2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം 305 ആം ദിവസം  അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം  ശ്ലോകം 26  Date 4 /4/2016

1 ശുക്ള കൃഷ്ണേ ഗതി ഹ്യേ തേ ജഗത: ശാശ്വതേ മതേ
ഏക യാ യാ ത്യനാവൃത്തിം അന്യയാവർത്തതേ പുന:
          അർത്ഥം
ശുക്ലവും കൃഷ്ണവുമായ (ജ്യോതിസ്സിലേക്കും തമസ്സിലേക്കും നയിക്കുന്ന ഈ രണ്ടു മാർഗ്ഗങ്ങൾ ലോകത്തിൽ എക്കാലത്തും നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു ഒന്നിലൂടെ പുനരാവൃത്തി രഹിതമായ മോക്ഷം പ്രാപിക്കുന്നു മറ്റേതിലൂടെ പോയി സംസാരത്തിലേക്ക് വീണ്ടും തിരിച്ചു വരികയും ചെയ്യുന്നു
27
നൈതേ സൃ തീ പാർത്ഥ ജാനൻ യോഗീ മുഹ്യതി കശ്ചന
തസ്മാത് സർവ്വേ ഷു കാലേ ഷു യോഗയുക് തോ ഭവാർജ്ജുന
              അർത്ഥം
അർജ്ജു നാ ഈ രണ്ട് മാർഗ്ഗങ്ങളേയും അറിയുന്ന ഒരു യോഗിയും വ്യാമോഹത്തിൽ പെടില്ല അത് കൊണ്ട് ഹേ അർജ്ജു നാ സദാസമയവും യോഗയുക്തനായി ഭവിക്കൂ! പരമാത്മാവിൽ ത്തന്നെ ചിത്തമുറപ്പിക്കൂ
28
അത്യേ തി തത് സർവ്വമിദം വിദിത്വാ -
യോഗീ പരം സ്ഥാനമുപൈ തി ചാദ്യം
             അർത്ഥം
വേദാദ്ധ്യയനം, യജ്ഞാചരണം ,ത പാനുഷ്ഠാനം, സത് പാത്രദാനം ഇവ കൊണ്ടു് ലഭിക്കുമെന്ന് ശാസ്ത്രങ്ങൾ ഘോഷിക്കുന്ന പുണ്യ ഫലങ്ങൾ ഉണ്ടല്ലോ! അതൊക്കെയും ഇതറിയുന്ന ധ്യാന യോഗി അതിക്രമിക്കുകയും സർവ്വത്തിനും മൂലമായ പരമ പദം പ്രാപിക്കുകയും ചെയ്യുന്നു.
           വിശദീകരണം
ഒരു മനുഷ്യനായാൽ  അന്തർമുഖ ശീലവും ബഹിർമുഖ ശീലവും ഉണ്ടാകും ഇവ തമ്മിൽ സംഘർഷവും ഉണ്ടാകും ഇതിനെ ദേവാസുര യുദ്ധം എന്നും ചിലർ വിവക്ഷിക്കാറുണ്ട് ഈ യാഥാർത്ഥ്യം അറിയുന്ന ഒരു സാധകൻ വ്യാമോഹത്തിൽ പെടുകയില്ല -ആദ്ധ്യാത്മികതയുടെ വഴിയും ഭൗതികതയുടെ വഴിയും ഇത് എക്കാലവും ഉണ്ടായിട്ടുണ്ട് ഇതിൽ ഭൗതികതയിൽ കുടി സഞ്ചരിക്കാനാണ് ഭൂരിഭാഗം ജനങ്ങളും താൽപ്പര്യപ്പെടുന്നത് അതിന് അവരെ കുറ്റം പറയാനും ആവില്ല കാരണം ഭൗതിക സുഖം എന്തെന്നറിഞ്ഞ് അതിൽ കാര്യമില്ല എന്ന് തോന്നുമ്പോളേ ആത്മീയ രീതിയിൽ ചരിക്കാൻ തുടങ്ങൂ അങ്ങിനെ വന്നാലേ പുനർജന്മരഹിതമായ മോക്ഷം സാദ്ധ്യമാകൂ
          എട്ടാം അദ്ധ്യായം  ഇവിടെ അവസാനിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ