2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 328 ആം ദിവസം പത്താം അദ്ധ്യായം ആരംഭിക്കുന്നു
ശ്ലോകം - 1 ( വിഭൂതി യോഗം )

ശ്രീ ഭഗവാനുവാച
ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ
 യത്തേ fഹം പ്രീയമാണായ വക്ഷ്യാമി ഹി ത കാമ്യയാ
       അർത്ഥം
ഭഗവാൻ പറഞ്ഞു - അല്ലയോ അർജ്ജു നാ എന്റെ വാക്കുകൾ കേട്ട് സന്തുഷ്ടനായ നിനക്ക് ശ്രേയസ് ഉണ്ടാകട്ടെ! എന്ന് കരുതി ഞാൻ ഇനിയും പറയാൻ പോകുന്ന എന്റെ പരമവാക്യത്തെ അതായത് പരമാത്മതത്വത്തെ കേട്ടുകൊൾക
2
ഭഗവാൻ തുടരുന്നു -
ന മേ വിദുവിദുഃ സുരഗണാഃ പ്രഭവം ന മഹർഷയഃ
അഹമാദിർഹി ദേവാനാം മഹർഷീണാം ച സർവ്വശഃ
        അർത്ഥം
എന്റെ ഉത്ഭവം ദേവഗണങ്ങൾ അറിയുന്നില്ല മഹർഷിമാരും അറിയുന്നില്ല എന്തെന്നാൽ ഞാൻ ദേവന്മാർക്കും മഹർഷിമാർക്കും എല്ലാവിധത്തിലും ആദികാരണമാകുന്നു
3
യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസം മൂഢഃ സ മർത്ത്യേഷു സർവ്വപാപൈഃ പ്രമുച്യതേ.
         അർത്ഥം
എന്നെ ജന്മ രഹിതനും അനാദിയും ലോകമഹേശ്വരനുമായിട്ട്  ആരാണോ അറിയുന്നത്? മനുഷ്യരുടെ കൂട്ടത്തിൽ മിഥ്യാധാരണകളകന്ന അവൻ സർവ്വപാപങ്ങളിൽ നിന്നും പൂർണ്ണമായും മോചിക്കപ്പെടുന്നു
      വിശദീകരണം
എന്നെ അറിയുക എന്ന് പറഞ്ഞാൽ അറിയേണ്ട വസ്തുവുമായുള്ള തന്മയീഭാവത്തിൽ നിന്നുണ്ടാകുന്ന അനുഭൂതി അജം -ജനിക്കാത്തത് > അനാദി  - ആദി അറിയപ്പെടാത്ത ത്  ലോക മഹേശ്വരം - ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും ബുദ്ധിയുടേയും തലത്തിലുള്ള അനുഭവമണ്ഡലം അതാണ് ലോകം അതിന്റെ ഈശ്വരൻ അഥവാ നിയാമകൻ  ആത്മാവ് ഏകമായിരിക്കുന്നത് കൊണ്ട് എന്റെ അഥവാ നിന്റെ ലോകത്തെ ഭരിക്കുന്നത് ആ ഏകമായ ആത്മാവ് തന്നെയാകുന്നു എല്ലാവരുടെയും അനുഭവ മണ്ഡലങ്ങൾ ചേർന്നതാണ് വിശ്വം ആയതിനാൽ ആ വിശ്വത്തിന്റെ നാഥൻ തന്നെയാണ് ലോക മഹേശ്വരൻ  ഇത് ആരറിയുന്നുവോ? അവൻ സർവ്വ പാപങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ