2016, ഏപ്രിൽ 13, ബുധനാഴ്‌ച

ഇരുപതാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?

      മഥുരയിലെ രാജാവ് ഉഗ്രസേനൻ ആയിരുന്നെങ്കിലും ഭരണം നിയന്ത്രിച്ചിരുന്നത് കംസൻ ആയിരുന്നു കാട്ടിലേക്ക് കയറി ആന സിംഹം മുതലായ മൃഗങ്ങളുമായി ഗുസ്തി പിടിക്കുകയാണ് കംസന്റെ പ്രധാനപ്പെട്ട വിനോദം ശക്തരായ പല രാജാക്കന്മാരേയും ദ്വന്ദ്വയുദ്ധത്തിൽ കംസൻ തോൽപ്പിച്ചു യുദ്ധത്തിനായി വെല്ലുവിളിച്ചു കൊണ്ട് കംസൻ പരശുരാമന്റെ അടുത്തും എത്തി  എന്നാൽ ഞാൻ യുദ്ധത്തിന് തയ്യാറല്ല എന്നും എന്റെ കയ്യിൽ ഒരു ചാപമുണ്ട് അത് നീ കലച്ചാൽ നി എന്നെ പരാജയപ്പെടുത്തിയതായി വിലയിരുത്താം കാരണം ഇതിന് മുമ്പ് ഇത് കുലച്ചത് ത്രേതായുഗത്തിൽ ശ്രീരാമനാണ് അതിന് ശേഷം ഇത് വരെ ഇത് ആരും കുലച്ചിട്ടില്ല
   .. കംസൻ ആ വൈഷ്ണവ ചാപം വാങ്ങി നിഷ്പ്രയാസം കുലച്ചു അപ്പോൾ പരശുരാമൻ പറഞ്ഞു ശരി! ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു ഇനി ഈ വില്ലിന്റെ അവകാശി നീ ആണ് ഇത് മഥുരയിൽ കൊണ്ട് വെച്ച് പൂജിച്ചു കൊള്ളുക പക്ഷെ എന്നെങ്കിലും ആരെങ്കിലും വന്ന് ഇത് കുലച്ചാൽ അവൻ നിന്നെ വധിക്കുന്നതായിരിക്കും
   ത്രേതായുഗത്തിൽ രാമൻ മാത്രമേ ഇത് കുലച്ചിട്ടുള്ളു പിന്നെ ഞാനാണ് ഇത് മഥുരയിൽ സൂക്ഷിച്ച് വെച്ചാൽ പിന്നെ ഇതാര് കുലക്കാൻ? പരശുരാമനേയും ഞാൻ തോൽപ്പിച്ചു ഇനി ആരും എന്നെ തോൽപ്പിക്കാനില്ല അതിനാൽ മഥുരയുടെ മാത്രമല്ല ഈ ഭുമി യുടേയും അധിപൻ ഞാൻ തന്നെ ആയതിനാൽ പ്രഭാത സന്ധ്യയിലോ പ്രദോഷ സന്ധ്യയിലോ ആരും നാരായണ മന്ത്രമോ നമ:ശിവായ മന്ത്രമോ ജപിക്കാൻ പാടുള്ളതല്ല ഓം കംസായ നമ:  അതായിരിക്കണം ജപിക്കേണ്ടത് - കംസൻ പൗരന്മാരോട് ആജ്ഞാപിച്ചു ദുഖത്തോടെ അവർ അനുസരിച്ചു ആന്തരികമായി അവർ വിഷ്ണുവിനെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു തങ്ങൾക്ക് ഒരു രക്ഷകൻ വരാൻ പോകുന്നു എന്ന ഒരു ബോധം അവരിൽ എങ്ങിനേയോ ഉടലെടുത്തു  അമ്പാടിയിലെ നന്ദഗോപ രു ടെ കുട്ടി പൂതന ശകടാസുരൻ വത്സാ സുരൻ എന്നിവരെ ശൈശവദശയിൽത്തന്നെ വധിച്ചു എന്ന് കേട്ടറിഞ്ഞ മഥുരാ നിവാസികൾ കൃഷ്ണനെ തങ്ങളുടെ രക്ഷകനായി കണ്ട് ആരാധിക്കാൻ തുടങ്ങി - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ