2016, ഏപ്രിൽ 10, ഞായറാഴ്‌ച

പതിനേഴാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ ?

       കംസന്റെ ഭരണത്തിൻ കീഴിൽ ദുരിതം അനുഭവിച്ചിരുന്ന ജനങ്ങൾ കംസവധത്തിന് ശേഷം വളരെ സ്വാതന്ത്ര്യം അനുഭവിക്കുന്നു ആഹ്ലാദിക്കുന്നു ഒരു യുദ്ധമുണ്ടായാൽ അത് അവരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാകും അപ്പോൾ ജരാസന്ധനു മായി ഒരു യുദ്ധം ഇപ്പോൾ ഒഴിവാക്കണം മാത്രമല്ല ഭീമസേനന്റെ കൈ കൊണ്ട് മരിക്കേണ്ടവനാണ് ജരാസന്ധൻ അപ്പോൾ തനിക്ക് ജരാ സന്ധനെ വധിക്കാൻ കഴിയില്ല അഥവാ അങ്ങിനെ ചെയ്താൽ അത് താൻ തന്നെ കല്പിച്ച നീതിക്ക്  എതിരാകും ആയതിനാൽ തൽക്കാലം ജ്യേഷ്ഠനും താനും ഇവിടെ നിന്ന് പാലായനം ചെയ്തേ മതിയാകു ഇപ്രകാരം ചിന്തിച്ച് ഭഗവാൻ ബലരാമനോട് കൂടി ഗോ മന്തക പർവ്വതത്തിലേക്ക് പാലായനം ചെയ്തു
        ജരാസന്ധ ന് കൃഷ്ണനേയും രാമനേയും വധിക്കുവാൻ ആണ് താൽപ്പര്യം അതിനാൽ മഥുരാ നിവാസികൾ സ്വീകരിച്ചപ്പോൾ ജരാസന്ധൻ നിരാശനായി കൃഷ്ണനും രാമനും പോയ വഴി അന്വേഷിച്ച് ഗോമന്ത ക പർവ്വതത്തിന്റ അടുത്ത് എത്തി. പർവ്വതത്തിന് ചുറ്റും തീയിട്ടു ആകാശത്തെ ചുംബിക്കുവാനായി കൊണ്ട് അഗ്നിനാമ്പുകൾ  മുകളിലേക്കുയർന്നു  മനുഷ്യമാംസം കരിഞ്ഞ ഗന്ധം പരന്നപ്പോൾ രാമകൃഷ്ണൻ മാർ മരിച്ചു എന്ന് ഉറപ്പിച്ച ജരാസന്ധൻ പട്ടാളത്തെ തിരിച്ചയച്ചു മന്ത്രിമാരോടൊത്ത് പതുക്കെ തിരിച്ചു
         പെട്ടെന്ന് കുതിര കളുടെ കളമ്പടി ശബ്ദം ജരാ സന്ധന്റെ കർണപുടങ്ങളിൽ പതിഞ്ഞു തിരിഞ്ഞു നോക്കിയ ജരാ സന്ധൻ ഞെട്ടിപ്പോയി രാമനും കൃഷ്ണനും കൂറച്ച് മല നിവാസികളും തങ്ങളെ വളഞ്ഞിരിക്കുന്നു  പുഞ്ചിരിച്ചു കൊണ്ട് ഭഗവാൻ പറഞ്ഞു ജരാ സന്ധ മഹാ രാജാവേ ഇപ്പോൾ വേണമെങ്കിൽ എനിക്ക് അങ്ങയെ വധിക്കാം പക്ഷെ അതിനുള്ള നിയോഗം മറ്റൊരാൾക്ക് ആയതിനാൽ ഞാൻ വധിക്കുന്നില്ല അങ്ങ് പൊയ്ക്കൊള്ളുക  കൃഷ്ണനോട് ശത്രുത ഉണ്ടെങ്കിലും കൃഷ്ണന്റെ ദിവ്യത്വത്തിൽ ജരാസന്ധ ന് സംശയം ഉണ്ടായിരുന്നില്ല അതിനാൽ തന്നെ തന്റെ മരണം വേറൊരാളൂടെ കൈ കൊണ്ടാണ് എന്നറിഞ്ഞപ്പോൾ ഉള്ളിൽ നേരീയ ഭയം തോന്നിത്തുടങ്ങി അത് തന്നെയായിരുന്നു ഭഗവാന്റെ ഉദ്ദേശവും ആദ്യമായി മാനസികമായി തളർത്തുക
        ജരാസന്ധൻ പോയിക്കഴിഞ്ഞപ്പോൾ രാമനും കൃഷ്ണനും ഒരു പാറയിൽ ഇരുന്ന് വിശ്രമിച്ചു അപ്പോഴാണ് അതിസുന്ദരിയായ ഒരു കുമാരി കതിരപ്പുറത്ത് ജരാസന്ധൻ പോയ വഴിയേ പാഞ്ഞു പോകുന്നത് കണ്ടത് അപ്പോൾ ഭഗവാൻ പറഞ്ഞു "ജ്യേഷ്ഠാ ജ രാ സന്ധന്റ പടയാളികൾ മുഴുവനും പോയിട്ടുണ്ടാകില്ല അപകടമാണ് വരൂ നമുക്കും ഒന്ന് പോയി നോക്കാം.
      അവർ കുതിരപ്പുറത്ത് കയറി അതിവേഗത്താൽ ആ കുമാരിയുടെ മുന്നിലെത്തി തടഞ്ഞു  ഭഗവാൻ ചോദിച്ചു നീ ആരാണ്? എന്തിന് ഈ വഴിക്ക് പോകുന്നു ? എല്ലാം ഭഗവാന് അറിയാമെങ്കിലും അറിയാത്ത ഭാവത്തിൽ ഭഗവാൻ നിന്നു
  അത് ചോദിക്കാൻ നിങ്ങളാരാണ്? എന്തിനെന്നെ തടയുന്നു?
ഞങ്ങൾ ആരെങ്കാലും ആയിക്കേട്ടെ 1 ഈ വഴിക്ക് പോകുന്നത് അപകടമാണ്
എന്റെ കാര്യം നോക്കാൻ എനിക്കറിയാം കുമാരി പറഞ്ഞു
ഭഗവാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ശരി ആകഴിവൊന്ന് കാണട്ടെ ഇത് എന്റെ ജ്യേഷ്ഠൻ നിങ്ങൾ തമ്മിൽ ഒന്ന് ദ്വന്ദ്വയുദ്ധം നടത്തൂ നീ വിജയിച്ചാൽ നീ പറയുന്നത് പോലെ ചെയ്യാം പക്ഷേ ജ്യേഷ്ഠൻ ജയിച്ചാൽ നീ അദ്ദേഹത്തിന്റെ ഭാര്യയാകണം എന്താ സമ്മതമാണോ? ആണെങ്കിൽ പേര് പറഞ്ഞ് യുദ്ധത്തിന് തയ്യാറാകുക
കുമാരി പേര് പറഞ്ഞു  ഞാൻ രേവതി കുശ സ്ഥലീ രാജ്യത്തിന്റെ അധിപന്റെ മകൾ
ഞാൻ ബലരാമൻ  വസുദേവരുടെ പുത്രൻ   രണ്ടു പേരും ദ്വന്ദ്വയുദ്ധം ആരംഭിച്ചു നിമിഷങ്ങൾക്കുള്ളിൽ ത്തന്നെ ബലരാമൻ രേവതിയെ കീഴടക്കി    അങ്ങിനെ രേവതി ബലരാമന്റ പത്നിയായിത്തീർന്നു - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ