2016, ഏപ്രിൽ 26, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം 325 ആം ദിവസം അദ്ധ്യായം 9 ശ്ളോകം 33 തിയ്യതി 26/4/2016

കിം പുനർബ്രാഹ്മണാഃ പുണ്യാഃ ഭക്താ രാജർഷയസ്തഥാ
അനിത്യമസുഖം ലോകം ഇമം പ്രാപ്യ ഭജസ്വ മാം
              അർത്ഥം
പുണ്യാത്മാക്കളായ ബ്രാഹ്മണരുടെയും അതുപോലെ ഭക്തരായ രാജർഷികളുടെയും കാര്യം പിന്നെ പറയണോ? നിത്യമല്ലാത്തതും സുഖമില്ലാത്തതുമായ ഈ ലോകത്തിൽ വന്ന സ്ഥിതിക്ക് എന്നെ ഭജിച്ചുകൊൾക
34
മന്മനാ ഭവ മദ്ഭക്തഃമദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവം ആത്മാനം മത്പരായണഃ
        അർത്ഥം
എന്നിൽ തന്നെ മനസ്സുറപ്പിക്കൂ എന്റെ ഭക്തനായിത്തീരൂ എന്നെ യജിക്കുന്നവനായി ഭവിക്കൂ എന്നെ നമസ്കരിക്കൂ ഇങ്ങിനെ എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി വ്യക്തിത്വത്തെ എന്നിൽ ചേർത്താൽ എന്നെത്തന്നെ നീ പ്രാപിക്കും
              വിശദീകരണം
മറ്റു പല കർമ്മങ്ങളിലും വ്യാപൃതരായി ഇരിക്കുന്ന സ്ത്രീകൾ. കച്ചവടം കൃഷി എന്നിവയിൽ വ്യാപൃതരായിരിക്കുന്ന വൈശ്യർ ആദ്ധ്യാത്മിക കര്യങ്ങളിലും കാർഷിക പരമായും കച്ചവട പരമായും ഉള്ള ജോലികൾ ധാരാളം ചെയ്യുവാനുള്ള് ശൂദ്രരും എന്നെ പ്രാപിക്കുമെങ്കിൽ  ബ്രാഹ്മണർ ഭക്തരായ രാജർഷികൾ എന്നിവരുടെ കാര്യത്തിൽ മോക്ഷം കിട്ടുമോ എന്ന് ശങ്കിക്കേണ്ടതില്ലല്ലോ ആയതിനാൽ എന്നെ ത്തന്നെ ഭജിക്കുക സർവ്വം എന്നിൽ സമർപ്പിക്കുക എന്നാൽ എന്റെ അവസ്ഥയെ പ്രാപിക്കുന്നു  ഇവിടെ എന്നെ എന്ന് പറഞ്ഞത് സാക്ഷാൽ പരമാത്മാവിനെ ഉദ്ദേശിച്ചാണ് എന്ന് മറക്കരുത്  ഒമ്പതാം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ