2016, ഏപ്രിൽ 6, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം 307 ആം ദിവസം അദ്ധ്യായം 8 തിരിഞ്ഞുനോട്ടം - 2

      ഒരു ശ്രോതാവിനെ അംഗീകരിപ്പിക്കണമെങ്കിൽ ഒരു കാര്യത്തിന്റെ ഗുണവും ദോഷവും പറയണം ഈ ശൈലി ഭഗവാൻ സ്വീകരിച്ചിട്ടുണ്ട് അത് മനസ്സിലാക്കാത്തവർ ഗീതയിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് പറയുന്നത് എന്ന് ആരോപിക്കാറുണ്ട്   ഒരു കാര്യം പറയുകയും അതിന്റെ ദോഷവശവും പറയുന്നുണ്ട്
       സഗുണോ പാസ ന യു ടെ പ്രാധാന്യം പറയുന്നതിനോടൊപ്പം അതിന്റെ ദോഷവും പറയുന്നു സ ഗുണോ പാസ ക ർ വീണ്ടും ജന്മമെടുക്കുന്നു എന്നാൽ നിർണോ പാസ ക്ർ മോക്ഷം പ്രാപിക്കുന്നു  അതേ സമയം നിർഗ്ഗുണോ പാ സകരാകാൻ സഗുണോ പാസ നയിലുടെ മാത്രമേ സാധിക്കു
       കാലപരിധി നിശ്ചയിക്കപ്പെട്ടതിനാൽ ബ്രഹ്മലോകം പോലും നശ്വരമാണ് ഭഗവാൻ ബ്രഹ്മാവിന്റെ കാലപരിധി പറയുന്നു
കൃതയുഗം - 4800 ദിവ്യ വർഷം  1 ദിവ്യ വർഷം = 360 മനുഷ്യവർഷം
ത്രേതായുഗം -3600 ദിവ്യ വർഷം
ദ്വാപരയുഗം -2400 ദിവ്യ വർഷം
കലിയുഗം - 1200 ദിവ്യ വർഷം
ഈ 4 യുഗങ്ങളെ 1 ചതുർയുഗം എന്നു പറയുന്നു
71 - ചതുർയുഗം - 1 മന്വന്തരം
14 -മന്വന്തരം - 1 കൽപ്പം (ബ്രഹ്മാവിന്റെ 1 പകൽ)
2 കൽപ്പം - Iബ്രഹ്മ ദിവസം
30 ബ്രഹ്മ ദിവസം - 1 ബ്രഹ്മ മാസം
12 ബ്രഹ്മ മാസം - 1 ബ്രഹ്മ വർഷം
100 ബ്രഹ്മ വർഷം 1 പരാന്ത കാലം ( ശേഷം മഹാപ്രളയം, ഇത്രയും കാലം അന്ധകാരം അപ്പോൾ ഏകമായ ആ ബ്രഹ്മം ഈ പ്രപഞ്ചത്തെ ഗർഭത്തിലാക്കി സൂക്ഷ്മരൂപം പ്രാപിക്കും വീണ്ടും 1 പരാന്ത കാലത്തിന് ശേഷം സൃഷ്ടി ആരംഭിക്കും ഇതേപോലെത്തന്നെ ആയിരിക്കാൻ വഴിയില്ല ആണെങ്കിൽ ഗർഭത്തിൽ ഒളിപ്പിച്ചു വെച്ചതാണെങ്കിലും അവിടെ ഉണ്ട് എന്ന് വന്നില്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ