പത്തൊമ്പതാം ഭാഗം- ആരാണ് ശ്രീകൃഷ്ണൻ?
വസൂദേവർ ആദ്യം രോഹിണിയെ ആണ് വിവാഹം കഴിച്ചത് മക്കളില്ലാതെ ദുഖം അനുഭവിക്കുമ്പോൾ രോഹിണിയുടെ നിർബ്ബന്ധ പ്രകാരം ആണ് ദേവകിയെ വിവാഹം കഴിച്ചത് ശൂര സേനൻ മഥുരയിലെ രാജാവായപ്പോൾ യാദവ രിൽ രാജാവാകാൻ മോഹമുള്ള മറ്റൊരാൾ ഉണ്ടായിരുന്നു ഉഗ്രസേനൻ - ശൂ'ര സേനൻ പുത്രനായ വസുദേവരെ രാജ്യഭാരം ഏറ്റെടുക്കാൻ നിർബ്ബന്ധിച്ചു എന്നാൽ വസുദേവർ അതിന് തയ്യാറായില്ല അതിന് ഒരു കാരണവും ഉണ്ടായിരുന്നു യാദവ രിൽ 4 വിഭാഗങ്ങൾ ഉണ്ടായിരുന്ന 1 - വൃഷ്ണികൾ 2 ഭോജന്മാർ 3 അന്ധ കർ 4. ശുരൻമാർ ഇവർ തമ്മിൽ വഴക്കും തൻപോരിമയും പതിവാണ് അവരെ കൂട്ടി യോജിപ്പിച്ച് കൊണ്ടു പോയിരുന്നത് വസുദേവരാണ് വൃഷ്ണിവംശത്തിൽ പിറന്ന വസുദേവർ തന്റെ സഹോദരിമാരെ മറ്റു വംശങ്ങളിലേക്ക് വിവാഹം കഴിച്ചു കൊടുത്തു വസുദേവർ മഥുരയിലെ രാജാവായാൽ ഇവരുടെ ഇടയിൽ കിടന്ന് പ്രവർത്തിക്കാൻ ആളില്ലാതെ വരും ആയതിനാൽ ഉ ഗ്രസേനന് രാജ്യം കൈമാറാൻ വസുദേവർ നിർദ്ദേശിച്ചു ശുര സേനന് അത് സ്വീകാര്യമായില്ല കാരണം ഉഗ്രസേനൻ രാജാവായാൽ യുവരാജാവാകുന്നത് അദ്ദേഹത്തിന്റെ പുത്രൻ എന്ന് അറിയപ്പെടുന്ന കംസൻ ആണ് കംസൻ ആണെങ്കിൽ ദുഷ്ടനും ദയാ ഹീനനും ആണ് ബ്രാഹ്മണർ ഋഷികൾ എന്നിവരെ ഉപദ്രവിക്കുന്ന തിൽ കംസൻ ആനന്ദം കണ്ടെത്തിയിരുന്നു എങ്കിലും വസുദേവരുടെ നിർബ്ബന്ധം തുടർന്നപ്പോൾ ശൂര സേനൻ മനസ്സില്ലാ മനസ്സോടെ മഥുരയിലെ അധികാരം ഉഗ്രസേനന് കൈമാറി കമ്സൻ മഥുരയിലെ യുവരാജാവും ആയി
അധികാരം കൈമാറി അധികകാലം കഴിയുന്നതിന് മുമ്പ് തന്നെ തന്റെ പിതാവിന്റെ ആശങ്ക അസ്ഥാനത്തായിരുന്നില്ല എന്ന് വസുദേവർക്ക് ബോധ്യമായി യാതൊരു കാരണവും കൂടാതെ മഥുരാ നിവാസികളെ ദ്രോഹിക്കുക എന്നത് കംസന്റെ പതിവായി അതിന് കംസനുമായി ഒരു ബന്ധം സ്ഥാപിച്ചാൽ കംസനെ ഒന്ന് നിയന്ത്രിക്കാം എന്ന് വസുദേവർ കരുതി വസുദേവരോട് കംസന് കുറച്ച് ആദരവ് ഉണ്ടായിരുന്നു കാരണം കംസനാണ് യുവരാജാവ് എങ്കിലും മഥുരാ നിവാസികളുടെ പിൻതുണ വസുദേവർക്ക് ആയിരുന്നു അങ്ങിനെ ഒക്കെ ആലോചിച്ചാണ് ഉഗ്രസേനന്റെ സഹോദരനായ ദേവകന്റ പുത്രി ദേവകിയെ വസുദേവർ വിവാഹം ആലോചിച്ചത് വസുദേവർ തന്റെ ബന്ധു ആകുന്നതിൽ കംസനും താൽപ്പര്യം ആയിരുന്നു - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ