2016, ഏപ്രിൽ 13, ബുധനാഴ്‌ച

ഭഗവദ് ഗീതാപഠനം  313 അംദിവസം  അദ്ധ്യായം 9 ശ്ലോകം 11 Date 13/4/2016

അവ ജാനന്തി മാം മൂഢാ: മാനുഷിം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂത മഹേശ്വരം

       അർത്ഥം
എന്റെ സർവ്വ ഭൂതങ്ങളുടേയും മഹേശ്വരൻ എന്ന ഭാവത്തെ പരമായ ഭാവത്തെ അറിയാത്തവരായ മൂഢൻമാർ മനുഷ്യ സംബന്ധിയായ ദേഹത്തെ ആശ്രയിച്ചിരിക്കുന്നവനെന്ന് എന്നെ അവജ്ഞ ചെയ്യുന്നു
       വിശദീകരണം
ഞാൻ മഹേശ്വരനാണ് പരമാത്മാവാണ് അങ്ങിനെയുള്ള ഞാൻ ധർമ്മരക്ഷാർത്ഥം ഒരു ആകാരം സ്വീകരിച്ചതിനാൽ മനുഷ്യനാണ് എന്ന് പറഞ്ഞ് അജ്ഞാനികൾ അപമാനിക്കുന്നു
    വ്യക്തമായും സ്പഷ്ടമായും ഞാൻ പരമാത്മാവ് തന്നെ ആണ് എന്ന് കൃഷ്ണൻ പറയുന്നു - എന്നിട്ടും സാധാരണ മനുഷ്യനായി ഭഗവാനെ കാണുന്നവർ മൂഢൻമാരാകുന്നു
       ഇവിടെ ഭഗവാൻ പറഞ്ഞിട്ടും വ്യാസൻ രേഖ ത്തിയിട്ടും ഭഗവാെനെ പരമാത്മാവായിട്ട് കാണാത്തത് അജ്ഞാനം മാത്രമല്ല സ്വാർത്ഥ ചിന്തകൂടിയാണ് ഭാരതത്തിന് ഈ കലിയുഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആദ്ധ്യാത്മിക അപചയത്തിന്റെ ലക്ഷണം കൂടിയാണ് ഗീതയല്ല വേദമാണ് എന്ന് പറയുന്നവർ ഗീതയും പഠിച്ചിട്ടില്ല വേദവും പഠിച്ചിട്ടില്ല  കാരണം പഠിച്ചാൽ ഇങ്ങിനെ ഒരഭിപ്രായം പറയില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ