2016, ഏപ്രിൽ 2, ശനിയാഴ്‌ച

ചോദ്യവും - ഉത്തരവും

നിർമ്മല - സാർ വി.കെ നാരായണൻ ശ്രീകൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് വിവേകാനന്ദൻ പറഞ്ഞതായി പോസ്റ്റ് ഇട്ടിട്ടുണ്ട് അത് ശരിയാണോ സാർ?

ഉത്തരം
വാൽമീകി രാമായണം തന്നെ തിരുത്തിയിരിക്കുന്നു മനുസ്മൃതിയും ഒറിജിനൽ അല്ല  വാസന്റെ ഭവിഷ്യ പുരാണത്തിലും കൂട്ടിച്ചേർക്കലുകളും വന്നിട്ടുണ്ട് പിനെയാണോ വിവേകാനന്ദന്റെ പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ പ്രയാസം ?
       ഭവിഷ്യ പുരാണത്തിൽ ഭോജ രാജാവിനേയും കാളിദാസനേയും മഹീമദൻ എന്ന് പറയുന്ന വ്യക്തി മുഹമ്മദ് നബിയാണ് എന്ന് പ്രചരിപ്പിക്കുന്നു അവർ 3 പേരും ഒരുമിച്ചു നിൽക്കുന്ന രംഗവും ഉണ്ട് എന്നാൽ ഇവരുടെ കാലഘട്ടങ്ങൾ ഏത്? ക്രിസ്തുവിന് മുമ്പുള്ള കാളിദാസൻ ഭോജ രാജാവ് എന്നിവർ എങ്ങിനെ മുഹമ്മദ് നബിയുടെ സമകാലീന രാകം? മഹാബലി സൈറസ് തിമൂർ എന്നിവരുടെ കഥയും പറയുന്നു പക്ഷെ ഇവരുടെ ഒക്കെ കാലഘട്ട മേത്?
     അപ്പോൾ വിവേകാനന്ദന്റെ സാഹിത്യ സർവസ്വം ഏന്റെ കൈവശം ഉണ്ട് മുഴുവനും അതിലൊന്നും പറഞ്ഞിട്ടില്ല' കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് സ്ഥാപിക്കേണ്ടത് ചിലരുടെ ആവശ്യമാണ് അതിന് വേണ്ടി എന്തും അവർ ചെയ്യും ഇല്ല എന്ന് പറഞ്ഞാൽ മതിയോ? ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയണ്ടേ? ഗീത ഉപദേശിക്കപ്പെട്ട ദിവസം കൂടി ഇവിടെ കണക്കാക്കിയിട്ടുണ്ട് അന്നാണ് ഗുരുവായൂർ ഏകാദശി ആയി പിൽക്കാലത്ത് ആഘോഷിക്കപ്പെട്ടു പോന്നത്   കുരുക്ഷേത്രയുദ്ധം നടന്ന കാലഘട്ടം കര്യമായി രേഖപ്പെടുത്തിയിട്ടുണ്ട് കൃഷ്ണനില്ലെങ്കിൽ പിന്നെന്ത് യുദ്ധം? അപ്പോൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക ആ പോസ്റ്റ് ഞാനും കണ്ടു അമൃതാനന്ദമയി സായി ബാബ എന്നിവരെപ്പറ്റി വിവേകാനന്ദൻ പറഞ്ഞതായാണ് Post കണ്ടാൽ തോന്നുക വിവേകാനന്ദന്റെ കാലത്ത് അമൃതാനന്ദമയിയെ പ്പററി ആർക്കെങ്കിലും അറിയുമോ? അവർജനിച്ചതെന്ന്? ഇതൊന്നും ചിന്തിക്കാതെ കാല പ്രമാണം നോക്കാതെ Post ചെയ്യുകയാണ്  കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല. ജീവിച്ചിരുന്നു എന്നുള്ളതിന് തെളിവുണ്ടോ? എന്ന് ചോദിക്കാനേ അവർക്ക് കഴിയൂ - എന്റെ അച്ഛന്റെ മുത്തച്ഛൻ ആരെന്ന് തെളിയിക്കാൻ എനിക്ക് കഴിയില്ല അതിനർത്ഥം എന്റെ അച്ഛന് മുത്തച്ഛൻ ഇല്ലെന്നാണോ? ഇല്ലെങ്കിൽ ഞാനും ഉണ്ടാകില്ലല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ