ആത്മീയതയിൽ വെള്ളം ചേർക്കുമ്പോൾ ???????
ലോകത്ത് എല്ലാ മതങ്ങളിലും തത്വചിന്തകളിലും വെള്ളം ചേർക്കപ്പെട്ടിരിക്കുന്നു യഥാർത്ഥമായ ഭാവത്തിൽ നിന്നും അണികൾ അവയെ അകറ്റി യിരിക്കുന്നു ആത്മീയ ഗ്രന്ഥങ്ങളിൽ നിന്നും സത്യം മനസ്സിലാക്കുന്ന നിന് പകരം അവനവന്റെ ചിന്താഗതി ആത്മീയ ഗ്രന്ഥങ്ങളിൽ അടിച്ചേൽപ്പിക്കുന്നു അടിച്ചേൽപ്പിക്കാൻ പറ്റാത്തവ ആധികാരിക ഗ്രന്ഥമല്ലെന്ന് യാതൊരു ലജ്ജയും ഇല്ലാതെ വിളിച്ചു പറയുന്നു സ്ത്രീകൾ ശനിക്ഷേത്രത്തിൽ കയറിയത് കൊണ്ടാണ് പറവൂർ ദുരന്തം സംഭവിച്ചത് എന്ന് വിളിച്ചു പറഞ്ഞ ഒരു സ്വമായി യുണ്ടല്ലോ അങ്ങിനെയുള്ള സ്വാമിമാർ തന്നെ ആദ്യം ആത്മീയ ഗ്രന്ഥങ്ങളിൽ വെള്ളം ചേർക്കുന്നു ആത്മീയത കലികാലത്ത് അപഹസിക്കപ്പെടുന്നു
തന്റെ സിദ്ധാന്തങ്ങൾ വിമർശിക്കപ്പെടുമ്പോൾ ഉത്തരം വ്യക്തമായി പറയാൻ അറിയാതെ സത്യം പറയുന്നവരെ അവഹേളിക്കുന്നു! പല പണ്ഡിതന്മാരും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തള്ളിപ്പറയാൻ മടി കാണിക്കുന്നു ഇത് എത്ര നാൾ തുട രണം? അവഹേളനങ്ങളെ ഭയപ്പെട്ട് സത്യം തുറന്നു പറയാതിരുന്നാൽ അത് സമൂഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും കുറച്ചു നാൾ മുമ്പ് ഞാനിട്ട ഒരു പോസ്റ്റ് ഒരു സുഹൃത്തിന് ഇഷ്ടമായില്ല അയാൾ പ്രതികരിച്ചു "താങ്കൾ തോന്നിയത് പറഞ്ഞ് ആളാവാൻ നോക്കുകയാണ് ഭഗവദ് ഗീത പതിനാലാം അദ്ധ്യായം 31 ആം ശ്ലോകം, ഒന്ന് പഠിക്കുക വെറുതെ ജനങ്ങളെ വിഡ്ഢികളാക്കരുത്" ഏത് ഗീതയുടെ കാര്യമാണ് താങ്കൾ പറയുന്നത്? താങ്കളുടെ അയൽപക്കത്ത് ഉള്ള ഗീതയുടെയോ? എന്ന് ഞാൻ മറുപടിയും കൊടുത്തു കാരണം ഭഗവദ് ഗീതയിലെ പതിനാലാം അദ്ധ്യായത്തിൽ 27 ശ്ലോകങ്ങളെ ഉള്ളൂ പിന്നെങ്ങിനെയാണ് 31 ആംശ്ലോകം പഠിക്കുക? അപ്പോൾ തൽക്കാലം എന്നെ ഒന്ന് അവഹേളിക്കുക അത്രയേ അയാൾക്ക് ഉദ്ദേശം ഉണ്ടായിരുന്നുള്ളു.
ഏതായാലും വേദോപനിഷത്ത് ക്കൾക്കും ഗീതയ്ക്കും എതിരായി ഉള്ള ഏത് സിദ്ധാന്തവും എതിർക്കപ്പെടേണ്ടതാണ് അത് തുടരാൻ തന്നെയാണ് എന്റെ തീരുമാനം മുന്നിലുള്ള സാധാരണക്കാരായ സജ്ജനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല അവരെ അനാചാരവും അന്ധവിശ്വാസവും ഏതെന്ന് പറഞ്ഞു കൊടുത്തേ മതിയാകൂ. എല്ലാ തത്ത്വങ്ങളേയും മതങ്ങളേയും സ്വീകരിച്ചതല്ലേ ഭാരതം? എന്ന് ചോദിച്ചേക്കാം അത് സിനിമാ തിയേറ്ററിൽ വണ്ടി നിർത്തുന്ന പോലെയാണ് ചിലയിടങ്ങളിൽ ഏത് വണ്ടി വേണ മെങ്കിലും കൊണ്ടുപോയി നിർത്തി നമുക്ക് സിനിമക്ക് കയറാം പക്ഷെ അപ്പുറത്ത് ഒരു ബോർഡ് ഉണ്ടായിരിക്കും - കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മോഷണം പോകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ തിയേറ്റർ ഉടമകളോ ജോലിക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. എന്ന് അതേ പോലെ ഏത് തത്വസംഹിതകളും വന്നോട്ടെ പക്ഷെ സനാതന ധർമ്മ വിരുദ്ധമായവയെ അംഗീകരിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല സനാതന ധർമ്മത്തിലെ തിരുത്തലുകളോ ദുർവ്യാഖ്യാനങ്ങളോ എതിർക്കപ്പെടുകയും ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ