2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

പതിനെട്ടാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

        പുരാണമായ സംഭവങ്ങളിൽ ചിലത് നമുക്ക് പൂരിപ്പിക്കുവാനുണ്ട്  എന്നാലേ സംഭവം വ്യക്തമാകു   കശ്യപൻ ഒരു യാഗത്തിന് ദിവ്യങ്ങളായ പശുക്കളുടെ പാൽ കിട്ടുവാൻ വേണ്ടി വരുണന്റെ  ആലയത്തിൽ നിന്നും പശുവിനെ മോഷ്ടിക്കുകയും ഭാര്യയായ അദി തീ ദേവി പശുവിനെ ഒളിപ്പിക്കുകയും ചെയ്തതായി മുമ്പ് പറഞ്ഞുവല്ലോ  ഇതിൽ ഒളിപ്പിച്ചു വെക്കാൻ ഒരാള് കൂടി സഹായിച്ചു കശ്യപന്റെ മറ്റൊരു ഭാര്യയായ സരസ
     ഈ സരസയെ  രാമായണത്തിൽ നമ്മൾ കാണുന്നുണ്ട് ഹനുമാൻ ലങ്കയിലേക്ക് പോകുമ്പോൾ ഹനുമാന്റെ ശക്തിയും കഴിവും പരീക്ഷിച്ചറിയാൻ ദേവസമൂഹം നാഗ മാതാവായ സരസയെ ആണ് ഏല്പിച്ചത്  നാഗ മാതാവ് ശരിക്കും കദ്രുവാണ് അപ്പോൾ കദ്രുതന്നെയാണ് സരസ  സ്വന്തം കാര്യം നേടുവാനായി സ്വൽപ്പം അധർമ്മം ചെയ്താലും കുഴപ്പമില്ല എന്ന പക്ഷക്കാരിയാണ്  കദ്രു
     നാഗങ്ങൾ മക്കളായി ജനിക്കണം എന്ന് കശ്യപ നോട് ആവശ്യപ്പെടുകയും അതിന്റെ ഫലമായി കിട്ടിയ വരത്താൽ കദ്രു നിരവധി മുട്ടകളെ പ്രസവിച്ചു അത് വിരിഞ്ഞ് ഉണ്ടായ കുഞ്ഞുങ്ങളാണ്   അനന്തൻ വാസുകി തക്ഷകൻ കാർക്കോടകൻ കാളിയൻ ശുര പത്മൻ ശംഖൻ ഗുളികൻ എന്നീ അഷ്ട നാഗങ്ങളും പിന്നെ അത്ര തന്നെ പ്രാധാന്യം ഇല്ലാത്ത മറ്റു സർപ്പങ്ങളും ഒരിക്കൽ ഇന്ദ്രന്റെ കതിരയായ ഉച്ചൈ ശ്രവസ്സിന്റെ  വാലിന്റെ നിറഞ്ഞെ ചൊല്ലി കദ്രുവും വിനതയും തമ്മിൽ തർക്കമായി ജയിക്കുന്നവളുടെ ദാസിയാകണം തോറ്റവൾ വെളുത്ത നിറമാണ് എന്ന് വിനത പറഞ്ഞു കറുത്തതാണ് എന്ന് കദ്രുവും വെളുത്തതാണ് എന്ന് കദ്രുവിനും അറിയാം പക്ഷെ വാശിയാൽ കറുത്തതാണ് എന്ന് പറഞ്ഞും പോയി ആയതിനാൽ നാളെ കുതിര വരുമ്പോൾ കുതിര പോലും അറിയാതെ അതിന്റെ വാലിൽ കടിച്ചു തൂങ്ങിക്കിടക്കാൻ മക്കളോട് കദ്രു പറഞ്ഞു എന്നാൽ ദിവ്യ നാഗങ്ങളായ അനന്തനും വാസുകിക്കും ഈ നിർദ്ദേശം ഉൾക്കൊള്ളാനായില്ല രാത്രിക്ക് തന്നെ അവർ ഒളിച്ചോടി അനന്തൻ മഹാവിഷ്ണുവിനേയും വാസുകി പരമശിവനേയും അഭയം പ്രാപിച്ചു  എത്രയായാലും അമ്മയല്ലേ? കദ്രുവിന്റെ രക്ഷ അനന്തൻ ഏറ്റെടുക്കുകയും ചെയ്തു
     ത്രേതായുഗത്തിൽ കശ്യപൻ ദശരഥനായപ്പോൾ അദി തീദേവി കഉസല്യയായി  കദ്രു എന്ന സരസ
 സുമിത്രയും ആയി അനൻതൻ മകനായ ലക്ഷ്മണനും  ആയി
      ദ്വാപരയുഗത്തിൽ കശ്യപൻ  വസുദേവരായി അദി തീ ദേവി ദേവ കിയും സരസ എന്ന കദ്രു രോഹിണിയും ആയി  - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ