ഭഗവദ് ഗീതാ പഠനം 327 ആം ദിവസം അദ്ധ്യായം 9 തിരിഞ്ഞുനോട്ടം ഭാഗം-2 Date 28/4/2016
ഈ അദ്ധ്യായത്തിൽ ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട ശ്ലോകം മുപ്പത്തിരണ്ടാമത്തെ ശ്ലോകമാണ് - സ്ത്രീകൾ വൈശ്യർശൂദ്രർ ഇത്പോലെ പാപയോനികളായിപ്പോലും ആരൊക്കെ ഉണ്ടോ അവരും എന്നെ ശരണം പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നു !!!
ഇവിടെ സ്ത്രീയഃ വൈശ്യാഃ ശൂദ്രാഃ തഥാ പാപയോനയഃ അപി എന്നാണ് സംസ്കൃതത്തിൽ. തഥാ അത്പോലെ എന്നർത്ഥം അപ്പോൾ വലിയ യോഗികൾ എന്ന് പറയപ്പെടുന്നവർ മാത്രമല്ല വിവാഹ ശേഷമുള്ള ഗർഭധാരണം പ്രസവം കുഞ്ഞുങ്ങളെ വളർത്തൽ മുതലായ പ്രാരാബ്ധങ്ങൾ ക്കിടയിലും എന്നെ ഭജിച്ചാൽ മുക്തി പ്രാപിക്കും അല്ലാതെ രാവിലെ മുതൽ ഈശ്വരഭജനം ചെയ്യുന്നവർക്ക് മാത്രമുള്ളതല്ല മോക്ഷം എന്ന് സാരം വേദ പഠനവും അതിന്റെ പ്രായോഗിക കർമ്മങ്ങളും ഒന്നും സ്ത്രീകളും വൈശ്യരും ശൂദ്രരും ചെയ്യാറില്ല് അപ്പോൾ തങ്ങൾക്ക് മോക്ഷത്തിന് അർഹതഇല്ലേ എന്ന് സംശയിക്കെണ്ടതില്ല എന്ന് സാരം പാപയോനികളിൽ പിറന്നവർക്ക് പോലും എന്നെ ഭജിച്ചാൽ മുക്തി ലഭിക്കും അപ്പോൾ സദാസമയവും എന്നെ ഭജിക്കുന്നവരുടെ കാര്യം പറയാനുണ്ടോ എന്നാണ് ഇതിലെ അർത്ഥം .
സംസ്കൃതത്തിൽ ഉള്ള ചില പദപ്രയോഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് ഇതൊക്കെ അതിനാണ് ഗുരുവിൽ നിന്ന് പഠിക്കണം എന്നു പറയുന്നത് വായിച്ച് പഠിച്ചാൽ തെറ്റായ രീതിയിലെ മനസ്സിലാക്കൂ പ്രത്യേകിച്ച് ഭാരതീയ സനാതന ധർമ്മത്തെ പുച്ഛിക്കുന്നവർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ