ചോദ്യവും ഉത്തരവും
നിർമ്മല - സാർ വേദം തന്നെയാണ് നമുക്ക് ആധാരം പക്ഷെ വേദത്തിൽ അവതാരങ്ങളെപ്പറ്റി പറയുന്നില്ല അതിനാൽ ഈശ്വരൻ അവതരിക്കില്ല പുരാണ ഇതിഹാസങ്ങൾ വിശ്വസിക്കരുത് ഇങ്ങിനെ ചിലർ പറയുന്നു ഇതിനെന്താണ് മറുപടി?
ഉത്തരം
വേദഭാഷ അതി ഗഹനമാണ് അതിലെ വിഷയാവതരണം ജ്ഞാനികൾക്ക് പോലും മനസ്സിലാക്കാൻ പ്രയാസമാണ് ആയതിനാൽ അവ സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് വേദത്തെ ഭാഗിച്ച വ്യാസൻ തന്നെ പുരാണ ഇതിഹാസങ്ങൾ സൃഷ്ടിക്കുവാൻ മുൻകൈ എടുത്തത്
4 വേദങ്ങളും ലക്ഷണമൊത്ത് പഠിച്ചവരല്ല ഈ വാദഗതികൾ ഉന്നയിക്കുന്നത് വേദത്തിലെ ഓരോ ശബ്ദവും ഉച്ചരിക്കേണ്ട വിധമുണ്ട് അതിന്റെ തായ വ്യാകരണം മനസ്സിലാക്കി വേദം അർത്ഥ സംപൂർണ്ണതയോടെ ചൊല്ലാൻ അറിയുന്നവർ വളരെ വിരളമാണ് വേദപുസ്തകം ഇപ്പോൾ കടയിൽ നിന്നും വാങ്ങാൻ കിട്ടും അത് ഒന്ന് വായിച്ചു നോക്കിയാൽ അവതാരങ്ങളെപ്പറ്റി പറഞ്ഞു കാണില്ല കാരണം വേദ വിഷയം വേറെയാണ് അതിലെ സൂചനകൾ വെച്ച് വിലയിരുത്തണം അങ്ങിനെ വിലയിരുത്തിയാണ് ഋഷിമാർ അവതാര വർണ്ണന നടത്തിയിട്ടുള്ളത്
1' അരൂപിയായ ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ട ജ്ഞാനം അഥവാ വേദം എങ്ങിനെ മനുഷ്യരിൽ എത്തി?
2. അവതാരം എന്നാൽ ഇവരൊക്കെ എന്താന്നാ കരുതിയിരിക്കുന്നത്? ആവോ
3 ഏകമായ സൂഷ്മമായ ബ്രഹ്മം തന്നെ രൂപം കൊണ്ടതാണ് വിരാട് രൂപം എന്ന് പറയുമ്പോൾ തന്നെ അവതാരമായില്ലേ? അദൃശ്യ വസ്തു ദൃശ്യവസ്തു ആകുമ്പോൾ അവതരിച്ചു എന്ന് പറയുന്നു അരൂപിയായ ബ്രഹ്മം ദൃശ്യപ്രപഞ്ചമായി എന്നും അതാണ് വിരാട് രൂപം എന്നും അതിന്റെ സൂഷ്മ ശരീരത്തെ ഹിരണ്യഗർഭൻ എന്നും കാരണ ശരീരത്തെ ഈശ്വരൻ എന്നും പറയുന്നു എന്നും ഋഷികൾ പറയുന്നു
4' കൃഷ്ണനും രാമനും ഒന്നും അവതാരങ്ങളേ അല്ല എന്ന് സ്ഥാപിക്കാനായി ഈശ്വരൻ അവതരിക്കില്ല എന്ന് പറയുമ്പോൾ ജഗത് മിഥ്യ എന്ന വേദാന്തം പറഞ്ഞാൽ അത് താത്വികമായി ശരിയായിരിക്കാം പക്ഷെ അപ്പോഴും കുഴപ്പമുണ്ട് ഇല്ലാത്തതും ഉണ്ട് എന്ന് തോന്നുന്നതും ആയ ഈ ജഗത്തും ഞാൻ തന്നെ
ഇനി ശുക്ല യജുർ വേദത്തിലെ ഒരു മന്ത്രം വാക്യാർത്ഥമായി ഒന്ന് നോക്കാം
യഥേമാം വാചം കല്യാണീ മാവദാനി ജനേ ഭ്യ :
ജനങ്ങളുടെ ശ്രേയസ്സിന് വേണ്ടി പരമാത്മാവ് പ്രകാശിപ്പിച്ചതാണ് വേദരാശി
അപ്പോൾ ഏതെങ്കിലും ഒരു രൂപം എടുക്കാതെ പരമാത്മാവിന് അത് രേഖപ്പെടുത്താൻ പറ്റും? ഇ നി ബോധോദയം ഉണ്ടായതാണ് എന്ന് വാദിച്ചാൽ ത്തന്നെ അതിന് നിയുക്തമായ ഒരു ജീവാത്മാവ് വേണ്ടേ? അങ്ങിനെ ഒരു ജീവാത്മാവ് ഉണ്ടല്ലോ 1 സിദ്ധാർത്ഥൻ - ബുദ്ധൻ ആ ബുദ്ധൻ വിഷ്ണുവിന്റെ 24 അവതാരങ്ങളിൽ ഒന്നാണല്ലോ? ഈ പ്രപഞ്ചം തന്നെ തെളിവാകുമ്പോൾ പിന്നെന്തിന് സംശയിക്കണം നിർമ്മലേ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ