2016, ഏപ്രിൽ 2, ശനിയാഴ്‌ച

ഒമ്പതാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ ?

      തടവറയിൽ വെച്ച് ദേവകിക്ക് ഭഗവാൻ വിഷ്ണുരൂപം കാണിച്ചു കൊടുത്തു താൻ സാധാരണ മനുഷ്യനല്ല എന്ന് ദേവകിയെ ബോദ്ധ്യപ്പെടുത്തി   ഇന്ന് പല വ്യക്തികളെയും  പല കാര്യത്തിലും കൃഷ്ണനുമായി ഉപമിക്കാറുണ്ട്  എല്ലാവരിലും ഈശ്വരനെ ദർശിക്കുന്നത് ഉത്തമമായ ദർശനം തന്നെ സംശയമില്ല അങ്ങിനെയാകുമ്പോൾ സർവ്വ ചരാചരങ്ങളിലും ഈശ്വര ദർശനം വേണം അല്ലെങ്കിൽ അത് പൗണഭക്തിയും സെമി സ്റ്റിക് മത സ്വഭാവവും ആയിത്തീരും
        ഈ ലോകത്ത് എന്തെങ്കിലും ദുരിതം വന്നാൽ അത് തരണം ചെയ്ത് നമ്മെ മുന്നോട്ട് നയിക്കാൻ കൃഷ്ണ ചിന്തയും രാ മ ചിന്തയും ഉപകരിക്കും - മറ്റ് വ്യക്തി ചിന്തയൊന്നും നമ്മെ ഒന്നിലും സഹായിക്കില്ല  മൂഢൻമാർ എന്നെ സാധാരണ മനുഷ്യനായി വിലയിരുത്തുന്നു എന്ന് ഭഗവാൻ ഗീതയിൽ പറയുന്നുണ്ട്
           ലോകത്തിൽ ഇന്ന് പ്രചാരത്തിലുള്ള സകല തത്ത്വശാസ്ത്രങ്ങളും ജീവിതത്തിൽ പകർത്തി കാണിച്ചു തന്ന അവതാരമാണ് ശ്രീകൃഷ്ണൻ   അമ്പാടിയിലെ ഗോപൻമാരുടെ വീടുകളിൽ കയറി വെണ്ണ മോഷ്ടിക്കുകയും കലം ഉടക്കുകയും ചെയ്യുമ്പോൾ ഇരട്ടി വെണ്ണയും മൺകുടത്തിന് പകരം വെള്ളിയുടെ യോ സ്വർണ്ണത്തിന്റേയോ കുടം യശോദ കൊടുക്കുമായിരുന്നു ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്ന ധർമ്മ സിദ്ധാന്തം കൃഷ്ണൻ കുസൃതികളിലൂടെ അങ്ങിനെ നടപ്പാക്കി
      ഏത് വീട്ടിൽ കയറി യും ഭക്ഷണം കഴിക്കുകയും ഏത് ഗോ പന്റെ തോളിലും കൈ ഇട്ട് നടന്നും എല്ലാ മനുഷ്യരും ഒന്നാണെന്നും ജാതി ചിന്തയോ മറ്റേതെങ്കിലും തരത്തിലുള്ള  വേർതിരിവോ മനുഷ്യർക്ക് ഇല്ല എന്നും ഭഗവാൻ പ്രവൃത്തികളിലൂടെ കാണിച്ചു കൊടുത്തിരുന്നു
         യാദവൻമാർ എല്ലാവരും തങ്ങളുടെ രക്ഷകനായാണ് ശ്രീകൃഷ്ണനെ കണ്ടിരുന്നത് ഏതോ ഒരു ഗോപൻ സപ്തസ്വരം പുല്ലാങ്കഴലിൽ വായിക്കാൻ പഠിപ്പിച്ചു പക്ഷെ ആഗോപനേയും അമ്പരപ്പിച്ചു കൊണ്ട് ഭഗവാൻ പുല്ലാങ്കുഴലിലൂടെ വിവിധ രാഗങ്ങൾ അതി മനോഹരമായി ആലപിച്ചു -- ഭഗവാന് ഒരു ഗുരുവിന്റെ ആവശ്യം ഇല്ല എന്നാൽ ഭുമിയിലെ അവതാരമായതിനാൽ ഇവിടുത്തെ നിയമം അനു സരിച്ച് എന്തിനും ഒരുനാഥൻ വേണം വിദ്യയുടെ നാഥനാണ് ഗുരു  സാന്ദീപനി മഹർഷിയുടെ അടുത്ത് വിദ്യ പഠിക്കാൻ പോയതും അതുകൊണ്ടാണ് - തുടരും
 ' 1

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ