2016, ഏപ്രിൽ 27, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം 326ആം ദിവസം അദ്ധ്യായം 9 തിരിഞ്ഞുനോട്ടം

     രാജവിദ്യാരാജഗുഹ്യ യോഗം എന്ന ഒമ്പതാം അദ്ധ്യായത്തിൽ ഭഗവാൻ പറയുന്നു എന്റെ യഥാർത്ഥ ഭാവം അറിയാത്ത മൂഢന്മാർ എന്നെ നര വേഷധാരി എന്ന് പറഞ്ഞ് അപമാനിക്കുന്നു സാധാരണ മനുഷ്യർക്ക് ഉള്ള രൂപം ആയതിനാലാണ് അപമാനിക്കുന്നത് ഇവിടെ ശ്രീകൃഷ്ണ അവതാരത്തെത്തന്നെയാണ് ഞാൻ എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് പല സന്ദർഭങ്ങളിലും ഞാൻ എന്ന് പറയുന്നത് അരൂപിയായ ബ്രഹ്മത്തെ ഉദ്ദേശിച്ചാണ് എന്നാൽ ഇവിടെ ആ ബ്രഹ്മം എടുത്ത ശ്രീകൃഷ്ണ ഭാവത്തെ ഉദ്ദേശിച്ചാണ് അരുപിയായ ബ്രഹ്മത്തെ എത്ര മൂഢന്മാരാണെങ്കിലും നര വേഷധാരി എന്നു പറയില്ലല്ലോ!
       സത്വഗുണം മാത്രമുള്ളതും സുഗന്ധപൂരിതവും സുന്ദരവുമായ ആ രൂപം സാധാരണ മനുഷ്യർക്ക് ഉണ്ടാകില്ല ഈ പ്രപഞ്ചത്തിലെ എല്ലാം  ഈശ്വരചൈതന്യം നിറഞ്ഞത് തന്നെ എല്ലാറ്റിലും ഞാൻ ഇരിക്കുന്നു എന്നു പറയുന്നും ഉണ്ട് സ്വാഭാവികമായും മനുഷ്യർക്ക് എന്താണ്  കൃഷ്ണന് ഇത്ര പ്രത്യേക ത?  എന്നു ചോദിക്കും സാധാരണ ഒരു ബൾബ്ബിലും നിയോൺ ബൾബ്ബിലും പ്രവഹിക്കുന്നത് ഒരേ വൈദ്യുതി തന്നെ പക്ഷെ വ്യത്യാസം ഉണ്ടല്ലോ! അതേ പോലെ എല്ലാ ജീവജാലങ്ങളിലും അതേ ബ്രഹ്മം തന്നെയാണെങ്കിലും ശരീരം ത്രിഗുണങ്ങൾ ചേർന്നതാണ് എന്നാൽ ശ്രീകൃഷ്ണ ശരീരം നിഷ്കളങ്കമാണ് സത്വഗുണം മാത്രം ഉള്ളതാണ് ആയ തിനാൽ പൂജാദികൾക്കും നാമജപ സമയത്ത് മനസ്സിൽ നിരുപിക്കാനും ഉത്തമവും ആണ് ഭക്തരായ സജ്ജനങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നതും അതാണ് അത് അവിവേക മോ അജ്ഞതയോ ഭക്തിയുടെ താഴ്‌ന്ന അവസ്ഥയോ അല്ല പൂന്താനം ഭട്ടതിരിപ്പാട് - കുറുരമ്മ മീര തുടങ്ങിയ ഭക്തർ ചെയ്തിരുന്നതും ഇത് തന്നെ! അപ്പോൾ പുരരാഗമന ചിന്താഗതിക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന ചിലർ നിരത്തുന്ന യുക്തിയല്ലാത്ത വാദഗതികേട്ട്  മനസ്സിൽ ഉറപ്പിച്ച ഭക്തിമാർഗം സജ്ജനങ്ങൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ! ശ്രീകൃഷ്ണന്റെ ഭൂമിയിലെ അസ്ഥിത്വത്തെക്കുറിച്ചുള്ള വാദം നിരർത്ഥകമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തട്ടെ! - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ