ഭഗവദ് ഗീതാ പഠനം 320 ആം ദിവസം അദ്ധ്യായം 9 ശ്ളോകം 22
തിയ്യതി 21/4/2016
അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം
അർത്ഥം
ആരാണോഇതര ചിന്തകൾക്ക് ഇട കൊടുക്കാതെ എന്നെത്തന്നെ ഉപാസിക്കുന്നത് വേണ്ടും വണ്ണം ഉപിസിക്കുന്നത്? സദാ മനസ്സ് എന്നിലുറപ്പിച്ച് ? അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു
23
യേ€പ്യന്യദേവതാ ഭക്താഃ യജന്തേ ശ്രദ്ധയിന്വിതാഃ
തേ£പി മാമേവ കൗന്തേയ യജന്ത്യ വിധിപൂർവ്വകം
അർത്ഥം
അല്ലയോ അർജ്ജുന,ഏതു ഭക്തന്മാർ ശ്രദ്ധാപൂർവ്വം അന്യദേവതകളെ ഉപാസിക്കുന്നുവോ അവരും വിധിപ്രകാര മല്ലെങ്കീലും എന്നെത്തന്നെയാണ് ഉപാസിക്കുന്നത്
വിശദീകരണം
ഇവിടെ ഞാൻ മാത്രമേ ഉള്ളൂ അപ്പോൾ വിഭിന്ന ദേവതകളെ ഉപാസിക്കുന്നവർ എന്നെത്തന്നെയാണ് ഉപാസിക്കുന്നത് പക്ഷെ അത് വിധിപ്രകാരമല്ല എന്ന് മാത്രം ഉപാസിക്കാമെങ്കിൽ അത് വിധി പ്രകാരം തന്നെ ആയിക്കൂടെ? പരമമായ സത്യം കാലാകാലങ്ങളിൽ മാറ്റമില്ലാത്തതും ഏകവും അദ്വിതീയവും ആണെന്ന് അംഗീകരിച്ചു കഴിഞ്ഞാൽ എല്ലാ ഋഷിമാരും അവതാരങ്ങളാകുന്ന മാദ്ധ്യമങ്ങളിലൂടെ പ്രകടമാകു ന്ന പരമാത്മാവ് ശുദ്ധ ബോധമെന്ന നിലയ്ക്ക് ഒന്നു തന്നെയാണെന്ന് സ്വയം അറിയുന്നു
ചിന്മയാനന്ദ സ്വാമികൾ പറയുന്ന ഒരു വാചകം ശ്രദ്ധിക്കുക
" സഹിഷ്ണുത ഹൈന്ദവ ധർമ്മത്തിന്റെ പ്രാണനാണ് സർവ്വം ബ്രഹ്മമയം എന്നറിയുന്ന അദ്വൈതികൾക്ക് അസഹിഷ്ണുത ഉണ്ടാകാൻ വയ്യ തന്നെ 'ഒരേ ഒരു പ്രവാചകനെ മാത്രം അംഗീകരിക്കുന്നവരുടെ മാർഗമാണ് അസഹിഷ്ണുത ഹിന്ദുക്കളുടെ ഇടയിൽ ത്തന്നെ ചില പ്രത്യേക ആരാധനാക്രമം പിന്തുടരുന്ന ചില വിഭാഗക്കാർ മതഭ്രാന്തന്മാരായി കാണുന്നുണ്ട് മറ്റു ദേവതകളെ നിന്ദിക്കുന്നത് സ്വന്തം ഇഷ്ടമൂർത്തിക്കുള്ള ആരാധനയായി കണക്കാക്കുന്നവർ പോലുമുണ്ട് ! ഈ വി പര്യയത്തിന് ഹൈന്ദവ ശാസ്ത്ര ഗ്രന്ഥങ്ങളിലോ ഋഷി പ്രണീതമായ സാംസ്കാരിക പാരമ്പര്യത്തിലോ സാധുകരണമില്ല:
ചിന്മയാനന്ദ ജി യുടെ ഈ വാക്കുകൾ ഇന്ന് അക്ഷരം പ്രതി ശരിയാണ് കൃഷ്ണനെയോ രാമനേ യോ പൂജിച്ചാൽ ഇവരേയും പൂജിച്ചാലെന്ത്? എന്ന ചോദ്യം സാധാരണ നമ്മൾ കേൾക്കാറുള്ളതാണല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ