1 ശബരി
രാമായണത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ശബരി വാല്മീകി രാമായണത്തിലും കമ്പ രാമായണത്താലും ശബരിയുടെ കഥ വ്യക്ത മാ യി പറഞ്ഞിട്ടുണ്ട്
ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന് മാലിനി എന്ന ഒരു പുത്രി ഉണ്ടായിരുന്നു സുന്ദരിയായ അവളെ വിവാഹം കഴിച്ചത് വീതിഹോത്രൻ എന്ന ശ്രേഷ്ഠനായ ഒരു ഗന്ധർവ്വ രാജകുമാരനായിരുന്നു അദ്ദേഹം മഹാനായ ഒരു ബ്രഹ്മജ്ഞാനിയായിരുന്നു. വിവാഹാനന്തരം മാലിനി കൽമാഷൻ എന്ന ഒരു കിരാത യുവാവുമായി പ്രണയത്തിലായി .കുറച്ചു ദിവസം തുടർന്നു പോയി ഇവരുടെ അവിഹിത ബന്ധം പക്ഷെ ഒരു നാൾ പിടിക്കപ്പെട്ടു വീതി ഹോ ത്രൻ അവളെ ശപിച്ചു നീ ഒരു കാട്ടാളന്റ കാമുകി ആയതിനാൽ നീ ഒരു കാട്ടാള സ്ത്രീയായി രൂപാന്തരപ്പെടട്ടെ!
പശ്ചാത്താപത്തോടെ മാലിനി ഭർത്താവിന്റെ പാദത്തിൽ നമസ്കരിച്ച് ശാപമോക്ഷത്തിനായി യാചിച്ചു കാരുണ്യവാനായ വീതിഹോത്രൻ പറഞ്ഞു ശ്രീരാമദേവനാൽ നിനക്ക് കളങ്ക പരിഹാരവും ശാപപരിഹാരവും ലഭിക്കും ദിവ്യ നായ വീതിഹോത്ര ന്റെ ശാപം ഫലിച്ചു പതുക്കെ നിമിഷങ്ങൾ കഴിയും തോറും അവളുടെ ഭാവം മാറി പരിപൂർണ്ണമായും ഒരു കാട്ടാള സ്ത്രീയായി മാറി അവൾ വനത്തിൽ അഭയം പ്രാപിച്ചു കുറേ കാലത്തിന് ശേഷം അവൾ ഋഷ്യ മൂകാ ചലത്തിൽ എത്തി. മതം ഗാശ്രമത്തിന്റെ പരിസരത്ത് അവൾ എത്തി. ആ പ്രദേശം അവൾക്ക് സുഖകരമായ അവസ്ഥ നൽകി
മതം ഗ മുനിയുടെ ശിഷ്യന്മാരെ ശുശ്രുഷിച്ചും തപശ്ചര്യ അഭ്യസിച്ചും ബ്രഹ്മജ്ഞാനം സമ്പാദിച്ചും അവൾ അവിടെ കഴിഞ്ഞു കൂടി ശബരന്മാരുടെ വംശത്തിൽ പിറന്നവരുടെ ലക്ഷണം അവൾക്ക് ഉണ്ടായിരുന്നതിനാൽ ശബരി എന്ന പേരിൽ അറിയപ്പെട്ടു രാമഭക്തിയിൽ ശബരിമുഴുകി എല്ലായിടത്തും ശ്രീരാമദേവൻ തന്നെ എന്നവൾക്ക് തോന്നി മുനിമാർ തപസ്സ് ചെയ്ത് ദേഹ ത്യാഗം ചെയ്യുമ്പോൾ ശ്രീരാമദർശനവും ശാപമോക്ഷവും ലഭിക്കും എന്നും ഭൂതവും ഭാവിയും കണ്ടറിയുവാനുള്ള ദിവ്യ ദൃഷ്ടി ഉണ്ടാകുമെന്നും അവളൊട് പറഞ്ഞു അനുഗ്രഹിച്ചു
ദിവ്യദൃഷ്ടിയാൽ ശ്രീരാമൻ തന്നെ കാണാൻ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ശബരി പർവ്വതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പല തരത്തിലുള്ള ഫലങ്ങൾ ശേഖരിച്ചു കാത്തിരുന്നു രാമലക്ഷ്മണൻമാർ ശബരിയുടെ ആശ്രമത്തിലേക്ക് പ്രവേശിച്ചു മതം ഗ മുനിയുടെ ശിഷ്യന്മാർ എല്ലാവരും ദേഹ ത്യാഗം ചെയ്തിരുന്നതിനാൽ ആ ആശ്രമം ശബരിക്ക് ആവാസ സ്ഥാനമായി '
ശബരി ആദരപൂർവ്വം അവരെ സ്വീകരിച്ചു ഓരോ പഴവും നല്ലതാണോ എന്ന് പരിശോധിക്കാനായി അവയെല്ലാം ഒന്ന് കടിച്ചു നോക്കി രാമലക്ഷ്മണൻ മാർക്ക് നൽകി ഭക്തി മൂലം അവൾ നൽകുന്ന പഴങ്ങൾ ഒരു ശിശു കടിച്ച് പിതാവിന്റെ വായിലേക്ക് വെച്ചു കൊടുക്കുന്നത് പോലെ മാത്രമേ രാമനും ലക്ഷ്മണനും തോന്നിയുള്ളൂ രാമന്റെ യഥാർത്ഥത്തിലുള്ള അവസ്ഥ ദീർഘ ദൃഷ്ടിയാൽ കണ്ടറിഞ്ഞ ശബരി ഋഷ്യ മൂകാ ചലത്തിൽ വേറൊരു വശത്ത് താമസിക്കുന്ന സൂര്യപുത്രനായ സുഗ്രീവനെ ചെന്ന് കാണണം എന്ന് രാമനോട് പറഞ്ഞു
ഇത്രയും പറഞ്ഞ് ആ ശബരി കണ്ണടച്ചിരുന്നു രാമൻ അവളെ അനുഗ്രഹിച്ചു പതുക്കെ അവളുടെ രൂപം മാറി അവൾ പഴയ മാലിനീ രാജകുമാരിയായിത്തീർന്നു - കമ്പ രാമായണത്തിൽ ഇങ്ങനെ പറയുന്നു അദ്ധ്യാത്മ രാമായണത്തിൽ ശ്രീരാമന്റെ അ നുഗ്രഹം നേടിയ ശേഷം ദേഹ ത്യാഗം ചെയ്തു എന്നാണ് പറഞ്ഞത് രണ്ടും ശരി തന്നെ പഴയ രൂപം മാറിയതിനെ ആ ദേഹത്തെ ത്യജിച്ചു എന്ന് പറഞ്ഞെന്നേയുള്ളൂ അത് ഒരു ഭാഷാശൈലിയിലുള്ള പ്രയോഗം ആണ്
ഉടനെ ഒരു ദിവ്യ വിമാനത്തിൽ സുന്ദരനായ ഒരു ഗന്ധർവ്വ രാജകുമാരൻ അവിടെ വന്നിറങ്ങി അത് വീതിഹോത്രനായിരുന്നു രാമനെ രണ്ടു പേരും നമസ്കരിച്ചു വീതിഹോത്രൻ തന്റെ പത്നിയുമായി ഗന്ധർവ പുരിയിലേക്ക് തിരിച്ചു'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ