ഭഗവദ് ഗീതാ പഠനം 319 ആം ദിവസം അദ്ധ്യായം 9 ശ്ലോകം 20 Date 20/4/2016
ത്രൈവിദ്യാ മാം സോമപാഃപൂതപാപാഃ
യജ്ഞൈരിഷ്ട്വാ സ്വർഗ്ഗതിം പ്രാർത്ഥയന്തേ
തേ പുണ്യമാസാദ്യ സരേന്ദ്രലോകം
അശ്നന്തി ദിവ്യാൻ ദിവി ദേവഭോഗാൻ
21
തേ തം ഭുക്ത്വാ സ്വർഗ്ഗലോകം വിശാലം
ക്ഷീണേ പുണ്യേ മർത്ത്യലോകം വിശന്തി
ഏവം ത്രയിധർമ്മമനുപ്രപന്നാഃ
ഗതാഗതം കാമകാമാലഭന്തേ.
അർത്ഥം
വൈദിക കർമ്മങ്ങൾ അനുഷ്ടിക്കുന്നവർ യാഗങ്ങളെ ക്കൊണ്ട് എന്നെ യജിച്ചിട്ട് സോമരസംകുടിച്ചവരും പാപത്തെ ശുദ്ധീകരിച്ചവരുമായിട്ട് സ്വർഗ്ഗ ലോകഗതിയേ പ്രാർത്ഥിക്കുന്നു അവർ പുണ്യമായ ഇന്ദ്രലോകത്തെ പ്രാപിച്ചിട്ട് സ്വർഗ്ഗത്തിൽ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു അവർ വിശാലമായ ആ സ്വർഗ്ഗ ലോക സുഖം അനുഭവിച്ചിട്ട് പുണ്യം ക്ഷയിക്കുമ്പോൾ മർത്ത്യ ലോകത്തിലേക്ക് തിരിച്ചു വരുന്നു ഇപ്രകാരം വേദ ധർമ്മത്തെ ശരണം പ്രാപിച്ച വിഷയേച്ഛുക്കൾ പോക്കും വരവുമായി കഴിയുന്നു
വിശദീകരണം
ഇവിടെ വളരെ അധികം തെറ്റിദ്ധരിക്കപ്പെടൻ സാധ്യത ഉണ്ട് വേദ ധർമ്മത്തെ ശരണംപ്രാപിച്ച വിഷയേച്ഛുക്കൾ പോക്കും വരവുമായി കഴിയുന്നു എന്ന് പറയുമ്പോൾ ഗീത വേദത്തിന് എതിരാണ് എന്ന് കരൂതാൻ സാദ്ധ്യത ഉണ്ട് ഇവിടെ യാഗങ്ങളെ ക്കൊണ്ട് യജിച്ചിട്ട് സോമരസം കുടിച്ചിട്ട് സ്വർലോക ഗതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത് യഥാർത്ഥ മോക്ഷത്തിനുള്ള വഴിയും വേദത്തിൽ പറഞ്ഞിട്ടുണ്ട് വേദ ഉപനിഷത്ത് ഗീത എന്നിവയിൽ ഗുണം ദോഷം എന്നിവ പറഞ്ഞിട്ടുണ്ട് ഇത് മനസ്സിലാക്കാതെ
പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഗീതയിൽ ഉണ്ട് എന്ന് ചിലർ പറയാറുണ്ട് ഇത് ശുദ്ധ വിവരക്കേട് എന്നേ പറയാനുള്ളൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ