നാം എങ്ങോട്ട്?
ആദ്ധ്യാത്മികമായി ലോകത്ത് ഏറെ പുരോഗതി നേടിയ രാജ്യമാണ് ഭാരതം വിവേകാനന്ദൻ അതിൽ അഭിമാനിച്ചിരുന്നു എപ്പോഴും ആത്മവിദ്യ കൈമാറാൻ നാം തയ്യാറാകണം എന്ന് അദ്ദേഹം ഇടക്കിടെ പറഞ്ഞിരുന്നു കേരളം ഒരു ഭ്രാന്താലയം ആണ് എന്നും അദ്ദേഹം പറഞ്ഞതായി പലരും പായുന്നു വി വേകാനന്ദൻ അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ യാതൊരു അപാകതയും കാണാനില്ല കലിയുഗത്തിൽ ഭക്തി കച്ചവടമാക്കപ്പെടും എന്ന കലിയുഗ വർണ്ണനയിലെ വാചകം അക്ഷരം പ്രതി ശരിയാണ്
ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെക്കുറിച്ച് എനിക്ക് പണ്ടുമുതലേ വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല കാരണം ഒരു സന്നദ്ധ സംഘടന ചെയ്യുന്ന കാര്യങ്ങളേ സമൂഹത്തിന് വേണ്ടി അവരും ചെയ്യുന്നുള്ളൂ നര സേവ തന്നെ നാരായണ സേവ - മാനവ സേവ തന്നെ മാധവ സേവ - ഇതൊക്കെത്തന്നെയല്ലേ അവരും ചെയ്യുന്നത്? എന്ന് ചോദിച്ചേക്കാം ഇടത് കൈ അറിയരുത് വലത് കൈ കൊണ്ട് ദാനം ചെയ്യുന്നത് എന്നാണ് പ്രമാണം ഇവിടെ ഇത്ര കൊടുത്തു എന്ന് പരസ്യമാണ് ചെയ്യുന്നത് അപ്പോൾ അത് മാനവ സേവ ആകുന്നില്ല മറിച്ച് ഒരു കച്ചവട മനസ്ഥിതിയുടെ സ്ഫുലിംഗങ്ങൾ അവിടെ ദർശനമാകുന്നു വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസ പുരാണങ്ങളും കൃത്യമായി ജനങ്ങൾക്ക് യഥാവിധി എത്തിക്കുന്നതിൽ ഇവർ പരാജയപ്പെടുന്നു ഈശ്വരഭജനകൾ പാടുമ്പോൾ പോലും ആ ശ്രമഅധിപതിയുടെ പേര് ഭജന കളിൽ ചേർക്കാൻ ഇവർ താല്പര്യപ്പെടുന്നു ഗീത വ്യാഖ്യാനിക്കുമ്പോൾ കൃഷ്ണൻ പറഞ്ഞു എന്ന് പറയുന്നതിനേക്കാൾ കൂടുതൽ ആശ്രമ അധിപതിയും പറഞ്ഞത് ഇതാണ് എന്ന മട്ടിൽ പറയുമ്പോൾ കൃഷ്ണന് തുല്യം അല്ലെങ്കിൽ കൃഷ്ണനേക്കാൾ ഒരുപടി മുന്നിൽ ആശ്രമ അധിപതിക്ക് പ്രാധാന്യം നൽകുന്നു ഇതൊന്നും പൊരുത്തപ്പെട്ടു പോകാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല
ശങ്കരാചാര്യർക്കോ നാരായണ ഗുരുവിനോ ര മ ണ മഹർഷിക്കോ ശ്രീരാമകൃഷ്ണ പരമഹംസർക്കോ വിവേകാനന്ദനോ കോടി ക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടായിരുന്നില്ല വിവേകാനന്ദന് ദേവീദർശനം അനുഭവിപ്പിച്ച പരമഹംസർ ഒരിക്കലും തന്നെ പൂജിക്കാൻ പറഞ്ഞിട്ടില്ല പിൽക്കാലത്ത് വിവേകാനന്ദ കൃതികളിലും മറ്റും പല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ് വ്യാസനേയും ശങ്കരാചാര്യരേയും ഭക്തിയോടും ബഹുമാനത്തോടും മാത്രമേ സ്വാമികൾ കണ്ടിട്ടുള്ളു പുരാണ ഋഷിമാരുടെ കൃതികൾ വളരെ ഗഹനങ്ങളാണ് എന്ന് പറഞ്ഞതിനെ അവർ സത്യത്തെ മൂടിവെക്കുകയാണ് ചെയ്തത് എന്ന് വിവേകാനന്ദ വാണിയായി പുറത്ത് വന്നു
വേദങ്ങൾ വായിച്ചിട്ടോ കണ്ടിട്ടോ ഇല്ലാത്തവർ വല്ല വരും പറയുന്നത് കേട്ട് വാദപ്രതിവാദത്തിനായി വരുന്നു വേദാർത്ഥം മുഖ്യമായും ശബ്ദാർത്ഥത്തിലൂടെ എട്ക്കേണ്ടതിന് പകരം അക്ഷരാർത്ഥത്തിൽ എടുക്കുന്നു അങ്ങിനെ അക്ഷരാർത്ഥത്തിൽ എടുക്കാം പക്ഷെ സത്യവിരുദ്ധമോ ധർമ്മ വിരുദ്ധമോ ആണെങ്കിൽ ഉപേക്ഷിക്കണം ധർമ്മ വിരുദ്ധം ആണോ എന്നറിയാൻ ഉപനിഷത്തുക്കളുമായി താരതമ്യം ചെയ്യുകയാണ് സാധാരണക്കാർക്ക് അഭികാമ്യം ഉപനിഷത്തിലും വേദത്തിലും ഒരേ സംഗതി ഉണ്ടങ്കിൽ അത് സ്വീകരിക്കാവുന്നതാണ്.-ശബ്ദാർത്ഥവും അക്ഷരാർത്ഥവും വ്യത്യസ്ഥ അർത്ഥങ്ങളെ ആണ് പ്രദർശിപ്പിക്കുക ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ