2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

യുക്തിവാദവും സ്വാമിജിയും

   ചിദാനന്ദപുരി സ്വാമികൾ യുക്തിവാദിയായ രവിചന്ദ്രൻ എന്ന വ്യക്തിയുമായി സംവാദം നടത്തിയെന്നും കേട്ടു സ്വാമിജി അയാളെ പൊളിച്ചടക്കി എന്നും അതല്ല സാമി ജിവെള്ളം കുടിച്ചു എന്നും ഉള്ള വിരുദ്ധ അഭിപ്രായങ്ങൾ കണ്ടു ഞാൻ അത് വീഡിയോ കണ്ടില്ല ആരോ Post ചെയ്ത ഭാഗം വ്യക്തമായി കേൾക്കാനും കഴിയുന്നില്ല
   എന്റെ സംശയം ഇതൊന്നുമല്ല സ്വാമിജി എന്തിന് യുക്തിവാദത്തെ എതിർക്കണം? അപ്പോൾ മറുവശത്ത് നിന്ന് ഉയരുന്നത് യുക്തിവാദമല്ല മറിച്ച് നിഷേധവാദമാണ് ഏതൊരു സംഭവവും ആദ്യം യുക്തിപരമായി വിലയിരുത്തി അതിലെ ശാസ്ത്രീയത അന്വേഷിച്ച് കണ്ടു പിടിച്ച് സത്യത്തെ സാക്ഷാത്കരിക്കുക ഇത് വേദാന്ത പഠനത്തിന്റെ വഴികളിൽ പെട്ടതാണ് ഞാൻ പഠിക്കുന്നതൊക്കെയും ഈ രൂപത്തിലും ആണ് അപ്പോൾ യുക്തിവാദം എന്നതിന്  വേറെ എന്തർത്ഥം ആണ് കൽപ്പിച്ചിട്ടുള്ളത്? യുക്തി. വാദവും നിരീശ്വരവാദവും ഒന്നല്ല
       വലിയ ഘോഷങ്ങളൊന്നും ഇല്ലാതെയാണെങ്കിലും കുറച്ചു സംവാദങ്ങളിൽ ഞാനും പങ്കെടുത്തിട്ടുണ്ട് അതിന്റെ സി.ഡി ക്രാക്ക് വീണ കാരണം FB യിൽ ഇട്ടിട്ട് കാര്യമില്ല ഒന്നും വ്യക്തമാകുന്നില്ല അതിനാൽ വിനയൻ എന്ന ഒരു വ്യക്തിയുമായുള്ള സംവാദം Post ആയി ഇടാം

| ഇല്ലാത്ത ഈശ്വരനിൽ എന്തിന് വിശ്വസിക്കണം?
ഉത്തരം - ശരി വിശ്വസിക്കാതിരിക്കാം പക്ഷെ ഈ കാണുന്ന പ്രപഞ്ചത്തിന്റെ കാരണം പറയു
2 അത് ശാസ്ത്രമാണ് അതിന് ക്രഡിറ്റ് ഇല്ലാത്ത ഈശ്വരന് കൊടുക്കുന്നതിൽ അർത്ഥമില്ല
ഉത്തരം ഈ ശാസ്ത്രം എങ്ങിനെയുണ്ടായി? സ്വയംഭൂ ആണോ? എന്തിനും ഒരു കാരണം വേണമല്ലോ! ഒരു കാരണവും ഇല്ലാതെ ഒന്നും ഇവിടെ സംഭവിക്കില്ല അപ്പോൾ ആ കാരണത്തെ  ആണ് ഈശ്വരൻ എന്ന് പറയുന്നത്
3 ശ്രീകൃഷ്ണനാണോ ആ കാരണം?
ഉത്തരം - വിഷയത്തിൽ നിന്ന് മാറരുത് കൃഷ്ണന്റെ കാര്യം ഇപ്പോൾ എന്തിനെടുത്തിട്ടു? കൃഷ്ണൻ ഈശ്വരനാണോ അല്ലയോ എന്ന പ്രശ്നം വരുമ്പോൾ അത് പറഞ്ഞാൽ മതിയല്ലോ ഇവിടെ ഈശ്വരന്റെ അസ്ഥിത്വത്തെ പറ്റിയാണല്ലോ ചർച്ച? ഈ കാണുന്ന പ്രപഞ്ചത്തിന് ആധികാരിക മായ ഒരു കാരണമുണ്ട് ആ കാരണത്തെ വിശ്വാസികൾ ഈശ്വരൻ എന്ന് പറയുന്നു നിങ്ങൾ അത് അംഗീകരിക്കില്ല 'നിങ്ങൾ അംഗീകരിക്കണ പേര് പറയൂ അതോ അങ്ങിനെ ഒരു കാരണമില്ലെന്നാണോ? അപ്പോൾ സ്വയംഭൂ ആണെന്നാണോ?
4 അജൻ എന്ന് നിങ്ങൾ തന്നെ പറയുന്നു അപ്പോൾ  ജനിക്കാത്തവൻ എന്ന് നിങ്ങൾ തന്നെ പറയുന്നു ജനിക്കാത്തവന് എങ്ങിനെ അസ്ഥിത്വം ഉണ്ടാകും?
ഉത്തരം    അജൻ എന്ന് പറഞ്ഞതിന് ഉണ്ടായത് എപ്പോൾ എന്ന് വ്യക്തമായി പറയാൻ കഴിയാത്തതാണ് ഞാൻ എന്നും ഉണ്ട് ഇനി ഇല്ലാതാകുന്ന അവസ്ഥ ഇല്ല തന്നെ - ഇത് ഗീത പറയുന്നു
5-ഗീത ആധികാരിക ഗ്രന്ഥം അല്ല
ഉത്തരം  അപ്പോൾ ആധികാരിക ഗ്രന്ഥം ഏതാണ്?
6- വേദം ആണെന്ന് നിങ്ങൾ തന്നെ പറയുന്നു അപ്പോൾ ഗീതയിലെ ഉദാഹരണം എന്തിന് എടുക്കുന്നു?
ഉത്തരം - വേദത്തിൽ ഉള്ള തേ ഗീതയിലും ഉള്ളൂ
7  അത് നിങ്ങൾ പറഞ്ഞാൽ മതിയോ?
ഉത്തരം     ഇത് രണ്ടും വാങ്ങാൻ കിട്ടുമല്ലോ പരിശോധിച്ചു കൂടെ? ഇതൊന്നും പരിശോധിക്കാതെയാണോ സംവാദത്തിന് വന്നത്?
8' സത്യമല്ലാത്ത കാര്യം എന്തിന് പരിശോധിക്കണം?
ഉത്തരം - ഇതാണോ യുക്തിവാദം ? പരിശോധിക്കാതെ പിന്നെങ്ങിനെ മൂല്യനിർണ്ണയം നടത്തും?
   അപ്പോൾ ആങ്കർ പറഞ്ഞു  ഇ നി നമുക്ക് അവസാനിപ്പിക്കാം അടുത്ത് മറ്റൊരു ദിവസം തുടരാം ഇത് വരെ കേട്ടതിൽ ഈശ്വരൻ ഇല്ല എന്ന് സ്ഥാപിക്കാൻ വിനയന്  കഴിഞ്ഞിട്ടില്ല -- പ്രസക്ത ഭാഗങ്ങൾ മാത്രമാണ് ഇവിടെ ഇട്ടത് ഏകദേശം 3 മണിക്കൂർ സംവാദം ഉണ്ടായി പലപ്പോഴും ഈശ്വരനെ  അംഗീകരിക്കുന്ന തരത്തിൽ അയാളുടെ വാദഗതി നീണ്ടു - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ