2016, ഏപ്രിൽ 23, ശനിയാഴ്‌ച

അന്വേഷണത്തിന്റെ വഴികൾ

നിർമ്മല. സാർ ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്  ഈയിടെയായി കൂറെ പ്രഭാഷണങ്ങൾ കേൾക്കുകയുണ്ടായി ഓരോ ആചാര്യന്മാരും ഓരോ തരത്തിൽ പറയുന്നു ബോധം ആണ് ഈശ്വരൻ എന്ന് ചിലർ മനസ്സാണ് ഈശ്വരൻ എന്ന് വേറെ ചിലർ ആയതിനാൽ. ആത്മാവ്  ജീവൻ ജ്ഞാനം ബോധം മനസ്സ് സങ്കൽപ്പം  ബ്രഹ്മം  ഇവയൊക്കെ എന്താണ് എന്ന് വിശദീകരിച്ചു തരണം ചോദ്യം വിഡ്ഡിത്തമാണോ എന്ന് എനിക്ക് അറിയില്ല

മറുപടി
    കൺഫ്യൂഷൻ തീർത്ത് തരാം ആദ്യം ജീവൻ ആ ത്മാവ് എന്നിവയെ പറ്റി പറയാം  ഉദാഹരണത്തിലൂടെ

സൂര്യനെ അഥവാ അഗ്നിയെ ആത്മാവായി കരുതുക പ്രകാശത്തെയൂം ചൂടിനെയും ജീവനും ആയി കരുതുക ഇവിടെ സൂര്യൻ അഥവാ അഗ്നി ഇല്ലാതെ പ്രകാശത്തിനും ചൂടിനും നിലനിൽപ്പ്ഇല്ല അതെ പോലെ പ്രകാശവും ചൂടും ഇല്ലാതെ സൂര്യന് അഥവാ അഗ്നിക്കും നില നിൽപ്പില്ല അതായത് സൂര്യനോട് അഥവാ അഗ്നിയോട് ചേർന്ന് ഉള്ളവയാണ് പ്രകാശവും ചൂടും
   അതേ പോലെ ജീവൻ ഇല്ലാതെ അത്മാവിനും ആത്മാവ് ഇല്ലാതെ ജീവനും ഇല്ല അഥവാ ആത്മാവിനോട് കൂടിയുള്ളതാണ് ജീവൻ  അത് കോണ്ടാണ് പരമാത്മാവും ജീവാത്മാവും ഒന്നാണ് എന്ന് പറയുന്നത് ഒരു ജീവിയുടെ ഉള്ളിൽ ഉള്ളതാണ് ജീവാത്മാവ് എന്നാണ് പൊതുവെയുള്ള ധാരണ അത് ശരി തന്നെ പക്ഷെ പരമാത്മാവ് ജീവനോട് ചേർന്ന് ഉള്ളതാണ് അതിനാലാണ് പരമാത്മാവും ജീവാത്മാവും ഒന്നു തന്നെ എന്ന് പറയുന്നത്
     ആ പരമാത്മാവിന്റെ അഥവാ ജീ വാത്മാവിന്റെ സ്വഭാവമാണ് ജ്ഞാനം ആ ജ്ഞാനത്തിന്റെ ലക്ഷണം ആണ് അന്ത:കരണം ബുദ്ധിയും മനസ്സും ചേർന്നതിനെ യാണ് അന്ത:കരണം എന്ന് പറയുന്നത്  ആ അന്ത: കരണത്തിന്റെ പ്രകാശം അഥവാ പ്രകടനം അഥവാ തെളിവ് ആണ് ബോധം

   ഒരാളെ ബോധം കെടുത്തിയാൽ ബുദ്ധി മായും ജ്ഞാനവും മങ്ങും എന്നാൽ ആത്മാവ് അഥവാ ജീവനോട് കൂടിയ ജീവാത്മാവ് അപ്പോഴും ഉണർന്നിരിക്കും അതിനാൽ കർമ്മസാക്ഷീ എന്ന് ആത്മാവിനെ പറയും സൂര്യനേയും കർമ്മ സാക്ഷീ എന്ന് പറയും അതിനാലാണ് സുര്യനെ അഥവാ അഗ്നിയെ ഉദാഹരണമായി എടുത്തത്
  അന്ത: കരണത്തിലെ ബുദ്ധിയിൽ എപ്പോഴും സത്യമായിരിക്കും. മനസ്സിൽ എപ്പോഴും സങ്കല്പമായിരിക്കും  സങ്കൽപ്പത്തെ സഞ്ചരിപ്പിക്കുന്ന മാദ്ധ്യമമാണ് ചിന്ത ചിന്തയിലൂടെ സങ്കൽപ്പം  ഉടലെടുക്കുന്നു അതിലെ സത്യത്തെ ബോധത്തിലൂടെ ബുദ്ധി സ്വീകരിക്കുന്നു ബുദ്ധി അംഗീകരിച്ചാൽ ഇന്ദ്രിയം മുഖാന്തിരം അത് പ്രാവർത്തികമാക്കുന്നു
    ഇത് മനസ്സിലാക്കുക അപ്പോൾ ബുദ്ധിയാണ് ഈശ്വരൻ എന്ന് പറഞ്ഞാലും ബോധമാണ് എന്ന് പറഞ്ഞാലും സത്യം എന്താണ് എന്ന് നമുക്ക് അറിയാം  പരമാത്മാവ്  ബ്രഹ്മം  ഈശ്വരൻ സത് ഇവയൊക്കെ ഈശ്വരന്റെ വിവിധ നാമങ്ങൾ ആണ് എന്ന് ധരിക്കക   ഞാൻ എന്ന് ഗീതയിൽ പറയുന്നതും ഈശ്വരൻ എന്ന അർത്ഥത്തിലാണ്  'മനസ്സിലായി എന്ന് കരു തുന്നു ഇല്ലെങ്കിൽ വീണ്ടും ചോദിക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ