2016, ഏപ്രിൽ 27, ബുധനാഴ്‌ച

അന്വേഷണം

നിർമ്മല - സാർ  'ഹൈന്ദവവേദങ്ങളും ഉപനിഷത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു യേശു ലോക രക്ഷകൻ - എന്ന പോസ്റ്റ് കണ്ടു ഇതിൽ വല്ല യാഥാർത്ഥ്യവും ഉണ്ടാ?

മറുപടി**
   ... ഒറ്റ വാക്കിൽ പറഞ്ഞാൽ അതിൽ യാതൊരു സത്യവും ഇല്ല പക്ഷെ അങ്ങിനെ പറഞ്ഞാൽ പോര വിശദീകരിക്കണം എന്നാലേ ജനങ്ങൾക്ക് മനസ്സിലാകു അതിനാൽ ഒന്നിൽ കൂടുതൽ Post മറുപടിയായി വേണ്ടിവരും
      വേദം ഉപനിഷത്ത് എന്നിവ എന്താണ് എന്ന് ഇവർ പഠിച്ചിട്ടില്ല ഏതു കാര്യത്തിനേയും ദുർവ്യാഖ്യാനം ചെയ്യാം കൃസ്തുവിനെയും കൃസ്തു മതത്തെയും കുറിച്ച് ആധികാരികമായ പഠനം നടത്തിയ വിവേകാനന്ദ സ്വാമികൾ പറഞ്ഞ ചില കാര്യങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ!   1 ബുദ്ധമതത്തിൽ നിന്ന് പൊട്ടി മുളച്ച ഒരു മുളയാണ് കൃസ്തുമതം 2. യേശു കൃസ്തുവിനെ ജ്ഞാന സ്നാനം ചെയ്യിച്ച സ്നാപക യോഹന്നാൻ ഒരു ബുദ്ധഭിക്ഷു ആയിരുന്നു   വിവേകാനന്ദ സ്വാമികളുടെ ആധികാരികമായ വചനങ്ങളെ ആധാരമാക്കി നമുക്ക് ഒരു അന്വേഷണം തുടങ്ങാം
        വേദങ്ങളിൽ നാം കേട്ട് പഠിച്ച ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നീ കഥാപാത്രങ്ങളെ നമ്മൾ പുരാണ ഇതിഹാസങ്ങളിലൂടെ പഠിച്ച രീതിയിലല്ല പറഞ്ഞിട്ടുള്ളത് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ജ്ഞാന സൂര്യനും അജ്ഞാന അന്ധകാരവും തമ്മിലുള്ള യുദ്ധവും അതിൽ ജ്ഞാന സൂര്യന്റെ വിജയവും ആണ് വേദത്തിലെ പ്രതിപാദന വിഷയം വിഷ്ണു എന്നതിന് വ്യാപന ശീല' മുള്ളവൻ എന്നാണ് വേദാർത്ഥം വ്യാപന ശീലമുള്ളത് പ്രകാശത്തിനാണ് അപ്പോൾ പ്രകാശം എന്നാണ് വിഷ്ണു എന്നത് കൊണ്ട് വേദത്തിൽ ഉദ്ദേശിക്കുന്നത് കുറച്ചു കൂടി ഗഹനമായി ചിന്തിച്ചാൽ ജ്ഞാന പ്രകാശത്തെ യാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകും വ്യക്തിപരമായോ അവതാര പരമായോ യാതൊരു പരാമർശവും വേദത്തിലില്ല ബ്രഹ്മത്തിന്റെ സ്വഭാവ പ്രവർത്തന വിഷയമാണ് അതിലെ ആധാര വിഷയം  അപ്പോൾ കൃസ്തുവിനെ
കുറിച്ച് വേദത്തിൽ എങ്ങിനെയാണ് പരാമർശമുണ്ടാകുക?

       ഇനി മറ്റൊരു കാര്യം ത്രിമൂർത്തി സങ്കല്പവും അവതാരങ്ങളും വേദത്തിൽ  പരാമർശിക്ക പ്പെട്ടിട്ടില്ല എന്ന കാരണത്താൽ അവ കെട്ടുകഥകൾ ആണ് എന്നും കരുതരുത്  ശരീരത്തിനാവശ്യം പോഷകമാണ് പക്ഷെ വ്യത്യസ്ഥ രുചിയോട് കൂടിയ ഭക്ഷണ സാധനങ്ങളെ നമുക്ക് നിഷേധിക്കാൻ പറ്റുമോ? ശാസ്ത്രത്തിൽ ഒരു മനുഷ്യന് ആവശ്യമായ പോഷക ഘടനകളെക്കുറിച്ചേ പറയുന്നുള്ളൂ അല്ലാതെ വിവിധ രുചി ഭേദങ്ങളുള്ള ഭക്ഷണ സാധനങ്ങളെ പറ്റി പറയുന്നില്ല അത് പോലെ തന്നെയാണ് ഇതും

          വേദങ്ങളുടെ വേദാന്തപരമായ വ്യാഖ്യാനമാണ് ഉപനിഷത്തുക്കൾ  അദ്വൈത ഭാവത്തിൽ നിരാകാരനും അദൃശ്യനും ആയ ബ്രഹ്മം അഥവാ പരമാത്മാവ് ദ്വൈത ഭാവത്താൽ അഥവാ ഭൗതിക ദൃശ്യപ്രപഞ്ചത്തിൽ എങ്ങിനെ അനുഭവപ്പെടുന്നു? എന്ന് മനനം ചെയ്തപ്പോൾ ലഭിച്ചതാണ് പുരാണ ഇതിഹാസങ്ങളിലെ പ്രതിപാദ്യ വിഷയങ്ങൾ അപ്പോൾ ജനിച്ച് മരിക്കും വരെയുള്ള കാലഘട്ടത്തിൽ ഇതിഹാസ പുരാണങ്ങളെ അവഗണിക്കുന്നതിൽ യാതൊരു യുക്തിയും ഇല്ല  മാത്രമല്ല ഭക്തി എന്ന അവസ്ഥയ്ക്ക് ബ്രഹ്മ നാമങ്ങളും കൽപ്പിത രൂപങ്ങളും അനിവാര്യമാണ്  ഈ നാമങ്ങളിലോ കൽപ്പിത രൂപങ്ങളിലോ കൃസ്തുവിന് യാതൊരു സ്ഥാനവും പൂർവ്വഋഷിമാർ കൽപ്പിച്ചിട്ടും ഇല്ല - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ