വേദമെന്ന കരകാണാക്കടൽ
വേദം അർത്ഥം ജ്ഞാനം അവ 4 ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു അതിൽ ഇല്ലാത്തതൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല ആയുർവേദം ധനുർവേദം ഗാന്ധർവ്വവേദം ശില്പ ശാസത്രം ധനതത്വ ശാസ്ത്രം തുടങ്ങിയവയെപ്പറ്റി ആധികാരിക വിവരം നമുക്ക് ലഭിക്കുന്നു ഇതിൽ നിന്ന് പണ്ഡിതൻമാർ ജീവ ശാസ്ത്രം സസ്യ ശാസ്ത്രം ജന്തുശാസ്ത്രം ഭൂമിശാസ്ത്രം ഗണിത ശാസ്ത്രം മുതലായ ഉപ ശാസ്ത്രങ്ങൾ വികസിപ്പിച്ചെടുത്തു ഇതിൽ അടങ്ങുന്ന സാമൂഹികവും ആദ്ധ്യാത്മികവും ആയ കാര്യങ്ങൾ അതത് കാലഘട്ടത്തിൽ ജീവിച്ചിരുന്ന മഹാമാരായ രാജാക്കന്മാരുടേയും മഹർഷിമാരുടെയും ജീവചരിത്രത്തിൽ കൂടി ഋഷിമാർ നമുക്ക് ബോദ്ധ്യപ്പെടുത്തി അങ്ങിനെ ഇതിഹാസ പുരാണങ്ങൾ ഉദയം കൊണ്ടു അതിനായി നിരവധി സാഹചര്യങ്ങളും സംഭവിച്ചു
വേദത്തിൽ അതില്ല ഇതില്ല എന്നൊക്കെ ചിലർ പറയുമ്പോൾ അവരുടെ ശുഷ്കിച്ച ചിന്താധാരകളെക്കുറിച്ച് സഹതപിക്കൂകയല്ലാതെ വേറെ മാർഗ്ഗം ഒന്നും ഇല്ല ഒരു വേദമന്ത്രത്തെ ആയിരത്തിൽ പരം വ്യാഖ്യാനങ്ങൾ കൊണ്ട് സാക്ഷ്യപ്പെടുത്താം എല്ലാം ശരി തന്നെ സാഹചര്യം യോജിക്കുന്നുവെങ്കിൽ വേദത്തിൽ ഇല്ലാത്തതായി ഒന്നുമില്ല പക്ഷെ അത് തിരഞ്ഞെടുക്കാൻ കഴിയണം മാത്രമല്ല ആ തിരഞ്ഞെടുക്കുന്നത് സത്യവിരുദ്ധമായി ക്കൂടാ
യജുർവേദം അഞ്ചാം അദ്ധ്യായത്തിലെ 20-ാം മന്ത്രം ഒന്ന് നോക്കാം
ഋഷി ; ദീർഘത മ --- ദേവത-വിഷ്ണു
പ്ര തദ്വിഷ്ണു: സ്തവ തേ വീര്യേണ മൃഗോ ന ഭീമ: കുച രോ ഗിരിഷ്ഠാ :
യ സ്യോരുഷു ത്രിഷു വിക്രമണേഷ്വ ധി ക്ഷിയന്തി ഭുവനാനി വിശ്വാ
അർത്ഥം
ആ വിഷ്ണു അവന്റെ വീര്യ കൃത്യങ്ങളാൽ പ്രകീർത്തിക്കപ്പെ ടട്ടേ ഭയഭീതങ്ങളായ ചലനങ്ങളാൽ അവൻ ഉഗ്ര മൃഗത്തേപ്പോലെ ചലിക്കുന്നു അവൻ തന്റെ വിഖ്യാതങ്ങളായ മൂന്ന് പാദങ്ങളാൽ ഇക്കാണുന്ന തായ ലോകങ്ങളെ മുഴുവൻ അളന്നിരിക്കുന്നു
വിശദീകരണം
ഇതിന് ശാസ്ത്രീയ മായും ആത്മീയമായും തത്വചിന്താപരമായും ഉള്ള വ്യാഖ്യാനങ്ങൾ ഉണ്ട് ഇതിലെ ഓരോ പദത്തിന്റേയും അർത്ഥം നമ്മൾ ധരിക്കുന്നതല്ല ഇവിടെ വിഷ്ണു എന്ന് പറയുന്നത് സാക്ഷാൽ സ്രഷ്ടാവിനെ അണ് - മറ്റൊരർത്ഥത്തിൽ നോക്കിയാൽ ഭൂമിയിൽ ധർമ്മരക്ഷാർത്ഥം അവതരിച്ച സൂചനകൾ ഇതിൽ കാണാം - മൃഗത്തെപ്പോലെ ചലിക്കുന്നു - ശരിയാണ് വാരാ ഹാവതാരത്തിലൂടെയും നരസിംഹാവതാരത്തിലൂടെയും ഭയഭീതങ്ങളായ ചലനം നടത്തി. ഈക്കാണുന്ന ലോകം മുഴുവനും 3 പാദങ്ങളാൽ (അടികളാൽ ) അളന്നിരിക്കുന്നു വാമനാവതാരത്തെ സൂചിപ്പിക്കുന്നു
3 അവതാരങ്ങളുടെ സൂചന ഈ മന്ത്രത്തിൽ നിന്നെടുക്കാം.ഇത് കണ്ട ജ്ഞാനികളായ ഋഷിമാർ ധ്യാനത്തിലൂടെ ആ അവതാര രഹസ്യം സാക്ഷാത്കരിച്ചു ഈ മന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യം ഇതല്ല പക്ഷെ ഇങ്ങിനെ ഒരാശയവും ഇതിൽ അന്തർലീനമാണ് ഇങ്ങിനെ നിരവധി വ്യാഖ്യാനങ്ങളിലൂടെയാണ് ഋഷിമാർ നിറയെ ശാസ്ത്രങ്ങളെ നമുക്ക് തന്നത് അപ്പോൾ അവതാരങ്ങളെക്കുറിച്ച് വേദത്തിൽ പറയുന്നില്ല എന്ന് പറയുന്നതിൽ വല്ല കഴമ്പും ഉണ്ടോ? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ