2016, ഏപ്രിൽ 2, ശനിയാഴ്‌ച

ഫോണിലൂടെ ഇടയ്ക്ക് കേൾക്കുന്ന ചീത്ത പറച്ചിൽ.?'???

   ഈയിടെയായി ഫോണിലൂടെ ഇടക്കിടക്ക് ഓരോരുത്തർ ദേഷ്യപ്പെട്ട് ചീത്ത വിളിക്കാറുണ്ട് ഇന്ന് വന്ന ഫോൺ അതിനുള്ള മറുപടി കൊടുത്തതും -
Mr തുവ്വൂർ താങ്കളുടെ പ്രഭാഷണം Postകൾ എല്ലാം വിജ്ഞാന പ്രദം തന്നെ പക്ഷെ താങ്കൾ പലപ്പോഴും എന്നെപ്പോലുള്ളവർക്ക് തലവേദന സൃഷ്ടിക്കാറുണ്ട് ഞാൻ അമൃതാനന്ദമയീ ഭക്തനാണ് പേര് ദിവാകരൻ മലപ്പുറത്താണ് വീട് താങ്കൾ ഇട്ട ഒരു പോസ്റ്റിൽ വ്യക്തിപൂജ പാടില്ലെന്ന രീതിയിൽ ഗീതയിലെ വാക്യം ഉപയോഗിച്ചു സമർത്ഥിച്ചത് കണ്ടു. എന്തിനാണ് അമ്മയോട് താങ്കൾക്ക് ഇത്ര വൈരാഗ്യം? ധാരാളം ജനങ്ങൾ അമ്മയെ പൂജിക്കുമ്പോൾ താങ്കൾ അതിനെ എതിർക്കുന്നു ' അമ്മയുടെ പ്രസ്ഥാനത്തോട് താങ്കൾക്ക് ഇഷ്ടമില്ലെന്ന് പലപ്പോഴായി എനിക്ക് തോന്നിയിട്ടുണ്ട് താങ്കൾ സമർത്ഥനാണ് ആരുടേയും പേരെടുത്ത് പറയാതെ താങ്കളുടെ മനസ്സിലുള്ളത് ജനങ്ങളിൽ അടിച്ചേൽപ്പിക്കുക  എല്ലാവരേയും സ്നേഹിക്കുന്ന അമ്മയോട് താങ്കൾക്ക് എന്തണി ത്ര വിരോധം ?

മറുപടി
സുഹൃത്തേ താങ്കൾ തന്നെ പറയുന്നു ഞാൻ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല എന്ന് പിന്നെങ്ങിനെ അമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് താങ്കൾ അനുമാനിച്ചു? ഇന്ത്യയിൽ വേറെ ആരേയും ആരും പൂജിക്കുന്നില്ലേ? ഈശ്വരനെ ഉപാസിച്ചാൽ ഈശ്വരൈക്യവും ദേവതകളെ പൂജിച്ചാൽ അവരുടെ പ്രാപ്തിയും മനുഷ്യെനെ പൂജിച്ചാൽ മനുഷ്യന്റെ അവസ്ഥയും പ്രാപിക്കും എന്നത് ഗീത പറയുന്നതാണ് അത് എന്റെ സിദ്ധാന്തമല്ല മനുഷ്യനായ ഒരാൾ എന്തിന് മനുഷ്യന്റെ അവസ്ഥയെ പ്രാപിക്കാൻ മനുഷ്യനെ പൂജിക്കണം എന്ന് മാത്രമാണ് ഞാൻ ചോദിച്ചത് ഞാൻ ഒരദ്ധ്യാപകൻ കൂടിയാണ് വേദ ഇതിഹാസ പുരാണങ്ങളിലെ സത്യം ജനങ്ങളെ ബോധിപ്പിക്കുക എന്നത് ആത്മീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരദ്ധ്യാപകന്റെ ധർമ്മമാണ് '
        അമ്മക്ക് കൃഷ്ണ ദർശനം കിട്ടിയിട്ടുണ്ട് എന്നാണല്ലോ പറയുന്നത്?എങ്കിൽ പിന്നെ അവര് ഉപാസിച്ച രീതിയിൽ ഉപാസിച്ച് കൃഷ്ണദർശനം കിട്ടുമോ എന്ന് പരിശോധിക്കുകയല്ലേ വേണ്ടത്? ഞാൻ അതിന് പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു ദർശനം കാട്ടിയിട്ടില്ലെങ്കിലും അനുഗ്രഹം കാട്ടിയിട്ടുണ്ട് എന്ന് സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നു. അപ്പോൾ അത് ജനങ്ങളേയും ബോധിപ്പിക്കുന്നു അതിനായി ഗീത, ഭാഗവതം നാരായണീയം  മുതലായവ ലളിതമായ ഭാഷയിൽ വ്യാഖ്യാനിച്ച് Postഇടുന്നു  അമ്മയോട് താങ്കൾക്ക് അത്ര വലിയ സസ്നേഹവും ഭക്തിയും ഉണ്ടെങ്കിൽ അമ്മ യ്ക്ക് ദർശനം ന
ൽകിയ ശ്രീ കൃഷ്ണ ഭഗവാനെ ആണ് താങ്കൾ ഉപാസിക്കേണ്ടത്
       ഒരു മുൻ വിധിയോടെ ഒന്നും കാണരുത് ശാസ്ത്രത്തിൽ പറയുന്ന തേ ഞാനും പറഞ്ഞിട്ടുള്ളൂ  അറിവുകൾ നേടുംതോറും മനുഷ്യൻ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെടും മുമ്പ് ക്ഷേത്ര ദർശനം നിർബ്ബന്ധമാക്കിയിരുന്ന ഞാൻ ഇപ്പോൾ എവിടെയാണോ ഇരിക്കുന്നത് അവിടെ ഇരുന്ന് ധ്യാനിക്കുകയാണ് പതിവ് ഞാൻ സ്വതന്ത്രനായിക്കൊണ്ടിരിക്കുന്നു കൃഷ്ണ രൂപം മനസ്സിൽ നിരൂപിച്ച് നാമജപം നടത്തുന്ന അത്രയും സുഖവും സംതൃപ്തിയും വേറെ എവിടെ നിന്നും കിട്ടാറില്ല അപ്പോൾ സജ്ജനങ്ങൾക്ക് അത്
ഉപദേശിച്ച് കൊടുക്കുന്നതിൽ എന്താണ് തെറ്റ്? എനിക്ക് ആരോടും വിരോധമോ ഒന്നും ഇല്ല ശാസ്ത്ര സത്യം പറയുമ്പോൾ താങ്കൾക്ക് വിരോധമായി തോന്നുന്നുവെങ്കിൽ അത് താങ്കളുടെ ചിന്താ കുഴപ്പം മാത്രമാണ് വേറെ ഒന്നും എനിക്ക് പറയാനില്ല


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ