2016, ഏപ്രിൽ 3, ഞായറാഴ്‌ച

ശ്രീരാമന്റെ ശിവലിംഗ പ്രതിഷ്ഠയും ശ്രീകൃഷ്ണന്റെ ശിവപുജയും

     സാക്ഷാൽ പരബ്രഹ്മo  എടുത്ത ശരീരങ്ങളാണ് ശ്രീരാമനും ശ്രീകൃഷ്ണനും അപ്പോൾ അവരെന്തിന് പൂജിക്കുന്നു? ഈ സംശയം പലരും ചോദിക്കാറുണ്ട് അതേ പോലെ പരമശിവൻ ആരെയാണ് തപസ്സ് ചെയ്യുന്നത്?
      ആത്മ പുജ, ആത്മാവിൽ രമിക്കുക (,ആത്മാരാമൻ ) എന്നീ അവസ്ഥകളെപ്പറ്റി നമ്മളിൽ പലർക്കും ഒരു രൂപവും ഇല്ല ഈ പ്രപഞ്ചം ഉത്ഭവിച്ചതും ,ലയിച്ചതും മംഗള സ്വരൂപനായ എന്നിൽ 'നിന്ന് തന്നെ ഞാൻ എന്നിൽ ലയിച്ചിരിക്കുന്നു - ഇതിന്റെ പ്രതീകമായി കാണിച്ചതാണ് രാമന്റെ ശിവലിംഗ പ്രതിഷ്ഠ-
       സദാസമയവും സ്വയം ലയിച്ചിരിക്കുക സർവ്വം മറന്ന് കൊണ്ട് ആത്മാരാമനായി ഇരിക്കുക  അതാണ് ശിവന്റെ തപസ്സ്
       വൈകുണ്ഠത്തിനും മുകളിലാണ് ഗോ ലോകം -ജ്ഞാനസ്വരൂപം  അതിന്റെ അധിപനാണ് ഗോവിന്ദൻ അതായത് ജ്ഞാനസ്വരൂപൻ അവൻ അരൂപിയും അദൃശ്യനും ആണ് ഭക്തൻ മാരുടെ മുന്നിൽ വിഷ്ണുവിന്റെ നിഷ്കള ശരീരം സ്വീകരിച്ച് ശ്രീകൃഷ്ണ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു ദ്വാപരയുഗത്തിൽ ജ്ഞാ സ്വരൂപനായ ഗോ ലോകനാഥൻ ശ്രീകൃഷ്ണ ഭാവത്തിൽ മഥുരാ നഗരത്തിൽ പിറന്നു വൈഷ്ണവ രൂപം അമ്മയ്ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു
          ശ്രീകൃഷ്ണന് ആരെയും പൂജിക്കേണ്ട ആവശ്യമില്ല എന്നാൽ ലോകാനുസാരിയായി മാനുഷിക ഭാവം ചിലപ്പോൾ കാണിക്കുന്നു കൃഷ്ണൻ പരമശിവനെ പൂജിച്ചെങ്കിൽ അതിനർത്ഥം താൻ തന്നെ ത്രിമൂർത്തികളായി രൂപമെടുത്തു താൻ തന്നെയായ ശിവനെ ബഹുമാനിക്കുന്നു ഇവിടെ കഷ്ണൻ ചെയ്തത് ആത്മപൂജയാണ് അഥവാ സ്വയം ലയിക്കുക സ്വയംപൂജിക്കുക അല്ലാതെ മനുഷ്യൻ ഈശ്വരനെ പൂജിക്കുക എന്ന അവസ്ഥയല്ല ഈശ്വരൻ സ്വയം പൂജിക്കുക അല്ലെങ്കിൽ സ്വയം രമിക്കുക  ഇവിടെ ശിവന്റെ തപസ്സും കൃഷ്ണന്റെ പൂജയും ആത്മാവിൽ രമിക്കുക എന്ന അവസ്ഥയാണ് _ ചിന്തിക്കൂ ക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ