2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

പതിനാലാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

      വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ശ്രീകൃഷ്ണനും ഗോപികമാരുമായുള്ള ബന്ധം അത് തെറ്റായി എടുക്കേണ്ട ഒന്നല്ല കാരണം വിശദീകരിക്കാം ഭാഗവതത്തിൽ ഭഗവാൻ എടുത്ത ശരീരം നിഷ്കളമാണ് എന്നു പറയുന്നുണ്ട് സത്വഗുണം മാത്രമേ ഉള്ളു ആയതിനാൽ ഭക്ഷണം വിസർജ്ജനം മുതലായവ ഇല്ല ലോകാനുസാരിയായി ആർക്കും സംശയം തോന്നാത്ത വിധം അഭിനയിക്കുന്നു അഥവാ സാധാരണ മനുഷ്യർ ചെയ്യുന്ന പോലെ ഭഗവാനും ചെയ്യുന്നു എന്ന് മറ്റുള്ളവർക്ക് തോന്നുന്നു
'       മനോഹരമായ ഒരു ഗന്ധം നാം ആസ്വദിച്ചാൽ കുറച്ചു നിമിഷത്തേക്ക് വേറേ ഏതോ ഒരു അവസ്ഥയിലെത്തിയ അനുഭൂതി നമുക്ക് ഉണ്ടാകുന്നു ശ്രീകൃഷ്ണ ശരീരം സദാ സമയത്തും സുഗന്ധം പൊഴിക്കുന്ന ഒന്നാണ് അത് പോലെ മനോഹരമായ രൂപവും മനോഹരമായ പുല്ലാങ്കുഴൽ നാദവും ഇതെല്ലാം കൂടി ഒന്ന് ചേർന്നപ്പോൾ സകല ജീവരാശികളും അങ്ങോട്ട് ആകർഷിക്കപ്പെടുന്നു  ഗോപികമാരും ഗോപൻമാരും ഒരു മാസ്മര വലയത്തിൽ പെട്ട് കൃഷ്ണന് ചുറ്റും കൂടുന്നു ഒരു ചെറിയ പശുക്കുട്ടി ഉണ്ട് എന്ന് കരുതക നാം അതിനെ ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യും പക്ഷെ ഒരിക്കലും ശാരീരിക കാമം നമുക്ക് അനുഭവപ്പെടാറില്ല അതേപോലെ  കൃഷ്ണനെ  ആലിംഗനം ചെയ്യാനും ഉമ്മവെക്കാനും ഗോപൻമാരും ഗോപികമാരും കൊതിക്കാറുണ്ട് അത് ഗന്ധത്തിന്റെയും രൂപത്തിന്റേയും നാദത്തിന്റേയും വശ്യതയിലാണ് അവിടെ കാമം ഇല്ല നിഷ്കാമമാണ് അത് കൊണ്ടാണ് ഗോപികമാർക്ക് കൃഷ്ണനോട് നിഷ്കാമ ഭക്തിയാണ് ഉണ്ടായാരുന്നതെന്ന് ഭാഗവതം പറയുന്നത്
      കൃഷ്ണൻ വൃന്ദാവനത്തിൽ നിന്നും പോയതിന് ശേഷമാണ് കo സവധം നടക്കുന്നത് ആ സമയത്ത് കൃഷ്ണന്റെ പ്രായം 9 വയസ്സ് ആണ് അപ്പോൾ ഒരു മനുഷ്യനാണെങ്കിൽപ്പോലും കാമ ചിന്ത ഉണ്ടാകുവാൻ തരമില്ല ഇത് ഈശ്വരാവതാരമാണല്ലോ  അപ്പോൾ മാനുഷികമായ വികാരങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പല്ലേ?
    മനോഹരമായ ഗന്ധവും രൂപവും നാദവും അനുഭവിക്കുമ്പോൾ അവർ ആന്തരികമായി വേറെ ഏതോ ഒരു ലോകത്ത് എത്തുന്നു ആ ലോകമാണ് ഗോ ലോകം അങ്ങിനെ ശരീരം ഭൂമിയിലും ആത്മാവ് ഗോലോകത്തും സദാ സമയത്തും ഇരിക്കുന്നു നോക്കു 1 അവരുടെ ഒരു ഭാഗ്യം ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ ത്തന്നെ ഗോലോകത്തിലെ ആനന്ദം അനുഭവിക്കുന്നു   തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ