2016, ഏപ്രിൽ 5, ചൊവ്വാഴ്ച

ഭഗവദ് ഗീതാ പഠനം 306ആം ദിവസം - അദ്ധ്യായം 8 തിരിഞ്ഞുനോട്ടം

'       എല്ലാ ഉപനിഷത്തുക്കളുടെയും സത്താണ് ഭഗവദ് ഗീത ഒരിക്കലും ക്ഷയം ഇല്ലാത്ത അതായത് അക്ഷരമായ ബ്രഹ്മത്തെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ പറയുന്നത് അതിനാൽ അക്ഷരബ്രഹ്മ യോഗം എന്ന് പേരിട്ടിരിക്കുന്നു
      ഒരാൾ മരണസമയത്ത് എന്തിനെ ഓർത്ത് കൊണ്ടാണോ ദേഹം വെടിയുന്നത്? ആ ഓർത്ത   ഭാവത്തെ അയാൾ പ്രാപിക്കും ആയതിനാൽ  അവസാനം ഭഗവാനെ ഇഷ്ടമുള്ള രൂപത്തിൽ സ്മരിച്ചു കൊണ്ടിരിക്കണം അപ്പോൾ നേരത്തെത്തന്നെ അത് പരിശീലിക്കണം സദാസമയവും ഭഗവൽ സ്മരണ ഇപ്പോഴേ തുടങ്ങണം എന്നാൽ മരണസമയത്തും ആ സ്മരണ നമ്മളിൽ ഗാഢമായി നിൽക്കും
      രണ്ടു മാർഗ്ഗങ്ങൾ ഇവിടെ പറയുന്നു ദേവതാ ഉപാസനയിലൂടെ ജീവിക്കുന്ന ഒരാൾ പിതൃ യാനത്തിൽ എത്തുന്നു അതായത് ചന്ദ്ര ലോകത്ത് അവിടെയുള്ള സുഖഭോഗങ്ങൾ അനുഭവിച്ച് പുണ്യം തീർന്നാൽ വീണ്ടും ഭൂമിയിൽ ജന്മമെടുക്കും
          ബ്രഹ്മത്തെ മാത്രം ഉൾക്കൊണ്ട് അരൂപിയായ ബ്രഹ്മത്തെ ഉപാസിക്കുന്നവൻ ദേവയാനത്തിലൂടെ പുനർജന്മമില്ലാത്ത ബ്രഹ്മ പ്രാപ്തി കൈവരിക്കുന്നു ഇതിൽ ഇഷ്ടമുള്ള മാർഗ്ഗം സ്വീകരിക്കാം ഈ ഭൂമിയിലെ ഭൗതിക സുഖങ്ങൾ അനുഭവിച്ച് തൃപ്തിവരാത്ത ഒരാൾക്ക് ഒരിക്കലും ബ്രഹ്മ പ്രാപ്തി കൈവരില്ല അവർ വീണ്ടും ജനിക്കും പക്ഷെ ആ ജന്മം ഉത്തമമായ കൂലത്താലും സമ്പന്നതയിലും വേണമെങ്കിൽ മരണ സമയത്ത് ഈശ്വര ചിന്ത കൈവെടിയരുത് -ഇത്രയും പറഞ്ഞതിൽ നിന്ന് നമ്മുടെ ഭാവി വിധി നമ്മുടെ കയ്യിൽത്തന്നെ എന്ന് അനുമാനിക്കാം   മനശ്ശാസ്ത്രപരമായി അർജ്ജുനനെ പരിപൂർണ്ണമായും തേജസ്വിയാക്കാൻ ആണ് ഭഗവാൻ വിവിധ യോഗങ്ങളെപ്പറ്റിയും യജ്ഞങ്ങളെപ്പറ്റിയും പറഞ്ഞത് ഭഗവാൻ യുദ്ധസമയത്ത് അർജ്ജുനനോട് പറഞ്ഞ ഒന്നോ രണ്ടോ വാക്കിന്റെ വിശാലമായ അർത്ഥ സാഗരമാണ് വ്യാസൻ നമുക്കായി തന്ന ഗീതാമൃതം - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ