2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

എട്ടാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

      അമ്പാടിയിൽ ചെന്ന് അധികം താമസിയാതെത്തന്നെ മഹാബലിയുടെ പുത്രി ആയിരുന്ന ബിന്ദു മാലയുടെ പുനർജന്മമായ  പൂതനയ്ക്ക് അവളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു കർമ്മദോഷം മൂലം രാക്ഷസ കുലത്തിൽ ജനിച്ച അവൾ കൃഷ്ണനെ കൊല്ലാനാണ് അമ്പാടിയിൽ എത്തിയത് സ്തനത്തിൽ വിഷം പുരട്ടി ആരും അറിയാതെ തന്ത്രപൂർവ്വം മററു ഗോപകുമാരിമാരെ കൃഷ്ണൻ കിടക്കുന്ന സ്ഥലത്ത് നിന്നും അകറ്റി കുട്ടിക്ക് സ്തനം കൊടുക്കുവാൻ തുടങ്ങി  വാമനാവതാര കാലഘട്ടത്തിൽ ഈ കുട്ടിക്ക് മുലകൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ  എന്ന് ചിന്തിച്ച ബിന്ദു മാലക്ക് പുതനാ ജന്മത്തിൽ അതിന് ഭാഗ്യം ലഭിച്ചു അതോടെ അവളുടെ രാക്ഷസ ജന്മവും അവസാനിച്ചു
      തുടർന്ന് ശകടാസുരൻ തൃണാവർത്തൻ തുടങ്ങിയ കംസൻ അയച്ച രാക്ഷസരെയെല്ലാം ഉണ്ണിയായ കൃഷ്ണൻ വധിച്ചു അമ്പാടിയിലെ ഗോപന്മാരെല്ലാം തങ്ങൾക്ക് ഒരു രക്ഷകൻ വന്നു എന്ന് വിശ്വസിച്ചു എന്നാൽ യശോദയ്ക്ക് അങ്ങിനെ കരുതാ നായില്ല തന്റെ കുഞ്ഞിന് അപകടം പറ്റുമോ എന്ന് ഭയന്ന യശോദ അവിടെ നിന്നും മാറിത്താമസിക്കുവാൻ നന്ദ ഗോപരെ നിർബന്ധിച്ചു കൊണ്ടിരുന്നു  നാടിന്റെ നാനാ ഭാഗത്തേക്കും അമ്പാടിയിലെ മുഴുവൻ ജനങ്ങൾക്കും താമസിക്കുവാൻ പററിയ ഒരിടം കണ്ടെത്താനായി  ഗ്രാമത്തലവൻ ആയ നന്ദ ഗോപർ ദൂതന്മാരെ പല വഴിക്കും പറഞ്ഞയച്ചു
          ഇനി കഥ വേറൊരു ഭാഗത്തു നിന്നും തുടങ്ങണം  യാദവ കുലനേ താ വായ ശൂര സേ ന ന് ആദ്യം ജനിച്ച പെൺകുട്ടിക്ക് പൃഥ എന്ന് പേരിട്ടു തന്റെ ഭാഗിനേയനും മക്കൾ ഇല്ലാത്ത ദുഖം അനുഭവിക്കുന്നവനുമായ ഭോജ രാജ്യത്തെ രാജാവായ കുന്തിഭോജന് പൃഥാ ദേവിയെ ദത്ത് നൽകി  കുന്തി ഭോജന്റെ കൊട്ടാരത്തിൽ എത്തിയ പൃഥ കു ന്തീ ദേവി എന്ന പേരിൽ അറിയപ്പെട്ടു  ശുര സേനന് രണ്ടാമതായി ജനിച്ച കുട്ടി ആൺകുട്ടിയായിരുന്നു ആ കട്ടിക്ക് പേരിട്ടു വസുദേവർ കശ്യപ പ്രജാപതിയുടെ മനുഷ്യ ജന്മമായിരുന്നു വസുദേവർ --- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ