2016, ഏപ്രിൽ 5, ചൊവ്വാഴ്ച

പന്ത്രണ്ടാം ഭാഗം'    ആരാണ് ശ്രീകൃഷ്ണൻ?

പ്രതീകാത്മകമായി ഒരു കാര്യം ചെയ്യുക എന്നത് പണ്ടുമുതലേ ഉള്ള ഒരു കാര്യമാണ് മന്ത്രിമാരുടേയും മറ്റും കോലം കത്തിക്കുന്നില്ലേ? അതേ പോലെ പല കാര്യങ്ങളും ഇന്ന് പ്രതീകാത്മകമായി ചെയ്യുന്നു എന്നാൽ നല്ല ആശയങ്ങൾ പ്രതീകാത്മകമായി ചെയ്യുമ്പോൾ വിമർശിക്കപ്പെടുന്നു ഇതെന്ത് നീതി?ശുദ്ധ വിവരക്കേട്
       വിദ്യാഭ്യാസം കാർഷിക മേഖല പ്രകൃതിസംരക്ഷണം വ്യാപാരം തുടങ്ങിയ മേഖലകളിൽ കൃഷ്ണൻ ശ്രദ്ധിച്ചിരുന്നു അവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു ഇത് രസകരമായി രണ്ട് കഥകളിലൂടെ വ്യാസൻ നമ്മെേ ബോധിപ്പിക്കുന്നു 1 -ഗോവർദ്ധന പൂജ 2 ഗോവർദ്ധ നോദ്ധാരണം
ഗോവർദ്ധന പൂജ
1. ഗോ - അർത്ഥം
ഭൂമി, ജ്ഞാനം, വേദം, ഇന്ദ്രിയം പശു
വർദ്ധന - വളർത്തുക വ്യാപിപ്പിക്കുക അനേകമാക്കുക
3 പൂജ - ബഹുമാനിക്കുക ആദരിക്കുക മോഹിക്കുക
ഗോ എന്ന ജ്ഞാനത്തെ പൂജിക്കേണ്ട വിധം
     പഠിക്കുക - പഠിപ്പിക്കുക
ഗോ എന്ന ഭൂമിയെ ആദരിക്കുന്ന/പു ജിക്കുന്ന വിധം
     നന്നായി കൃഷി ചെയ്ത് കൊണ്ട് കാട് വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റിക്കൊണ്ട്
     അമ്പാടിയിൽ നിന്നും വൃന്ദാവനത്തിലെ അധിപനായ വൃഷഭാനുവിന്റെ ക്ഷണം സ്വീകരിച്ച് നന്ദഗോ പരും കുടുംബവും മറ്റ് ഗോപൻമാരും വൃന്ദാവനത്തിൽ വന്ന് താമസമുറപ്പിച്ചു വളരെ ചെറുപ്പത്തിൽ ത്തന്നെ  പൂതന, ശകടാസുരൻ വത്സാ സുരൻ എന്നിവരെ വധിച്ച് മോക്ഷം നൽകിയതിനാൽ വളരെ ആദരവോടും ഭക്തിയോടും കൂടിയാണ് വൃന്ദാവന നിവാസികൾ കൃഷ്ണനെ സ്വീകരിച്ചത് 'ഏത് കാര്യത്തിലും കൃഷ്ണന്റെ ഉപദേശം അവർ തേടിയിരുന്നു അങ്ങിനെയിരിക്കെ അവിടെ നടന്നിരുന്ന ഇന്ദ്രപൂജയുടെ അവസരം വന്നപ്പോൾ കൃഷ്ണനെ എല്ലാവരും ചേർന്ന് അതിന്റെ നടത്തിപ്പിന്റെ ചുമതല ഏൽപ്പിച്ചു -കൃഷ്ണൻ പറഞ്ഞു  ഇന്ദ്രപൂജക്ക് എനിക്ക് താൽപ്പര്യം ഇല്ല' നമുക്ക് ഈ ഗോവർദ്ധന ത്തെ പൂജിക്കാം .
എന്താണ് കൃഷ്ണൻ അങ്ങിനെ പറയാൻ കാരണം ?
      ഒന്നാമത് വേദ വിരുദ്ധമായാണ് അവർ അത് ചെയ്തിരുന്നത് ദേവന്മാരുടെ നേതാവായ ദേവേന്ദ്രനെ ആണ് വ്യക്തിപരമായി അവർ പൂജിച്ചിരുന്നത് വേദത്തിൽ പറയുന്ന ഇന്ദ്രൻ ദേവനാഥനായ ഇന്ദ്രനല്ല ബ്രഹ്മത്തെയാണ് ഇന്ദ്രൻ എന്ന പദം കൊണ്ട് വേദത്തിൽ ഉദ്ദേശിച്ചിട്ടുള്ളത് കർമ്മം ചെയ്യുക ഫലം ഇച്ഛിക്കരുത് എന്ന ഗീതാവാക്യം നേരത്തെ നടപ്പാക്കുകയാണ് ചെയ്തത്
1. എല്ലാവർക്കും വിദ്യാഭ്യാസം നൽകി അവരെ പ്രബുദ്ധരാക്കുക അങ്ങിനെ ഗോ എന്ന ജ്ഞാനത്തിന്റെ വർദ്ധ ന നടപ്പാക്കി
2' കാട് വെട്ടിത്തെളിയിച്ച കൃഷിയിടമുണ്ടാക്കി നന്നായി കൃഷി ചെയ്യാൻ ഗോപന്മാരെ പ്രാപ്തരാക്കി
3.  അതിന്റെ പ്രതീകമായി ഗോവർദ്ധനത്തെ പൂജിച്ചു
      ഇത്രയും കാര്യങ്ങൾ ആണ് ഗോവർദ്ധന പൂജ എന്ന കഥയിലൂടെ വ്യാസൻ നമുക്ക് തരുന്ന സന്ദേശം
ഇന്ദ്രൻ കോപിച്ചു മഴ പെയ്യിച്ചു - സത്യത്തിൽ ഇന്ദ്രൻ കോപിച്ചതല്ല ആദ്യമായി ഒരു യജ്ഞത്തിന് ഇറങ്ങുകയാണ് ശ്രീകൃഷ്ണൻ അപ്പോൾ അതി നായി ഭൂമി വൃത്തിയാക്കുക മാലിന്യം തുടച്ചു മാറ്റുക അങ്ങിനെ വൃന്ദാവനഭൂമി വൃത്തിയാക്കപ്പെട്ടു അതാണ് സത്യം കഥയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢത - തുടരും അടുത്തത് ഗോവർദ്ധ നോദ്ധാരണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ