അന്വേഷണത്തിന്റെ വഴികൾ
****************************
നിർമ്മല - സാർ ഞാനിപ്പോൾ സാറിന്റെ പോസ്റ്റിന് ഗോപകുമാർ എന്ന മെമ്പർ ഒരു കമന്റ് ചെയ്തിരിക്കുന്നു
ശ്രീരാമൻ ഹനുമാന് ഉപദേശിച്ചു കൊടുത്ത ശ്രീരാമ ഗീതയിൽ പറയുന്നുണ്ട് ആഘോഷങ്ങളിലും മറ്റും ഭ്രമിക്കുന്നവർ നീച ബുദ്ധികളാണ് ഇതിൽ കാര്യം വ്യക്തമാണ്-
ഇത് ശരിയാണോ സാർ?
***************************
ഉത്തരം ശരിയല്ല ബ്രഹ്മാണ്ഡപുരാണത്തിൽ ഉള്ള അദ്ധ്യാത്മരാമായണം ഉത്തരകാണ്ഡത്തിൽ അഞ്ചാം അദ്ധ്യായ മാണ് ശ്രീരാമ ഗീത ശ്രീരാമൻ ലക്ഷ്മണനോട് ഉപദേശിക്കുന്നതാണ് ഇത് ഹനുമാൻ ഇവിടെ രംഗത്തേ വരുന്നില്ല ശ്രീരാമ ഗീതയുടെ പൂർണ്ണ രൂപം നഷ്ടപ്പെട്ടിരിക്കുന്നു കിട്ടിയ ഭാഗങ്ങളിൽ മേൽ പറഞ്ഞ അർത്ഥം വരുന്ന ശ്ലോകം ഇല്ല. പിന്നെ ആരെങ്കിലും വ്യാഖ്യാനിക്കുമ്പോൾ ഇങ്ങിനെ ഒന്ന് ചേർത്തതാകാം കാരണം വേദാന്ത ഭാഗത്തിൽ ആചാരങ്ങൾക്ക് വലിയ സ്ഥാനം ഒന്നും ഇല്ല മാത്രമല്ല ഇവിടെ ക്ഷേത്ര ആചാരങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞിട്ടുള്ളത് കാരണം ആ കാലഘട്ടത്തിൽ ക്ഷേത്രങ്ങൾ സർവ്വസാധാരണ മല്ല രാമൻ സ്ഥാപിച്ച രാമേശ്വരം തന്നെ വളരെ കാലങ്ങൾക്ക് ശേഷമാണല്ലോ ക്ഷേത്രമായി വളർന്നത്?
ഈശ്വരനെ നേരിട്ട് അറിവില്ലാത്തതിനാലാണല്ലോ ക്ഷേത്രസങ്കല്പ്പം ഉടലെടുത്തതും ആചാരങ്ങൾ വന്നതും ? അപ്പോൾ ഈശ്വരനായ രാമൻ നേരിട്ടു് വന്ന് ഉപദേശിക്കുമ്പോൾ പിന്നെന്തിന് ക്ഷേത്രവും ആചാരങ്ങളും ? അപ്പോൾ രാമനെ കാണാത്തവർക്ക് ആചാരങ്ങളും മറ്റും കൂടിയേ മതിയാകൂ ഹനുമാൻ ഈശ്വര ദർശനം കിട്ടിയവനാണ് ഹനുമാനെ സംബന്ധിച്ച് ക്ഷേത്രവും ആചാരവും ഒന്നും ബാധകമല്ല താനും മാത്രമല്ല ഹനുമാനെ മനുഷ്യൻ ആരാധിക്കുന്നു - ആത്മീയമായി ഉന്നതിയിൽ എത്തിയവർക്കാണ് ആചാരങ്ങളും ഒന്നും വേണ്ട എന്ന് പറയുന്നത് സാധാരണക്കാരായ നമ്മെ സംബസിച്ച് എല്ലാം ആവശ്യമാണ് അത് കൊണ്ടാണ് വ്യത്യസ്ഥമായ ആചാരങ്ങൾ നിലവിൽ വന്നതും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ