ഋഷികൾ പറഞ്ഞിട്ടുള്ളത് നല്ല കാര്യങ്ങൾ പറഞ്ഞാൽ ശൂദ്ര സ്വഭാവം ഉള്ളവർ അവർ ഏത് കുലത്തിൽ പിറന്നവനായാലും അസത്തായ ഭാഷാപ്രയോഗത്തിൽ അവഹേളിക്കും എന്ന് ഉറപ്പാണ് എങ്കിലും അവനവന് വേണ്ടിയെങ്കിലും ഭാഗവതം ശീത നാരായണീയം രാമായണം ഉപനിഷത്തുക്കൾ മുതലായവ വായിക്കാതെയും പഠിക്കാതെയും ഇരിക്കാൻ വയ്യല്ലോ! FB യിൽ Post ഇടാതിരിക്കാനും കഴിയില്ല     ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ